Powered By Blogger

Monday, July 20, 2009

പ്രതീക്ഷ (1979) ..യേശുദാസ്

"ഓര്‍മ്മകളേ കൈവളചാര്‍ത്തി
ചിത്രം: പ്രതീക്ഷ [1979]
രചന: ഓ.എന്‍ വി
സംഗീതം: സലില്‍ ചൌധരി
പാടിയതു: കെ.ജെ.യേശുദാസ്

ഓര്‍മ്മകളേ...
ഓര്‍മ്മകളേ കൈവളചാര്‍ത്തി
വരൂ വിമൂകമീ വേദിയില്‍
ഏതോ ശോകാന്ത രാഗം
ഏതോ ഗന്ധര്‍വന്‍ പാടുന്നുവോ (ഓര്‍മ്മകളേ...)

ചിലങ്കകള്‍ പാടുന്നു അരികിലാണോ
വിപഞ്ചിക പാടുന്നു അകലെയാണോ(ചിലങ്കള്‍..)
വിഷാദരാഗങ്ങളെന്‍ വിരുന്നുകാരായ്..(ഓര്‍മ്മകളേ

മധുപാത്രമെങ്ങോ ഞാന്‍ മറന്നുപോയി
മനസ്സിലെ ശാരിക പറന്നുപോയി(മധുപാത്ര...)
വിദൂരതീരങ്ങളേ അവളെക്കണ്ടോ(ഓര്‍മ്മകളേ...)

Get this widget | Track details | eSnips Social DNA

ഒരു കഥ , ഒരു നുണക്കഥ. (1986) ചിത്ര

“അറിയാതെ, അറിയാതെ..എന്നിലേ എന്നില്‍ നീ കവിതയായ്


ചിത്രം- ഒരു കഥ ഒരു നുണക്കഥ (1986)
രചന- എം.ഡി രാജേന്ദ്രന്‍
സംഗീതം- ജോണ്‍സന്‍
പാടിയത്- കെ. എസ്. ചിത്ര



അറിയാതെ അറിയാതെ..
എന്നിലെ എന്നില്‍ നീ എന്നിലെ എന്നില്‍ നീ
കവിതയായ് വന്നു തുളുമ്പി.
അനുഭൂതി ധന്യമാം ശാദ്വലഭൂമിയില്‍
നവനീതചന്ദ്രിക പൊങ്ങി
അറിയാതെ....

ഒഴുകിവന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകള്‍
മധുരം വിളമ്പുന്ന യാമം... (2)
ഒരുമുളംകാടിന്റെ രോമഹര്‍ഷങ്ങളില്‍
പ്രണയം തുടിക്കുന്ന യാമം.. (2)
അറിയാതെ....

പദചലനങ്ങളില്‍ പരിരംഭണങ്ങളില്‍
പാടെമറന്നു ഞാന്‍ നിന്നു.. (2)
അയഥാര്‍ത്ഥ മായിക ഗോപുരസീമകള്‍
ആശകള്‍ താനെ തുറന്നു... (2)
അറിയാതെ...

പാളങ്ങള്‍ (1982) വാണി ജയറാം

“ഏതൊ ജന്മ കല്പനയില്‍...

ചിത്രം - പാളങ്ങള്‍ (1982)ഗാനരചന - പൂവച്ചല്‍ ഖാദര്‍
സംഗീതം - ജോണ്‍സന്‍
പാടിയത് - വാണി ജയറാം.

ഏതോ ജന്മകല്പനയില്‍
ഏതോ ജന്മ വീഥികളില്‍
എങ്ങും നീ വന്നു
ഒരു നിമിഷം ഈയര നിമിഷം
വീണ്ടും നമ്മളൊന്നായ്...
ഏതോ ജന്മകല്പനയില്‍......
പൊന്നിന്‍ പാളങ്ങള്‍ എങ്ങോ ചേരുന്നേരം വിണ്ണിന്‍
മോഹങ്ങള്‍ മഞ്ഞായ് വീഴുന്നേരം
കേള്‍ക്കുന്നു നിന്‍ ഹൃദയത്തിന്‍
അതേ നാദമെന്നില്‍..
ഏതോ ജന്മകല്പനയില്‍...

തമ്മില്‍ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണില്‍
നില്‍ക്കാതെ പൊള്ളും ഓരോ നോക്കും ഇടയുന്നു
നാമൊഴുകുന്നു നിഴല്‍തീര്‍ക്കും ദ്വീപില്‍
ഏതോ ജന്മകല്പനയില്‍....

എന്റെ അമ്മു, നിന്റെ തുളസി, അവളുടെ ചക്കി ( 1985)



" നിമിഷം സുവര്‍ണ്ണ നിമിഷം ഞാന്‍ തേടി


ചിത്രം: എന്റെ അമ്മു, നിന്റെ തുളസ്സി, അവളുടെ ചക്കി [1985]
രചന: ഓ എന്‍ വി കുറുപ്പ്
സംഗീതം: കണ്ണൂര്‍ രാജന്‍

പാടിയതു: കെ എസ്‌ ചിത്ര


നിമിഷം, സുവര്‍ണ നിമിഷം,ഞാന്‍ തേടി വന്ന നിമിഷം
തരൂ നീ, എനിക്കു തരൂ നീ ഈ ജന്മം.. ആഹാ സഫലം...

