
മനുശ്യന്റെ നെഞ്ചിൽ പടച്ചോൻ...
ചിത്രം: നീലി സാലി [ 1960 ] എം. കുഞ്ചാക്കൊ
രചന: പി ഭാസ്ക്കരൻ
സംഗീതം: കെ രാഘവൻ
പാടിയതു: മെഹ്ബൂബ് & എ പി കോമള
മനുശ്യന്റെ നെഞ്ചിൽ പടച്ചോൻ കുയിച്ചിട്ട
മധുരക്കനിയാണനുരാഗം ഒരു
മധുരക്കനിയാണനുരാഗം
മനുഷ്യന്റെയുള്ളിൽ ഈശ്വരൻ കുഴിച്ചിട്ട
മാണിക്യക്കല്ലാണനുരാഗം ഒരു
മാണിക്യക്കല്ലാണനുരാഗം
വെയിലേറ്റു വാടുകയൂല്ല
തീയിൽ കുരുത്തൊരു കനിയാണു
സ്വർഗ്ഗത്തെ സുന്ദരിമാരവർ
നട്ടു നനച്ചൊരു കനിയാണു
പുരുഷനും പെണ്ണും കല്യാണത്തിനു
കറി വെച്ചീടണ കനിയാണു
പറിച്ചു കളയാൻ നോക്കെണ്ട (മനുശ്യന്റെ...)
അറിവില്ലാത്ത ലോകമെ തഴച്ചു വളരും
കനിയാണേ അനുരാഗം
മജ്നുവും ലൈലയും പണ്ടിതു തിന്നപ്പം
മരണം പോലും മധുരിച്ചീ
ഒരു നാളും ചീയാത്ത ഒരിക്കലും വാടാത്ത
കണ്ണുനീരാൽ നനച്ചു പോറ്റിയ കനിയാണേ അനുരാഗം
കണ്ണനും രാധയും വൃന്ദാവനത്തിൽ
കാത്തു വളർത്തിയ കനിയാണേ (മനുശ്യന്റെ...)
ഇവിടെ
No comments:
Post a Comment