Powered By Blogger

Saturday, April 24, 2010

അന്ന [ 1964] യേശുദാസ്, ജാനകി, എൽ.ആർ, ഈശ്വരി, പി. സുശീല







ചിത്രം: അന്ന [1964] കെ.എസ്. സേതുമാധവൻ
അഭിനേതാക്കൾ:
രചന: വയലാർ
സംഗീതം: ദേവരാജൻ


1. പാടിയതു: പി. സുശീല

ഉരുകിയുരുകി ഉരുകി തെളിയും മെഴുകു തിരികളെ
മരുഭൂമിയിലെ യാത്രക്കാരനെ
വഴികാണിക്കുകയില്ലെ.

തണ്ണീർ പന്തലിന്നരികിലവൻ
ദാഹജലത്തിനലഞ്ഞു
താലവനങ്ങൾക്കരുകിലവൻ
തണലും തേടി നടന്നു....[ ഉരുകിയുരുകി....

കയ്യിൽ നക്ഷത്ര വിളക്കെരിയും
കാവൽ മാലാഖമാരെ
ഇടയനെന്നിനി എന്നു വരും
മിഴികൾ എന്നിനി തോരും
മിഴികൾ എന്നിനി തോരും...[ ഉരുകിയുരുകി....
ഇവിടെ


2. പാടിയതു: പി. സുശീല

അങ്ങേതിലിങ്ങേതിലോടി നടക്കും
ചങ്ങാതീ ചങ്ങാതീ
ഇവിടെത്തുകാരോടയലത്തുകാരനു
ഇണക്കമോ പിണക്കമോ
(അങ്ങേതില്‍...)

പറയാനായിരം കഥകളുമായ് ഞാന്‍
ഒരുങ്ങി നില്‍ക്കും ദൂരെ
കണ്ടു ചിരിച്ചവനരികില്‍ വരുമ്പോള്‍
പണ്ടില്ലാത്തൊരു നാണം
പണ്ടില്ലാത്തൊരു നാണം
അഹാഹാ...ഓഹൊഹോ....
(അങ്ങേതില്‍...)

വരുമെന്നുകരുതീ വരുമെന്നു കരുതീ
വിരുന്നൊരുക്കും വീട്ടില്‍
എന്മനസ്സമ്മതമൊന്നറിയിക്കാന്‍
എന്തെന്നില്ലാത്ത ദാഹം
അഹാഹാ...ഓഹൊഹോ....
(അങ്ങേതില്‍...)

പകുത്തുനല്‍കാം പകുത്തുനല്‍കാം
പകല്‍ക്കിനാവിന്‍ മധുരം
എന്റേതാണവനെങ്കിലുമവനെ
സ്വന്തമാക്കാന്‍ മോഹം
അഹാഹാ...ഓഹൊഹോ....
(അങ്ങേതില്‍...

ഇവിടെ


3. പാടിയതു: യേശുദാസ് 7 ജനകി

അരുവീ തേനരുവീ
അരുവീക്കരയിലെ ഇളംവെയിൽ കായും
കുരുവീ ഇണക്കുരുവീ
(അരുവീ തേനരുവീ...)

വനദേവതയുടെ വളര്‍ത്തുകിളിയുടെ മണിയറ തേടി (2)
ഇത്തിരിമുമ്പൊരു ദേവദൂത ഇതിലേ പോയോ
ഇതിലേ പോയോ

അല്ലിത്താമരവള്ളിക്കുടിലുകളക്കരെയാണോ (2)
അഴകിന് പൈങ്കിളി അരയന്നക്കിളി
അക്കരെയാണോ അക്കരെയാണോ
(അരുവീ തേനരുവീ...)


കുളിര്‍ക്കിനാവിന്‍ തൂവല്‍ മെടഞ്ഞൊരു കൂടുംകൊണ്ടേ
മുത്തേ നിന്നെ കോരിയെടുക്കാന്‍
എത്രകൊതിച്ചു ഞാൻ
എത്രകൊതിച്ചു ഞാന്‍
(അരുവീ തേനരുവീ...)

ഇവിടെ


4. പാടിയതു: യേശുദാസ്


കറുത്ത പെണ്ണേ കരിങ്കുഴലീ
നിനക്കൊരുത്തൻ കിഴക്കുദിച്ചൂ [2]
പൊന്നു തരാം പുടവ തരാം
ഒരുങ്ങു പെണ്ണെ നീ ഒരുങ്ങു പെണ്ണേ


മാനം നിറഞ്ഞ മഴക്കാറേ
കോരിക്കെട്ടി പെയ്യരുതെ
മനസ്സു നിറഞ്ഞ നൊമ്പരമേ
വിങ്ങിപ്പൊട്ടിക്കരയരുതേ
(കറുത്ത പെണ്ണേ...)

കാറ്റിനു മുൻപേ കോളിനു മുൻപേ
കരയിൽ തോണിയടുത്തോട്ടേ
കരയിൽ തോണിയടുത്തോട്ടേ
(കറുത്ത പെണ്ണേ...

ഇവിടെ

വിഡിയോ



5. പാടിയതു: പി. ലീല


നാണിച്ചു പോയി അന്നു ഞാൻ നാണിച്ചു പോയി
മാറിൽ കല്യാണമാലയണിഞ്ഞപ്പോൾ
കോരിത്തരിച്ചു പോയി ഓ...
കൈക്കു കടന്നു പിടിച്ചപ്പോൾ
എനിക്കിക്കിളിയായി [2]
തങ്ക മോതിരം തന്നപ്പോളെൻ
തല കുനിഞ്ഞു പോയി[2]
ഓ..ഓ..ഓ..
(നാണിച്ചു...)


പട്ടു കിടക്ക വിരിച്ചപ്പോൾ
എൻ സ്വപ്നമുണർന്നു [2]
പനിനീർപ്പൂക്കളിറുത്തു തരാം ഞാൻ
പകരം എന്തു നൽകും [2]
ഓ..ഓ..ഓ..
(നാണിച്ചു...)

ഇവിടെ


6. പാടിയതു: പി. ലീല & എസ്. ജാനകി


മനോരാജ്യത്തിന്നതിരില്ല
മനസ്സിനു ചുറ്റും മതിലില്ല
(മനോരാജ്യത്തിന്നതിരില്ല..)

മധുരസ്മരണകള്‍ കൊണ്ടുനടക്കും
മണിദീപത്തിനു നിഴലില്ല
വിതച്ചതു കൊയ്യും ജീവിതവാനില്‍
വിലക്കപ്പെട്ടൊരു കനിയില്ല
(മനോരാജ്യത്തിനതിരില്ല..)

ഹൃദയം നിറയെ പൂത്തു തളിര്‍ക്കും
അനുരാഗത്തിന്നരമനയില്‍
മധുരവും മിന്നും തരുമോ ഇല്ലയോ
വരുമോ ഇല്ലയോ പ്രിയതോഴന്‍
(മനോരാജ്യത്തിനതിരില്ല.

ഇവിടെ


7. പാടിയതു: പട്ടം സദൻ

പ്രണയം പ്രണയം പ്രണയം
പകരുന്നൊരു രോഗമാണീ പ്രണയം
പതിനേഴു വയസ്സു കഴിഞ്ഞാല്‍
പെണ്ണിനും ആണിനും പകരുന്നൊരു
രോഗമാണീ പ്രണയം

പകലില്ല രാത്രിയില്ല പ്രണയത്തിനു കണ്ണില്ല
ഊണില്ല ഉറക്കമില്ല ഊരുചുറ്റിനടക്കും
അതുങ്ങള്‍ ഊരു ചുറ്റിനടക്കും
അസ്സനാരുടെ നെയ്യലുവാ പോലെ
ആദ്യകാലത്തിലനുരാഗത്തിന്നകവും പുറവും മധുരിക്കും
ഒറ്റക്കിരുന്നു നുണഞ്ഞിറക്കും
സ്വപ്നം കണ്ടു കിടക്കും

കണ്ടു കൊതിച്ചൊരു പെണ്ണിനു ചുറ്റും
കറങ്ങിക്കറങ്ങിനടക്കും
പാഠ പുസ്തകം മലര്‍ത്തിയവളുടെ
പടവും നോക്കിയിരിക്കും
അസ്സനാരുടെ നെയ്യലുവാ പോലെ
പഴകിപ്പോയാല്‍
അനുരാഗത്തിന്നകവും പുറവും പുളിക്കും

ഒറ്റക്കിരുന്നു കണ്ണീരിറക്കും സ്വപ്നം കണ്ടുകിടക്കും
പറന്നു പോയ കിളിയെത്തേടി പാട്ടും പാടിയിരിക്കും
കെട്ടിത്തൂങ്ങിമരിക്കാനൊടുവില്‍ കയറും കൊണ്ടു നടക്കും

ഇവിടെ


8. പാടിയതു: എൽ.ആർ. ഈശ്വരി

ഈ രാത്രി...
പൊന്നണിഞ്ഞ രാത്രി
പൂത്തുലഞ്ഞ രാത്രി
പൊന്നിൻ മുത്തു കൊലുസുകള്‍ കെട്ടി
പൊട്ടിച്ചിരിയ്ക്കും രാത്രി
(പൊന്നണിഞ്ഞ ...)

പാനപാത്രമെവിടെ
പ്രേമത്തിന്‍ വീഞ്ഞെവിടെ [2]
പാടാം ഞാന്‍ ആടാം ഞാന്‍
ഈ രാത്രി മറക്കില്ലേ
ലാലലാല ലലലാ...
(പൊന്നണിഞ്ഞ ...)

കാമദേവനെവിടെ
ഓമല്‍ പൂ അമ്പെവിടെ
പാടാം ഞാന്‍ ആടാം ഞാന്‍
ഈ പൂക്കളെനിക്കല്ലെ
ലാലലാല ലലലാ...
(പൊന്നണിഞ്ഞ ...)

ഇവിടെ

Friday, April 23, 2010

ഓർക്കുക വല്ലപ്പൊഴും [2009] എം. ജയചന്ദ്രൻ, സുജാത, ശ്വേത....




ചിത്രം: ഓർക്കുക വല്ല‌പ്പോഴും [2009] സോഹൻ ലാൽ
അഭിനേതാക്കൾ: തിലകൻ, ശില്പ ബാല, ദേവു, ജഗദീഷ്, രജിത്ത് മേനോൻ, ചാലി പാലാ
കൃഷ്ണ ചന്ദ്രൻ, ബിന്ദു വാരാപ്പുഴ


സോഹൻ ലാൽ
രചന: പുത്തൻ, ചങ്ങമ്പുഴ,ഒളപ്പമണ്ണ, പി.ഭാസ്കരൻ, വയലാർ
സംഗീതം: എം. ജയചന്ദ്രൻ


1. പാടിയതു: ആനന്ദ്, രാജലക്ഷ്മി രചൻ: ഗിരീഷ് പുത്തഞ്ചെരി


നല്ല മാമ്പൂപ്പാടം പൂത്തെടീ പെണ്ണേ..
കുഞ്ഞു മഞ്ഞക്കിളി കണ്ണേ..
കണ്ണാരേ മഞ്ഞണിഞ്ഞ മാന്‍കുരുന്നേ..
എന്റെ ഞാവല്‍തോട്ടം കായ്ക്കണകാലം..
തത്തമ്മയ്ക്ക്‌ താലികെട്ട്‌..
പൂവാല്ലോ മൂക്കുത്തിക്ക്‌ മുത്ത് ‌കൊരുക്കാന്‍
(നല്ല മാമ്പൂപ്പാടം..)

അല്ലിമുല്ല തണലത്ത്‌ തനിച്ചിരിക്കാം..
നിന്റെ ചന്തമുള്ള കവിളത്തൊരുമ്മ തരാം..
കുമ്പിള്‍ കുത്തി കുടപ്പന്റെ തേനെടുക്കാം..
നിന്റെ ചുണ്ടിലേറ്റിച്ചുറുമ്പിന്റെ കുറുമ്പറിയാം..
കണ്ണാരം പൊത്താം ചിരിച്ചൊളിക്കാം..
മിന്നാമിനുങ്ങിന്‍ കഥപറയാം..
കളിയൂഞ്ഞലില്‍ കിളിയാടവേ
ഒരു കൈതോലമേല്‍ കാറ്റ്‌ കളിയാക്കിയോ..എൻ മാമ്പൂ..
(നല്ല മാമ്പൂപ്പാടം..)

വെള്ളിവളക്കിലുക്കണ പുഴയരികില്‍..
മെല്ലെ തുള്ളിത്തുള്ളി നടക്കണ മുയല്‍കുരുന്നേ..
പൊന്നൊരുക്കി വിളക്കി നിന്‍ മണികഴുത്തില്‍..
കൊച്ചു കുന്നിമണി പളുങ്കിന്റെ മാലയിടാം..
മിന്നായം മിന്നും മീന്‍പിടിക്കാം..
കണ്ണാടി കൂട്ടില്‍ താമസിക്കാം..
കുഞ്ഞാടുകള്‍ കുളിരുന്നൊരീ..
മഞ്ഞു കൂടാരമാണെന്റെ കുഞ്ഞാങ്കിളീ..
എന്റെ ഞാവല്‍തോട്ടം കായ്ക്കണകാലം..
തത്തമ്മയ്ക്ക്‌ താലികെട്ട്‌.
(നല്ല മാമ്പൂപ്പാടം..)
ഇവിടെ


വിഡിയോ


2. പാടിയതു: എം. ജയചന്ദ്രൻ രചന: പി. ഭാസ്കരൻ


പണ്ടത്തെ കളിത്തോഴന്‍ കാഴ്ച വെയ്ക്കുന്നു മുന്നില്‍..
രണ്ടു വാക്കുകള്‍ മാത്രം ഓര്‍ക്കുക വല്ലപ്പോഴും..
ഓര്‍ക്കുക വല്ലപ്പോഴും..
(പണ്ടത്തെ..)

ഓര്‍ക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും..
പൂക്കാലം വിതാനിക്കും ആ കുന്നിന്‍പ്പുറങ്ങളും..
രണ്ടു കൊച്ചാത്മാവുകള്‍ അവിടങ്ങളില്‍ വെച്ചു
പണ്ടത്തെ രാജാവിന്‍ കഥകള്‍ പറഞ്ഞതും..
ഓര്‍ക്കുക വല്ലപ്പോഴും ഓര്‍ക്കുക വല്ലപ്പോഴും..
(പണ്ടത്തെ..)

മരിക്കും സ്മൃതികളില്‍ ജീവിച്ചു പോരും ലോകം..
മറക്കാന്‍ പഠിച്ചത്‌ നേട്ടമാണെന്നാകിലും..
ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കിലൊരുനാളും..
വസന്തം വസുധയില്‍ വന്നിറിങ്ങില്ലെന്നാലും..
വ്യര്‍ത്ഥമായാവര്‍ത്തിപ്പൂ വ്രണിതപ്രതീക്ഷയാല്‍
മര്‍ത്യനീ പദം രണ്ടും“ ഓര്‍ക്കുക വല്ലപ്പോഴും..“
“ഓര്‍ക്കുക വല്ലപ്പോഴും..“
(പണ്ടത്തെ..)

ഇവിടെ

വിഡിയോ


3. പാടിയതു : കാർതിക്ക്, ശ്വേത [*2] രചന: ഗിരീഷ് പുത്തഞ്ചേരി

ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ
ഒരു കൈക്കുമ്പിളിൽ മറു വെൺ‌പൂവായ്
ഇതൾ നേർത്തൊരോർമയായ് വന്നു നീ
വെറുതെ ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ

അന്നുനിൻ നിഴൽ‌പോലുമെൻ
മഴ ചാറുന്ന ചിറകിന്മേൽ ചാഞ്ഞു നിന്നു
പിന്നെ നിൻ കനവലയെൻ
വിരൽതേടുന്ന സ്വരമെല്ലാം കേട്ടു നിന്നു
ഒരു മണിശലഭം സ്വപമുരുകുമൊരുവിയിൽ
പറയാത്ത നൊമ്പരങ്ങൾ പങ്കിടാം
ഇനിയേതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ

അന്നുനിൻ ചിരിപോലുമെൻ
നുരയോലുന്ന കടലിന്മേൽ പെയ്തിറങ്ങീ
പിന്നെ ഞാൻ ശ്രുതിയിൽ നിൻ
മൊഴിമൂളുന്ന പാട്ടെല്ലാം ഏറ്റുപാടി
ഇനിയൊരു നിമിഷം
മലരണിയുമൊരുഷസ്സിൽ
പുലർകാല സൂര്യനായ് വിരിഞ്ഞിടാം (ഏതോ ജനുവരി...)

ഇവിടെ



വിഡിയോ


4. പാടിയതു: റ്റി.റ്റി. സനോജ് രചന: വയലാർ


താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിക്കുന്നതീ നാട്ടിൽ
കന്നി നിലാവുമിളം വെയിലും വന്നു
ചന്ദനം ചാർത്തുന്ന നാട്ടിൽ
ഒന്നിച്ചു ഞങ്ങളുറങ്ങുമുറക്കത്തിൽ
ഒന്നേ മനസ്സിൻ മോഹം
ഒന്നിച്ചുണരും ഉണർന്നെഴുന്നേൽക്കുമ്പോൾ
ഒന്നേ മിഴികളിൽ ദാഹം
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിക്കുന്നതീ നാട്ടിൽ...

ഗ്രാമാന്തരംഗ യമുനയിൽ പൂത്തൊരാ
താമരപ്പൂവുകൾ തോറും
എന്നിലെ സ്വപ്നങ്ങൾ ചെന്നുമ്മവച്ചിടും
പൊന്നിലത്തുമ്പികൾ പോലെ
രോമഹർഷങ്ങൾ മൃദുപരാഗങ്ങളിൽ
ഓമന നൃത്തങ്ങളാടും
എന്നുമാകല്ലോലിനിയിൽ ഹംസങ്ങൾ
പോലെന്നനുഭൂതികൾ നീന്തും
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിക്കുന്നതീ നാട്ടിൽ

എന്റെ ചിത്രത്തിലെ പൂവിന്നു
കൂടുതലുണ്ടായിരിക്കാം ദലങ്ങൾ
കണ്ടു പരിചയമില്ലാത്ത വർണ്ണങ്ങൾ
കണ്ടിരിക്കാം ഇതിന്നുള്ളിൽ
എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്നന്തരിന്ദ്രിയ ഭാവം
എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്നനുഭൂതി തൻ നാദം
(താമരപ്പൂക്കളും...)


ഇവിടെ



5. പാടിയതു: എം.ജയചന്ദ്രൻ & സുജാത രചന: ഒളപ്പമണ്ണ

“ എന്തിനായ് മിഴി പൂട്ടുന്നു.....