ആദിയിലേതോ തിരുമൊഴികള്‍
പാടിയുണര്‍ത്തി താമര ഞാന്‍
ഇരുളില്‍ നിന്നെ തിരയും നേരം
ഒരു കിനാവു പോല്‍ അരികില്‍ വന്നുവൊ
നീയിന്നെന്തേ മൌനമോ...

നീയറ്യില്ലെന്‍ നിനവുകളില്‍
നീ പകരുന്നൊരു നിര്‍വൃതികള്‍
ഇളനീര്‍ തന്നു, കുളിര്‍നീര്‍ തന്നു
ഉണരുമെന്നിലേ കിളിമകള്‍ക്കു നീ
തന്നു തണ്ണീര്‍ പന്തലും....[നിമിഷം....

കാതൊട് കാതോരം. [1985] ലതിക

“കാതോട് കാതോരം തേന്‍ ചോരുമാ മന്ത്രം...


ചിത്രം കാതോട് കാതോരം [1985]
രചന: ഒ.എന്‍.വി. കുറുപ്പ്
സംഗീതം: ഭരതന്‍

പാടിയതു: ലതിക

ലാ ലാ ലാ ലാ ലാ ആ ആ ആ മന്ത്രം
മ്‌ മ്‌ മ്‌ ലാ ലാ ലാ വിഷുപ്പക്ഷി പോലേ

കാതോട് കാതോരം തേന്‍ ചോരുമാ മന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലേ
കാതോടു്‌ കാതോരം തേന്‍ ചോരുമാ മന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലേ

കുറുമൊഴി കുറുകി കുറുകി നീ ഉണരൂ വരിനെല്‍ കതിരിന്‍ തിരിയില്‍
അരിയ പാല്‍മണികള്‍ കുറുകി നെന്മണിതന്‍ കുലകള്‍ വെയിലില്‍ ഉലയേ
കുളിരു പെയ്തു നിലാ കുഴലു പോലെ ഇനി കുറുമൊഴി ഇതിലേ വാ
ആരോ പാടി പെയ്യുന്നു തേന്മഴകള്‍ ചിറകിലുയരുമഴകേ
മണ്ണു്‌ പൊന്നാക്കും മന്ത്രം നീ ചൊല്ലി തന്നൂ പൊന്നിന്‍ കനികള്‍ (കാതോട്)

തളിരിലെ പവിഴം ഉരുകുമീ ഇലകള്‍ ഹരിത മണികള്‍ അണിയും
കരളിലെ പവിഴം ഉരുകി വേറെയൊരു കരളിന്‍ നിഴലില്‍ ഉറയും
കുളിരു പെയ്തു നിലാ കഴലു പോലെ ഇനി കുറുമൊഴി ഇതിലേ വാ
ആരോ പാടി തേവുന്നൂ തേനലകള്‍, കുതിരും നിലമിതുഴുതൂ
മണ്ണു്‌ പൊന്നാക്കും മന്ത്രം നീ ചൊല്ലീ തന്നൂ പൊന്നിന്‍ കനികള്‍ (കാതോട്)

പകല്‍..(2006).............. യേശുദാസ്.

"ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന...


ചിത്രം: പകൽ [2006]
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജി രാധാകൃഷ്ണൻ
പാടിയതു: കെ ജെ യേശുദാസ്




ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന
നിനവിന്റെ രാഗവും ദുഃഖം (2)
ഇതൾവാടി വീഴുമെൻ മനസ്സിന്റെ
പൂവിലേക്കിടറി വീഴുന്നതും ദുഃഖം (2) [ഇനിയുമെൻ...]

പറയാതെ യാത്രപോയ്‌ മറയുന്ന പകലിന്റെ
ചിറകായ്‌ തളർന്നതും ദുഃഖം (2)
ദുഃഖങ്ങളെല്ലാം മറക്കാൻ മനസ്സിന്‌
ശക്തിയേകുന്നതും ദുഃഖം(2) [ഇനിയുമെൻ...]


ഇടറാതെ ജീവന്റെ ഇടനാഴിയിൽ നിന്നും
തിരിയായെരിഞ്ഞതും ദു:ഖം (2)
ജന്മങ്ങളെല്ലാം എനിക്കായ്‌ മരിക്കുവാൻ
ജാതകം തീർപ്പതും ദുഃഖം(2) [ഇനിയുമെൻ...]



Iniyumen - pakal-K...

Sunday, July 19, 2009

മനുഷ്യ മൃഗം [1980] യേശുദാസ്

“കസ്‌തൂരിമാന്‍‌മിഴി


ചിത്രം: മനുഷ്യമൃഗം [1980]
രചന: പാപ്പനം‌കോട് ലക്ഷ്‌മണന്‍
സംഗീതം: പി കെ ജോയ്

പാടിയതു: യേശുദാസ്

കസ്തൂരിമാന്മിഴി മലര്‍ ശരമെയ്തു
കല്ഹാരപുഷ്പ്പങ്ങള്‍ പൂമഴപെയ്തു (2)
സ്വപ്നങ്ങളുണരും ഉന്മാദലഹരിയില്‍ (2)
സ്വര്ഗ്ഗീയസ്വരമാധുരീ.. ഗന്ധര്‍വ സ്വരമാധുരീ.. (കസ്തൂരി)

പൂമേനിയാകെ പൊന്‍കിരണം
പൂവായ് വിരിയുമെന്നാത്മഹര്ഷം (2)
നീയെന്നിലോ ഞാന് നിന്നിലോ(2)
ഒന്നായ് ചേരുന്നതീനിമിഷം

സായാഹ്നമേഘം നിന്‍വിളില്‍
താരാഗണങ്ങള്നിന് തൂമിഴിയില്‍(2)
പൂന്തിങ്കളോ.. തേന്‍മ്പിളോ.. (2)
പൊന്നോമല് ചു‍ണ്ടിലെ മന്ദസ്മിതം..

