Powered By Blogger

Sunday, December 20, 2009

റോക്ക് ആൻഡ് റോൾ [ 2007 ] മധു ബാലകൃഷ്ണൻ








രാവേറെയായ് പൂവെ

ചിത്രം: റോക്ക് ആൻഡ് റോൾ [2007} രഞ്ചിത്
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: വിദ്യാസാഗർ

പാടിയതു: മധു ബാലകൃഷ്ണൻ


രാവേറെയായ് പൂവെ
പൊൻ ചെമ്പനീർ പൂവെ
ഒരു യാത്രികനീ വഴി പോകെ നനുത്തൊരു
കാൽ പെരുമാറ്റം കേട്ടുണർന്നുവോ
ഇരുൾ വീണ മനസ്സിലൊരിത്തിരി ഈറൻ
പൂവിരൽ തൊട്ടുഴിയൂ...ഓ.. ഓ..ഓ..[ രാവേറെ...

നീ വരുമ്പോൾ മഞ്ഞു കാലം കൺ തുറക്കുന്നു
പൊൻ വെയിൽ വന്നുമ്മ വെക്കാൻ
കാത്തു നിൽക്കുന്നു
പറന്നു പോം പോൽ പകൽ കിളീ
കൊഴിഞ്ഞ നിൻ കുറുമ്പുകൾ
തിരഞ്ഞു പോയ് വരും വരെ
നിലാവു കാത്തു നിൽക്കുമോ
ഇതു വെറുതെ നിൻ മനസലിയാനൊരു
മഴയുടെ സംഗീതം... [ രാവേരെയായ്

കാത്തിരിക്കും കാവൽ മേഘം വാതിൽ ചാരുന്നു
വേനൽ മാത്രം നെഞ്ചിനുള്ളിൽ ബാക്കിയാവുന്നു
തനിച്ചു ഞാൻ നടന്നു പോയ്
തണുത്തൊരീ ചുരങ്ങളിൽ
മനസ്സിലെ കിനാവുകൾ
കൊളുത്തുമോ നിലാവു പോൽ
ഇതു വെറുതെ നിൻ ശ്രുതി അറിയാനൊരു
പാർവണ സംഗീതം.. [രാവേറെയായ്...



ഇവിടെ



വിഡിയോ

സ്വപ്നക്കൂടു [ 2003 ] യേശുദാസ് & ജ്യോത്സ്ന



മായാ സന്ധ്യേ പോയിവരാം

ചിത്രം: സ്വപ്നക്കൂടു [ 2003 } കമൽ
രചന: കൈതപ്രം
സംഗീതം: മോഹൻ സിത്താര

പാടിയതു: യേശുദാസ് & ജ്യോത്സ്ന

മായാ സന്ധ്യേ പോയ് വരാം
രജനി ഗന്ധീ പോയ്‌വരാം
ഒരു നൂറു ഓർമ്മകൽ തുഴയും തോണിയിൽ
വെറുതെ അലയാം ഒരു പ്രണയത്തിൽ തണൽ മരത്തിൽ
ഇല പൊഴിയുന്ന വിരഹവുമായ്...ഒഹോ..[മായ സന്ധ്യേ..

ശ്രുതി ചേർതീ കരൾ
തുടി താശ്തി പാടൂ
തളിരാൺകിളീ യാത്രാ മൊഴി മംഗളം
ഈ പൂക്കളും കിനാക്കളും
മായാതിരുന്നുവെങ്കിൽ
ഈ വർണവും സുഗന്ധവും
മറയാതിരുന്നുവെങ്കിൽ ഓ..ഓ...[ മായാ സന്ധ്യേ...

മിഴി തോർന്ന പകൽ
മഴ തോർന്ന പൊൻമുകിലും
ചിത്രങ്ങളാൽ നിൽ‌പ്പൂ സായന്തനം
ദേശാടനം കഴിഞ്ഞ പക്ഷികൾ
കുടഞ്ഞ തൂവലിൽ
സുസ്നേഹ സംഗമങ്ങളിൽ
കൈ കോർത്തു മെല്ലെ ആടുവാൻ ...ഓഓഓഓ...ഓഓഓ....ഓഓഓ
[ായാ സന്ധ്യേ...