ഇവിടെ


ചങ്ങമ്പുഴ





6. പാടിയതു: സുദീപ് കുമാർ രചന: ചങ്ങമ്പുഴ

“ ആ രാവിൽ നിന്നോടു ഞാൻ ഓതിയ രഹസ്യങ്ങൾ
ആരോടും അരുളരുതോമനെ നീ...[2]
താരകാകീർണമായ നീലംബരത്തിലന്നു
ശാരദ ശശിലേഖ സമുല്ലസിക്കെ
തുള്ളിയുലഞ്ഞുയർന്നു തള്ളി വരുന്ന മൃദു
വെള്ളി വലാഹകകൾ നിരന്നു നിൽക്കെ
നർത്തന നിരകൾ തൻ പുഷ്പ്പ ലതികകൾ
കൈത്തളിരുകളാൽ നമ്മെ തഴുകീടവെ...[ ആ രാവിൽ...

ആലോലം പരിമള ധോരണിയിങ്കൽ മുന്നിൽ
മാലേയാനിലൻ മന്ദം അലഞ്ഞു പോകെ
നാണിച്ച് നാണിച്ചെന്റെ മാറത്തു തല ചായ്ച്ച്
പ്രാണനായികെ നീയെന്നരികിൽ നിൽക്കെ
രോമാഞ്ചനിളകും നിൻ ഹേമാംഗകങ്ങൾ തോറും
മാമക കരപുടം വിഹരിക്കവേ
പുഞ്ചിരി പൊടിഞ്ഞു നിന്ന ചെഞ്ചൊടി
തളിരിലെൻ ചുംബനം ഇടയ്കിടയ്കമർന്നീടവെ
നാമിരുവരും ഒരു നീല ശിലാ തലത്തിൽ
ആകെ നിർവൃതി നേടി പരിലസിക്കെ .. [ ആ രാവിൽ....

നീയെന്നെ തഴുകവെ ഞാനൊരു ഗാനമായി
നീലാംബരാന്തത്തോളം ഉയർന്നു പോയി
മായാത്ത കാന്തി വീശും മംഗള കിരണമീ
നീയൊരു നിഴലാണെന്നാരു ചൊല്ലീ?
അല്ലിലെ വെളിച്ചമേ നിന്നെ ഞാനറിഞ്ഞില്ല
അല്ലലിൽ മൂടി നിൽക്കും ആനന്ദമേ
യാതൊന്നും മറയ്ക്കാതെ നിന്നോടു സമസ്തവും
ഓതുവാൻ കൊതിച്ചു നിന്നരികിലെത്തി
കണ്ണുനീർ കണികകൾ വീണു നനഞ്ഞതാം നിൻ
പൊന്നല കവിൾ കൂമ്പു തുടച്ചു മന്ദം..[ ആ രാവിൽ....

ഇവിടെ

1960 - 1969 തിരഞ്ഞെടുത്ത ഹിറ്റുകൾ







1, ചിത്രം: ആദ്യ കിരണങ്ങൾ [1964] പി. ഭാസ്കരൻ
അഭിനേതാക്കൾ: സത്യൻ, മധു, അടൂർ ഭാസി,ഫിലോമിന, അംബിക, റ്റി.ആർ. ഓമന,പി.ജെ. ആന്റണി
കെ. ആർ. വിജയ

രചന: പി ഭാസ്കരൻ
സംഗീതം: കെ. രാഘവൻ
പാടിയതു: പി. സുശീല & കോറസ്

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരു പിടി മണ്ണല്ല
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ
ജന്മഗൃഹമല്ലോ (ഭാരതമെന്നാൽ..)

വിരുന്നു വന്നവര്‍ ഭരണം പറ്റി മുടിഞ്ഞു പണ്ടീ വീടാകെ
വീടു പുതുക്കിപ്പണിയും വരെയും വിശ്രമമില്ലിനിമേല്‍
വീടു പുതുക്കിപ്പണിയും വരെയും വിശ്രമമില്ലിനിമേല്‍
തുടങ്ങി വച്ചു നാമൊരു കര്‍മ്മം തുഷ്ടി തുളുമ്പും ജീവിത ധര്‍മ്മം
സ്വതന്ത്ര ഭാരത വിശാല ഹര്‍മ്മ്യം സുന്ദരമാക്കും നവകര്‍മ്മം
സ്വതന്ത്ര ഭാരത വിശാല ഹര്‍മ്മ്യം സുന്ദരമാക്കും നവകര്‍മ്മം (ഭാരതമെന്നാൽ..)


ഗ്രാമം തോറും നമ്മുടെ പാദം ക്ഷേമം വിതറി നടക്കട്ടെ
കൂരകള്‍ തോറും നമ്മുടെ കൈത്തിരി കൂരിരുള്‍ കീറി മുറിക്കട്ടെ
അടി പതറാതെ ജനകോടികള്‍ പുതു പുലരിയിലേക്കു കുതിക്കട്ടേ
അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ..
അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ (ഭാരതമെന്നാൽ..)




ഇവിടെ


2. ചിത്രം: അഗ്നി പരീക്ഷ [1968] എം. കൃഷ്ണൻ നായർ
അഭിനേതാക്കൾ: സത്യൻ, പ്രേംനസീർ, ഷീല, ശാരദ, അടൂർ ഭാസി,കെ.പി. ഉമ്മർ,
റ്റി.ആർ. ഓമന
രചന: വയലാർ
സംഗീ്തം: ദേവരാജൻ


[1] പാടിയതു: യേശുദാസ്


ഓ.....ഓ...ഓ.....
മുത്തു വാരാൻ പോയവരേ
മുത്തെന്തേ കണ്ടില്ലാ
ചുഴികൾ കണ്ടൂ ചിപ്പികൾ കണ്ടൂ
തുഴഞ്ഞു പോന്നു തിരിയെ തുഴഞ്ഞു പോന്നു (മുത്തു വാരാൻ...)

കടലു കാണാൻ പോയവരേ
കടലെന്തേ കണ്ടില്ലാ
തിരകൾ കണ്ടൂ തീരം കണ്ടു തിരിച്ചു പോന്നൂ (കടലു...)
കൂടെ വന്ന വിധി മാത്രം
കടലും മുത്തും കണ്ടൂ (2) (മുത്തു വാരാൻ...)



കാടു കാണാൻ പോയവരേ
കാടെന്തേ കണ്ടില്ലാ
മരങ്ങൾ കണ്ടൂ മലകൾ കണ്ടൂ മടങ്ങി വന്നൂ (കാടു...)
കൂടെ വന്ന വിധി മാത്രം
കാടും കനിയും കണ്ടൂ (2) (മുത്തു വാരാൻ..)


ഇവിടെ


[2] പാടിയതു: യേശുദാസ്

ഉറങ്ങിക്കിടന്ന ഹൃദയം നീ
ഉമ്മവച്ചുമ്മ വച്ചുണർത്തീ
മനസ്സിൽ പതിഞ്ഞ മധുരം നീ
മറ്റൊരു പാത്രത്തിൽ പകർത്തീ (ഉറങ്ങി..)

മലർക്കെ തുറന്ന മിഴികൾ കൊണ്ട്
മയൂര സന്ദേശമെഴുതി (2)
ചുവക്കെ ചുവക്കെ ചൊടികൾ എത്ര
ചൂടാത്ത പൂവുകൾ നീട്ടി (2)
അടുത്തൂ അനുരാഗം തളിരിട്ടു (ഉറങ്ങീ..)

ചിലയ്ക്കെ ചിലയ്ക്കെ മൊഴികൾ നെഞ്ചിൽ
ശൃംഗാരത്തേൻ കൂടു കൂട്ടി (2)
തുടിക്കെ തുടിക്കെ മോഹം കൂട്ടിൽ
തൂവൽ കിടക്ക നിവർത്തീ
അടുത്തൂ അനുരാഗം കതിരിട്ടു (ഉറങ്ങി..)


ഇവിടെ



3. ചിത്രം: അനാർക്കലി [1966] എം. കുഞ്ചാക്കൊ
അഭിനേതാക്കൾ: സത്യൻ, പ്രേം നസീർ, കൊട്ടാരക്കര ശ്രീധരൻ നായർ, യേശുദാസ്,ക്.ആർ. വിജയ
അംബിക, ഗ്രേസി, ഫിലോമിന
രചന: വയലാർ
സംഗീതം: എം.എസ്. ബാബുരാജ്


പാടിയതു: യേശുദാസ് & ബി. വസന്ത


നദികളിൽ സുന്ദരി യമുന... യമുന... യമുന
സഖികളിൽ സുന്ദരി അനാർക്കലി... അനാർക്കലി (നദികളിൽ--2)

അരമനപ്പൊയ്ക തൻ കടവിൽ
അമൃത മുന്തിരിക്കുടിലിൽ (അരമന--2)
ചഷകവുമായ്‌... ചഷകവുമായ്‌ മധു ചഷകവുമായ്‌
ഒമർ ഖയ്യാമിന്റെ നാട്ടിലെ നർത്തകി
ഒരുങ്ങി ഒരുങ്ങി ഒരുങ്ങി വരൂ
പ്രിയ സഖീ... പ്രിയ സഖീ
(നദികളിൽ--2)

ഇണയരയന്നങ്ങൾ തഴുകിയുറങ്ങും
അനുരാഗ യമുനയിലൂടെ
കവിതയുമായ്‌... കവിതയുമായ്‌ ചുണ്ടിൽ മധുരവുമായ്‌
അറബിക്കഥയുടെ നാട്ടിലെ മോഹിനി
അരികിൽ അരികിൽ അരികിൽ വരൂ
പ്രിയ സഖീ... പ്രിയ സഖീ


ഇവിടെ


വിഡിയോ



4. ചിത്രം: അനാഛാദനം [ 1968] എം. കൃഷ്ണൻ നായർ
അഭിനേതാക്കൾ: പ്രേംനസീർ, അടൂർ ഭാസി,ജയഭാരതി, ഷീല, റാണീ ചന്ദ്ര, സുകുമാരി, ശാന്താ ദേവി

രചന: വയലാർ
സംഗീതം: ദേവരാജൻ


പാടിയതു: പി. ജയചന്ദ്രൻ

മധുചന്ദ്രികയുടെ ചായത്തളികയിൽ
മഴവിൽ പൂമ്പൊടി ചാലിച്ചു
മനസ്വിനി നിൻ മായാരൂപം
മനസ്സിൽ ഞാൻ വരച്ചൂ (മധുചന്ദ്രിക...)

കാണാത്ത സ്വപ്നങ്ങളിലെ
കവിതകളാൽ കണ്ണെഴുതിച്ചൂ (2)
നിദ്രയിലെ നീലിമയാൽ ഞാൻ
നിൻ കൂന്തൽ കറുപ്പിച്ചു (2)
ഞാൻ നിന്നെ സ്നേഹിക്കുന്നു ,പ്രേമിക്കുന്നു (മധുചന്ദ്രിക...)

മാറാത്ത രോമാഞ്ചത്താൽ
അധരങ്ങളിൽ മുത്തണിയിച്ചു
ലജ്ജയിലെ സിന്ദൂരത്താൽ
നെറ്റിക്കുറി ചാർത്തിച്ചു (2)
ഞാൻ നിന്നെ സ്നേഹിക്കുന്നു ,പ്രേമിക്കുന്നു (മധുചന്ദ്രിക...)


ഇവിടെ



5. ചിത്രം: അവൾ [1967] അസീസ്
അഭിനേതാക്കൾ: മധു, ഉമ്മർ, അടൂർ ഭാസി, ഉഷാ നന്ദിനി, മായ, മീന, ശാന്ത

രചന: വയലാർ
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ്

മൃണാളിനീ മൃണാളിനീ
മിഴിയിതളിൽ നിൻ മിഴിയിതളിൽ
മധുരസ്വപ്നമോ മൗനപരാഗമോ
സുര സിന്ധുവോ ബാഷ്പഹിമബിന്ദുവോ (മൃണാളിനീ..)
നിന്റെ നിശാസദനത്തിൽ ഞാനൊരു
നാദധാരയായ് വന്നൂ
നിനക്കു മുന്തിരി നീർക്കുമ്പിളുമായി
നൃത്ത സദസ്സിൽ നിന്നൂ (മൃണാളിനീ..)

നിന്റെ സങ്കല്പ ഗീതങ്ങളെല്ലാം
എന്നെക്കുറിച്ചായിരുന്നൂ
നിന്റെ ഏകാന്ത നൃത്തങ്ങളെല്ലാം
എന്നെക്കുറിച്ചായിരുന്നൂ
ൻനന്റെ വികാരസരസ്സിൽ ഞാനൊരു
നീലഭൃംഗമായ് വന്നൂ
വിടർന്ന നിൻ മുഖകമലപ്പൂവിൽ
വീണു മയങ്ങീ മ്മോഹം (മൃണാളിനീ..)



ഇവിടെ

വിഡിയോ



ബോണസ്:

എം.ജയചന്ദ്രൻ: “ഓർക്കുക വല്ലപ്പോഴും ...


“പണ്ടത്തെ കളി തോഴൻ കാഴ്ച വക്കുന്നു മുന്നിൽ
രണ്ടു വാക്കുകൾ മാത്രം
“ഓർക്കുക വല്ലപ്പൊഴൂം......

വിഡിയോ

Tuesday, April 20, 2010

ഡോക്റ്റർ. പേഷ്യന്റ് [2009] ഹരിഹരൻ, ശ്വേത, കാർത്തിക്ക്, ഗായത്രി






ചിത്രം: ഡോക്ടര്‍.പേഷ്യന്റ്. [ 2009 ] വിശ്വനാഥന്‍
അഭിനേതാക്കൾ: ജയസൂര്യ,മാള അരവിന്ദൻ, മുകേഷ്, രാധാ വർമ്മ, ജഗതി, കൃഷ്ണ പ്രഭ

രചന: റഫീക്ക് അഹ്മ്മദ്
സംഗീതം: ബെന്നെറ്റ് വിട്രാഗ്

പാടിയതു: ശ്വേത മോഹൻ

ഈറന്‍ നിലാവില്‍ ഈ മൌനം എന്തേ
എന്നാത്മ ഭാവം അറിയുന്നുവൊ നീ[2]

അറിയുന്നതെല്ലാം അനുരാഗമല്ലേ
പറയാതിരുന്നാല്‍ പ്രിയമേറുകില്ലേ[2] [ ഈറന്‍ നിലാവില്‍

കൊഞ്ചി വന്ന തെന്നലേ
നനവാര്‍ന്ന വാക്കുകള്‍
കുടമുല്ല പോല്‍ ‍കാതിലെന്നും
മധുര നൊമ്പരം..

നീല മണി മുകിലിനും മഞ്ഞണിഞ്ഞ സാനുവും
പുലരും വരെ ചേര്‍ന്നുറങ്ങാന്‍‍ മോഹമില്ലേ [2]
ഈ സ്വപ്ന വീധികള്‍[2]
നമ്മിലെന്നും എത്ര കൌതുകം..[ ഈറന്‍ നിലാവില്‍..

ഈ വഴി നീ എനിക്കായ് നിന്‍ ജന്മമെന്നും
കുളിരേകിടും കരയായ് മാറുകില്ലേ
മനമറിഞ്ഞ സൂര്യനും ശലീന‍ സന്ധ്യയും
പ്രണയാര്‍ദ്രമാം സ്വര്‍ണ്ണരാഗം ചാര്‍ത്തുകില്ലേ
ഈ സ്നേഹ സുദിനം[2]
നമ്മിലെന്നും എത്ര സുന്ദരം... [ ഈറന്‍ നിലാവില്‍...


ഇവിടെ



വിഡിയോ


2. പാടിയതു; ഹരിഹരന്‍

മഴ ഞാനറിഞ്ഞിരുന്നില്ല
നിന്റെ കണ്ണുനീരെന്നുള്ളില്‍ ഉതിരും വരെ
വെയില്‍ ഞാനറിഞ്ഞിരുന്നില്ല
എന്റെ ഉള്ളില്‍ നിന്‍ ചിരി മീട്ടി ഉണരും വരെ... [ മഴ ഞാന്‍...

ഈറന്‍ നിലാവിന്റെ മൌനം
നീ കൊളുത്തും തീരാത്ത ഗാനം
പൂ നിലാവില്‍ നിന്നുമേതോ
പാട്ടു മൂളും കുയിലിന്‍ സ്വകാര്യം
അറിയാതെ നീ ഇനി മൂളും
പാതിരാവിന്റെ ആനന്ദ ഗാനം..
എന്റെ ഉള്ളില്‍ നിന്‍ നിശ്വാസം ഉതിരും വരെ.. [ മഴ ഞാന്‍..‍

നിമിഷാര്‍ദ്ധ പകലിന്റെ ഗാനം
പാടി എത്തും ശിശിരാഭിലാഷം
പൂക്കുന്ന സുന്ദര നിമിഷം
വഴിയില്‍ ശശാങ്ക പ്രകാശമാരോ
അറിയാതെ ദിനരാത്രമെതോ
പാതി നിശ്വാസ..
എന്റെ ഉള്ളില്‍ നിന്‍ കാല്‍ ചില‍മ്പുതിരും വരെ.....

ഇവിടെ


വിഡിയോ


3. പാടിയതു: കാർത്തിക്ക്


ആകാശമേഘം ചിറകാക്കി മാറ്റാൻ
അറിയാത്ത തീരം തേടി പറക്കാൻ
സ്വപ്നദൂരങ്ങൾ പിന്നിടാം
കാണാത്ത ലോകം കാണുവാൻ
കേൾക്കാത്തൊരീണം കേൾക്കുവാൻ

കാണാക്കിനാവിന്റെ കണ്ണാടിമുറ്റത്തെ
കാറ്റിന്റെ തേനൂറും കിന്നാരം കേൾക്കാം
ആരോരും കാണാതെ ആകാശക്കൊമ്പത്തായ്
പൂക്കുന്ന നക്ഷത്രപൂവെല്ലാം നുള്ളാം
ആ വഴി ഈ വഴി ഇടവഴി പെരുവഴി
ഓർമ്മകൾ മാടി വിളിക്കണ മൺ വഴി
പൊൻ വസന്തമറഞ്ഞൊരു പൊൻ വഴി
നീളെ നീളെ കലപില കൂട്ടാം നാം
കാണാത്ത ലോകം കാണുവാൻ
കേൾക്കാത്തൊരീണം കേൾക്കുവാൻ

വേനല്‍പ്പക്ഷികൾ ഞങ്ങൾ വാനമ്പാടികൾ
പനിനീർത്തുള്ളികൾ നെഞ്ചിൽ നിറയും നിനവുകൾ
മഴവില്ലേൽ മുട്ടുന്ന മഞ്ചാടിക്കുന്നത്തെ
മയില്പീലികുട ചൂടി ഒന്നായ് നടക്കാം
തിങ്കൾക്കിനാവിന്റെ പാൽക്കിണ്ണം കാണുമ്പോൾ
ഓരോരോ തുള്ളിക്കും കൈ നീട്ടി പോകാം
പൂമഴ പുതുമഴ ചെറുമഴ ചിരിമഴ
കിളിയുടെ കൂട്ടിലെ പാട്ടിൻ പാൽമഴ
പരിഭവ വസന്തമാണൊരു പനിമഴ
തെന്നി തെന്നി ഇന മഴ നനയാം നാം
കാണാത്ത ലോകം കാണുവാൻ
കേൾക്കാത്തൊരീണം കേൾക്കുവാൻ


ഇവിടെ



വിഡിയോ


4. പാടിയതു:ബാലു തങ്കച്ചൻ, ഗായത്രി


പുതു മഞ്ഞു പോൽ
നീ പൊഴിയുമോ
എൻ മഞ്ഞ് നീ നനവാകുമോ
രാഗം പോൽ പൊതിയുമോ
എൻ ചിന്തയിൽ കൂടണയുമോ
എൻ ഗന്ധമായ് കലരുമോ
തിരയായ് നിലാവിൽ പിടയുമോ
ഈ ദാഹ തീരം കനിയുമോ
പനി നീർ പോൽ കിനിയുമോ......