കല്‍ക്കട്ടാ ന്യുസ് (2008)ചിത്ര



“എങ്ങു നിന്നു വന്ന പഞ്ചവര്‍ണ്ണക്കിളി
ചിത്രം: കല്‍ക്കട്ടാന്യൂസ് [2008]...ബ്ലെസ്സി
രചന: വയലാര്‍ ശരചന്ദ്ര വര്‍മ്മ
സംഗീതം: ജ്യോതി മിശ്ര
പാടിയതു: മധു ബാലകൃഷ്ണന്‍ , ചിത്ര


എങ്ങു നിന്നു വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ ആ..
എങ്ങു നിന്ന പഞ്ചവര്‍ണ്ണ ക്കിളി നീയോ
എന്നുമെന്റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറെ
നീയെന്‍ മുളംതണ്ടില്‍ ചുംബിച്ചിരുന്നു പണ്ടേ
മൌന സ്വരമായ് ജന്മങ്ങളില്‍ മോഹം കൈ നീട്ടുന്നു വീണ്ടും
തങ്കക്കിനാവിലൊളിച്ചിരുന്നു
കന്നിത്തിരി തെളിക്കാനായ്
നെഞ്ചോരം നാളം തേടിയോ ( എങ്ങു,,,)
നിസനിസഗസ നിസനിസഗസാ
നിസഗമപാ നിസ ഗമപാ
ഗമപനിസാ സനിധപാമ സനിധപാമ
രീമാധനീനി പാമപാസാ


ഒന്നൊന്നുമേ മൊഴിയാതെ നീ
ചായുന്നുവോ പ്രേമ തല്പങ്ങളില്‍ (2)
സ്നേഹം നിറം കൊണ്ട നേരങ്ങളില്‍
നീ കണ്മുന്നിലിന്നോ നിന്നേ സ്വയം
പൂവാടിയാണെന്ന പോലെ
വെള്ളിച്ചിലങ്ക തുള്ളിത്തുളുമ്പി
കൊഞ്ചിക്കുണുങ്ങി വരുമ്പോള്‍
ഞാനേതോ താളം മീട്ടിയോ

ഇന്നെന്നുമേ മനതാരിലായി
ഊറുന്നുവോ നല്ല തേന്‍ തുള്ളികള്‍ (2)
നീയെന്നിളം ശ്വാസമേല്‍ക്കുന്ന പോല്‍
തൂമഞ്ഞായി മാറില്‍ ചേരുന്ന പോല്‍
നീലാംബരി രാഗമോടേ...
കന്നിസ്വരങ്ങള്‍ എണ്ണി നിറഞ്ഞു
പുല്ലാങ്കുഴല്‍ വിളിക്കുമ്പോള്‍
പുല്‍കീ നിന്‍ ഈറന്‍ കൈ വിരല്‍ ( എങ്ങു..


ഇവിടെ


ഇവിടെ ചിത്ര

Saturday, July 18, 2009

ചമയം [1980] ചിത്ര

രാജഹംസമേ, മഴവില്‍ കുടിലില്‍

ചിത്രം: ചമയം
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ജോണ്‍സണ്‍

പാടിയതു: ചിത്ര

രാജ ഹംസമേ മഴവില്‍ കുടിലില്‍
സ്നേഹ ദൂതുമായ് വരുമോ
സാഗരങ്ങളേ മറുവാക്കു ചൊല്ലുമോ
എവിടെയെന്റെ സ്നേഹ ഗായകന്‍ ഓ....രാജ ഹംസമേ

ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ തോഴന്‍ (2)
എന്റെ ആത്മ രാഗം കേട്ടു നിന്നുവോ
വരുമെന്നൊരു കുറിമാനം തന്നുവോ
നാഥന്‍ വരുമോ പറയൂ ( രാജഹംസമേ...)

എന്റെ സ്നേഹവാനവും ജീവന ഗാനവും
ബന്ധനമാകുമെങ്കിലും നിന്നില്‍ (2)
നിമിഷ മേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം
നൂറായിരം ഇതളായ് നീ വിടരുവാന്‍
ജന്മം യുഗമായ് നിറയാന്‍ (രാജഹംസമേ..

തുലാ വര്‍ഷം..(1976).....യേശുദാസ് / ജാനകി

“യമുനേ നീ ഒഴുകൂ; യാമിനീ യദുവംശ മോഹിനീ


ചിത്രം: തുലാവർഷം [1976]
രചന: വയലാര്‍
സംഗീതം: സലിൽ ചൌധരി

പാടിയതു: കെ ജെ യേശുദാസ് , എസ് ജാനകി

യമുനേ നീയൊഴുകൂ യാമിനീ യദുവംശമോഹിനീ
ധനുമാസപൂവിനു പോകും യാമം
ഇതിലെ നീയൊഴുകൂ (യമുനേ)

