Sunday, April 18, 2010
അനുഭവം [1976] യേശുദാസ്, ജാനകി
ഏ.റ്റി. ഉമ്മർ
ചിത്രം: അനുഭവം [1976] ഐ.വി.ശശി
അഭിനേതാക്കൾ: സോമൻ, വിൻസെന്റ്, ഷീല,ശങ്കരാടി, അടൂർ ഭാസി, മല്ലിക, റ്റി.ആർ. ഓമന
രചന: ബിച്ചു തിരുമല
സംഗീതം: ഏ.റ്റി.ഉമ്മർ
1. പാടിയതു: യേശുദാസ്
വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
പണ്ടൊരു വടക്കൻ തെന്നൽ
വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു
വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
(വാകപ്പൂ മരം ചൂടും....)
തരള ഹൃദയ വികാരലോലൻ തെന്നലവളുടെ ചൊടി മുകർന്നു
തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു.
പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..
(വാകപ്പൂ മരം ചൂടും....)
ഇവിടെ
വിഡിയോ
2. പാടിയതു: യേശുദാസ് & ജാനകി
സൗര മയൂഖം സ്വര്‍ണ്ണം പൂശിയ
സ്വരമണ്ഡലമീ ഭൂമി
ഇവിടെ മനുഷ്യനു കരമൊഴിവായൊരു
തീറാധാരം നല്‍കീ
അനുഭവം.. അനുഭവം... അനുഭവം ..
(സൗര മയൂഖം.....)
ക്ഷണഭംഗുരമാം ജീവിതമെന്നും
ഞാണിന്മേല്‍ക്കളി മാത്രം
ബന്ധങ്ങൾ തൻ ബന്ധനമനുഭവ ബന്ധുരമാക്കുമ്പോള്‍
അതിനേ സുന്ദരമാക്കുമ്പോള്‍
ഈ ഇരുളില്‍ തടയും ഇടയന്മാരില്‍
മെഴുകുതിരിക്കതിര്‍ ചൊരിയൂ
ആകാശദീപങ്ങളേ ആകാശദീപങ്ങളേ ആകാശദീപങ്ങളേ
(സൗര മയൂഖം.....)
സ്മൃതിമണ്ഡപാം ജീവിതമെന്നും
മായാജാലം മാത്രം
സ്നേഹം കൊണ്ടൊരു മാസ്മരവലയം
ഭാസുരമാക്കുമ്പോള്‍ അതിനേ പാവനമാക്കുമ്പോള്‍
ഈ മരുഭൂമിയിലെ സഞ്ചാരികളില്‍
തിരുഹൃദയക്കതിര്‍ ചൊരിയൂ
ആകാശദീപങ്ങളേ ആകാശദീപങ്ങളേ ആകാശദീപങ്ങളേ
(സൗര മയൂഖം.....)
ഇവിടെ
3. പാടിയതു: യേശുദാസ്
ഒരു മലരില്‍ ഒരു തളിരില്‍
ഒരു പുല്‍ക്കൊടിത്തുമ്പില്‍
ഒരു ചെറു ഹിമകണ മണിയായ്
ഒതുങ്ങിനിന്നു ശിശിരമൊതുങ്ങി നിന്നു
പരിസരം എത്ര സുഖകരം
എന്തു പരിമളം നിന്റെ മേനിയില്‍ സഖീ (2)
(ഒരു മലരില്‍ ....)
ലളിതഹസിത ദേവതവന്നൊളിച്ചിരുന്നു
ലാവണ്യമേ നിന്റെ അധരങ്ങളില്‍ (2)
താളലയങ്ങള്‍ വന്നു തപസ്സിരുന്നു
തവാംഗുലികളില്‍ അളകങ്ങളില്‍
പരിസരം എത്ര സുഖകരം
എന്തു പരിമളം നിന്റെ മേനിയില്‍
(ഒരു മലരില്‍ ....)
സപ്തസാഗരങ്ങള്‍ വന്നു വണങ്ങിനിന്നൂ
സജല നിമീലിതങ്ങളാം നയനങ്ങളില്‍
പ്രകൃതിയുറങ്ങീ നിന്റെ കവിളിലുണര്‍ന്നൂ
പ്രഭാതമായീ പ്രദോഷമായീ
പരിസരം എത്ര സുഖകരം
എന്തു പരിമളം നിന്റെ മേനിയില്‍
(ഒരു മലരില്‍ ....)
ഇവിടെ
4. പാടിയതു: ജാനകി
കുരുവികൾ ഓശാന പാടും വഴിയില്‍
കുരിശുപള്ളി താഴ്വരയില്‍
ഇല്ലിത്തണ്ടിലൊരീണവുമായെന്‍
ഹൃദയകുമാരന്‍ വന്നൂ ഇതിലേ വന്നൂ
വികാരമുണരും മിഴിമുനയിണകള്‍
വീണ്ടും പ്രഹരം ചൊരിയുമ്പോള്‍ (2)
ആ വേദനയുടെ നിര്‍വൃതിയില്‍ ഞാന്‍
എന്നെത്തന്നെ മറക്കും
ആ.. ആ.. (കുരുവികൾ ഓശാന....)
നഖലാളനയുടെ നേരിയ രേഖയില്‍
നാണം പുളകം വിതറുമ്പോള്‍ (2)
എന്നില്‍ പുണരും പുതിയ വികാരം
മിന്നും മാലയുമണിയും
ആ..ആ.ആ.ആ....(കുരുവികൾ ഓശാന...)
Labels:
അനുഭവം [1976] യേശുദാസ്,
ജാനകി
Subscribe to:
Post Comments (Atom)
No comments:
Post a Comment