ഒരു കൊടിയെത്താൻ മറുതെന്നലായി
സായന്തനം പോൽ പ്രണയാർദ്രമായി
സ്വപ്നാടനത്തിൻ നദി നീന്തി ഞാൻ
എൻ സൌരഭത്തിൻ തിരമാലയിൽ മുങ്ങി
നീയെത്തും ഒരുമിച്ചിടാൻ എന്നു നൽകും
ഇന്നീ നിലാവിന്റെ താളമാകാം..

അന്തി ബാണൻ നിരാമയം പിന്നെ
മന്ത്രമൊരോടികൾ മൂടും പിന്നെ
ഇനി എന്നും നീ തീരങ്ങളിൽ
സ്വര രാഗ ലയ സന്ധ്യകൾ...
വെൺ മേഘമായ്
വന്നണയുമോ
താള ജഡമായ് നിറയുമോ
കൺ പീലികൾ ഇടറുമോ
എൻ പിഞ്ചു പീലിയിൽ ശ്രുതി ഊതുമോ...


ഒരു കൊടിയെത്താൻതൻ മറുതെന്നലായി
സായിന്ദ്രൻ പോൽ പ്രണയാർദ്രമായി
സ്വപ്നാടനത്തിൻ നദി നീന്തി ഞാൻ
എൻ സൌരഭത്തിൻ തിരമാലയിൽ മുങ്ങി
നീയെത്തും ഒരുമിച്ചിടാൻ എന്നു നൽകും
ഇനി ഈ നിലാവിന്റെ താളമാകാം....
അന്തി ബാണൻ നിരാമയം പിന്നെ
മന്ത്രമൊരോടികൾ മൂടും പിന്നെ
ഇനി എന്നും നീ തീരങ്ങളിൽ
സ്വര രാഗ ലയ സന്ധ്യകൾ...

ഇവിടെ

Monday, April 19, 2010

മൂടൽ മഞ്ഞു [1970} യേശുദാസ്, ജാനകി

ചിത്രം: മൂടൽ മഞ്ഞു [1970} സുധിൻ മേനോൻ

അഭിനെതാക്കൾ: പ്രേം നസീർ, ഷീല, മധുബാല, കുമാരി തങ്കം, പി.ജെ. ആന്റണി, അടൂർ ഭാസി, വിൻസെന്റ്

രചന: പി. ഭാസ്കരൻ
സംഗീതം : ഉഷാ ഖന്ന



1. പാടിയതു: യേശുദാസ്

ആ..ആ‍...
നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..
നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..
നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ..
നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..

മണിവിളക്കു വേണ്ടാ മുകിൽ കാണേണ്ടാ..ഈ പ്രേമ സല്ലാപം..
മണിവിളക്കു വേണ്ടാ മുകിൽ കാണേണ്ടാ..ഈ പ്രേമ സല്ലാപം..
കളിപറഞ്ഞിരിക്കും കിളിതുടങ്ങിയല്ലോ..തൻ രാഗ സംഗീതം..
ഇരു കരളുകളിൽ വിരുന്നു വന്നു മായാത്ത മധുമാസം..
നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ..
നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..

മാന കഥ പറഞ്ഞു താരം കേട്ടിരുന്നു ആകാശ മണിയറയിൽ..
മാന കഥ പറഞ്ഞു താരം കേട്ടിരുന്നു ആകാശ മണിയറയിൽ..
മിഴിയറിയാതെ നിൻ ഹൃദയമിതിൽ ഞാൻ ചോരനായ് കടന്നു..
ഉടലറിയാതെ ഉലകറിയാതെ നിൻ മാനസം കവർന്നു..
നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ..
നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..

ഇവിടെ




വിഡിയോ



2. പാടിയതു: എസ്. ജാനകി

ആ...ആ....
ഉണരു വേഗം നീ സുമറാണി വന്നു നായകൻ..
പ്രേമത്തിൻ മുരളി ഗായകൻ..ആ..
ഉണരു വേഗം നീ സുമറാണി വന്നു നായകൻ..
പ്രേമത്തിൻ മുരളി ഗായകൻ..
മലരേ..തേൻ മലരേ..മലരേ..

വന്നു പൂവണി മാസം..ഓ...
വന്നു പൂവണി മാസം വന്നു സുരഭില മാസം..
തൻ തംബുരു മീട്ടി കുരുവി താളം കൊട്ടി അരുവി..
ആശകളും ചൂടി വരവായി ശലഭം വന്നുപോയ്..
ആനന്ദഗീതാ മോഹനൻ..
മലരേ..തേൻ മലരേ..മലരേ..


മഞ്ഞലയിൽ നീരാടി...ഓ..
മഞ്ഞലയിൽ നീരാടി മാനം പൊൻ കതിർ ചൂടി..
പൂം പട്ടു വിരിച്ചു പുലരി..പനിനീർ വീശി പവനൻ..
കണ്ണിൽ സ്വപ്‌നവുമായ് കാണാനായ് വന്നു കാമുകൻ..
കാടാകെ പാടും ഗായകൻ..
മലരേ..തേൻ മലരേ..മലരേ..
ഉണരു വേഗം നീ സുമറാണി വന്നു നായകൻ..
പ്രേമത്തിൻ മുരളി ഗായകൻ..
മലരേ..തേൻ മലരേ..മലരേ..

ഇവിടെ





3. പാടിയതു: എസ്.ജാനകി

മാനസമണിവേണുവിൽ..ഗാനം പകർന്നു ഭവാൻ..
മായാത്ത സ്വപ്‌നങ്ങളാൽ..മണിമാല ചാർത്തി മനം..
മാനസമണിവേണുവിൽ..ഗാനം പകർന്നു ഭവാൻ..
മായാത്ത സ്വപ്‌നങ്ങളാൽ..മണിമാല ചാർത്തി മനം..
മാനസമണിവേണുവിൽ..ഗാനം പകർന്നു ഭവാൻ..

ആ..ആ..ഓ..
പ്രേമാർദ്ര ചിന്തകളാൽ പൂമാല തീർക്കും മുൻപേ..
പ്രേമാർദ്ര ചിന്തകളാൽ പൂമാല തീർക്കും മുൻപേ..
പൂജാ ഫലം തരുവാൻ പൂജാരി വന്നു മുന്നിൽ..
മാനസമണിവേണുവിൽ..ഗാനം പകർന്നു ഭവാൻ..
മായാത്ത സ്വപ്‌നങ്ങളാൽ..മണിമാല ചാർത്തി മനം..
മാനസമണിവേണുവിൽ..ഗാനം പകർന്നു ഭവാൻ..

സിന്ധൂരം ചാർത്തിയില്ല മന്ദാരം ചൂടിയില്ലാ..
സിന്ധൂരം ചാർത്തിയില്ല മന്ദാരം ചൂടിയില്ലാ..
അലങ്കാരം തീരും മുൻപേ..മലർബാണൻ വന്നു മുൻപിൽ..
മാനസമണിവേണുവിൽ..ഗാനം പകർന്നു ഭവാൻ..
മായാത്ത സ്വപ്‌നങ്ങളാൽ..മണിമാല ചാർത്തി മനം..
മാനസമണിവേണുവിൽ..ഗാനം പകർന്നു ഭവാൻ..



ഇവിടെ



വിഡിയോ


4. പാടിയതു: ബി. വസന്ത & കോറസ്

കവിളിലെന്തേ കുങ്കുമം
കണ്ണിലെന്തേ സംഭ്രമം
മണ്ഡപത്തിൽ മാരനെത്തീ
മാലയിടാറാകുമ്പോൾ (കവിളിലെന്തേ...)


മണിയറയിൽ തോഴിമാർ
കള്ളി നിന്നെ തള്ളീടും
കളി പറയും കാമുകൻ
കാതിൽ ചൊല്ലും മെല്ലെ മെല്ലെ (കവിളിലെന്തേ...)

കൊട്ടു കേൾക്കും നേരത്ത്
കുരവ കേൾക്കും നേരത്ത്
കൂട്ടുകാരി ചൊല്ലീടും
കുത്തുവാക്കു കേൾക്കും നേരം (കവിളിലെന്തേ...)


പട്ടുമെത്തയിലേറി നീ
പാലെടുത്തു നീട്ടണം
തുമ്പു നുള്ളിയ വെറ്റില
തുളസിവെറ്റില നീട്ടണം പെണ്ണേ (കവിളിലെന്തേ...)





5. പാടിയതു: എസ്. ജാനകി

മുകിലേ....
വിണ്ണിലായാലും കണ്ണീരു തൂകും നീ
ഓ...മുകിലേ...
സുന്ദരവാനിൽ നന്ദനം വാടി
നിന്നുടെ വേണ്മതി വേഷം മാറി
സ്വപ്നം വെറുതേ സ്വർഗ്ഗമതും വെറുതേ (ഓ..മുകിലേ..)


ദീപവുമേന്തി തേടുന്നതാരെ
മൂടൽമഞ്ഞിൻ വന്മരുഭൂവിൽ
ആശകൾ വെറുതെ അലയുന്നതും വെറുതേ (ഓ..മുകിലേ..)


ഇവിടെ


ഇവിടെ

Sunday, April 18, 2010

റഫീക്ക് അഹമ്മദ് : റ്റോപ്പ് ഹിറ്റുകൾ [10]





***** അവാർഡ് കിട്ടിയതൂ


1,ചിത്രം: പ്രണയകാലം [2007] ഉദയ് ആനന്ദൻ
അഭിനേതാക്കൾ: സീമ, ബാലചന്ദ്ര മേനോൻ, മുരളി, തിലകൻ

രചന: റഫീക്ക് അഹമ്മദ്
സംഗീതം: ഔസേപ്പച്ചൻ

[ 1.] പാടിയതു: രഞ്ജിത്ത്

ഒരു വേനൽ പുഴയിൽ തെളിനീരിൽ
പുലരി തിളങ്ങീ മൂകം
ഇലകളിൽ പൂക്കളിലെഴുതി ഞാൻ
ഇളവെയിലായ് നിന്നെ
മേഘമായെൻ താഴ്വരയിൽ
താളമായെന്നാത്മാവിൽ
നെഞ്ചിലാളും മൺചിരാതിൽ
നാളം പോൽ നിന്നാലും നീ (വേനൽ..)

ഒരു കാറ്റിൽ നീന്തി വന്നെന്നിൽ പെയ്തു നിൽക്കുമീയെന്നും
മഴ മയിൽ പീലി നീർത്തും പ്രിയ സ്വപ്നമേ
പലവഴി മരങ്ങളായ് നിനവുകൾ നിൽക്കെ
കൊലുസ്സണിയുന്ന നിലാവേ
നിൻ പദതാളം അഴിയുന്ന വനവീഥിയിൽ ഞാൻ (വേനൽ..)


ചില വെൺ തിര കൈകൾ നീളും ഹരിതാർദ്ര തീരം
പല ജന്മമായ് മനം തേടും മൃദു നിസ്വനം
വെയിലിഴകൾ പാകി മന്ദാരത്തിൻ
ഇലകൾ പൊതിഞ്ഞൊരു കൂട്ടിൽ
തപസ്സിൽ നിന്നുണരുന്നു ശലഭം പോൽ നീ (വേനൽ..)

ഇവിടെ


വിഡിയോ


[ 2.] പാടിയതു: ചിത്ര *****

ഏതോ വിദൂരമാം നിഴലായ് ഇനിയും (2)
അന്തിവെയിലിന്റെ മൗനഭേദങ്ങൾ
വാരിയണിഞ്ഞൊരു ശീലു പോലെ
ചില്ലുജാലകം കാതു ചേർക്കുന്നു ഏതോ ഓർമ്മകളിൽ
കാൽത്തളയതിലിളകിടാനെന്തേ തിര മറിഞ്ഞൂ സാഗരം (ഏതോ..)

പാദമുദ്രകൾ മായും ഒരു പാതയോരത്ത് നീ
പിൻ നിലാവിന്റെ പൂവിന്നിതൾ നീട്ടി നിൽക്കുന്നുവോ
സ്മൃതിയിൽ കനിയും അനാദിനാദം പായുമുൾക്കടലെങ്ങോ
കരകളിലാകെ വിജനത പാകി നേർത്തണഞ്ഞൂ നാളം (ഏതോ..)

ഓർത്തിരിക്കാതെ കാറ്റിൽ ഒരു തൂവലായ് വന്നു നീ
തെന്നി വീഴുന്നു പിന്നീ പുഴ നീർത്തുമോളങ്ങളിൽ
ഇനിയും നീയാ ശാഖിയിലേതോ ബന്ധമായ് നിറയാം
വിരലുകൾ നീറും മെഴുതിരിയായ് കരകവിഞ്ഞൂ മൗനം (ഏതോ..)

ഇവിടെ


വിഡിയോ



2. ചിത്രം: സൂഫി പറഞ്ഞ കഥ
രചന: റഫീക്ക് അഹമ്മദ്
സംഗീതം: മോഹൻ സിത്താര


പാടിയതു: ചിത്ര & സുനിൽ “തെക്കിനിക്കോലായച്ചുമരില്‍ ഞാനെന്റെ“*****


തെക്കിനിക്കോലായച്ചുമരില്‍ ഞാനെന്റെ
പൊട്ടിയ കൈവളത്തുണ്ടിനാലെ
കോറിയൊരവ്യക്ത ചിത്രമിന്നാരുടെ
കോമളരൂപമായ് മാറീ

അന്തിയ്‌ക്കു നെയ്ത്തിരി നാളത്തിലാളുന്ന
ഗന്ധര്‍വ്വ വിഗ്രഹമായ് മാറി
ഗന്ധര്‍വ്വ വിഗ്രഹമായ് മാറി മാറി

പൂമുഖം കണ്ടാനന്ദക്കടലില്‍ വീണ് നിന്റെ
പൂമൊഴിത്തേന്‍ തിരതല്ലി കരകവിഞ്ഞ്
ആറ്റനീലക്കുരുവി നിന്‍ വാക്ക് നോക്ക് പിണഞ്ഞൊരു
വാഴനാരു കൊണ്ടു ഖല്‍ബ് വരിഞ്ഞു കെട്ടി
പൂതികൊണ്ടു പൊരിഞ്ഞൊരു മരുമണല്‍ക്കാട്ടിലൂടെ
ആരു കെട്ടി വലിക്കുന്നീ എരിവെയ്‌ലത്ത് നിന്റെ
താമരത്തേന്‍ നുകരാതെ തകര്‍ന്നെന്‍ നെഞ്ച്..
താനതന്തിന്ന തന്തിന്നോ താനാ തന്തിന്നോ
താന തന്തിന തനന തന്തിന്നോ
താനാ ത്നതിന്നോ


നെറ്റിയിലെ നറുചന്ദനം മായാതെ
മുറ്റത്തു മുക്കുറ്റി നില്‍ക്കവേ
പച്ച പുതച്ച കുളപ്പടവിന്മേല്‍ ഞാന്‍
ഒറ്റയ്‌ക്കു മിണ്ടാതിരിയ്‌ക്കവേ
ഉച്ചയ്‌ക്കു ചാറിയ വേനല്‍ മഴത്തുള്ളി
ഉന്മത്തഗന്ധം തുളിക്കവേ
ചിത്രാംഗദാ നിന്റെ ഗന്ധര്‍വ ലോകത്തില്‍
കര്‍പ്പൂര ധൂപമായ് ഞാനലിഞ്ഞു..

വിരലുകോര്‍ത്തിതിലെ കല്‍പ്പക-
മലരുതിര്‍ന്നതിലെ
പലപല വഴികള്‍ പിന്നിട്ടരുമയായ് നീ
കൂട്ടു പോരാമോ
തൊടികള്‍ കുന്നുകള്‍ പുഴ കടന്നൊരു
പുതിയലോകത്തില്‍ പനിമതി
കുളിരുമായി വരും, പുതുമണവാട്ടിയായ് വരുമോ...

ഇവിടെ


വിഡിയോ



3. ചിത്രം: പരദേശി. [2007] ആന്റണി പെരുമ്പാവൂര്‍
രചന: റഫീക്ക് അഹമ്മദ്
സംഗീതം: രമേഷ് നാരായണ്‍
പാടിയതു: സുജാത.


തട്ടം പിടിച്ച് വലിക്കല്ലെ മൈലാഞ്ചി ചെടിയേ
വെള്ളീകൊലുസിന്മേല്‍ ചുറ്റിപ്പിടിക്കല്ലെ
തൊട്ടാവാടി തയ്യേ..തൊട്ടാവാടി തയ്യേ....

പള്ളീതൊടിയില്‍ വെള്ളിലാ വള്ളികള്‍
തുള്ളും കുളപ്പടവില്‍
ഏഴാം കാവിന്റെ ചെമ്പക പൂവിതള്‍
വീണു കുതിര്‍ത്ത വെള്ളം
ഒരു കുമ്പിള്‍ ഞാന്‍ എടുത്തോട്ടെ.....

പനയോല കട്ടിക പഴുതിലൂടെ
വീണുചിതറുന്ന തൂവെളിച്ചം
എന്റെ ചിരി പോലെ എന്നൊരാള്‍ വെറുതെ
കൊതിപ്പിച്ച പുലര്‍ കാല പൊന്‍ വെളിച്ചം
ഈത്തിരി ഞാന്‍ എടുത്തോട്ടെ. [തട്ടം പിടിച്ചെന്നെ....