കുളിർത്തെന്നൽ നിന്റെ നേർത്ത മുണ്ടുലച്ചിടുമ്പോൾ
കവിളത്തു മലർക്കുടങ്ങൾ ചുവന്നു വിടർന്നിടുമ്പോൾ
തുളുമ്പുന്ന സോമരസത്തിൻ തളിർക്കുപിൾ നീട്ടിക്കൊണ്ടീ
തേർ‌ തെളിയ്ക്കും പൌർണ്ണമാസി
പഞ്ചശരൻ പൂക്കൾ നുള്ളും കാവിൽ
അന്തഃപുരവാതിൽ തുറക്കു നീ(2)
വിലാസിനീ സ്വപ്നവിഹാരിണീ ആ...ആ‍ാ...ആ.... (യമുനേ)
മദം കൊണ്ട് നിന്റെ ലജ്ജ പൂവണിഞ്ഞിടുമ്പോൾ
മദനന്റെ ശരനഖങ്ങൾ മനസ്സു പൊതിഞ്ഞീടുമ്പോൾ
വികാരങ്ങൾ വന്നണയുമ്പോൾ വീണമീട്ടുമസ്ഥികളോടെ
തീരഭൂവിൽ കാത്തിരിക്കും
അഷ്ടപദിപ്പാട്ടൊഴുകും രാവിൽ അല്ലിത്തളിർ മഞ്ചം വിരിക്കൂ നീ (2)
മനോഹരീ സ്വർഗ്ഗമനോഹരീ

മായ (1972) ജയചന്ദ്രന്‍

“സന്ധ്യക്കെന്തിനു സിന്ദൂരം

ചിത്രം: മായ [1972]
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ദക്ഷിണാമൂര്‍ത്തി

പാടിയതു: ജയചന്ദ്രന്‍


സന്ധ്യയ്ക്കെന്തിനു സിന്ദൂരം
ചന്ദ്രികക്കെന്തിനു വൈഡൂര്യം
കാട്ടാറിന്നെന്തിനു പാദസരം
എന്‍ കണ്മണിക്കെന്തിനാഭരണം
(സന്ധ്യ...)


മായികമാകും മന്ദസ്മിതത്തിന്റെ
മാറ്ററിയുന്നവരുണ്ടോ (2)
തങ്കമേ..തങ്കമേ നിന്മേനി കണ്ടാല്‍ കൊതിക്കാത്ത
തങ്കവും വൈരവുമുണ്ടോ
(സന്ധ്യ..)


ഭൂമിയില്‍ സ്വര്‍ഗ്ഗത്തില്‍ സ്വപ്നം വിതയ്ക്കുന്നു
കാമുകനായ വസന്തം (2)
എന്നെ കാവ്യ ഗന്ധര്‍വനാക്കുന്നു സുന്ദരീ (2)
നിന്‍ ഭാവഗന്ധം
( സന്ധ്യ..

തോക്കുകള്‍ കഥ പറയുന്നു.. [1968] യേശുദാസ്

“പ്രേമിച്ചു പ്രേമിച്ച് നിന്നെ ഞാനൊരു
ചിത്രം: തോക്കുകള്‍ കഥ പറയുന്നു
രചന: വയലാര്‍
സങീതം: ദേവരാജന്‍

പാടിയതു: യേശുദാസ്


പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു
ദേവസ്ത്രീയാക്കും
കാടായ കാടുകള്‍ മുഴുവന്‍ ഞാനൊരു
കതിര്‍മണ്ഡപമാക്കും (പ്രേമിച്ചു )

ആയിരമുമ്മകള്‍ കൊണ്ട് നിന്നെയൊരോമനപൂവാക്കും
ഞാനതിന്‍ പല്ലവപുടങ്ങള്‍ക്കുള്ളിലെ
മാണിക്യമണിമുത്താക്കും (പ്രേമിച്ചു )
ആലിംഗനത്തില്‍ മൂടി നിന്നെയൊരാലോല രോമാഞ്ചമാക്കും
ഞാനതില്‍ പീലിതിരുമുടി ചാര്‍ത്തിയ
വേണു ഗായകനാകും (പ്രേമിച്ചു

കമലദളം [1992] യേശുദാസ് / ചിത്ര

“പ്രേമോദാരനായ് അണയൂ നാഥാ...
ചിത്രം: കമലദളം [1992]
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ് കെ ജെ/ചിത്ര കെ എസ്


പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘ രാസരാത്രി ലയപൂര്‍‌ണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ

ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങള്‍ തൂകുമഴകില്‍(2)
കളിവിളക്കിന്റെ തങ്കനാളങ്ങള്‍ പൂത്തുനില്‍ക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങള്‍ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)

ദേവലോകമുണരും നീ രാഗമാകുമെങ്കില്‍
കാളിന്ദിപോലുമാലീലരാഗമോലുന്ന ചേലിലൊഴുകും
ഗോപവൃന്ദങ്ങള്‍ നടനമാടുമീ ശ്യാമതീരങ്ങളില്‍(2)
വര്‍‌ണ്ണമേഘങ്ങള്‍ പീലിനീര്‍ത്തുമീ സ്നേഹവാടങ്ങളില്‍(2)
(പ്രേമോദാരനായ്)

തെക്കന്‍ കാറ്റു [1973] .... ബ്രഹ്മാനന്ദന്‍

‘പ്രിയമുള്ളവല്ലേ നിനക്കു വേണ്ടി....


ചിത്രം: തെക്കന്‍ കാറ്റു [1973]
രചന: പി. ഭാസ്കരന്‍
സംഗീതം: ഏ.റ്റി. ഉമ്മര്‍


പ്രിയമുള്ളവലേ നിനക്കു വേണ്ടി പിന്നെയും
നവ പുഷ്പോപഹാരം ഒരുക്കീ
ഒരുക്കീ ഞാന്‍ നിനക്കു വേണ്ടി മാത്രം....