ചക്കരക്കുടമെത്തി നോക്കിയ
ചിക്കരക്കും താളം കൊട്ടാം
അക്കരക്കു വട്ടമിട്ടൊരു
പന്തലിട്ടും മേളം കൂട്ടാം
വീണു വട്ടമലഞ്ഞിട്ടീ കൊട്ടു
വട്ടമലഞ്ഞിട്ടീ തക്കിട തക തിമി തിത്തി തൈ
നമ്മളൊന്നായ് ചേരുമ്പോൽ
ഒരു സന്തോഷം ഒരു സംഗീതം
തുടി കൊട്ടി ഒരു പദം ഓടിപോയ്
പാടാരുന്നു കടലിളകുന്നു
തുടി പടരുന്നു കളി വിടരുന്നു
മനമുണരുന്നു
പദമകലുന്നു
വിട പറയുന്നു പറയൂ നമുക്കു
കാണാം തക തിമി തക തിമി
തക തിമി തക തിമി....


ഇവിടെ



വിഡിയോ

ചമ്പക്കുളം തച്ചൻ [ 1992 ] യേശുദാസ് & ചിത്ര



ചെല്ലം ചെല്ലം സിന്ദൂരം

ചിത്രം: ചമ്പക്കുളം തച്ചൻ [ 1992 ] കമൽ
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ ജെ യേശുദാസ് & കെ എസ് ചിത്ര

ചെല്ലം ചെല്ലം സിന്ദൂരം
ചെമ്മാനക്കുങ്കുമോത്സവം
ഓ... ചിങ്കാരസംഗമോത്സവം
പൂവാങ്കുറിഞ്ഞ്യോലമ്മേ
പൂച്ചങ്ങാലീ നിന്നെ കാണാൻ
ആരാണ്ടെങ്ങാൻ വന്നോ വന്നോടീ
ഹോയ് ഹൊയ് ഹൊയ്

(ചെല്ലം ചെല്ലം)

നീർച്ചേല ചൂടും നിറകായലോളമേ
നീരാടി നീന്തും കിളിമാനസങ്ങളേ
കനവുകളിൽ പൊലിയോ പൊലിയോ
കസവഴകൾ ഞൊറിയോ ഞൊറിയോ
നക്ഷത്രമാണിക്യരത്നം പതിച്ചിട്ട
വെണ്ണിലാക്കണ്ണാടിയിൽ
മുന്നാഴിയമ്പിളിച്ചാറൊഴിച്ചൂഴിയെ
ചന്ദനക്കാപ്പിട്ടുവോ

(ചെല്ലം ചെല്ലം)

മുത്തോടുമുത്തിന്മേലാകെ മൂടുമീ
മൂവന്തിനേരം പകരുന്ന കൗതുകം
മിഴിയിടയും ലഹരീമധുരം
മൊഴിയുടയും ലയമീ ലയനം
മുത്തം കൊരുത്തിട്ടൊരിത്തിരി-
ച്ചുണ്ടത്തെ അത്തിപ്പഴം കൊതിക്കും
സ്വപ്നം മെടഞ്ഞിട്ട ചിത്തിരത്തൂവലോ-
ടെത്തുമെൻ കൊച്ചു മോഹം

(ചെല്ലം ചെല്ലം‌)


ഇവിടെ

നീലത്താമര [ 2009 ] ബലരാം & വിജയ് പ്രകാശ്




പകലൊന്നു മാഞ്ഞ വീഥിയിലെ


ചിത്രം: നീലത്താമര [ 2009 ] ലാൽ ജോസ്
രചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: വിദ്യാസാഗർ
പാടിയതു: ബലരാം & വിജയ് പ്രകാശ്



പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞു താമരേ
പുകമഞ്ഞു മേയും ഓർമ്മയുമായ് തേടി ആരെ നീ
വിളറും നീലിമ പോൽ ഇനിയോ നീ തനിയേ
ഇരുളിൻ പൊയ്കയിലെ നൊമ്പരമായ് മാറുന്നൂ (പകൽ..)

മഖാലി ഗാവോ
പ്രിയാ ഘർ ആവോ
ആ,...ആ.ആ.....
ഇളവെയിൽ ഉമ്മ തരും പുലരികൾ ഇന്നകലെ
പരിഭവമോടെ വരും രജനികൾ ഇന്നരികെ
ഒറ്റയ്ക്കാകുമ്പോൾ മുറ്റത്തെത്തുമ്പോൾ നെഞ്ചം പിടഞ്ഞു

വരണ്ട ചുണ്ടിലേതോ മുറിഞ്ഞ ഗാനമെന്നോ
വരുന്നതോർത്തു കൊണ്ടേ തിരിഞ്ഞു നോക്കി എന്നോ
മുള്ളൊന്നു കൊണ്ടു കോറി നിന്റെ ഉള്ളം നീറുന്നു (പകലൊന്നു..)