വിഡിയോ



വിഡിയോ




4. ചിത്രം: തിരക്കഥ [ 2008 ] രഞ്ചിത്
രചന: റഫീക്ക് അഹമ്മദ്
സംഗീതം: ശരത്

[ 1. ] പാടിയതു: മധു ബാലകൃഷ്ണൻ { റ്റീനു റ്റെലെൻസ്}





അരികിൽ നീയില്ലയെന്ന സത്യത്തിനെ
അറിയുവാനായതില്ലെനിക്കിപ്പോഴും
അറിവു മണ്ണിൽ ചിരിക്കാതിരിക്കണം
ഇനിയൊരിക്കലും പിച്ചകപ്പൂവുകൾ
പിച്ചകപ്പൂവുകൾ.. (അരികിൽ..)

ജനലഴികളിൽ പുലരി തൻ പൊൻ വിരൽ
പതിയെ വന്നു തൊടാതിരിക്കണം
ഒരു നിശ്ശബ്ദമാം സമ്മതമെന്ന പോൽ
പുഴയിലോളം തുടിക്കാതിരിക്കണം
പുതുമഴ പെയ്ത്തിനാർദ്രമായ് മണ്ണിന്റെ
നറുമണം വീണ്ടും പുണരാതിരിക്കണം (അരികിൽ..)

ചിറകടിച്ചു വന്നമ്പലപ്രാവുകൾ
കുറുകി സന്ധ്യയെ മീട്ടാതിരിക്കണം
ചിരിയിലെന്തോ മൊഴിഞ്ഞ പോൽ കാറ്റിന്റെ
കുസൃതി വീണ്ടും കിലുങ്ങാതിരിക്കണം
കിളി വെളിച്ചത്തിൽ നിന്നുടലിൽ നിന്നെത്തി
വഴുതി മാറണം നിഴലിൻ ഇരുട്ടിനി
അതുവരേയ്ക്കുമറിയുന്നതെങ്ങനെ (അരികിൽ..)





ഇവിടെ


വിഡിയോ



[ 2.] പാടിയതു: ശ്വേത മോഹൻ & നിഷാദ്




പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ
ലാസ്യമാർന്നണയും സുരഭീരാത്രി
അനുരാഗികളാം തരുശാഖകളിൽ;
ശ്രുതി പോൽ പൊഴിയും ഇളമഞ്ഞലയിൽ
കാതിൽ നിൻ സ്വരം (പാലപ്പൂവിതളിൽ..)

മകരമഞ്ഞു പെയ്തു
തരളമാം കറുകനാമ്പുണർന്നു
പ്രണയമാം പിറാവേ
എവിടെ നീ കനവു പോൽ മറഞ്ഞൂ
അത്തിക്കൊമ്പിൽ ഒരു മൺകൂടുതരാം
അറ്റം കാണാവാനം നിനക്കു തരാം
പകരൂ കാതിൽ തെനോലും നിൻ മൊഴികൾ (പാലപ്പൂവിതളിൽ..)


വഴിമരങ്ങളെല്ലാം ഏതോ മഴ നനഞ്ഞു നിന്നൂ
ഇലകളോ നിലാവിൻ
ചുമലിൽ പതിയെ ചാഞ്ഞുറങ്ങീ
നൃത്തം വെയ്ക്കും നക്ഷത്രത്തരികളിതാ
തത്തിതത്തിക്കളിപ്പൂ നിൻ മിഴിയിൽ
പകരൂ നെഞ്ചിൽ നനവോലും നിൻ മൊഴികൾ (പാലപ്പൂവിതളിൽ..)




ഇവിടെ

വിഡിയോ




5. ചിത്രം: ഗർഷോം [1999] പി.റ്റി. കുഞ്ഞു മഹമ്മദ്
രചന: റാഫീക്ക് അഹമ്മദ്
സംഗീതം: രമേഷ് നാരായൺ

പാടിയതു: ഹരിഹരൻ
ആ.ആ.ആ.
പറയാൻ മറന്ന പരിഭവങ്ങൾ
വിരഹാർദ്രമാം മിഴികളോർക്കേ
സ്മരണകൾ തിരയായ് പടരും ജലധിയായ്
പൊഴിയും നിലാവു പോൽ വിവശനായ് (പറയാൻ മറന്ന)

അലയൂ നീ ചിരന്തനനായ്
സാന്ധ്യ മേഘമേ
നീ വരുമപാരമീ മൂക വീഥിയിൽ
പിരിയാതെ വിടരാതടർന്ന
വിധുര സുസ്മിതം
ഗ സഗനിസ പ..
പനിസഗഗ സാനിസ ഗമപാ
ഗമപനിസ സാനിപമഗ നിപമഗ..
എരിയുമേക താരകയായ് വഴി തെളിയ്ക്കയോ (പറയാൻ മറന്ന)

പഴയൊരു ധനുമാസ രാവിൻ
മദ സുഗന്ധമോ
തഴുകി ഹതാശമീ ജാലകങ്ങളിൽ
പല യുഗങ്ങൾ താണ്ടി വരും
ഹൃദയ താപം
അതിരെഴാ മണൽക്കടലിൽ ചിറകടിയ്ക്കയോ (പറയാൻ മറന്ന

ഇവിടെ

വിഡിയോ





6. ചിത്രം: പെരുമഴക്കാലം [ 2004 ] കമല്‍
രചന: റഫീക്‌ അഹമ്മദ്‌
സംഗീതം: എം ജയചന്ദ്രൻ

പാടിയതു: എം ജയചന്ദ്രൻ

ഏ...ഏ...
ബരസ്‌ ബരസ്‌ ബധ്‌രാ
ആശാ കി ബൂന്ദേം ബന്‌കെ ബരസ്‌

രാക്കിളിതന്‍ വഴി മറയും
നോവിന്‍ പെരുമഴക്കാലം
കാത്തിരുപ്പിന്‍ തിരി നനയും
ഈറന്‍ പെരുമഴക്കാലം
ഒരു വേനലിന്‍ വിരഹബാഷ്പം
ജലതാളമാര്‍ന്ന മഴക്കാലം
ഒരു തേടലായ്‌ മഴക്കാലം
(രാക്കിളി തന്‍)

പിയാ പിയാ
പിയാ കൊ മിലന്‍ കി ആസ്‌ രെ
കാഗ കാഗ സബ്‌ തന്‌ ഖൈയ്യൊ
ഖാ മോരിയാ...

ഓര്‍മ്മകള്‍തന്‍ ലോലകരങ്ങള്‍
പുണരുകയാണുടല്‍ മുറുകേ
പാതിവഴിയില്‍ പുതറിയ കാറ്റില്‍
വിരലുകള്‍ വേര്‍പിരിയുന്നു
സ്നേഹാര്‍ദ്രമാരോ മൊഴിയുകയാവാം
കാതിലൊരാത്മ സ്വകാര്യം
തേങ്ങലിനേക്കാള്‍ പരിചിതമേതോ
പേരറിയാത്ത വികാരം
(രാക്കിളി തന്‍)

ഏ.....റസിയാ....

നീലരാവിന്‍ താഴ്‌വര നീളെ
നിഴലുകള്‍ വീണിഴയുന്നൂ
ഏതോ നിനവിന്‍ വാതില്‍പ്പടിയില്‍
കാല്‍പെരുമാറ്റം ഉണര്‍ന്നൂ
ആളുന്ന മഴയില്‍ ജാലക വെളിയില്‍
മിന്നലില്‍ ഏതോ സ്വപ്നം
ഈ മഴതോരും പുല്‍കതിരുകളില്‍
നീര്‍മണി വീണു തിളങ്ങും
(രാക്കിളി തന്‍)



ഇവിടെ

വിഡിയോ



7. ചിത്രം: ലാപ് റ്റോപ് [2008 ] രൂപേഷ് പോള്‍‍
രചന: റഫീക്ക് അഹമ്മദ്
സംഗീതം: ശ്രീ വത്സന്‍ ജെ മേനോന്‍

പാടിയതു: അമൽ, സോണിയ

ഏതോ ജലശംഖില്‍
കടലായ്‌ നീ നിറയുന്നു
മരുഭൂവില്‍ മഴനീര്‍ത്തും
നനവായ്‌ നീ പടരുന്നു
പറയാനായ്‌ കഴിയാതെ
പകരാനായ്‌ മുതിരാതെ
തിര തൂകും നെടുവീര്‍പ്പിന്‍
കടലാഴം ശ്രുതിയായി
വെറുതേ വെറുതേ

പാതിരാക്കാറ്റില്‍ ഏകയായ്‌
പോയ്‌ മറഞ്ഞുവോ സൗരഭം
ഏറെ നേര്‍ത്തൊരീ തെന്നലില്‍
ഉള്‍ക്കനല്‍ പൂക്കള്‍ നീറിയൊ
ഏകാന്തമാമടരുകളില്‍
നീര്‍ച്ചാലു പോല്‍ ഒഴുകി വരൂ
ആത്മാവിലെ ഗിരിനിരയില്‍
നിന്നുള്ളിലെ വെയില്‍ വിതറൂ
ആഴങ്ങളിലൂടെ നീളും വേരായ്‌ പടരുമോ
ഏതോ ജലശംഖില്‍
കടലായ്‌ നീ നിറയുന്നു

ശ്യാമരാവിന്റെ കൈകളായ്‌
പേലവങ്ങളീ ചില്ലകള്‍
ദൂര താരക ജ്യോതിയാം
കണ്ണുനീർക്കണം മായ്ക്കുമോ
കാതോർക്കുവാൻ പ്രിയമൊഴി
ശ്വാസങ്ങളാൽ പൊതിയു നീ
ആരക്തമായ്‌ സന്ധ്യകൾ
സ്നേഹാതുരം മറയുകയോ
കാണാമുറിവിൽ ഹിമമായ്‌ നീ വീഴുമോ

ഏതോ ജലശംഖിൽ
കടലായ്‌ നീ നിറയുന്നു

ഇവിടെ


[ 2.] പാടിയതു: സോണിയ

ജലശയ്യയിൽ തളിരമ്പിളി
കുളിരോലമേ ഇളകല്ലെ നീ
നെടുവീർപ്പു പോലുമാ
സസ്മിതമാം നിദ്രയെ തൊടല്ലെ
ചിറകാർന്നു നീന്തുമാ
സ്വപ്നങ്ങളിലെ മൌനവും തൊടല്ലെ [ ജലശയ്യയിൽ...


നെഞ്ചിലാനന്ദ നിർവൃതി
വെണ്ണിലാവാഴിയാകവെ
തളിരിളം ചുണ്ടിലാകെ ഞാൻ
അമൃതമായ് ചുരന്നു പോയ്
മിഴിയിൽ വരും നിനവിലിവൾ
എരിയും സദാ മെഴുതിരിയായ് [ജലശയ്യയിൽ..

നിൻ മിഴിപ്പൂക്കൾ മന്ദമായ്
ചിന്നിയോമനെ നോക്കവെ
പുലരിവെയിലേട്റ്റു നിന്നു നീ
ദളപുടം പോലെ മാറി ഞാൻ
ഒരു നാൾ വൃഥാ നിഴലലയിൽ
മറയാം ഇവൾ അതറികിലും [ ജലശയ്യയിൽ...

ഇവിടെ


വിഡിയോ

അനുഭവം [1976] യേശുദാസ്, ജാനകി


ഏ.റ്റി. ഉമ്മർ


ചിത്രം: അനുഭവം [1976] ഐ.വി.ശശി
അഭിനേതാക്കൾ: സോമൻ, വിൻസെന്റ്, ഷീല,ശങ്കരാടി, അടൂർ ഭാസി, മല്ലിക, റ്റി.ആർ. ഓമന

രചന: ബിച്ചു തിരുമല
സംഗീതം: ഏ.റ്റി.ഉമ്മർ

1. പാടിയതു: യേശുദാസ്

വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
പണ്ടൊരു വടക്കൻ തെന്നൽ

വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു
വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
(വാകപ്പൂ മരം ചൂടും....)

തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു
തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു.
പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..
(വാകപ്പൂ മരം ചൂടും....)

ഇവിടെ

വിഡിയോ


2. പാടിയതു: യേശുദാസ് & ജാനകി


സൗര മയൂഖം സ്വര്‍ണ്ണം പൂശിയ
സ്വരമണ്ഡലമീ ഭൂമി
ഇവിടെ മനുഷ്യനു കരമൊഴിവായൊരു
തീറാധാരം നല്‍കീ
അനുഭവം.. അനുഭവം... അനുഭവം ..
(സൗര മയൂഖം.....)

ക്ഷണഭംഗുരമാം ജീവിതമെന്നും
ഞാണിന്മേല്‍ക്കളി മാത്രം
ബന്ധങ്ങൾ തൻ ബന്ധനമനുഭവ ബന്ധുരമാക്കുമ്പോള്‍
അതിനേ സുന്ദരമാക്കുമ്പോള്‍
ഈ ഇരുളില്‍ തടയും ഇടയന്മാരില്‍
മെഴുകുതിരിക്കതിര്‍ ചൊരിയൂ
ആകാശദീപങ്ങളേ ആകാശദീപങ്ങളേ ആകാശദീപങ്ങളേ
(സൗര മയൂഖം.....)


സ്മൃതിമണ്ഡപാം ജീവിതമെന്നും
മായാജാലം മാത്രം
സ്നേഹം കൊണ്ടൊരു മാസ്മരവലയം
ഭാസുരമാക്കുമ്പോള്‍ അതിനേ പാവനമാക്കുമ്പോള്‍
ഈ മരുഭൂമിയിലെ സഞ്ചാരികളില്‍
തിരുഹൃദയക്കതിര്‍ ചൊരിയൂ
ആകാശദീപങ്ങളേ ആകാശദീപങ്ങളേ ആകാശദീപങ്ങളേ
(സൗര മയൂഖം.....)

ഇവിടെ



3. പാടിയതു: യേശുദാസ്



ഒരു മലരില്‍ ഒരു തളിരില്‍
ഒരു പുല്‍ക്കൊടിത്തുമ്പില്‍
ഒരു ചെറു ഹിമകണ മണിയായ്
ഒതുങ്ങിനിന്നു ശിശിരമൊതുങ്ങി നിന്നു
പരിസരം എ‍ത്ര സുഖകരം
എന്തു പരിമളം നിന്റെ മേനിയില്‍ സഖീ (2)
(ഒരു മലരില്‍ ....)

ലളിതഹസിത ദേവതവന്നൊളിച്ചിരുന്നു
ലാവണ്യമേ നിന്റെ അധരങ്ങളില്‍ (2)
താളലയങ്ങള്‍ വന്നു തപസ്സിരുന്നു
തവാംഗുലികളില്‍ അളകങ്ങളില്‍
പരിസരം എ‍ത്ര സുഖകരം
എന്തു പരിമളം നിന്റെ മേനിയില്‍
(ഒരു മലരില്‍ ....)

സപ്തസാഗരങ്ങള്‍ വന്നു വണങ്ങിനിന്നൂ
സജല നിമീലിതങ്ങളാം നയനങ്ങളില്‍
പ്രകൃതിയുറങ്ങീ നിന്റെ കവിളിലുണര്‍ന്നൂ
പ്രഭാതമായീ പ്രദോഷമായീ
പരിസരം എ‍ത്ര സുഖകരം
എന്തു പരിമളം നിന്റെ മേനിയില്‍
(ഒരു മലരില്‍ ....)

ഇവിടെ


4. പാടിയതു: ജാനകി

കുരുവികൾ ഓശാന പാടും വഴിയില്‍
കുരിശുപള്ളി താഴ്വരയില്‍
ഇല്ലിത്തണ്ടിലൊരീണവുമായെന്‍
ഹൃദയകുമാരന്‍ വന്നൂ ഇതിലേ വന്നൂ

വികാരമുണരും മിഴിമുനയിണകള്‍
വീണ്ടും പ്രഹരം ചൊരിയുമ്പോള്‍ (2)
ആ വേദനയുടെ നിര്‍വൃതിയില്‍ ഞാന്‍
എന്നെത്തന്നെ മറക്കും
ആ.. ആ.. (കുരുവികൾ ഓശാന....)

നഖലാളനയുടെ നേരിയ രേഖയില്‍
നാണം പുളകം വിതറുമ്പോള്‍ (2)
എന്നില്‍ പുണരും പുതിയ വികാരം
മിന്നും മാലയുമണിയും
ആ..ആ.ആ.ആ....(കുരുവികൾ ഓശാന...)

Thursday, April 15, 2010

[ 1965കാട്ടുപൂക്കൾ] യേശുദാസ്, പി. ലീല, സുശീല, ഗോമതി[6]





ചിത്രം: കാട്ടുപൂക്കൾ [ 1965] കെ. തങ്കപ്പൻ
അഭിനേതാക്കൾ: മധു, തിക്കുറിശ്ശി, ഓ. മാധവൻ, അടൂർ ഭാസി, ദേവിക, ഫിലോമിനാ, സോമൻ,
വിജയകുമാരി, ജയന്തി.

രചന: ഓ.എൻ.വി.
സംഗീതം: ദേവരാജൻ





1. പാടിയതു: പി. ലീല, എൽ.ആർ. അഞ്ജലി, ഗോമതി


ദീപം കാട്ടുക നീലാകാശമേ
ദീപം കാട്ടുക നീ.. ദീപം കാട്ടുക നീ..

നിത്യപ്രകാശത്തിന്‍ കോവില്‍ തുറക്കുവാന്‍
കാത്തുനില്‍ക്കുന്നു ഞങ്ങള്‍
ദീപം... ദീപം
ദീപം കാട്ടുക നീലാകാശമേ
ദീപം കാട്ടുക നീ.. ദീപം കാട്ടുക നീ..

അമ്മതന്‍ പുഞ്ചിരി തേടുമീ പൈതങ്ങള്‍-
ക്കമ്പിളി പാലു തന്നൂ
അമ്മതന്‍ താരാട്ടു കേള്‍ക്കാത്ത ഞങ്ങള്‍ക്കായ്
പൈങ്കിളി പാട്ടു തന്നൂ - തേനുറ്റ
പൈങ്കിളി പാട്ടു തന്നൂ
ദീപം... ദീപം
ദീപം കാട്ടുക നീലാകാശമേ
ദീപം കാട്ടുക നീ.. ദീപം കാട്ടുക നീ..