ശാരദപുഷ്പ വനതില്‍ വിരിഞ്ഞൊരു
ശതാവരി മലര്‍ പോലെ
വിശുദ്ധയായ് വിടര്‍ന്നു നീ എന്റെ വികാര
രാജാങ്കണത്തില്‍....

പാലൊളി ചബ്ദ്രനും പാതിരാ കാറ്റും
പതുങ്ങി നില്പൂ ചാരെ
ഹൃദയവും ഹൃദയവും തമ്മില്‍
പറയും കഥ കേക്കാന്‍...

വൈശാലി (1988) ചിത്ര

“ഇന്ദുപുഷ്പം ചൂടിനില്‍ക്കും രാത്രി....

ചിത്രം: വൈശാലി[1988]
ര‍ചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ബോംബെ രവി

പാടിയതു ചിത്ര കെ എസ്


ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി
ചന്ദനപ്പൂമ്പുടവ ചാര്‍ത്തിയ രാത്രി (2)
കഞ്ചബാണ ദൂതിയായ് നിന്നരികിലെത്തി
ചഞ്ചലേ നിന്‍ വിപഞ്ചിക തൊട്ടുണര്‍ത്തി

ഏലസ്സില്‍ അനംഗത്തിരുമന്ത്രങ്ങള്‍ കുറിച്ചു
പൊന്‍നൂലില്‍ കോര്‍ത്തീയരയില്‍ അണിയിക്കട്ടെ
ആ.........................................[ഏലസ്സില്‍]
മാമുനിയെ മാന്‍ കിടാവായ് മാറ്റും മന്ത്രം

നി സ രി മ രി സ നി സ രി മ രി സ രി
രി മ പ നി പ മ രി മ പ നി പ മ പ
മ പ നി സ നി പ മ പ നി സ നി രി സ നി സ.......

മാമുനിയെ മാന്‍കിടാവായ് മാറ്റും മന്ത്രം
താമരക്കണ്‍മുനകളാല്‍ പകര്‍ത്തി വയ്ക്കൂ [ഇന്ദുപുഷ്പം]

ഏതൊരുഗ്ര തപസ്വിക്കും പ്രാണങ്ങളിലാകെ
കുളിരേകുന്നൊരഗ്നിയായ് നീ പടരൂ
ആ............................ [ഏതൊരുഗ്ര]

പൂവല്ല പൂനിലാവിന്‍ കിരണമല്ല

അ അ അ അ അ അ അ അ അ അ അ അ അ
അ അ അ അ അ അ അ അ അ അ അ അ അ
അ അ അ അ അ അ അ അ അ അ അ അ അ അ അ.......

പൂവല്ല പൂനിലാവിന്‍ കിരണമല്ല
നിന്‍ തൂമിഴികള്‍ അനംഗന്റെ പ്രിയബാണങ്ങള്‍ [ഇന്ദുപുഷ്പം]

Friday, July 17, 2009

അച്ചാണി (1972] യേശുദാസ്

‘എന്റെ സ്വപ്നത്തിൻ താമര പൊയ്കകയില്‍

ചിത്രം: അച്ചാണി [1972)
രചന: പി. ഭാസ്കരൻ
സംഗീതം: ദേവരാജൻ
പാടിയതു: യേശുദാസ്



എന്റെ സ്വപ്നത്തിന്‍ താമരപൊയ്കയില്‍
വന്നിറങ്ങിയ രൂപവതീ
നീല താമര മിഴികള്‍ തുറന്നു
നിന്നെ നോക്കിനിന്നു ചൈത്രം
നിന്റെ നീരാട്ടു കണ്ടുനിന്നു

എന്റെ ഭാവനാരസലവനത്തില്‍
വന്നുചേര്‍ന്നൊരു വനമോഹിനി
വര്‍ണ്ണസുന്ദരമാം താലങ്ങളേന്തി
വന്യപുഷ്പജാലം നിരയായ് നിന്നെ
വരവേല്‍ക്കുവാനായ് ഒരുങ്ങിനിന്നു

പ്രേമചിന്തതന്‍ ദേവനന്ദനത്തിലെ
പൂമരങ്ങള്‍ പൂത്തരാവില്‍
നിന്റെ നര്‍ത്തനം കാണാനൊരുങ്ങി
നിന്നെ കാത്തുനിന്നു ചാരേ
നീലാകാശവും താരകളും ..

പട്ടാളം (2003) (ലാ‍ല്‍ ജോസ്..)....യേശുദാസ്

“ ആരൊരാള്‍ പുലര്‍ മഴയില്‍ ആര്‍ദ്രമാം....

ചിത്രം: പട്ടാളം ( 2003 ) ലാല്‍‍ ജോസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാ സാഗര്‍
പാടിയതു: സുജാത
ആരൊരാള്‍ പുലര്‍ മഴയില്‍ ആര്‍ദ്രമാം ഹൃദയവുമായ്
ആദ്യമായ് എന്മനസിന്‍ ജാലകം തിരയുകയായ്
പ്രണയം ഒരു തീനാളം , അലിയു നീ ആവോളം
പീലി വിടരും നീല മുകിലേ...