സുഖമൊരു തീക്കനലായ് എരിയുകയാണുയിരിൽ
സ്വരമൊരു വേദനയായ് കുതിരുകയാണിതളിൽ
എന്നിട്ടും നീ ലാളിക്കുന്നെന്നോ വിണ്ണിൻ മിഴിയെ
പിരിഞ്ഞു പോയ നാളിൽ കരിഞ്ഞു നിന്റെ മോഹം
കരഞ്ഞു തീരുവാനോ വിരിഞ്ഞു നിന്റെ ജന്മം
സ്വപ്നങ്ങളന്നുമിന്നും ഒന്നു പോലെ താനെ കൊല്ലുന്നു (പകലൊന്നു...)


ഇവിടെ


വിഡിയോ

Saturday, December 19, 2009

രാജശിൽ‌പ്പി [1992] ചിത്ര




അമ്പിളിക്കല ചൂടും

ചിത്രം: രാജശില്പി [ 1992 ] ആർ.സുകുമാരൻ
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ എസ് ചിത്ര




ഓം ഓം ഓം......

രാഗം : ധന്യാസി

അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ (2)
പ്രണവമുഖരിതമാമീ പ്രകൃതിയിൽ പ്രണയമധുനൈവേദ്യവുമായ്
വിരിയും മലരിൻ ഇതളിൽ ഹരനുടെ തിരുമിഴി തഴുകുകില്ലേ
അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ

രാഗം : കല്യാണവസന്തം

ആദിവിഭാതശ്രീപോലെ മുന്നിലാരോ
ചൂടീ കാടും കർണ്ണികാരം സ്വർണ്ണശോഭം
പൂജാമന്ത്രം പോലെ നീളെ കൂഹൂനിദനമുയർന്നൂ
മദകരങ്ങൾ കിളിഗണങ്ങൾ അടവിതൻ ഹൃദയരാഗമരുവി പാടി
കളകളം ആദിവിഭാതശ്രീപോലെ മുന്നിലാരോ

രാഗം : കുന്തളവരാളി

കാടും മേടും ഊഴിവാനങ്ങളും അരിയൊരു പൂപ്പന്തലാകുന്നുവോ (2)
ശൈലകന്യയകതാർ കവർന്നു ഹരഫാലനേത്രമുടനുഴറിയുണരവേ
പുഷ്പബാണനൊരു മാത്രകൊണ്ടു ചുടുഭസ്മമായ് രതിഹൃദയമുരുകവേ
ഉയർന്നൂ കേളീതാളം ഉഡുനിര ഉണർന്നൂ ധൂളീപടലമുയരവേ


ഇവിടെ


വിഡിയോ

രാജശിൽ‌പ്പി [1992] യേശുദാസ്




പൊയ്കയിൽ കുളിർ പൊയ്കയിൽ


ചിത്രം: രാജശില്പി [ 1992 ] ആർ‍ സുകുമാരൻ
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ ജെ യേശുദാസ്



ആ..ആ..ആ..ആ..ആ..ആ..ആ

പൊയ്കയിൽ കുളിർ പൊയ്കയിൽ
പൊൻവെയിൽ നീരാടും നേരം
പൂക്കണ്ണുമായ് നിൽക്കുന്നുവോ തീരത്തെ മന്ദാരം
കാറ്റിൽ തൈലഗന്ധം നീറ്റിൽ പൊന്നു ചന്തം

പൊയ്കയിൽ കുളിർ പൊയ്കയിൽ
പൊൻവെയിൽ നീരാടും നേരം

പൂന്തിരകൾ പൂശി നിന്നെ പുഷ്പധൂളീ സൌരഭം
പാൽത്തിരകൾ ചാർത്തി നിന്നെ മുത്തു കോർത്ത നൂപുരം
വെൺനുര മെയ്യിൽ ചന്ദനച്ചാർത്താ‍യ്
നീ ദേവനന്ദിനി ഈ തീരഭൂമിയിൽ
തേരേറി വന്നുവോ തേടുന്നതാരെ നീ