കൂപ്പുകൈ നീട്ടുമീ കാട്ടുപുഷ്പങ്ങള്‍ക്കു
കൂട്ടായിരിക്കേണമേ എന്നുമേ
കൂട്ടായിരിക്കേണമേ
കൂരിരുള്‍പ്പാതയില്‍ നക്ഷത്രരശ്മിയെ
കൂട്ടിന്നയക്കേണമേ ഞങ്ങള്‍ക്ക്
കൂട്ടിന്നയക്കേണമേ
ദീപം... ദീപം
ദീപം കാട്ടുക നീലാകാശമേ
ദീപം കാട്ടുക നീ.. ദീപം കാട്ടുക നീ..


ഇവിടെ



2. പാടിയതു: യേശുദാസ്


മാണിക്യവീണയുമായെന്‍
മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ

എന്‍ മുഖം കാണുമ്പോള്‍
നിന്‍ കണ്‍മുനകളില്‍
എന്തിത്ര കോപത്തിന്‍ സിന്ദൂരം

എന്നടുത്തെത്തുമ്പോള്‍
എന്തു ചോദിക്കിലും
എന്തിനാണെന്തിനാണീ മൌനം

എന്നടുത്തെത്തുമ്പോള്‍
എന്തു ചോദിക്കിലും
എന്തിനാണെന്തിനാണീ മൌനം

മാണിക്യവീണയുമായെന്‍
മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ

മഞ്ഞു പൊഴിഞ്ഞല്ലോ
മാമ്പൂ കൊഴിഞ്ഞല്ലോ
പിന്നെയും പൊന്‍വെയില്‍ വന്നല്ലോ

നിന്‍ മുഖത്തെന്നോ
മറഞ്ഞൊരാ പുഞ്ചിരി
എന്നിനീ എന്നിനീ കാണും ഞാന്‍

നിന്‍ മുഖത്തെന്നോ
മറഞ്ഞൊരാ പുഞ്ചിരി
എന്നിനീ എന്നിനീ കാണും ഞാന്‍

മാണിക്യവീണയുമായെന്‍
മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ


ഇവിടെ


വിഡിയോ



3. പാടിയതു: പി. സുശീല



അത്തപ്പൂ ചിത്തിരപ്പൂ
അക്കരെയിക്കരെ പൂക്കാലം
മല്ലിപ്പൂ മാലതിപ്പൂ
പുത്തന്‍പെണ്ണിനു പൂത്താലം

ഏഴുപൂക്കൂടയില്‍ പൂവേണം
ഏഴേഴു തോഴിമാര്‍ കോര്‍ക്കേണം
ഓരിഴയീരിഴ മൂവിഴമാലയി-
ട്ടാരെയാരെ വരിക്കേണം!

താമരപ്പൊയ്കയില്‍ നീന്തേണം
നീന്തിത്തുടിച്ചു നീരാടേണം
പൊന്നിന്‍ കുരുത്തോല തന്നാനമാടുമ്പോള്‍
പിന്നില്‍ ഞൊറിഞ്ഞിട്ടുടുക്കേണം

വെള്ളിക്കവിണിയും ചാര്‍ത്തേണം
വെള്ളപ്രാവുപോലെത്തേണം
പൊന്നിന്‍ കുടമാണ് പൊട്ടുവേണ്ടെന്നാലും
പെണ്ണൊരിക്കലൊരുങ്ങേണം ഈ
പെണ്ണൊരിക്കലൊരുങ്ങേണം



ഇവിടെ




4. പാടിയതു: പി. ലീല കോറസ്

കാട്ടുപൂക്കൾ ഞങ്ങള്‍ കാട്ടുപൂക്കള്‍
കാടറിയാതെ പിറന്ന കാട്ടുപൂക്കള്‍ ഞങ്ങള്‍
കാറ്ററിയാതെ വിടര്‍ന്ന കാട്ടുപൂക്കള്‍

കണികാണാനരുതാത്ത കാട്ടുപൂക്കള്‍ ആര്‍ക്കും
അണിയുവാന്‍ കൊള്ളാത്ത കാട്ടുപൂക്കള്‍
പൂജയ്ക്കെടുക്കാത്ത കാട്ടുപൂക്കള്‍ കൊച്ചു
പൂമ്പാറ്റ പോലും മറന്നപൂക്കള്‍

ഇരുളിന്റെ തൊട്ടിലില്‍ വീണുറങ്ങി ഞങ്ങള്‍
ഒരുതുള്ളിവെട്ടം കിനാവുകണ്ടു
ചാഞ്ചക്കം താളത്തില്‍ തൊട്ടിലാട്ടാന്‍ ഒരു
ചന്ദനക്കാറ്റുമിങ്ങെത്തിയില്ല

തുയിലുണര്‍ത്താതെയുണര്‍ന്നുഞങ്ങള്‍ ആരും
തുടികൊട്ടിപ്പാടാതുണര്‍ന്നുഞങ്ങള്‍
തേനില്ല തെല്ലും മണവുമില്ല ഞങ്ങള്‍
തേടും വെളിച്ചം തെളിയുകില്ലേ?

ഇവിടെ




5. പാടിയതു: സുശീല

അന്തിത്തിരിയും പൊലിഞ്ഞല്ലോ-എന്റെ
മൺവിളക്കും വീണുടഞ്ഞല്ലോ!
എങ്ങും നിറഞ്ഞൊരീ കൂരിരുട്ടിൽ - ഒരു
മിന്നാമിനുങ്ങുമില്ലെന്റെ കൂട്ടിൽ!

നീറും മനസ്സിന്റെ പൊന്മുളങ്കൂട്ടിലെ
നീലക്കിളിയെ, ഉറങ്ങൂ!
മായാത്ത മോഹത്തിൻ മാരിവിൽ ചിത്രങ്ങൾ
മായ്ച്ചു വരച്ചു ഞാൻ നിൽപൂ - പിന്നെയും
മയ്ച്ചു വരച്ചു ഞാൻ നിൽപൂ! (അന്തിതിരിയും..)

തീരങ്ങൾ കാണാത്ത നിദ്രതന്നാഴത്തിൽ
നീയെന്റെ മുത്തേ, ഉറങ്ങൂ!
ആയിരമോർമ്മതൻ കാർമുകിൽമാലയെൻ
ആത്മാവിൽ കണ്ണുനീർ പെയ്യും - എന്നുമെൻ -
അത്മാവിൽ കണ്ണുനീർ പെയ്യും!
(അന്തിത്തിരിയും....)


ഇവിടെ





6. പാടിയതു: ജി. ദേവരാജൻ, എൽ.ആർ. അഞ്ജലി, പി. ലീല



പുഴവക്കില്‍ പുല്ലണിമേട്ടില്‍
പുള്ളിമാനിണ വന്നൂ
പൂവമ്പന്‍ താലോലിക്കും
പുള്ളിമാനിണ വന്നൂ

മെയ്യും മെയ്യുമുരുമ്മീ നീളേ
മേഞ്ഞുമേഞ്ഞു നടന്നു
കണ്ണും കണ്ണുമിടഞ്ഞു തമ്മില്‍
കാണെക്കാണെയൊരിമ്പം

ഒന്നിച്ചൊന്നിച്ചൊരു നിര്‍വൃതിയില്‍
നീന്തി നീന്തിയണഞ്ഞു
തുള്ളിത്തുള്ളി നടന്നു കറുക-
ത്തുമ്പികള്‍ പോലെ

പുഴവക്കില്‍ .........

മന്നവ നിന്‍ പുകള്‍ പാടാനല്ലോ
മന്നില്‍ പിറന്നു ഞങ്ങള്‍
നിന്‍ തിരു സന്നിധി കലിയുടെ നദികള്‍ -
ക്കെന്നും പാല്‍ക്കടലല്ലോ


കാഴ്ചവെയ്ക്കാം ഞങ്ങള്‍ കാഴ്ചവയ്ക്കാം
കാശ്മീര കുങ്കുമം കാഴ്ചവയ്ക്കാം
കാവേരി മുത്തുകള്‍ കാഴ്ചവയ്ക്കാം
കാശിപ്പൂമ്പട്ടുകള്‍ കാഴ്ചവയ്ക്കാം

കതിരുകളാല്‍ തിരുമനസ്സിലിത്തിരി
മദിര പകര്‍ന്നോട്ടെ?
ലയിച്ചിരിക്കും തിരുവുള്ളത്തിനു
ലഹരി പകര്‍ന്നോട്ടെ?

തബലകള്‍ കൊട്ടിപ്പാടുമ്പോള്‍ അവര്‍
തബലകള്‍ കൊട്ടിപ്പാടുമ്പോള്‍
കരയുവതെന്താണമ്മെ ഇങ്ങനെ
കരയുവതെന്താണമ്മെ?

ഉണ്ണീ ഉണ്ണീ പറയാം ഞാനീ
കണ്ണീരിന്‍ കഥപറയാം
രണ്ടുമാനുകള്‍ മേഞ്ഞുനടന്നു
പണ്ടൊരു കറുകക്കാട്ടൊല്‍
വില്ലുകുലച്ചൊരു മന്നന്‍ വന്നതി-
ലൊന്നിനെ..........

അയ്യോ പാവം

പിടഞ്ഞുവീണൂ നിന്‍പ്രിയതാതന്‍
നടുങ്ങിടായ്കെന്നുണ്ണീ
ഉരിഞ്ഞെടുത്തൊരു പുള്ളിത്തോലാല്‍
പൊതിഞ്ഞു തബലകള്‍ തീര്‍ത്തു
അവര്‍ താളം കൊട്ടിപ്പാടുമ്പോള്‍
നിന്‍പ്രിയ താതനെയോര്‍ത്തിവള്‍ കേഴുന്നു

മാന്‍ പേടയാളേ നിന്റെ ദുഃഖത്തിന്‍ തീജ്വാലയില്‍
മാനവാത്മാവില്‍ത്തിങ്ങും കൂരിരുള്‍ നടുങ്ങുന്നു
മാനിഷാദ എന്ന നാലക്ഷരം വീണ്ടും
ക്രൂരമാനവ ഹൃദയത്തില്‍ നിന്‍ കണ്ണീരെഴുതുന്നു....


ഇവിടെ


ബോണസ്:
“ ഒരു മുഖം മാത്രം കണ്ണിൽ, ഒരു സ്വരം മാത്രം കാതിൽ....


വിഡിയോ

“ എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ..എന്നും പൌർണമി വിടർന്നേനെ...

വിഡിയോ

Wednesday, April 14, 2010

സ്മൃതികൾ: ഭാർഗ്ഗവി നിലയം,- ഗുരുവായൂർ കേശവൻ, തിരമാല






ചിത്രം: തിരമാല [1953] വിമൽകുമാർ & പി.ആർ.എസ്. പിള്ള
അഭിനേതാക്കൾ: സത്യൻ,റ്റി.എൻ. ഗോപിനാതൻ നായർ, അടൂർ ഭാസി,
1 കുമാരിതങ്കം, ചാന്ദിനി

രചന: പി. ഭാസ്കരൻ
സംഗീതം: വിമൽകുമാർ


പാടിയതു: കോഴിക്കോട് അബ്ദുൾ കാദർ & ശാന്ത പി. നായർ

ഹേ കളിയോടമേ പോയാലും നീ സഖീ
ശ്യാമള വാനത്തിൽ ശശിലേഖ പോൽ

തവ സ്വർഗ്ഗ സംഗീതം വിദൂരം സഖീ
സ്വപ്നങ്ങളാൽ മോഹനം
ഈ മധുമാസ രജനിയാൾ മറയും മുൻപേ
അണയാം വിദൂരതീരം (ഹേ കളിയോടമേ..)


ഹേ സുര താരമേ തൂവുക നീ സഖി
താമരമാലകൾ ജലമാകവെ
ഹേ ചുടു വീചികേ മീട്ടുക നീ സഖി
പ്രേമത്തിൻ കോമള മണിവീണകൾ

ഇനി വിസ്മരിച്ചീടാം വിശാലം ജഗം
മനമലർവല്ലിക്കുടിലിലെ പൂങ്കുയിലേ
അരുളൂ മുരളീരവം (ഹേ കളിയോടമേ..)


ഇവിടെ


2. പാടിയതു: കെ.അബ്ദുൾ കാദർ & ശാന്ത പി. നായർ
[ Hindi song: Anmol ghadi..
"_Aawaz De Kahaan hai
duniya meri jawan hai" Tune] Audio here

പാലാഴിയാം നിലാവിൽ
മധുമാസ നീല രാവിൽ
കണ്ണീരുമായി അകലെ
പൊൻ താരമെന്തെ പൊലിയാൻ...
മധുമാസ നീല രാവിൽ
രാപ്പാടി എന്തെ കേഴാൻ ഹാ
ശോക ഭാരം പേറാൻ
വിമൂക ഗാനം പാടാൻ...

ആനന്ദമേ നിൻ പിറകിൽ
ഏതോ കരാള ശോകം
കരവാളമേന്തി നില്പൂ
ഇടിനാദം ദൂരെ കേൾപ്പൂ... [പാലാഴിയാം...

മണ്ണീർക്കണങ്ങൾ പേറി
ഈ യാമിനീ സുമങ്ങൾ
ദാരുണമാകും മൃതിയേ
എതിരേൽക്കുവാനോ വന്നു....
ഹൃദയങ്ങളെന്തേ ഇരുളിൽ
ക്ഷണമാത്ര നേരംചേർന്നു
പ്റ്രണയപരാഗമാർന്നു
ക്ഷണിക വിലാസമാർന്നു....[[ പാലാഴിയാം...







ചിത്രം: ഭാർഗ്ഗവി നിലയം [1964] ഏ. വിൻസെന്റ്
അഭിനേതാക്കൾ: പ്രേം നസീർ, മധു, അടൂർ ഭാസി, വിജയ നിർമ്മല, പാർവതി
രചന: പി ഭാസ്ക്കരൻ
സംഗീതം: എം എസ് ബാബുരാജ്



1. പാടിയതു: കെ ജെ യേശുദാസ്


താമസമെന്തേ വരുവാന്‍...
താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍ (താമസ )

ഹേമന്ത യാമിനി തന്‍ പൊന്‍
വിളക്ക് പൊലിയാറായ്
മാകന്ദ ശാഖകളില്‍
രാക്കിളികള്‍ മയങ്ങാറായ് (താമസ....)

തളിര്‍മരമിളകി നിന്റെ
തങ്കവള കിലുങ്ങിയല്ലോ
പാലൊളിചന്ദ്രികയില്‍
നിന്‍ മന്ദഹാസം കണ്ടുവല്ലോ
പാതിരാകാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ (താമസ)

ഇവിടെ


2. പാടിയതു: എസ്. ജാനകി

പൊട്ടാത്ത പൊന്നിൻ കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ


തിര തല്ലും പ്രേമസമുദ്രത്തിന്നക്കരെ
സ്മരണ തൻ വാടാത്ത മലർ വനത്തിൽ
കണ്ണുനീർ കൊണ്ടു നനച്ചു വളർത്തിയ
കൽക്കണ്ടമാവിന്റെ കൊമ്പത്ത്‌ (പൊട്ടാത്ത...)


എങ്ങുപോയെങ്ങുപോയെന്നാതനായകൻ
എൻ ജീവ സാമ്രാജ്യ സാർവ്വഭൗമൻ
മരണം മാടി വിളിക്കുന്നതിൻ മുമ്പെൻ
കരളിന്റെ ദേവനെ കാണൂമോ ഞാൻ

ഇവിടെ



3. പാടിയതു: എസ്. ജാനകി

പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ
പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ (പൊട്ടിത്തകർന്ന..)

കാലക്കടലിന്റെ അക്കരെയക്കരെ
മരണത്തിൻ മൂകമാം താഴ്‌വരയിൽ (കാലക്കടലിന്റെ..)
കണ്ണുനീർ കൊണ്ടു നനച്ചു വളർത്തിയ
കൽകണ്ട മാവിന്റെ കൊമ്പത്ത്‌
കൽകണ്ട മാവിന്റെ കൊമ്പത്ത്‌ (പൊട്ടിത്തകർന്ന..)

ആകാശ താരത്തിൻ നീല വെളിച്ചത്തിൽ
ആത്മാധിനാഥനെ കാത്തിരുന്നു (ആകാശ..)
സമയത്തിൻ ചിറകടി കേൾക്കാതെ
ഞാനെന്റെ അകലത്തെ ദേവനെ കാത്തിരുന്നു (പൊട്ടിത്തകർന്ന...



ഇവിടെ


4, പാടിയതു: കമുകറ പുരുഷോത്തമൻ


ഏകാന്തതയുടെ അപാര തീരം (2)
പിന്നിൽ താണ്ടിയ വഴിയതിദൂരം
മുന്നിൽ അജ്ഞാത മരണ കുടീരം
ഇന്നു നീ വന്നെത്തിയൊരിടമോ
ഏകാന്തതയുടെ അപാര തീരം

പലതും തേടി പലതും തേടി
നിഴലുകൾ മൂടിയ വഴികളിലോടി
ഒടുവിൽ നീ വന്നെത്തിയൊരിടമോ
ഏകാന്തതയുടെ അപാര തീരം

ആദിമാദികര വന വീഥികളിൽ
നിലാവിൽ മുങ്ങിയ മരുഭൂമികളിൽ
നൂറ്റാണ്ടുകളുടെ ഗോപുര മണികൾ
വീണു തകർന്നൊരീ തെരു വീഥികളിൽ

അറിവിൻ മുറിവുകൾ കരളിതിലേന്തി
അനുഭൂതികൾ തൻ ചിറകിൽ നീന്തി
മോഹാന്ധത നീർന്നെത്തിയോരിടമോ
ഏകാന്തതയുടെ അപാര തീരം


ഇവിടെ


5. പാടിയതു: എസ്. ജാനകി


വാസന്ത പഞ്ചമി നാളിൽ
വരുമെന്നൊരു കിനാവു കണ്ടു
വരുമെന്നൊരു കിനാവു കണ്ടു
കിളിവാതിലിൽ മിഴിയുംനട്ടു
കാത്തിരുന്നു ഞാൻ [വാസന്ത...]

വസന്തമോ വന്നു കഴിഞ്ഞു
പഞ്ചമിയും വന്നണഞ്ഞു
വന്നില്ലെൻ കണ്ണിൻ മുന്നിൽ
വരേണ്ടയാൾ മാത്രം [വാസന്ത...]

ഓരോരോ കാലടി ശബ്ദം
ചാരത്തെ വഴിയിൽ കേൾക്കെ
ചോരുമെൻ കണ്ണീരൊപ്പി
ഓടിച്ചെല്ലും ഞാൻ [വാസന്ത...]

വന്നവൻ മുട്ടിവിളിക്കെ
വാതിൽപ്പൊളി തുറക്കുവാ‍നായ്
വളയൊച്ചകൾ കേൾപ്പിക്കാതെ
ഒരുങ്ങി നിൽക്കും ഞാൻ
ആരുമാരും വന്നതില്ല ആരുമാരുമറിഞ്ഞതില്ല
ആരുമാരും വന്നതില്ല ആരുമാരുമറിഞ്ഞതില്ല
ആത്മാവിൽ സ്വപ്നവുമായി
കാത്തിരിപ്പു ഞാൻ [വാസന്ത...]