രാവേറെ ആയിട്ടും തീരെ ഉറങ്ങാതെ
പുലരും വരെ വര വീണയില്‍ ശ്രുതി മീട്ടി ഞാന്‍
ആരോ വരുമെന്നീ രാപ്പാടി പാടുമ്പോള്‍
അഴി വാതിലില്‍ മിഴി ചേര്‍ത്തു ഞാന്‍ തളരുന്നുവോ
കാവലായ് സ്വയം നില്‍ക്കും ദീപമേ എരിഞ്ഞാലും
വിളിക്കാതെ വന്ന കൂട്ടുകാരി....

പൂവിന്റെ പൊന്‍ താളില്‍ ഞാന്‍ ചേര്‍ത്ത വേദങ്ങള്‍
പ്രിയമോടെ വന്നെതിര്‍ പാടുമെന്‍ കുയിലാണു നീ
മാറത്തു ഞാന്‍ ചാര്‍ത്തും പൂണൂലു പോലെന്നെ
പുണരുന്നു നിന്‍ തളിര്‍ മെയ്യിലേ കുളിര്‍മുല്ലകള്‍
മന്ത്രമായ് മയങ്ങി എന്‍ നെഞ്ചിലേ നിലാശംഖില്‍
കുങ്കുമം കുതിര്‍ത്ത നിന്‍ ചുണ്ടിലേ ഇളം കൂമ്പില്‍
വിളിക്കാതെ വന്നു ചേര്‍ന്ന കൂട്ടുകാരാ.....

പാവം പാവം രാജകുമാരന്‍ [1990] യേശുദാസ്

"പാതിമെയ് മറഞ്ഞതെന്തേ സൌഭാഗ്യ താരമേ....


ചിത്രം: പാവം പാവം രാജകുമാരന്‍[1990]
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: യേശുദാസ്


പാതിമെയ് മറഞ്ഞതെന്തേ സൌഭാഗ്യ താരമേ...
രാവിന്‍ നീല കലികയില്‍ ഏക ദീപം നീ...

അറിയാതുണര്‍ന്നു കതിരാര്‍ന്ന ശീലുകള്‍....
കളമൈനകള്‍ രാപ്പന്തലില്‍ പാടി ശുഭരാത്രി..
ഏതോ കുഴലില്‍ തെളിയും സ്വരജതി പോലെ...
എഴുതാ കനവിന്‍ മുകുളങ്ങളില്‍ അമൃതകണം വീണു...

(പാതിമെയ് മറഞ്ഞതെന്തേ)

കനകാംബരങ്ങള്‍ പകരുന്നു കൌതുകം...
നിറമാലകള്‍ തെളിയുന്നതാ മഴവില്‍കൊടി പോലെ...
ആയിരം കൈകളാല്‍ അലകളതെഴുതുന്ന രാവില്‍
എഴുതാ കനവിന്‍ മുകുളങ്ങളില്‍ അമൃതകണം വീണു...

ഒരു മെയ് മാസ പുലരിയില്‍. {1987}.. യേശുദാസ് / ചിത്ര

“ഇരു ഹൃദയങ്ങളില്‍ ഒന്നായ് വീശി

ചിത്രം : ഒരു മെയ് മാസ പുലരിയില്‍1987
രചന: പി. ഭാസ്കരന്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ് / ചിത്ര

ഇരു ഹൃദയങ്ങളില്‍ ഒന്നായ്‌ വീശീ
നവ്യ സുഗന്ധങ്ങള്‍
ഇഷ്ട വസന്ത തടങ്ങളില്‍ എത്തീ
ഇണയരയന്നങ്ങള്‍ ഓ.. ഓ...
കൊക്കുകള്‍ ചേര്‍ത്തു
ചിറകുകള്‍ ചേര്‍ത്തു
കോമള കൂജന ഗാനമുതിര്‍ത്തു
(ഇരു ഹൃദയങ്ങളില്‍..)

ഓരോ നിമിഷവും ഓരോ.. നിമിഷവും
ഓരോ മദിരാ ചഷകം ഓരോ
ഓരോ ദിവസവും ഓരോ.. ദിവസവും
ഓരോ പുഷ്പ വിമാനം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു മധുരം എന്തൊരുന്മാദം
(ഇരു ഹൃദയങ്ങളില്‍..)

വിണ്ണില്‍ നീളെ പറന്നു പാറി
പ്രണയ കപോതങ്ങള്‍
തമ്മില്‍ പുല്‍കി കേളികളാടി
തരുന്ന മരാളങ്ങള്‍
ഒരേ വികാരം ഒരേ വിചാരം
ഒരേ വികാരം ഒരേ വിചാരം
കുറെ മദാലസ ലാസ്യ വിലാസം
(ഇരു ഹൃദയങ്ങളില്‍..)

ബെന്‍ ജോണ്‍സണ്‍...[2005].. യേശുദാസ്

“ഇനിയും മിഴികള്‍ നിറയരുതേ....
ചിത്രം: ബെന്‍ ജോണ്‍സണ്‍[2005]
രചന; കൈതപ്രം
സംഗീതം: ദീപക് ദേവ്
പാടിയതു: യേശുദാസ് �
ഉം..ഉം..ഉം.. ഓ..ഓ..ഓ..
ഇനിയും മിഴികള്‍ നിറയരുതേ
ഇനിയും വെറുതെ പിണങ്ങരുതേ
അലിയും നിനവിന്‍ പരിഭവങ്ങള്‍ മഴവില്‍ മുന കൊണ്ടെഴുതരുതേ
ഇന്നലെകള്‍ കരിയില പോലെ മാഞ്ഞു പോകും
ഓര്‍മകളില്‍ മായരുതേ മറയരുതേ
നിന്‍ ഏഴു നിറമുള്ള ചിരിയഴക്‌
നിന്‍ ജീവിതം തളിരിടാന്‍.. ഓ... തണലായി ഞാന്‍ ഇനി വരാം..ഓ... ഇനിയും മിഴികള്‍ നിറയരുതേ