പൊയ്കയിൽ കുളിർ പൊയ്കയിൽ
പൊൻവെയിൽ നീരാടും നേരം

സ്നാനകേളീ ലോലയായ് നീ താണുയർഞ്ഞു നീന്തവേ
കാതരേ നിൻ മാറുലഞ്ഞൂ താമരപ്പൂമൊട്ടു പോൽ
കൽപ്പടവേറി നിൽപ്പതെന്തേ നീ
നീയേതു ശിൽപ്പിയെ തേടുന്ന ചാരുത
നീയേതലൌകിക സൌന്ദര്യ ദേവത

പൊയ്കയിൽ കുളിർ പൊയ്കയിൽ
പൊൻവെയിൽ നീരാടും നേരം
പൂക്കണ്ണുമായ് നിൽക്കുന്നുവോ തീരത്തെ മന്ദാരം
കാറ്റിൽ തൈലഗന്ധം നീറ്റിൽ പൊന്നു ചന്തം

പൊയ്കയിൽ കുളിർ പൊയ്കയിൽ
പൊൻവെയിൽ നീരാടും നേരം...


ഇവിടെ




വിഡിയോ

ആർദ്രഗീതങ്ങൾ യേശുദാസ്






ജന്മസാഗരസീമയിൽ നിന്നെയും തേടി

ആൽബം: ആർദ്രഗീതങ്ങൾ
രചന: കെ ജയകുമാർ
സംഗീതം: ജെറി അമൽദേവ്
പാടിയതു: കെ ജെ യേശുദാസ് & സുജാത


ജന്മസാഗര സീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത്ര സം‌ക്രമ സന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ

ജന്മസാഗര സീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത്ര സം‌ക്രമ സന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ

ഇന്ദുകാന്തമലിഞ്ഞിടും നിന്റെ മന്ദഹാസ നിലാവിലും
താഴം‌പൂവു പോൽ എൻ മനം താഴെ നിന്നു വിമൂകമായ്
താഴെ നിന്നു വിമൂകമായ്
ജന്മസാഗര സീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത്ര സം‌ക്രമ സന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ

പണ്ടൊരാതിര രാത്രിയിൽ പൂത്ത പാരിജാതവും കൊണ്ടു ഞാൻ
വന്നു നിൻ മോഹ ജാലകങ്ങളിൽ സോമലേഖയുമൊത്തു ഞാൻ
സോമലേഖയുമൊത്തു ഞാൻ
ജന്മസാഗര സീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത്ര സം‌ക്രമ സന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ


പ്രേമസാരംഗി മീട്ടി നീ എന്റെ പ്രാണനിൽ ശ്രുതി ചേർക്കുമോ
എന്റെ വാനിലും നിന്റെ സംഗീത രാജ ഹംസങ്ങൾ പോരുമോ
രാജ ഹംസങ്ങൾ പോരുമോ
ജന്മസാഗര സീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത സം‌ക്രമ സന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ


ഇവിടെ

നീലക്കടമ്പു 1985 യേശുദാസ്,





നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

ചിത്രം: നീലക്കടമ്പ്
രചന: കെ ജയകുമാർ
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ ജെ യേശുദാസ്





നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍....


ഇവിടെ

അമ്മകിളിക്കൂടു [ 2003 ]വിജായ് യേശുദാസ് & രാധിക തിലക്





എന്തിനീ പാട്ടിനു മധുരം


ചിത്രം:: അമ്മക്കിളിക്കൂട് [2003 ] പത്മകുമാർ
രചന:: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: രവീന്ദ്രൻ
പാടിയതു: വിജയ് യേശുദാസ് & രാധികാ തിലക്



എന്തിനീ പാട്ടിനു മധുരം
ഒന്നു കേൾക്കാൻ നീ വരില്ലെങ്കിൽ
കേൾക്കാൻ നീ വരില്ലെങ്കിൽ
എന്തിനീ പുഴയുടെ പ്രണയം
വാരിപ്പുണരാൻ തീരമില്ലെങ്കിൽ
പുണരാൻ തീരമില്ലെങ്കിൽ
എന്തിനു വെണ്ണിലാത്തോണി
നീ കൂടെയില്ലാത്ത രാവിൽ
മയിലായ് നീ ഇല്ലെങ്കിൽ
മാരിവില്ലെന്തിനു മാനത്തു പൂക്കണം

(എന്തിനീ)

വനമുരളിക നിന്നെത്തേടീ (2)
സ്വപ്‌നമുണരുന്ന യുഗസന്ധ്യ തേടി
മലരേ‍ മൊഴിയൂ‍ കുളിരേ പറയൂ
ചിരിച്ചെന്നെ മയക്കുന്നൊരഴകെവിടെ