ഇവിടെ




ചിത്രം: ഗുരുവായൂർ കേശവൻ[[ 1977] ഭരതൻ
അഭിനേതാക്കൾ: സോമൻ, ജയഭാരതി, മീന, വീരൻ, ഒടിവിൽ ഉണ്ണികൃഷ്ണൻ,...

രചന: പി. ഭാസ്കരൻ
സംഗീതം: ദേവരാജൻ


1. പാടിയതു: യേശുദാസ് & സുശീല

സുന്ദരസ്വപ്നമെ നീയെനിക്കെകിയ വർണ്ണച്ചിറകുകൾ വീശി
പ്രത്യൂഷനിദ്രയിൽ ഇന്നലെ ഞാനൊരു
ചിത്രപതംഗമായ് മാറീ

രാഗസങ്കല്പ വസന്തവനത്തിലെ മാകന്ദമഞ്ജരി തേടീ
എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ
എന്തിനോ ചുറ്റിപ്പറന്നൂ (സുന്ദരസ്വപ്നമെ)

താരുണ്യസങ്കല്പ്പ രാസവൃന്ദാവനതാരാപഥങ്ങളിലൂടെ
പൗർൺനമിത്തിങ്കൾ തിടമ്പെഴുന്നള്ളിച്ച പൊന്നമ്പലങ്ങളിലൂടെ

പുത്താലമേന്തിയ താരകൾ നിൽക്കുന്ന ക്ഷേത്രാങ്കണങ്ങളിലൂടെ
എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ
എന്തിനോ ചുറ്റിപ്പറന്നൂ (സുന്ദരസ്വപ്നമെ)


ഇവിടെ


വിഡിയോ


2. പാടിയതു: മാധുരി


ആ.ആ..
ഇന്നെനിക്കു പൊട്ടു കുത്താൻ
സന്ധ്യകൾ ചാലിച്ച സിന്ധൂരം
ഇന്നെനിക്കു കണ്ണെഴുതാൻ
വിണ്ണിലെ നക്ഷത്ര മഷിക്കൂട്‌ (ഇന്നെനി)

ഏന്റെ സ്വപ്നത്തിൻ എഴുനില വീട്ടിൽ
കഞ്ചബാണന്റെ കളിത്തോഴൻ (എന്റെ)
കണ്ണിലാകെ കതിരൊളി വീശീ
വന്നു കയറീ പോയീ (കണ്ണിൽ)

പാ.. മപ നി ആ ഗ ഗ ഗ മരിസ
മരിപ നി ധ നി സ
മ രി നിസനിധ നിനിസ
നിനിമപ ഗമരിസ
നിസമരി പമപ നിധ നിനിസനിരി
പമരിസ നിസനിധ നിനിസ
നിപമപ ഗമരിസ
മ രി പ മ നിധനിസ
മരിപ ഗമരിസരി ഗമരിസരി
രി നിസരിസ നിപമ മപനിധ നിനിസ
മപനിധ നിനിസ മപനിധ നിനിസ (ഇന്നെനി)

പൊന്നിലഞ്ഞികൾ പന്തലൊരുക്കി
കർണ്ണികാരം താലമെടുത്തു (പൊന്നി)
പുഷ്പിതാഗ്രകൾ മന്ദാരങ്ങൽ
പുഞ്ചിരിത്തിരി നീട്ടീ (പുഷ്പി)
ആ.ആ.ആ.ആ. (ഇന്നെനിക്കു)


ഇവിടെ


വിഡിയോ


3. പാടിയതു: യേശുദാസ്


നവകാഭിഷേകം കഴിഞ്ഞൂ
ശംഖാഭിഷേകം കഴിഞ്ഞൂ
നളിനവിലോചനൻ ഗുരുവായൂരപ്പന്റെ
കമനീയ വിഗ്രഹം തെളിഞ്ഞൂ (നവകാ..)

അഗ്രേപശ്യാമി തേജോ വലയിത രൂപമെന്ന
സ്വർഗീയ കാവ്യസുധ തൂകീ (2)
മേല്പത്തൂർ കൂപ്പിയ വേദ വേദാന്തസാര
കല്പകതരുവിനെ കണ്ടൂ ഞാൻ
കണ്ടു ഞാൻ (നവകാ..)

പൂന്താനം ഭക്തി തൻ കുമ്പിളിൽ പാനയാം
പൂന്തേൻ നിവേദിച്ച നേരം (2)
ഉണ്ണിയായ് മുന്നിൽ വന്നു കണ്ണുനീർ തുടച്ചൊരു
കണ്ണന്റെ കളികളും കണ്ടു ഞാൻ
കണ്ടു ഞാൻ (നവകാ..)


ഇവിടെ


വിഡിയോ


4. പാടിയതു: യേശുദാസ്

ഉഷാകിരണങ്ങൾ പുൽകി പുൽകി
തുഷാരബിന്ദുവിൻ വദനം ചുവന്നൂ
പകലിൻ മാറിൽ ദിനകര കരങ്ങൾ
പവിഴമാലികകൾ അണിഞ്ഞൂ (ഉഷാ..)

കാമദേവന്റെ നടയിൽ പൂജയ്ക്ക്
കാണിക്ക വെച്ചൊരു പൂപ്പാലിക പോൽ (2)
കോമള സുരഭീ മാസമൊരുക്കിയ (2)
താമരപ്പൊയ്ക തിളങ്ങീ
തിളങ്ങീ ....(ഉഷാ..)

വാസരക്ഷേത്രത്തിൽ കാഴ്ച ശീവേലിക്ക്
വാരിദ രഥങ്ങൾ വന്നു നിരന്നൂ (2)
പുഷ്പിത ചൂത രസാല വനങ്ങൾ (2)
രത്ന വിഭൂഷകളണിഞ്ഞൂ
അണിഞ്ഞൂ....... (ഉഷാ..)

ഇവിടെ


വിഡിയോ

പ്രണയകാലം [2007] രഞ്ജിത്ത്, ചിത്ര, ഗായത്രി, കല്യാണി മേനോൻ[7]






ചിത്രം: പ്രണയകാലം [2007] ഉദയ് ആനന്ദൻ
അഭിനേതാക്കൾ: സീമ, ബാലചന്ദ്ര മേനോൻ, മുരളി, തിലകൻ

രചന: റഫീക്ക് അഹമ്മദ്
സംഗീതം: ഔസേപ്പച്ചൻ

പാടിയതു: രഞ്ജിത്ത്

ഒരു വേനൽ പുഴയിൽ തെളിനീരിൽ
പുലരി തിളങ്ങീ മൂകം
ഇലകളിൽ പൂക്കളിലെഴുതി ഞാൻ
ഇളവെയിലായ് നിന്നെ
മേഘമായെൻ താഴ്വരയിൽ
താളമായെന്നാത്മാവിൽ
നെഞ്ചിലാളും മൺചിരാതിൽ
നാളം പോൽ നിന്നാലും നീ (വേനൽ..)

ഒരു കാറ്റിൽ നീന്തി വന്നെന്നിൽ പെയ്തു നിൽക്കുമീയെന്നും
മഴ മയിൽ പീലി നീർത്തും പ്രിയ സ്വപ്നമേ
പലവഴി മരങ്ങളായ് നിനവുകൾ നിൽക്കെ
കൊലുസ്സണിയുന്ന നിലാവേ
നിൻ പദതാളം അഴിയുന്ന വനവീഥിയിൽ ഞാൻ (വേനൽ..)


ചില വെൺ തിര കൈകൾ നീളും ഹരിതാർദ്ര തീരം
പല ജന്മമായ് മനം തേടും മൃദു നിസ്വനം
വെയിലിഴകൾ പാകി മന്ദാരത്തിൻ
ഇലകൾ പൊതിഞ്ഞൊരു കൂട്ടിൽ
തപസ്സിൽ നിന്നുണരുന്നു ശലഭം പോൽ നീ (വേനൽ..)

ഇവിടെ


വിഡിയോ


2. പാടിയതു: ചിത്ര

ഏതോ വിദൂരമാം നിഴലായ് ഇനിയും (2)
അന്തിവെയിലിന്റെ മൗനഭേദങ്ങൾ
വാരിയണിഞ്ഞൊരു ശീലു പോലെ
ചില്ലുജാലകം കാതു ചേർക്കുന്നു ഏതോ ഓർമ്മകളിൽ
കാൽത്തളയതിലിളകിടാനെന്തേ തിര മറിഞ്ഞൂ സാഗരം (ഏതോ..)

പാദമുദ്രകൾ മായും ഒരു പാതയോരത്ത് നീ
പിൻ നിലാവിന്റെ പൂവിന്നിതൾ നീട്ടി നിൽക്കുന്നുവോ
സ്മൃതിയിൽ കനിയും അനാദിനാദം പായുമുൾക്കടലെങ്ങോ
കരകളിലാകെ വിജനത പാകി നേർത്തണഞ്ഞൂ നാളം (ഏതോ..)

ഓർത്തിരിക്കാതെ കാറ്റിൽ ഒരു തൂവലായ് വന്നു നീ
തെന്നി വീഴുന്നു പിന്നീ പുഴ നീർത്തുമോളങ്ങളിൽ
ഇനിയും നീയാ ശാഖിയിലേതോ ബന്ധമായ് നിറയാം
വിരലുകൾ നീറും മെഴുതിരിയായ് കരകവിഞ്ഞൂ മൗനം (ഏതോ..)

ഇവിടെ


വിഡിയോ


3. പാടിയതു: രഞ്ജിത്ത്

ഒരു വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം..
ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ..ഇല വെയിലായ് നിന്നെ..
മേഘമായ് എൻ താഴ്വരയിൽ..താളമായ് എൻ ആത്മാവിൽ..
നെഞ്ചിലും മൺചിറാതിൻ നാളം പോൽ നിന്നാലും നീ..
ഒരു വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം..
ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ..ഇല വെയിലായ് നിന്നെ..


ഒരു കാറ്റിൽനീന്തി വന്നെന്നിൽ പെയ്തു നിൽകൂ നീയെന്നും..
മഴമയിൽപീലി നീർത്തും പ്രിയസ്വപ്നമേ...
പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ..
കൊലുസ്സണിയുന്ന നിലാവേ..
നിൻ പദ താളം വഴിയുന്ന വനവീഥി ഞാൻ..
ഒരു വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം..
ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ..ഇല വെയിലായ് നിന്നെ..

ചിരമെൻ തിരകൈകൾ നീളും ഹരിതാർദ്രതീരം..
പല ജന്മമായ് മനം തേടും..മൃതുനിസ്വനം..
വെയിലിഴകൾ പാകിയീ മന്ദാരത്തിൻ ഇലകൾ പൊതിഞ്ഞൊരു കൂട്ടിൽ..
തപസ്സിൽ നിന്നുയരുന്നു ശലഭം പോൽ നീ...
ഒരു വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം..
ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ..ഇല വെയിലായ് നിന്നെ..
മേഘമായ് എൻ താഴ്വരയിൽ..താളമായ് എൻ ആത്മാവിൽ..
നെഞ്ചിലും മൺചിറാതിൻ നാളം പോൽ നിന്നാലും നീ..
ഉം...ഉം...


ഇവിടെ


വിഡിയോ



4. പാടിയതു: ഗായത്രി


പറയൂ പ്രഭാതമേ..നീ..
ഇതിലെ വരാൻ മറന്നോ...
തിരയായ് പതഞ്ഞ മൌനം..കരയെ തൊടാഞ്ഞതെന്തേ..
ഒരു രാത്രി നീളുമീ നിശ്വാസംപ്പോൽ..
വരും നിലാവിതാ‍..
പറയൂ പ്രഭാതമേ....നീ..


പ്രാവുകൾ പാറും ഗോപുരമേറി..കാത്തു നിന്നൂ ഞാൻ..
പാതിരാവിൽ വെറുതെ നീറി നിത്യ താരാ ജാലം..
മേഘമെ നീ ദൂതികയായി ഏകിടാമോ...
അവനെന്റെ സന്ദേശം..
പറയൂ പ്രഭാതമേ....


തന്ത്രികളെന്നിൽ നൊന്തുപിടഞ്ഞു വീണയായി ഞാൻ...
ജാലകത്തിൻ വിരികളണഞ്ഞെ വരികയില്ലെ വീണ്ടും..
ആരുമാരും അറിയാതെ നീ പാടിടാമോ...
ഉയിരിന്റെ സംഗീതം...
പറയൂ പ്രഭാതമേ..നീ..
ഇതിലെ വരാൻ മറന്നോ...
തിരയായ് പതഞ്ഞ മൌനം..കരയെ തൊടാഞ്ഞതെന്തേ..
ഒരു രാത്രി നീളുമീ നിശ്വാസംപ്പോൽ..
വരും നിലാവിതാ‍..
പറയൂ പ്രഭാതമേ....
ഇവിടെ

വിഡിയോ

5. പാടിയതു: കല്യാണി മേനോൻ

അന്തി നിലവിന്റെ തൊട്ടിലിലാടി
പഞ്ചമി ചന്ദ്രനുറങ്ങി
തോരാതൊരുൾമഴ കാടിന്റെ താരാട്ടിൽ
വാരിളം പൂമുത്തെ നീ ഉറങ്ങൂ
എന്റെ താമര പൂമൊട്ടെ നീ ഉറങ്ങൂ..

ചാഞ്ഞുറങ്ങുമ്പോൽ മാലാഖ കുഞ്ഞുങ്ങൾ
ഉണ്ണികിനാവിലേക്കെത്തി നോക്കും
സ്വർഗ്ഗത്തിൽ മാത്രം വിരിയുന്ന പൂവുകൾ
സ്വപ്നത്തിൽ കണ്ടു നീ പുഞ്ചിരിക്കും..
നിന്റെ സ്വപ്നത്തിൽകണ്ടു നീ പുഞ്ചിരിക്കും..
അന്തിനിലാവിന്റെ തൊട്ടിലിലാടി..
പഞ്ചമി ചന്ദ്രനുറങ്ങീ...

ഭൂമിയിലെങ്ങും പരക്കും നിലാവിന്റെ
പാൽ നുകർന്നോരോരോ പൂവിനങ്ങൾ
നാളെ പുലരും വെളിച്ചത്തിൻ ചില്ലകൾ
നേരുകളായി വിടർന്നു നിൽക്കും...[2]

അന്തി നിലവിന്റെ തൊട്ടിലിലാടി
പഞ്ചമി ചന്ദ്രനുറങ്ങി
തോരാതൊരുൾമഴ കാടിന്റെ താരാട്ടിൽ
വാരിളം പൂമുത്തെ നീ ഉറങ്ങൂ
എന്റെ താമര പൂമൊട്ടെ നീ ഉറങ്ങൂ...


ഇവിടെ

5. പാടിയതു: ഫ്രാങ്കൊ, സയോനാര ഫിലിപ്പ്
“ കരി ർക്കാവിൻ....

വിഡിയോ

6. “ റ്റാറ്റൂ....


വിഡിയോ


Tuesday, April 13, 2010

സുജാത....സുജാത....സുജാത.... [ 15 ഹിറ്റുകൾ]





1. ചിത്രം: സമ്മർ ഇൻ ബെത്‌ലഹേം [1998] സിബി മലയിൽ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയതു: ശ്രീനിവാസ് & സുജാത

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
ഉം.. ഉം..
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ
ഉം.. ഉം..
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ
ഉം... (എത്രയോ ജന്മമായ് ..

കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാർദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറൻ നിലാവിൻ പരാഗം
എന്നെന്നും ഈ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാൻ നിൽക്കവേ (എത്രയോ ജന്മമായ്

പൂവിന്റെ നെഞ്ചിൽ തെന്നൽ മെയ്യും
പൂർണേന്ദു പെയ്യും വസന്തം
മെയ് മാസ രാവിൽ പൂക്കും മുല്ലേ
നീ തന്നു തീരാ സുഗന്ധം
ഈ മഞ്ഞും എൻ മിഴിയിലെ മൌനവും
എൻ മാറിൽ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാൻ (എത്രയോ ജന്മമായ്

ഇവിടെ


വിഡിയോ




2.ചിത്രം: നോവൽ [2007] ഈസ്റ്റ് കോസ്റ്റ് വിജയൻ
രചന:: ഈസ്റ്റ് കോസ്റ്റ് വിജയൻ
സംഗീതം: എം ജയചന്ദ്രൻ


പാടിയതു: കെ ജെ യേശുദാസ് & സുജാത

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
ഏന്തിനു നീയെന്നെ വിട്ടകന്നു
ഏവിടെയോ പോയ്‌ മറഞ്ഞു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
ഏന്തിനു നീയെന്നെ വിട്ടയച്ചു
അകലാന്‍ അനുവദിച്ചു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..
സ്നേഹിച്ചിരുന്നെങ്കില്‍

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എല്ലാം സഹിച്ചു നീ എന്തേ ദൂരേ മാറി അകന്നു നിന്നു
മൗനമായ്‌ മാറി അകന്നു നിന്നു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എല്ലാമരിഞ്ഞ നീ എന്തേ എന്നെ മാടി വിളിച്ചില്ല
ഒരിക്കലും അരുതെന്നു പറഞ്ഞില്ല
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍

അരുതേ എന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍
അകലാതിരുന്നേനെ ഒരുനാളും അകലാതിരുന്നേനേ
നിന്‍ അരികില്‍ തല ചായ്ച്ചുറങ്ങിയേനെ
ആ മാറിന്‍ ചൂടേറ്റുണര്‍ന്നേനേ
ആ ഹൃദയത്തിന്‍ സ്പന്ദനമായി മാറിയേനേ
ഞാന്‍ അരുതേ എന്നു പറഞ്ഞില്ല എങ്കിലും
എന്തേ അരികില്‍ നീ വന്നില്ല
മടിയില്‍ തല ചായ്ച്ചുറങ്ങീല
എന്‍ മാറിന്‍ ചൂടേറ്റുണര്‍ന്നീല്ല
എന്‍ ഹൃദയത്തിന്‍ സ്പന്ദനമായ്‌ മാറിയില്ല
നീ ഒരിക്കലും സ്പന്ദനമായ്‌ മാറിയില്ല
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍

സ്വന്തം സ്വപ്നമായി മാറും വിധിയുടെ
കളിയരങ്ങല്ലെ ജീവിതം
അന്നു ഞാന്‍ പാടിയ പാട്ടിന്റെ പല്ലവി
അറിയാതെ ഞനിന്നോര്‍ത്തുപോയി
നിനക്കായ്‌ തോഴാ പുനര്‍ ജനിക്കാം
ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം
(ഇത്രമേല്‍)


ഇവിടെ


വിഡിയോ


3. ചിത്രം: ലൈഫ് ഈസ് ബ്യൂട്ടിഫുൾ [2000] ഫാസൽ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ഔസേപ്പച്ചൻ


പാടിയതു: കെ ജെ യേശുദാസ് & സുജാത

ഉം ..ഉം...
ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം
കനവോടു കനവിലെ മൃദു പരിമളങ്ങളായിരം
കുളിരും കുറുമ്പുമായ്‌ നീ എല്ലാം കവര്‍ന്നുവല്ലോ
അരുതെന്നു മെല്ലെ മെല്ലെ കാതില്‍ പറഞ്ഞതെന്തേ
സുഖ ലാളനങ്ങളില്‍ സ്വയം മറന്നു ഞാന്‍
ഇനിയെന്തു പാടണം ഞാന്‍ ഇനിയുമെന്തു പാടണം
ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം

മുകിലും ചന്ദ്രലേഖയും മധുമാസരാത്രി വിണ്ണിന്‍
പടി വാതില്‍ പാതി ചാരി രതികേളിയാടി നില്‍പ്പൂ
പ്രിയ രാഗ താരകങ്ങള്‍ മിഴി ചിമ്മി മൗനമാര്‍ന്നു
ഇണയോടിണങ്ങുമേതോ രാപ്പാടി മെല്ലെയോതീ
മണിദീപനാളം താഴ്ത്താന്‍ ഇനിയും മറന്നതെന്തേ
(ഇനിയെന്തു നല്‍കണം ......)


