
ജീവിതേശ്വരിക്കേകുവാനൊരു
ചിത്രം: ലേഡീസ് ഹോസ്റ്റൽ [ 1973 ] ഹരിഹരൻ
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം എസ് ബാബുരാജ്
പാടിയതു: കെ ജെ യേശുദാസ്
ജീവിതേശ്വരിക്കേകുവാനൊരു
പ്രേമലേഖനമെഴുതി
രാഗ പൗർണ്ണമി മേഘപാളിയിൽ
ഗാനമെഴുതും രാവിൽ (ജീവിതേ...)
കണ്ണിനു കാണാൻ കഴിയാതുള്ളൊരു
കരളിലെ വർണ്ണ ത്താളുകളിൽ (2)
സങ്കല്പത്തിൻ തൂലികയാലേ
സ്വർഗ്ഗീയസ്മൃതിയാലേ
എഴുതീ ഞാനൊരു സ്വരമഞ്ജരി പോൽ
എന്നഭിലാഷശതങ്ങൾ തോഴി നീയറിയാതെ (ജീവിതേശ്വരി...)
എന്നിലലിഞ്ഞു കഴിഞ്ഞു നീ സഖീ നീ
വിണ്ണിൽ മുകിലെന്ന പോലെ
അനുഭൂതികൾ തൻ തിരമാലകളായ്
അലിഞ്ഞു നിൻ ചിരിയെന്നിൽ
വിടരും പുതിയൊരു മലർ മഞ്ജരിയായ്
ഇനിയീ അനുരാഗ കലിക
തോഴീ നാമറിയാതെ (ജീവിതേശ്വരി...)
No comments:
Post a Comment