(എന്തിനീ)

സ്വരഹൃദയം തംബുരു മീട്ടീ (2)
കാറ്റിലൊഴുകുന്നു മൃദുവേണുഗാനം
ഇലകൾ മറയും കിളിതൻ മൊഴിയിൽ
പ്രണയമൊരനുപമ ലയലഹരി

(എന്തിനീ)





ഇവിടെ

തരംഗിണി ആൽബം യേശുദാസ്



അതിമനോഹരം ആദ്യത്തെ ചുംബനം

ആൽബം:: ഉത്സവഗാനങ്ങൾ (തരംഗിണി ) - വോളിയം 3
രചന: ശ്രീകുമാരൻ തമ്പി
സംഗീതം രവീന്ദ്രൻ

പാടിയതു: കെ ജെ യേശുദാസ്



അതിമനോഹരം ആദ്യത്തെ ചുംബനം
അതിമനോഹരം ആത്മഹർഷോത്സവം
മദനസൗഗന്ധികങ്ങളാമാശകൾ
മധുരമുണ്ണും മരന്ദ വർഷോത്സവം (അതിമനോഹരം..)

അലകൾ ചുംബിച്ചും ആലിംഗനം ചെയ്തും
അണിച്ചിലങ്കയായ് തീരത്തു തല്ലിയും
ഒഴുകുമാ കാട്ടുകല്ലോലിനിയുടെ
കരയിൽ സംഗീതം പൂക്കളായ് മാറവേ
ചെറിയ കോളാമ്പിപ്പൂവുകൾ കണ്ടു നീ
വെറുതെ നിൻ ചൊടിപ്പൊന്നിതൾ നീട്ടവേ
കുസൃതി കാണിച്ചു പോയി ഞാൻ കാറ്റു പോൽ
കുറുമൊഴികൾ ചിരിച്ചു കൊഴിഞ്ഞു പോയ് (അതിമനോഹരം..)

ഇലയെ നോവിച്ചും ഈറൻ ഉടുപ്പിച്ചും
കരിയിലകൾ മൃദംഗങ്ങളാക്കിയും
അലയുമീ കാട്ടുതെന്നലിൻ സാഗര
ത്തിരകളിൽ പ്രേമഗീതം തുളുമ്പവേ
ഇടയും ഓമനച്ചില്ലയുടക്കി നിൻ
കസവുചേലയുലഞ്ഞു വീണീടവേ
കുസൃതി കാണിച്ചു പോയി ഞാൻ വണ്ടു പോൽ
കുവലയങ്ങളും കോരിത്തരിച്ചു പോയി (അതിമനോഹരം..)

മഴ [ 2000 ] ആശാ മേനോൻ




ആരാദ്യം പറയും ആരാദ്യം പറയും


ചിത്രം: മഴ [ 2000 ] ലെനിൻ രാജേന്ദ്രൻ
രചന: ഒ വി ഉഷ
സംഗീതം: രവീന്ദ്രൻ

പാടിയതു: : ആശാ മേനോൻ




ആരാദ്യം പറയും ആരാദ്യം പറയും
പറയാതിനി വയ്യ പറയാനും വയ്യ

എരിയും മുൻപേ പിരിയും മുൻപേ
പറയാനാശിക്കുന്നു
പറയാനും വയ്യ പറയാതിനി വയ്യ

അഗ്നി കുടിച്ചു മയങ്ങിയ ജീവൻ
പാടുകയാണെന്റെ വിളക്കേ
എരിയുന്നൂ നീയും ഞാനും
എരിയുന്നൂ നീയും ഞാനും






ഇവിടെ


വിഡിയോ

ധ്രുവസംഗമം [ 1981 ] ലതിക

അധരം പകരും മധുരം

ചിത്രം:: ധ്രുവസംഗമം [ 1981 ] ശശികുമാർ
രചന:: സത്യൻ അന്തിക്കാട്
സംഗെതം:: രവീന്ദ്രൻ

പാടിയതു: ലതിക


അധരം പകരും മധുരം നുകരാൻ
ഇനിയും വരുമോ മധുപൻ.....
താരുണ്യമേ എൻ മേനിയിൽ താളങ്ങളാകൂ
ആനന്ദമേ ഈ ജീവിതം ആസ്വാദ്യമാക്കൂ

(അധരം...)

