
എം.കെ. അർജുനനൻ
തുടക്കം ചിരിയുടെ മുഴക്കം
ചിത്രം: അന്വേഷണം [ 1972 ] ശശികുമാർ
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം കെ അർജ്ജുനൻ
പാടിയതു: കെ ജെ യേശുദാസ്
തുടക്കം ചിരിയുടെ മുഴക്കം
ഒടുക്കം കണ്ണീരിൻ കലക്കം
ചിരിക്കൂ മഴവില്ലു പോലെ
കരയണമിടിമിന്നലോടേ
നാളെ കരയണമിടിമിന്നലോടേ (തുടക്കം..)
സംഗീതമായ് തെന്നിയൊഴുകി അന്നു
സാഗരമായ് ഞാനിരമ്പി
എല്ലാം ചിരിയുടെ ലഹരിയിലൊതുങ്ങി
ഇന്നോ സർവ്വവുമടങ്ങി
മോഹഭംഗത്തിൽ ഭാവന നടുങ്ങി (തുടക്കം,...)
എത്താത്ത സ്വപ്നമിന്നകലെ തേങ്ങും
ഏകാന്ത ദുഃഖങ്ങളരികെ
ഏതോ ജീവിത വേദാന്തി പാടിയ
ഗാനപല്ലവിയായി ഞാനൊരു
ഗാനപല്ലവിയായി (തുടക്കം...)
No comments:
Post a Comment