ഇനിയും വെറുതെ പിണങ്ങരുതേ അലിയും
നിനവിന്‍ പരിഭവങ്ങള്‍ മഴവില്‍ മുന കൊണ്ടെഴുതരുതേ
എന്തിനു വേറൊരു പാലാഴി പാട്ടായി നീയില്ലെ
എന്തിനു വേറൊരു പൂക്കാലം കൂട്ടായി നീയില്ലെ
പുളകം പകരും പൂങ്കനവായ്‌ കൂടെ ഞാനില്ലെ
നേരം സായം സന്ധ്യ തുഴയാന്‍ രാതോണി അഴകേ...
എന്തിനി വേണം..വെറുതെ കരയാതെ.. ഉം..ഉം..ഉം
ഇനിയും മിഴികള്‍ നിറയരുതേ ഇനിയും വെറുതെ പിണങ്ങരുതേ

അമ്പിളിയേന്തും പൊന്മാനേ ഓടി പോകാതെ
കുമ്പിള്‍ നിറയും വെണ്ണിലവേ താഴേ പൊഴിയാതെ
പനിമഴ നനയും തേന്‍ കനവേ..മണ്ണില്‍ തൂവാതെ
എന്തേ താമസമെന്തേ കിളിയെ പൊന്‍ കിളിയേ
എന്തേ മൗനമിതെന്തേ എന്തേ മിണ്ടാതെ ഉം ഉം ഉം
ഇനിയും മിഴികള്‍ നിറയരുതേ ഇനിയും വെറുതെ പിണങ്ങരുതേ
അലിയും നിനവിന്‍ പരിഭവങ്ങള്‍ മഴവില്‍ മുന കൊണ്ടെഴുതരുതേ
ഇന്നലെകള്‍ കരിയില പോലെ മാഞ്ഞു പോകും
ഓര്‍മകളില്‍ മായരുതേ മറയരുതേ നിന്‍ ഏഴു നിറമുള്ള ചിരിയഴക്‌
നിന്‍ ജീവിതം തളിരിടാന്‍.. ഓ... തണലായി ഞാന്‍ ഇനി വരാം..ഓ...

ഞാന്‍ ഗന്ധര്‍വ്വന്‍ യേശുദാസ്

“ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകേ....
ചിത്രം: ഞാന്‍ ഗന്ധര്‍വ്വന്‍
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍‍
പാടിയതു: യേശുദാസ് കെ ജെ


അ അ അ.... അ അ അ.. അ അ അ അ.. അ അ അ അ ...അ അ
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവില്‍ വിലോലമേഘമായ്
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ് [ദേവാങ്കണങ്ങള്‍]

സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
ചൈത്രവേണുവൂതും അ അ അ അ...അ അ അ
ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും
മേളമേകുമിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങള്‍]


ആലാപമായി സ്വരരാഗ ഭാവുകങ്ങള്‍

സ ഗ ഗ സ ഗ മ പ മ ധ പ മ പ മ
മ ധ നി സ നി ധ ഗ മ ധ നി ധ മ
സ ഗ മ ധ മ ഗ സ നി ധ പ ധ നി സ
പ മ ഗ......

ആലാപമായി സ്വരരാഗ ഭാവുകങ്ങള്‍
ഹിമബിന്ദു ചൂടും സമ്മോഹനങ്ങള്‍ പോലെ (2)
വരവല്ലകി തേടും അ അ അ അ... അ അ അ..
വരവല്ലകി തേടും വിരഹാര്‍ദ്രപഞ്ചമങ്ങള്‍
സ്നേഹസാന്ദ്രമാകുമീ വേദിയില്‍... [ദേവാങ്കണങ്ങള്‍]

Thursday, July 16, 2009

അഭിമന്യു...(1991) യേശുദാസ്

‘കണ്ടു ഞാന്‍ മിഴികളില്‍

ചിത്രം: അഭിമന്യു[1991]
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
പാടിയതു: എം ജി ശ്രീകുമാര്‍


കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം
കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം
ഗോപുരപ്പൊന്‍‌കൊടിയില്‍ അമ്പലപ്രാവിന്‍ മനം
പാടുന്നൊരരാധനാമന്ത്രംപോലെ....

(കേട്ടു ഞാന്‍)

പാദങ്ങള്‍ പുണരുന്ന ശൃംഗാരനൂപുരവും
കൈയ്യില്‍ കിലുങ്ങും പൊന്‍‌‌വളത്താരിയും
വേളിക്കൊരുങ്ങുവാനെന്‍ കിനാവില്‍
അനുവാദം തേടുകയല്ലേ....
എന്‍ ആത്മാവില്‍ നീ എന്നെ തേടുകയല്ലേ

(കണ്ടു ഞാന്‍)

വാലിട്ടു കണ്ണെഴുതി വെള്ളോട്ടുവളയണിഞ്ഞ്
ഒരു നാള്‍ നീയെന്‍ അന്തര്‍ജ്ജനമാകും
കണ്‍‌മണിത്തിങ്കളേ നിന്‍ കളങ്കം
കാശ്‌മീര കുങ്കുമമാകും....
നീ സുമംഗലയാകും ദീര്‍ഘസുമംഗലയാകും