ആത്‌മാവിൽ അനുദിനമനുദിനം മൃദുലസ്വരം
മോഹത്തിൻ അഭിനവ രതിലയ മധുരരസം
ലാവണ്യത്തരളിത‍ മധുമയലഹരി തരും
ആലസ്യം നിറുകയിൽ നവമൊരു സുഖം പകരും
ആമോദം കരളിൽ വിടരുമെൻ രാഗങ്ങൾ
പ്രിയനെത്തേടും നേരം....

(അധരം...)

സായൂജ്യം നുരയുമീ മിഴികളിൽ മദനരസം
ഉല്ലാസം ചൊരിയുമീ‍ ചൊടികളിൽ മധുചഷകം
സല്ലാപം പകരുമെൻ വഴികളിൽ അമൃതരസം
സന്താപം മറവിയിലൊഴുകുമീ സുഖനിമിഷം
എൻ മോഹം ഇണയെ തിരയുമീ സായാഹ്നം
പുതിയ സ്വർഗ്ഗം തീർക്കും....

(അധരം...)

കണ്ണെഴുതി പൊട്ടും തൊട്ടു [ 1999 ] മോഹൻലാൽ & ചിത്ര








കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടു


ചിത്രം: കണ്ണെഴുതി പൊട്ടും തൊട്ട് [1999 ] രാജീവ്കുമാർ
രചന: : കാവാലം നാരായണപണിക്കർ
സംഗീതം:: എം ജി രാധാകൃഷ്ണൻ
പാടിയതു: മോഹൻ ലാൽ & കെ എസ് ചിത്ര


കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ
കണ്ണും കണ്ണും തേടിയൊഴിഞ്ഞൂ കണ്ടൂ കണ്ടില്ലാ
മുള്ളാലേ വിരൽ മുറിഞ്ഞു
മനസ്സിൽ നിറയെ മണം തുളുമ്പിയ മധുര നൊമ്പരം


പൂമാര.....
തെന്നി തെന്നി പമ്പ ചിരിച്ചു
ചന്നം പിന്നം മുത്തു തെറിച്ചു
പുഴയിൽ ചിതറി വെള്ള താമര (2)
ഓലകൈയാൽ വീശിയെന്നെ
ഓളത്തിൽ താളത്തിൽ മാടി വിളിച്ചു (2) (കൈതപ്പൂവിൻ ....)


പോരൂ നീ...
കാതും കാതും കേട്ട രഹസ്യം
കണ്ണും കണ്ണും കണ്ടു രസിച്ചു
മനസ്സിൽ മയങ്ങും സ്വപ്ന മർമ്മരം (2) മോഹൻലാൽ.. ചിത്ര കൈതപ്പൂവിൻ
ഇക്കിളിക്കു പൊൻ ചിലങ്ക
കാതോല കൈവള പളുങ്കു മോതിരം (2) (കൈതപ്പൂവിൻ ....)




ഇവിടെ




വിഡിയോ

Friday, December 18, 2009

ബാബാ കല്യാണി [ 2007 ] വേണുഗോപാൽ


കൈ നിറയേ വെണ്ണ തരാം

ചിത്രം: ബാബാ കല്യാണി [ 2007 ] ഷാജി കൈലാസ്
രചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: അലക്സ് പോൾ

പാടിയതു: ജി വേണുഗോപാൽ


കൈ നിറയേ വെണ്ണ തരാം
കവിളിലൊരുമ്മ തരാം കണ്ണന്‍
കവിളൊലൊരുമ്മ തരാം (2)
നിന്‍ മടിമേലെ തല ചായ്ച്ചുറങ്ങാന്‍ (2)
കൊതിയുള്ളൊരുണ്ണിയിതാ ചാരേ (കൈ നിറയേ..)

പാല്‍കടലാം നിൻ ഇടനെഞ്ചിലാകേ
കാല്‍ത്തളയുണരുന്നു കളകാഞ്ചിയൊഴുകുന്നൂ (2)
രോഹിണി നാളില്‍ മനസ്സിന്റെ കോവില്‍(2)
തുറന്നു വരുന്നമ്മ
എന്നില്‍ തുളസിയണിഞ്ഞമ്മ (കൈ നിറയെ...)

പ സ നി ധ പ ഗ മ പ മ ഗ രി
സ ഗ രി ഗ മ പ മ ഗ രി ഗ മ പ
ധ പ സ നി സ ഗ രി
ഗ രി സ നി രി സ നി ധ
ധ പ മ ഗ രി ഗ മ പ ഗ മ പ..