അലയില്‍ നെയ്തലാമ്പലിന്‍ മേലാട മന്ദമിളകീ
കുറുകും കൂരിയാറ്റകള്‍ ഇലകള്‍ മറഞ്ഞു പുല്‍കീ
മണി മഞ്ഞു വീണ കൊമ്പില്‍ കുയിലൊന്നു പാടി വന്നൂ
പവിഴാധരം തുളുമ്പും മധു മന്ദഹാസമോടെ
ഈ സ്നേഹ രാത്രിയെന്നും മായാതിരുന്നുവെങ്കില്‍
(ഇനിയെന്തു നല്‍കണം ......)



ഇവിടെ

വിഡിയോ


4.ചിത്രം: പെരുമഴക്കാലം [2004] കമൽ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: എം ജയചന്ദ്രൻ


പാടിയതു:: പി ജയചന്ദ്രൻ & സുജാത

കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ
മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല
മധു മാസ രാവിൻ വെൺ ചന്ദ്രനായ്‌ ഞാൻ
അരികത്ത്‌ നിന്നിട്ടും കണ്ടില്ലെ നീ കണ്ടില്ലെ
(കല്ലായി)

പട്ടു തൂവാലയും വാസന തൈലവും
അവൾക്കു നൽകാനായ്‌ കരുതി ഞാൻ
പട്ടുറുമാല്‌ വേണ്ട അത്തറിൻ മണം വേണ്ട
നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക്‌
കടവത്തു തോണി ഇറങ്ങാം കരിവള കൈ പിടിയ്ക്കാം
അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ
(കല്ലായി)

സങ്കൽപ ജാലകം പാതി തുറന്നിനീ
പാതിരാ മയക്കം മറന്നിരിയ്ക്കാം
തല ചായ്ക്കുവാനായ്‌ നിനക്കെന്നും എന്റെ
കരളിന്റെ മണിയറ തുറന്നു തരാം
ഇനി എന്തു വേണം എനിയ്ക്കെന്തു വേണമെൻ
ജീവന്റെ ജീവൻ കൂടെയില്ലേ
(കല്ലായി)
ഉം.. ഉം.. ഉം..ല..ല.. ല..
ഉം.. ഉം.. ഉം..ഉം...ഉം..ഉം..


ഇവിടെ



വിഡിയോ


5. ചിത്രം: മീശമാധവൻ[2002] ലാൽ ജോസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ



പാടിയതു: സുജാത മോഹൻ & പ്രതാപ്

കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടിയീലാ
കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
മായക്കൈ കൊട്ടും മേളവും കേട്ടീലാ (കരിമിഴി..)

ആനചന്തം പൊന്നാമ്പൽ ചമയം നിൻ
നാണചിമിഴിൽ കണ്ടീലാ
കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ
നിന്നോണചിന്തും കേട്ടീലാ
കളപ്പുരക്കോലായിൽ നീ കാത്തു നിന്നീലാ
മറക്കുടക്കോണിൽ മെല്ലെ നീയൊളിച്ചീലാ
പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടിയീലാ ( കരിമിഴി...)

ഈറൻ മാറും എൻ മാറിൽ മിന്നും ഈ
മാറാ മറുകിൽ തൊട്ടീലാ
നീലക്കണ്ണിൽ നീ നിത്യം വെക്കും ഈ
യെണ്ണത്തിരിയും മിന്നീലാ
ചുരുൾമുടി ചൂടിനുള്ളിൽ നീയൊളിച്ചീലാ
മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ
മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ ( കരിമിഴി.,,,)

ഇവിടെ


വിഡിയോ






6. ചിത്രം: ചാന്തുപൊട്ട് [ 2005] ലാൽ ജോസ്
രചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: വിദ്യാസാഗർ



പാടിയതു: ഷഹബാസ് അമൻ & സുജാത

ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്
പൊട്ടു തൊടുന്നൊരു നാണം തീരത്ത് (2)
നിൻ ചുടുനിശ്വാസത്തിൻ കാറ്റത്ത്
എന്നിലെയെന്നെയറിഞ്ഞൂ അരികത്ത് (ചാന്തു...)

വെള്ളിനിലാവല നിന്നുടെ പൊന്നുടൽ
വന്നു പൊതിഞ്ഞൊരു നേരത്ത് നേരത്ത് നേരത്ത്
വീണ്ടുമെനിക്കൊരു പൂംതിരയാകണ
മെന്നൊരു മോഹം നെഞ്ചത്ത് നെഞ്ചത്ത് നെഞ്ചത്ത്
മുമ്പോ നീ തൊട്ടാൽ വാടും
പിന്നാലെ മെല്ലെ കൂടും
പൂവാലൻ മീനിനെ പോലെ
ഇന്നാകെ മാറിപ്പോയി
മുള്ളെല്ലാം വന്നേ പോയ
പുതിയാപ്ല കോരയെപ്പോലെ
ഉപ്പിൻ കൈപ്പാണെന്നീ കവിളത്ത്
ഇപ്പോളെന്തൊരു മധുരം ചുണ്ടത്ത് (ചാന്തു...)

വെൺ ശില കൊണ്ടു മെനഞ്ഞതു പോലൊരു
സുന്ദരി നിൻ മണി മാറത്ത് മാറത്ത് മാറത്ത്
കണ്ണുകളെന്തിനുടക്കി വലിക്കണ
ചൂണ്ടകളായ് നിൻ ചാരത്ത് ചാരത്ത്ചാരത്ത്
കോളെല്ലാം മായും നേരം
പങ്കായം മെല്ലെ വീശി
നീ നിന്റെ തോണിയിലേറി
പോരാമോ നല്ലൊരു നാളിൽ
ഓമല്‍പ്പൂത്താലിയുമായി
അന്നെന്റെ പൊന്നരയൻ നീ
അന്തി മയങ്ങി വെളുക്കുന്ന സമയത്തു
കണ്മണി നീയെൻ വലയിൽ പൊൻ മുത്ത് (ചാന്തു...)

ഇവിടെ

വിഡിയോ


7. ചിത്രം: നമ്മൾ തമ്മിൽ [50-50] : [2004] വിജി തമ്പി
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രൻ



പാടിയതു:: കെ ജെ യേശുദാസ് & സുജാത

ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ (2)
ഒരു ലോലമാം നറുതുള്ളിയായ് (2)
നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം
ജൂണിലെ നിലാമഴയിൽ മഴയിൽ മഴയിൽ മഴയിൽ

പാതി ചാരും നിന്റെ കണ്ണിൽ നീലജാലകമോ
മാഞ്ഞു പോകും മാരിവില്ലിൻ മൗനഗോപുരമോ
പ്രണയം തുളുമ്പും ഓർമ്മയിൽ വെറുതെ തുറന്നു തന്നു നീ
നനഞ്ഞു നിൽക്കുമഴകേ
നീ എനിക്കു പുണരാൻ മാത്രം (ജൂണിലെ...)

നീ മയങ്ങും മഞ്ഞുകൂടെൻ മൂകമാനസമോ
നീ തലോടും നേർത്ത വിരലിൽ സൂര്യമോതിരമോ
ഇതളായ് വിരിഞ്ഞ പൂവു പോൽ ഹൃദയം കവർന്നു നീ
ഉരുമ്മി നിൽക്കുമുയിരേ
നീ എനിക്ക് മുകരാൻ മാത്രം (ജൂണിലെ..)


ഇവിടെ


വിഡിയോ


8. ചിത്രം: നന്ദനം [2002] രഞ്ചിത്
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: രവീന്ദ്രൻ



പാടിയതു:: സുജാത


ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പകമൊട്ടിന്മേൽ
ചുംബന കുങ്കുമം തൊട്ടു ഞാൻ (2)
മിഴികളിൽ ഇതളിട്ടു നാണം
ഈ മഴയുടെ ശ്രുതിയിട്ടു മൌനം
അകലെ മുകിലായ് നീയും ഞാനും
പറന്നുയർന്നൂ ഓ..പറന്നുയർന്നൂ (ആരും...)


നറുമണിപൊൻ വെയിൽ നാൽ മുഴം നേര്യതാൽ
അഴകേ നിൻ താരുണ്യം മൂടവേ
അലയിലുലാവുമീ അമ്പിളിത്തോണിയിൽ
തുഴയാതെ നാമിന്നു നീങ്ങവേ
നിറമുള്ള രാത്രി തൻ മിഴിവുള്ള തൂവലിൽ
തണുവണി പൊൻ വിരൽ തഴുകുന്ന മാത്രയിൽ
കാണാകാറ്റിൻ കണ്ണിൽ മിന്നി പൊന്നിൻ നക്ഷത്രം
ഓ.. വിണ്ണിൻ നക്ഷത്രം ( ആരും...)

ചെറുനിറനാഴിയിൽ പൂക്കുല പോലെയെൻ
ഇടനെഞ്ചിൽ മോഹങ്ങൾ വിരിയവേ
കളഭ സുഗന്ധമായ് പിന്നെയുമെന്നെ നിൻ
തുടുവർണ്ണക്കുറിയായി നീ ചാർത്തവേ
മുടിയിലെ മുല്ലയായ് മനസ്സിലെ മന്ത്രമായ്
കതിരിടും ഓർമ്മയിൽ കണിമണി കൊന്നയായ്
ഉള്ളിന്നുള്ളിൽ താനേ പൂക്കും പൊന്നിൻ നക്ഷത്രം
ഓ..വിണ്ണിൻ നക്ഷത്രം (ആരോ...)


ഇവിടെ


വിഡിയോ


9. ചിത്രം: കൊച്ചി രാജാവു [2005] ജോണി ആന്റണി
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ

പാടിയതു: ഉദിത് നാരായണൻ & സുജാത


മുന്തിരിപ്പാടം പൂത്തുനിക്കണ മുറ്റത്തു കൊണ്ടോവാം
മുത്തു പോലെ നിന്നെ നെഞ്ചിൽ കാത്തുവെച്ചോളാം
പൊട്ടു തൊട്ട നിൻ പട്ടുനെറ്റിയിലുമ്മ വെച്ചോളാം
പവിഴച്ചുണ്ടിലെ പനനൊങ്കിലെ പാൽ കറന്നോളാം (മുന്തിരിപ്പാടം..)


കാരകാരപ്പഴം കസ്തൂരിമാമ്പഴം കണ്ണേറോണ്ടു നീ വീഴ്ത്തീലേ
തുള്ളിയ്ക്കൊരു കുടം കള്ളിമഴക്കാറായ് എന്നേ വന്നു വിളിച്ചീലേ
കൈക്കുടന്നയിലെന്നെക്കോരിക്കോരിക്കുടിക്കൂലേ
കാവൽ നിൽക്കണ കൺ വരമ്പത്ത് കൈത പൂക്കൂലേ
തട്ടു തട്ടിയ പട്ടം കണക്കെ ഞാൻ പാറിപ്പറന്നു വന്നൂ
കെട്ടു നിന്റെ വിരൽത്തുമ്പിലല്ലേ കുട്ടിക്കുറുമ്പിപ്പെണ്ണേ (മുന്തിരിപ്പാടം...)

കുഞ്ഞിക്കുറുമ്പിന്റെ കാന്താരിച്ചിന്തുമായ് കുഞ്ഞാറ്റക്കിളി പോരൂലേ
ഉച്ചമയക്കത്തിൽ പൂച്ചക്കുറിഞ്ഞിയായ് മെല്ലെ മാറിൽ പതുങ്ങൂല്ലേ
പൂക്കിടക്കയിൽ തൂവാലാട്ടി കൂടെ കിടക്കൂലേ
രാക്കരിമ്പിലെ തേൻ തുള്ളിയായ് തുള്ളിത്തുളുമ്പൂലേ
പട്ടു കൊണ്ടുള്ള പഞ്ചാരപ്രാവിന്റെ മുത്തം നീട്ടൂലേ
നോട്ടം കൊണ്ടെന്നെ നൊട്ടി നുണച്ചൊരു തങ്കച്ചിരിക്കരിമ്പേ (മുന്തിരിപ്പാടം..)

ഇവിടെ



വിഡിയോ



10. ചിത്രം: ഒരേ കടൽ [2007] ശ്യാമ പ്രസാദ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഔസേപ്പച്ചൻ


പാടിയതു: ജി വേണുഗോപാൽ & സുജാത { ശ്വേത ?}

മനസിന്റെ കാവൽ വാതിൽ തുറന്നാൽ
കാണ്മൂ ഞാൻ ഓർമ്മയിൽ
ഇരുളിൽ വെച്ചാരോ തേങ്ങും വാക്കുകൾ
കേൾപ്പൂ ഞാൻ ഓർമ്മയിൽ (മനസ്സിന്റെ...)

കനവു കാണാതെ കണ്ണിലൊരു
നൂറു കടൽ വരഞ്ഞവൾ നീ
സൗമ്യമായ് സാന്ദ്രമായ്
ഉദയമില്ലാത്ത സൂര്യശില മേലെ
ഉറവു തിരഞ്ഞവൻ നീ
താപമായ് തപനമായ്
എങ്ങും കിനാക്കാലം ഉന്മാദിയാം കാലം
ജ്വാലയായ് വരും (മനസ്സിന്റെ...)

മഴനിഴൽ കാട്ടിൽ പ്രണയ സർപ്പങ്ങൾ
ഫണമുണർത്തുന്നുവോ
വന്യമായ് നിർവേദമായ്
ഹൃദയമാം ശംഖിൽ
പ്രണവ സാഗര തിരകളുയരുന്നുവോ
ശാന്തമായ് ശമനമായ്
എങ്ങും കനൽക്കാലം തേടുന്ന പൂക്കാലം
സാന്ത്വനം തരും (മനസ്സിന്റെ...)


ഇവിടെ









11. ചിത്രം: രണ്ടാം ഭാവം [2001] ലാൽ ജോസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ



പാടിയതു:: പി ജയചന്ദ്രൻ & സുജാത

മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം..
കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
പുലർമഞ്ഞുകാലത്തെ സ്നേഹതീരം..
പുലർമഞ്ഞുകാലത്തെ സ്നേഹതീരം...


അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും
നെഞ്ചോടൊതുക്കി കിടന്നിരുന്നു..
കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
കവിളോടുരുമ്മി കിതച്ചിരുന്നു..
പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..


അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
കവിതകൾ മൂളി പഠിച്ചിരുന്നൂ..
മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ
മാറോടമർത്തി കൊതിച്ചിരുന്നു..
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
എത്രയോ സ്നേഹിച്ചിരുന്നിരുന്നു...
.

ഇവിടെ


വിഡിയോ



12. ചിത്രം: റോക്ക് ‘ൻ റോൾ [2007] രഞ്ചിത്
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: വിദ്യസാഗർ


പാടിയതു: മധു ബാലകൃഷ്ണൻ & സുജാത

മഞ്ചാടി മഴ പുഞ്ചിരി കൊഞ്ചലുകൾ
പഞ്ചാര മണി ചുണ്ടിലെ ചുംബനങ്ങൾ
എന്നോടു പറയാത്ത സ്വകാര്യങ്ങൾ
പൂ മുല്ലെ നിലാ മുല്ലെ
പൂക്കാലം വിളിക്കുന്നു വാ വാ [ മഞ്ചാടി മഴ...
തെളിവാർന്നു നിൽ‌പ്പൂ കടലിന്റെ മൌനം
കൊതിയായതിൽ നീന്താൻ അലമാലയായ്
അലിവോടെയെന്തൊ പറയുന്നതാരെൻ
പ്രിയമാർന്ന പൂപാട്ടിൻ ശ്രുതിയെന്ന പോലെ
ഏതോ മൊഴിയഴകിൽ പൂക്കും കവിതകളായ്
ഞാൻ നിൻ ഇതൾ മിഴിയിൽ കാണും കനവുകളോ
പറയാൻ മറന്നു പോയ വാക്കിലുള്ളൊരീണമായ് [മഞ്ചാടി മഴ...

അനുരാഗിമാരായ് ഇരു താരങ്ങൾ
നറു വെണ്ണിലാ പൂക്കൾ തിരയുന്നുവോ
ശലഭങ്ങൾ ദളമർമ്മരങ്ങൾ
സ്വരമാർന്നു മൂളുന്നു ലയലോലമായ്
ഓരോ നിമിഷവുമെൻ പ്രേമം സുരഭിലമായ്
ഓരോ നിമിഷവുമെൻ പ്രേമം സുമധുരമായ്
അരികെയലിഞ്ഞു പെയ്ത മഴതുള്ളിയായ് മനം { മഞ്ചാടി മഴ...


ഇവിടെ


വിഡിയോ


13. ചിത്രം: വാൽക്കണ്ണാടി [1992]
രചന: എസ് രമേശൻ നായർ
സംഗീതം: എം ജയചന്ദ്രൻ



പാടിയതു: കെ ജെ യേശുദാസ് & സുജാത

മണിക്കുയിലേ മണിക്കുയിലേ
മാരിക്കാവിൽ പോരൂല്ലേ
മൌനരാഗം മൂളൂ‍ല്ലേ
നിറമഴയിൽ ചിരിമഴയിൽ നീയും ഞാനും നനയൂല്ലേ
നീലക്കണ്ണും നിറയൂല്ലേ
ചെറുതാലിയണിഞ്ഞില്ലേ മിനുമിന്നണ മിന്നല്ലേ
ചിന്നരി വാതിൽ മെല്ലെയടഞ്ഞു നല്ലിരവിൽ തനിയേ (മണിക്കുയിലേ ..)

