
ശാന്താ പി. നായർ
തുമ്പീ തുമ്പീ വാ വാ
ചിത്രം: കൂടപ്പിറപ്പ് [ 1956 ] ജെ..ഡി. തോട്ടാൻ
രചന: വയലാർ രാമവർമ്മ
സംഗീതം: കെ രാഘവൻ
പാടിയതു: ശാന്താ പി നായർ
തുമ്പീ തുമ്പീ വാ വാ തുമ്പത്തണലില് വാ വാ (2)
പട്ടുറുമാലും കെട്ടി ഒരു പച്ചക്കമ്പിളി ചുറ്റി
എത്തറ നാടുകളെത്തറ കാടുകൾ
ഇത്തറ നാളും കണ്ടൂ.... ( തുമ്പീ ...)
കൊച്ചി ക്കോട്ടകൾ കണ്ടോ ഒരു
കൊച്ചെറണാകുളമുണ്ടോ
കാഴ്ച്ചകൾ കണ്ടു നടന്നപ്പോളെ-
ന്റച്ഛനേയവിടെ കണ്ടോ ( തുമ്പീ... )
പീലിചുരുൾ മുടി ചീകി ഒരു
നീല കണ്ണട ചൂടി
കൊച്ചെലിവാലൻ മീശയുമായെ-
ന്നച്ഛനയവിടെ കണ്ടോ ( തുമ്പീ... )
കരളു പുകഞ്ഞിട്ടമ്മ എൻ
കവിളിൽ നൽകിയൊരുമ്മ
കരിവാളിച്ചൊരു മറുകുണ്ടാക്കിയ
കാരിയമച്ഛനറിഞ്ഞോ ( തുമ്പീ ... )
ഒത്തിരി നാളായ് ചുണ്ടില് ഒരു
കിക്കിളിയുമ്മയുമായി
അമ്മ കരഞ്ഞിട്ടച്ഛനെ നോക്കി
കണ്ണു നെറഞ്ഞൂ തുമ്പീ ( തുമ്പീ ... )
പച്ചക്കുതിരയിലേറി എൻ
അച്ഛനുറങ്ങണ തൊട്ടിൽ
കൊണ്ടു വരാമോ കാലിൽ തൂക്കി
കൊണ്ടു വരാമോ തുമ്പീ ( തുമ്പീ....
No comments:
Post a Comment