പാല്‍മണമൂറും മധുരങ്ങളോടെ
പായസമരുളുകയായ്‌
രസമോടെ നുണയുകയായ്‌ (2)
സ്നേഹവസന്തം കരളിന്റെ താരില്‍(2)
എഴുതുകയാണമ്മ
എന്നെ തഴുകുകയാണമ്മ (കൈ നിറയേ..)



ഇവിടെ



വിഡിയോ

ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ [ 1997] യേശുദാസ്



ഇത്ര മധുരിക്കുമോ പ്രേമം


ചിത്രം: ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ [1997 ]താഹ
രചന: യൂസഫലി കേച്ചേരി
സംഗീതം: ജി ദേവരാജൻ

പാടിയതു: കെ ജെ യേശുദാസ്



ആ‍...ആ‍...ആ..ആ...
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ (2)
ഇതു വരെ ചൂടാത്ത പുളകങ്ങള്‍
ഇതളിട്ടു വിടരുന്ന സ്വപ്നങ്ങള്‍ (ഇത്ര ...)


ഈ നീല മിഴിയില്‍ ഞാനലിയുമ്പോള്‍
സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെ (2)
ഈ മണിമാറില്‍ തല ചായ്ക്കുമ്പോള്‍
ജന്മം സഫലം തന്നെ
ആ..ആ.ആ. (ഇത്ര..)

എന്‍ മനമാകും വല്ലകിയില്‍ നീ
ഏഴു സ്വരങ്ങള്‍ ഉണര്‍ത്തീ (2)
ഏകാന്തതയുടെ പാഴ് മരുവില്‍ നീ
ഏഴു നിറങ്ങള്‍ ചാര്‍ത്തീ
ആ..ആ..ആ.. ( ഇത്ര..)



ഇവിടെ

ഇവിടെ

ഭദ്രദീപം [ 1973 ] യേശുദാസ്







ദീപാരാധന നടതുറന്നൂ


ചിത്രം: ഭദ്രദീപം [1973] എം. കൃഷ്ണൻ നായർ
രചന: വയലാർ രാമവർമ്മ
സംഗീതം: എം എസ് ബാബുരാജ്

പാടിയതു: കെ ജെ യേശുദാസ്


ദീപാരാധന നടതുറന്നൂ
ദിവസ ദലങ്ങൾ ചുവന്നൂ
ഭൂമിയുടെ കയ്യിലെ കൌമാരമല്ലികകൾ
പുഷ്പാഞ്ജലിക്കായ് വിടർന്നൂ

ചന്ദനമുഴുക്കാപ്പു ചാർത്തിയ ശരത്കാല
സുന്ദരി ശശിലേഖേ നിന്റെ
അരയിലെ ഈറൻ പുടവത്തുമ്പിൽ ഞാൻ
അറിയാതെ തൊട്ടുപോയീ
അന്നുനീ അടിമുടി കോരിത്തരിച്ചു പോയീ (ദീപാരാധന ....)

അനുരാഗസരസ്വതീ ക്ഷേത്രത്തിലെ
കാവ്യസുരഭിയാം വരവർണ്ണീനി
ഒരുരാത്രി കിളിവാതിൽ തുറന്നുവയ്ക്കു
എനിക്കായ് ഒരുദാഹമായ് നീ ഉണർന്നിരിക്കൂ‍
ഒരുരാത്രി കിളിവാതിൽ തുറന്നുവയ്ക്കു
എനിക്കായ് ഒരുദാഹമായ് നീ ഉണർന്നിരിക്കൂ‍.......


വിഡിയോ

വഴിയോരക്കാഴ്ചകൾ [ 1987] ചിത്ര




പവിഴമല്ലി പൂവുറങ്ങീ പകലു പോകയായ്

ചിത്രം:: വഴിയോരക്കാഴ്ചകൾ [ 1987 ] തമ്പി കണ്ണന്താനം
രചന: ഷിബു ചക്രവർത്തി
സംഗീതം:: എസ് പി വെങ്കിടേഷ്

പാടിയതു: കെ എസ് ചിത്ര


പവിഴമല്ലി പൂവുറങ്ങീ പകലു പോകയായ്
പവിഴമല്ലിപ്പൂവുറങ്ങീ പകലു പോകയായ്
കരളിലെ മോഹം കവിതയായ് പാടീ
ഓടിയെത്തുന്നു നിലാവും (പവിഴ...)


