Powered By Blogger
Showing posts with label കൂടപ്പിറപ്പു 1956 ശാന്താ പി.നായർ തുമ്പീ തുമ്പീ വാ വാ. Show all posts
Showing posts with label കൂടപ്പിറപ്പു 1956 ശാന്താ പി.നായർ തുമ്പീ തുമ്പീ വാ വാ. Show all posts

Thursday, December 24, 2009

കൂടപ്പിറപ്പു [ 1956 ] ശാന്താ പി. നായർ


ശാന്താ പി. നായർ

തുമ്പീ തുമ്പീ വാ വാ

ചിത്രം: കൂടപ്പിറപ്പ് [ 1956 ] ജെ..ഡി. തോട്ടാൻ
രചന: വയലാർ രാമവർമ്മ
സംഗീതം: കെ രാഘവൻ
പാടിയതു: ശാന്താ പി നായർ





തുമ്പീ തുമ്പീ വാ വാ തുമ്പത്തണലില് വാ വാ (2)

പട്ടുറുമാലും കെട്ടി ഒരു പച്ചക്കമ്പിളി ചുറ്റി
എത്തറ നാടുകളെത്തറ കാടുകൾ
ഇത്തറ നാളും കണ്ടൂ.... ( തുമ്പീ ...)

കൊച്ചി ക്കോട്ടകൾ കണ്ടോ ഒരു
കൊച്ചെറണാകുളമുണ്ടോ
കാഴ്ച്ചകൾ കണ്ടു നടന്നപ്പോളെ-
ന്റച്ഛനേയവിടെ കണ്ടോ ( തുമ്പീ... )

പീലിചുരുൾ മുടി ചീകി ഒരു
നീല കണ്ണട ചൂടി
കൊച്ചെലിവാലൻ മീശയുമായെ-
ന്നച്ഛനയവിടെ കണ്ടോ ( തുമ്പീ... )

കരളു പുകഞ്ഞിട്ടമ്മ എൻ
കവിളിൽ നൽകിയൊരുമ്മ
കരിവാളിച്ചൊരു മറുകുണ്ടാക്കിയ
കാരിയമച്ഛനറിഞ്ഞോ ( തുമ്പീ ... )

ഒത്തിരി നാളായ് ചുണ്ടില് ഒരു
കിക്കിളിയുമ്മയുമായി
അമ്മ കരഞ്ഞിട്ടച്ഛനെ നോക്കി
കണ്ണു നെറഞ്ഞൂ തുമ്പീ ( തുമ്പീ ... )

പച്ചക്കുതിരയിലേറി എൻ
അച്ഛനുറങ്ങണ തൊട്ടിൽ
കൊണ്ടു വരാമോ കാലിൽ തൂക്കി
കൊണ്ടു വരാമോ തുമ്പീ ( തുമ്പീ....