
തിരകൾ തിരകൾ ഒരിക്കലുമുറങ്ങാത്ത
ചിത്രം: ഗായത്രി [1973 ] പി.എൻ മേനോൻ
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു: കെ ജെ യേശുദാസ്
തിരകൾ തിരകൾ ഒരിക്കലുമുറങ്ങാത്ത തിരകൾ
ചിരിച്ചും തമ്മിൽ പുണർന്നും
തീരങ്ങളിൽ കെട്ടി മറിഞ്ഞും നീന്തുന്ന തിരകൾ
(തിരകൾ..)
നമുക്കീ തിരകളാകാം നറുനിലാ
പുതപ്പിൽ നഗ്ന വികാരങ്ങൾ പൊതിയാം
ഒരു ജലക്രീഡയിൽ മുഴുകാം മണി
മാണിക്യപ്പത്തികൾ പിണച്ചീ മണലിന്റെ
മെത്തയിലിഴയാം ഇഴയാം ഇഴയാം ഇഴയാം
(തിരകൾ..)
നമുക്കീ തീരമാകാം നഖമുള്ള
തിരകൾ നെഞ്ചത്തു പടർത്തിക്കിടക്കാം
ഒരു രോമഹർഷത്തിലലിയാം തിര
മാലകളുടെ പൊക്കിൾച്ചുഴിയിലെ ചിറകുള്ള
ചിപ്പികൾ പെറുക്കാം
പെറുക്കാം പെറുക്കാം പെറുക്കാം
No comments:
Post a Comment