(കണ്ടു ഞാന്‍‍

യുവജനോല്‍സവം (1986)...യേശുദാസ്

"ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ
ചിത്രം: യുവജനോത്സവം 1986
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ് കെ ജെ


ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു (2)
ഈറന്‍മുകില്‍ മാലകളില്‍ ഇന്ദ്രധനു‌സെന്നപോലെ
(ഇന്നുമെന്റെ)

സ്വര്‍‌ണ്ണമല്ലി നൃത്തമാടും നാളെയുമീ പൂവനത്തില്‍
തെന്നല്‍ക്കൈ ചേര്‍ത്തുവയ്ക്കും പൂക്കുന്ന പൊന്‍പണം‌പോല്‍
നിന്‍ പ്രണയപ്പൂവണിഞ്ഞ പൂമ്പൊടികള്‍ ചിറകിലേന്തി
എന്നനുരാഗ പൂത്തുമ്പികള് നിന്നധരം തേടിവരും
(ഇന്നുമെന്റെ)

ഈവഴിയിലിഴകള്‍ നെയ്യും സാന്ധ്യനിലാശോഭകളില്‍
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍ തേന്‍പാളിയുയര്‍ത്തിടുമ്പോള്‍
നീയരികിലില്ലയെങ്കില്‍ എന്തുനിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കി വരും കാറ്റെന്നെ തഴുകുമല്ലോ
(ഇന്നുമെന്റെ

പൂന്തേന്‍ അരുവി ...[1974].... യേശുദാസ്

“ഒരു സ്വപ്നത്തിന്‍ മഞ്ചലെനിയ്ക്കായ്

ചിത്രം: പൂന്തേനരുവി 1974
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം എം കെ അര്‍ജ്ജുനന്‍
പാടിയതു: യേശുദാസ്

ഒരു സ്വപ്നത്തിന്‍ മഞ്ചലെനിയ്ക്കായ്
ഒരുക്കുമോ നീ ഒരിയ്ക്കല്‍കൂടി ഒരിയ്ക്കല്‍കൂടി..
ഓര്‍മ്മ പടര്‍ത്തും ചില്ലയിലെന്നെ വിടര്‍ത്തുമോ നീ
ഒരിയ്ക്കല്‍കൂടി ഒരിയ്ക്കല്‍കൂടി...

നിറങ്ങള്‍ മങ്ങി നിഴലുകള്‍ തിങ്ങി
നിലയറ്റാശകള്‍ തേങ്ങി..
നിതാന്ത ദു:ഖക്കടലില്‍ ചുഴിയില്‍
നിന്‍ പ്രിയതോഴന്‍ മുങ്ങി...
പിരിയും മുന്‍പേ നിന്‍ പുഞ്ചിരിയുടെ
മധുരംപകരൂ ഒരിയ്ക്കല്‍ കൂടി...

(ഒരു സ്വപ്നത്തിന്‍)

ഒരു കൊച്ചഴിയായ് മമ മിഴിനീരിന്‍
കടലില്‍ നീയൊന്നുയരൂ..
വിഷാദ ഹൃദയത്തിരകളില്‍ ഉയരും
വിശ്വാസംപോലുണരൂ
പിരിയും മുന്‍പേ നിന്‍ കണ്‍‌മുനയുടെ
കവിത പകരൂ ഒരിയ്ക്കല്‍ കൂടി...

(ഒരു സ്വപ്നത്തിന്‍ മഞ്ചലെനിക്കായ്

പൂന്തേനരുവി

'ഒരു സ്വപ്നത്തിന്‍ മഞ്ചലെനിയ്ക്കായ്......

ചിത്രം: പൂന്തേനരുവി
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം കെ അര്‍ജ്ജുനന്‍
പാടിയതു: യേശുദാസ്

ഒരു സ്വപ്നത്തിന്‍ മഞ്ചലെനിയ്ക്കായ്
ഒരുക്കുമോ നീ ഒരിയ്ക്കല്‍കൂടി ഒരിയ്ക്കല്‍കൂടി..
ഓര്‍മ്മ പടര്‍ത്തും ചില്ലയിലെന്നെ വിടര്‍ത്തുമോ നീ
ഒരിയ്ക്കല്‍കൂടി ഒരിയ്ക്കല്‍കൂടി...

നിറങ്ങള്‍ മങ്ങി നിഴലുകള്‍ തിങ്ങി
നിലയറ്റാശകള്‍ തേങ്ങി..
നിതാന്ത ദു:ഖക്കടലില്‍ ചുഴിയില്‍
നിന്‍ പ്രിയതോഴന്‍ മുങ്ങി...
പിരിയും മുന്‍പേ നിന്‍ പുഞ്ചിരിയുടെ
മധുരംപകരൂ ഒരിയ്ക്കല്‍ കൂടി...

(ഒരു സ്വപ്നത്തിന്‍)

ഒരു കൊച്ചഴിയായ് മമ മിഴിനീരിന്‍
കടലില്‍ നീയൊന്നുയരൂ..
വിഷാദ ഹൃദയത്തിരകളില്‍ ഉയരും
വിശ്വാസംപോലുണരൂ
പിരിയും മുന്‍പേ നിന്‍ കണ്‍‌മുനയുടെ
കവിത പകരൂ ഒരിയ്ക്കല്‍ കൂടി...

(ഒരു സ്വപ്നത്തിന്‍ മഞ്ചലെനിക്കായ്