മുന്തിരിമുത്തല്ലേ മണിമുത്തിനു ചെപ്പില്ലേ
ചെപ്പു കിലുക്കില്ലേ അതിലിഷ്ടം കൂടില്ലേ
ഓ... കരിവള മെല്ലെ മൊഴിഞ്ഞതല്ലേ
കണിമലരല്ലേ കരളല്ലേ
അരിമണിച്ചുണ്ടിലെ അഴകുള്ള കോവിലെ
ആരും കാണാച്ചന്തം കാണാൻ
മിഴികളിലാശയില്ലേ (മണിക്കുയിലേ)

നെഞ്ചിലൊരാളില്ലേ കിളി കൊഞ്ചണ മൊഴിയല്ലേ
ചഞ്ചലമിഴിയല്ലേ മലർ മഞ്ചമൊരുങ്ങീല്ലേ
ഓ.. കൊലുസിന്റെ താളം വിളിച്ചതല്ലേ
തനിച്ചൊന്നു കാണാൻ കൊതിച്ചതല്ലേ
ഇടവഴിക്കാട്ടിലെ ഇലഞ്ഞി തൻ ചോട്ടിലെ
ഇക്കിളിമുത്തുകൾ നുള്ളിയെടുക്കാൻ
ഇന്നുമൊരാശയില്ലേ (മണിക്കുയിലേ )



ഇവിടെ


വിഡിയോ


14. ചിത്രം: വെള്ളിത്തിര [ 2003 ] ഭദ്രൻ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: അൽഫോൺസ് ജോസഫ്


പാടിയതു: പി ജയചന്ദ്രൻ & സുജാത

നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ
മിഴികളിലായിരം പരിഭവമൊഴുകിയ
മേടത്തിങ്കൾ ചന്തം വേലിപ്പൂവിൻ നാണം
ഈ ഞാൻ വെറുമൊരു നാടൻ പെണ്ണ്
ഈ ഞാൻ നിന്നിലണിഞ്ഞവൾ മാത്രം (നീ ......)

മിന്നലഴകേ ഒന്നു നില്ല്
എന്തു ദാഹം കണ്ടു നിൽക്കാൻ
കന്നിമഴവില്ലേ ഒന്നരികിൽ നില്ല് നീ
നൂറു നിറമോടെ എന്നരികിൽ നില്ലു നീ
ഞാനില്ലയെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ
നീയില്ലയെങ്കിൽ ഊ പ്രണയമധുരങ്ങളുണ്ടോ
അത്ര മേൽ ഒന്നാണു നമ്മൾ (നീ...)


മുടിയിലഴകിൻ നീലരാവ്
മുടിയിലലിയും സ്നേഹയമുനാ
മെയ്യിലണയുമ്പോൾ മാറിലിളമാനുകൾ
സ്വർണ്ണമിഴി കണ്ടാൽ നല്ല പരൽ മീനുകൾ
നീയെന്റെ ദേവി ഞാൻ തൊഴുതു പോകുന്ന രൂപം
നീയെന്നുമെന്നും എൻ തരള സംഗീത മന്ത്രം (നീ...)


ഇവിടെ



വിഡിയോ


15. ചിത്രം: രാത്രി മഴ [2006] ലെനിൻ രാജേന്ദ്രൻ
രചന: കൈതപ്രം
സംഗീതം: രമേഷ് നാരയൺ




പാടിയതു: ശ്രീനിവാസ് & സുജാത

ഭാസുരി... ഭാസുരി....
ഭാസുരി ശ്രുതി പോലെ നിൻ സ്വരം കേൾക്കെ
ഒരുപാടെനിക്കിഷ്ടമായി [2]
അതു ചേർന്നു കേൾക്കും സാന്ദ്ര
മൃദംഗമെൻ ജീവന്റെ ആദി താളം
ഓ... ഭാസുരി... ഭാസുരി...

ആഷാഢ പൌർണമിയിലീറൻ നിലാവിൽ
നിൻ മുഖം ഏറെ ഇന്നിഷ്ടമായി
നിൻ പ്രണയ ചന്ദ്രൻ വീണു മയങ്ങുന്ന
നീല തടാകമിന്നെന്റെ ഹൃദയം
ഓ.. ഭാസുരി... ഭാസുരി..ഉം..ഉം...
[ഭാസുരി ശ്രുതി പോലെ നിൻ സ്വരം.... ]

മഴമേഘ കുളിരിൽ മതി മറന്നാടുന്ന
ഹർഷ മയൂരമാണെന്റെ ജന്മം
ആശാ മയൂരമായ് നീ പീലി നീർത്തവെ
ഒരു പീലിയാകുവാൻ എന്തു മോഹം
ഓ.. ഭാസുരി..ഭാസുരി ഉം..ഉം


ഭാസുരി ശ്രുതി പോലെ നിൻ സ്വരം കേൾക്കെ
ഒരുപാടെനിക്കിഷ്ടമായി [2]
അതു ചേർന്നു കേൾക്കും സാന്ദ്ര
മൃദംഗമെൻ ജീവന്റെ ആദി താളം
ആ ആ ഓ..
ഓ... ഭാസുരി... ഭാസുരി...ഭാസുരി...
ഭാസുരി... ഭാസുരി... ഭാസുരി..
ഈ യാ ഭാസുരീ....



ഇവിടെ


വിഡിയോ

Saturday, April 10, 2010

അഴകിയ രാവണൻ [1996] യേശുദാസ്, ഹരിഹരൻ, ചിത്ര




ചിത്രം : അഴകിയ രാവണന്‍ [1996] കമൽ
അഭിനേതാക്കൾ: മമ്മൂട്ടി, ശ്രീനിവാസൻ,ഭാനുപ്രിയ, വലസലാ മേനോൻ, ബിജു മേനോൻ
രചന: കൈതപ്രം
സംഗീതം: വിദ്യാസാഗര്‍


1. പാടിയതു: ഹരിഹരന്‍,ചിത്ര കെ എസ്


ഓ... ദില്‍‌രൂബാ… ഇനി സംഗമോത്സവം (2)
നിന്റെ അഴകിന്റെ അഗ്നിരേഖയില്‍
വീഴുവാന്‍ വരും ശലഭമാണു ഞാന്‍....
ഓ... ബാദുഷാ ഇത് സ്വര്‍‌ഗ്ഗസംഗമം (2)

നിശാഗന്ധി പൂത്തുലഞ്ഞു നിലാവിന്റെ കൂടൊരുങ്ങി
ഇന്നല്ലയോ... രതിപാര്‍വ്വണം...(2)
ഓ.. അരികത്തു നീവരുമ്പോള്‍... തുളുമ്പുന്നു പാനപാത്രം
അനശ്വരമീ വസന്തം ആനഘമെന്‍ ആത്മദാഹം
മധുമധുരിമയായ് യൌവ്വനം... ദില്‍‌റുബാ...
ഓ..ദില്‍‌റുബാ.. ഇനി സംഗമോത്സവം
ഓ... ബാദുഷാ ഇതു സ്വര്‍‌ഗ്ഗസംഗമം....

എടുക്കുമ്പോളായിരങ്ങള്‍... തൊടുക്കുമ്പോളായിരങ്ങള്‍
മലരമ്പുകള്‍ പുളകങ്ങളായ്....[2]
ഓ.. ഒരിക്കലും മായുകില്ലീ.. അനവദ്യ മോഹരാത്രി (2‌)
പാല്‍ക്കടലലയായ് എന്‍‌മനം.. ബാദുഷാ...
ഓ..ദില്‍‌റുബാ.. ഇനി സംഗമോത്സവം
ഓ... ബാദുഷാ ഇത് സ്വര്‍‌ഗ്ഗസംഗമം
നിന്റെ അഴകിന്റെ അഗ്നിരേഖയില്‍
വീഴുവാന്‍ വരും ശലഭമാണുഞാന്‍....


ഇവിടെ


വിഡിയോ


2. പാടിയതു: യേശുദാസ്

സുമംഗലി കുരുവി പാടാത്തതെന്തേ
വിലാസ ലോലയായി തുടിക്കയായിതാ
നുരഞ്ഞു തൂവുമീ മൃണാള യാമിനീ
വരവായി പൌര്‍ണമി.... സുമംഗലി കുരുവീ....

സ്നേഹം ചിറകൊതുങ്ങും മിഴിയിലെന്തേ നൊമ്പരം
അഴകിന്‍ ഇതളുറങ്ങും ചൊടിയിലെന്തേ പരിഭവം
നിന്‍ നെഞ്ചിലെ കനല്‍ ചിന്തുകള്‍
എന്നൊടു നീ പറയു സഖീ
വിതുമ്പുന്നതെതാണു നീ

തെന്നല്‍ മെയ് തലോടി
കണ്ണുറങ്ങി താരകം
ചഷകം നിറ കവിഞ്ഞു
കവിത ഓതി ബാസുരി
എന്നോര്മ്മയില്‍് തിളങ്ങുന്നു നിന്‍
മഴപൂക്കളും വെയില്‍ തുമ്പിയും
നീ എല്ലാം മറന്നോ പ്രിയെ...... സുമംഗലിക്കുരുവീ


ഇവിടെ



വിഡിയോ


3. പാടിയതു: യേശുദാസ് & ശബ്നം

വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കൈയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ
മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ
കാലി മേയുന്ന പുല്ലാനിക്കാട്ടില്‍
കണ്ണിമാങ്ങാ കടിച്ചു നടക്കാം
കാറ്റിന്‍ പാദസരങ്ങള്‍ കിലുക്കാം
ഒന്നീ മഞ്ചാടി കുന്നിലേറാം (2)


പിന്നില്‍ വന്നു കണ്ണു പൊത്താം
കണ്ടുവെന്നു കള്ളം ചൊല്ലാം
കാണാത്ത കഥകളിലെ രാജാവും റാണിയുമാകാം
ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം
പീലി നീര്‍ത്തുന്ന കോല മയിലായ്
മൂക്കിലോടുന്ന മേട്ടിലൊളിക്കാം
സ്വര്‍ണ മീനായ് നീന്തി തുടിക്കാം
വഞ്ചിപ്പാട്ടിന്റെ വിണ്ണിലേറാം ( വെണ്ണിലാ...)

കണ്ണാടം പൊത്തിക്കളിക്കാം
മണ്ണപ്പം ചുട്ടു വിളമ്പാം
ചക്കരമാവിന്‍ ചോട്ടില്‍ കൊത്തങ്കല്ലാടാമെന്നും
ആലിലകള്‍ നാമം ചൊല്ലും അമ്പലം കാണാം
നാളെ കിന്നാരക്കുരുവിക്കു ചോറൂണ്
പിന്നെ അണ്ണാറക്കണ്ണനു പാലൂട്ട്
ദൂരെ അപ്പൂപ്പന്‍ താടിക്കു കല്യാണം
കുട്ടിയാനയ്ക്ക് നീരാട്ട് (വെണ്ണിലാ..)

ഇവിടെ


വിഡിയോ

4. പാടിയതു: സുജാത / യേശുദാസ്
പ്രണയ മണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തോരാത്ത മോഹമീ മഴ ഗന്ധര്‍വ ഗാനമീ മഴ (2)
അദ്യാനുരാഗ രാമഴ (പ്രണയ..)

അരികില്‍ വരുമ്പോള്‍ പനിനീര്‍ മഴ
അകലത്തു നിന്നാല്‍ കണ്ണീര്‍ മഴ
മിന്നുന്നതെല്ലാം തെളിനീര്‍ മഴ
പ്രിയ ചുംബനങ്ങള്‍ പൂന്തേന്‍ മഴ
എന്റെ മാറോടു ചേര്‍ന്നു നില്‍ക്കുമ്പോല്‍
ഉള്ളില്‍ ഇളനീര്‍ മഴ (2)
പുതുമഴ ആ..ആ..ആ ( പ്രണയ...)

വിരഹങ്ങളേകീ ചെന്തീ മഴ
അഭിലാഷമാകെ മായാ മഴ
സാന്ത്വനം പെയ്തു കനിവിന്‍ മഴ
മൌനങ്ങള്‍ പാടീ ഒളിനീര്‍ മഴ
പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ (2)
സ്വരമഴ ആ..ആ..ആ..(പ്രണയ..)

ഇവിടെ

വിഡിയോ


വിഡിയോ

Thursday, April 8, 2010

വെള്ളിയാഴ്ച്ച [1969] യേശുദാസ്, രവീന്ദ്രൻ, ലതാ രാജു, എസ്. ജാനകി







ചിത്രം: വെള്ളിയാഴ്ച്ച [1989] എം.എം. നേശൻ
അഭിനേതാക്കൾ; സത്യൻ, മധു, ശാരദ, അംബിക,ശങ്കരാടി

രചന: പി. ഭാസ്കരൻ
സംഗീതം: എം.എസ്. ബാബുരാജ്



1. പാടിയതു: യേശുദാസ്


പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ
താമസിച്ചെത്തുന്ന വിരുന്നുകാരീ
എന്റെ വിരുന്നുകാരീ
ഉദ്യാനവിരുന്നിനു പൂപ്പന്തലൊരുക്കട്ടെ
നൃത്തമണ്ഡപങ്ങളുമൊരുക്കട്ടെ ഞാൻ
നൃത്തമണ്ഡപങ്ങളുമൊരുക്കട്ടെ (പ്രേമത്തിൻ..)

എന്നാത്മസങ്കല്പഗോപുരത്തിങ്കൽ നിന്നെ
എങ്ങിനെ എങ്ങിനെ സ്വീകരിക്കും ഞാൻ
മന്ദാരതല്പത്തിൽ നീ വന്നിരിക്കുമ്പോൾ
എന്തെല്ലാമെന്തെല്ലാം ഒരുക്കി വയ്ക്കും ഞാൻ
എന്തെല്ലാമെന്തെല്ലാം ഒരുക്കി വയ്ക്കും (പ്രേമത്തിൻ..)

ചുണ്ടത്തു സൂക്ഷിച്ച മുന്തിരിക്കുലകൾ ഞാൻ
ഒന്നൊന്നായ് ഒന്നൊന്നായ് പുറത്തെടുക്കും
മധുരിതസ്വപ്നങ്ങൾ തൻ കലവറയ്ക്കുള്ളിൽ നിന്നും
മധുപാത്രമോരോന്നായ് നിരത്തി വെയ്ക്കും മുന്നിൽ
മധുപാത്രമോരോന്നായ് നിരത്തി വെയ്ക്കും(പ്രേമത്തിൻ...)




2. പാടിയതു: ലതാ രാജു

കരയുന്ന നേരത്തും ചിരിക്കാൻ പഠിപ്പിച്ചു
കരാളജീവിത നാടകരംഗം
പുഞ്ചിരിതാമരപ്പൂ വിടർത്തുമെൻ
കണ്ണുനീർപ്പൊയ്ക ഇതാരു കണ്ടു (കരയുന്ന..)

ചുണ്ടുകൾ നെയ്യുന്ന പൂമ്പട്ടു കൊണ്ടെന്റെ
നെഞ്ചിലെ തീക്കൊള്ളി മൂടുന്നു ഞാൻ
ഭാവവും ഹാവവും കണ്ടു രസിക്കുന്ന
പാവങ്ങൾ കാണികൾ എന്തറിഞ്ഞു (കരയുന്ന..)


ഞാനെന്റെ ഗദ്ഗദം മൂടുവാൻ സൃഷ്ടിച്ച
ഗാനപ്രപഞ്ചത്തിൽ വന്നവനോ
കാമുകഭൃംഗമേ നിൻ പുഷ്പ സുന്ദരി
പൊയ്മുഖം മാറ്റുമ്പോളെന്തു ചെയ്യും (കരയുന്ന...




3. പാടിയതു: യേശുദാസ്

കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ
മൊട്ടിട്ട പൂങ്കുലയേതാണു എന്നെ
മാടി വിളിച്ചപ്പോൾ മയക്കം വിട്ടുണർന്നൊരു
മാനസസങ്കല്പമേതാണു (കെട്ടിപ്പിടിച്ചപ്പോൾ..)

വാരിപ്പുണർന്നപ്പോൾ വളകൾ പൊട്ടിയപ്പോൾ
കോരിത്തരിച്ചല്ലോ ഞാനാകെ
കോരിത്തരിച്ചല്ലോ
പരിചയമില്ലാത്ത മാധുരീലഹരിയിൽ
പരിസരം മറന്നപ്പോൾ ഞാനെന്റെ
പരിസരം മറന്നല്ലോ (കെട്ടിപ്പിടിച്ചപ്പോൾ..)

ജീവന്റെ ജീവനിൽ കാമുകൻ തൂകിയ
പൂവുകളേതാണു തൂകിയ
പൂവുകളേതാണു
പോവാൻ തുനിഞ്ഞപ്പോൾ
മനസ്സിൽ തുളുമ്പിയ നോവുകളേതാണു
തുളുമ്പിയ നോവുകളേതാണു (കെട്ടിപ്പിടിച്ചപ്പോൾ..)




4. പാടിയതു: രവീദ്രൻ & എസ്. ജാനകി

പാർവണരജനി തൻ പാനപാത്രത്തിൽ
പാലോ തേനോ പനിനീരോ
നമ്മളൊരുക്കിയ പ്രണയക്ഷേത്രത്തിൽ
നൈവേദ്യം പഴമോ ഇളനീരോ (പാർവണ...)

ഇന്നത്തെ രാത്രിയിൽ ഒഴുകിയെത്തും
ദിവ്യാനുരാഗത്തിൻ മന്ദാകിനി
ചൊല്ലട്ടെ ചൊല്ലട്ടെ ചോദ്യത്തിനുത്തരം
മുല്ലായുധക്കാവിൽ മദിരോത്സവം ഇന്നു
മുല്ലായുധക്കാവിൽ മദിരോത്സവം (പാർവണ...)


ഇന്നത്തെ രാത്രിയിലോടിയെത്തും
മന്ദാരസുഗന്ധിയാം മന്ദാനിലൻ
ചൊല്ലട്ടെ ചൊല്ലട്ടെ നമ്മുടെ ചോദ്യമായ്
സ്വർല്ലോക നന്ദന വനവീഥിയിൽ ഇന്നാ
സ്വർല്ലോക നന്ദന വനവീഥിയിൽ (പാർവണ...)