മന്ദഹാസം മറന്നു പോയ മനസ്സിൻ സ്വപ്നങ്ങളേ
ചാഞ്ഞുറങ്ങാൻ നേരമായ് ആരീരോ ആരാരീരോ
ഇരുളിലാളും നാളമായ് അലറിടും പ്രതീക്ഷ പോലും
നീയിന്നണയുന്നു നിലാവേ (പവിഴ,...)


പൂജ തീരും മുൻപ് വാടിയ തുളസി പൂങ്കതിരേ
പാട്ടു പാടാം നീയുറങ്ങു ആരീരോ ആരാരിരോ
വിരഹം തീർത്ത പഞ്ജരത്തിൻ അഴിയിലേതോ താളമിട്ടു
നീയും പാടുന്നു നിലാവേ (പവിഴ,...)


ഇവിടെ



വിഡിയോ

കാരുണ്യം 1997 യേശുദാസ് [ ചിത്ര ]









മറക്കുമോ നീയെന്റെ മൗനഗാനം


ചിത്രം: കാരുണ്യം [ 1997 ] ലോഹിതദാസ്
രചന:: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: കൈതപ്രം
പാടിയതു:: കെ ജെ യേശുദാസ്


മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന
ഹൃദയമേ…
(മറക്കുമോ നീയെന്റെ.. )

തെളിയാത്ത പേന കൊണ്ടെന്റെ കൈവെള്ളയിൽ
എഴുതിയ ചിത്രങ്ങൾ മറന്നു പോയോ
വടക്കിനിക്കോലായിൽ വിഷുവിളക്കറിയാതെ
ഞാൻ തന്ന കൈനീട്ടം ഓർമ്മയില്ലേ
വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു
മനസ്സിലെ നൂറു നൂറു മയിൽപ്പീലികൾ
(മറക്കുമോ നീയെന്റെ.. )

ഒന്നു തൊടുമ്പോൾ നീ താമരപ്പൂ പോലെ
മിഴി കൂമ്പി നിന്നൊരാ സന്ധ്യകളും
മുറിവേറ്റ കരളിനു മരുന്നായ് മാറും നിൻ
ആയിരം നാവുള്ള സാന്ത്വനവും
മറക്കാൻ കൊതിച്ചാലും തിരി നീട്ടിയുണർത്തുന്നു
മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം

മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന
ഹൃദയമേ… ഹൃദയമേ…
മറക്കാം എല്ലാം നമുക്കിനി മറക്കാം




ഇവിടെ


വിഡിയോ http://www.youtube.com/watch?v=RhwSSC6JZkI

കാലം മാറി കഥ മാറി [ 1987 ] ചിത്ര

മധുരസ്വപ്നം ഞാൻ കണ്ടൂ

ചിത്രം:: കാലം മാറി കഥ മാറി [ 1987 ] എം. കൃഷ്ണൻ നായർ/ റ്റി. വാസുദേവൻ
രചന:: പി ഭാസ്ക്കരൻ
സംഗീതം:: എ ടി ഉമ്മർ

പാടിയതു:: കെ എസ് ചിത്ര



മധുരസ്വപ്നം ഞാൻ കണ്ടൂ
മാനത്തൊരു മുഖം കണ്ടൂ ഒരു (മധുര...)
ചന്ദ്രനല്ല താരമല്ല
സുന്ദരമീ മുഖം മാത്രം(3)
( മധുര...)

മന്ദഹാസക്കതിർ തൂകി
മാടി മാടി വിളിച്ചപ്പോൾ
ചിറകു വീശും രാക്കുയിലായ്‌
പറന്നു പറന്നു ഞാൻ ചെന്നു
നീയുമൊരു കിളിയായ്‌
നീലവാനം കൂടായി (മധുര..)


താരങ്ങൾക്കീ കഥയറിയാം
നിലാവിനും കഥയറിയാം
നിന്റെ സ്വർഗ്ഗമാളികയും
നിന്റെ സ്വർണ്ണ മാലകളും
കണ്ടതില്ല ഞാനൊന്നും
കണ്ടതു നിൻ മുഖം മാത്രം (മധുരസ്വപ്നം...)

പുഷ്പമാസചന്ദ്രിക തൻ
പൂമേടയിൽ നിന്നെന്നെ
പകൽക്കിനാവു തീർത്തൊരാ
പറുദീസയിൽ നിന്നെന്നെ
വിളിച്ചതു നീയാണോ
പടച്ചവന്റെ കൃപയാണോ (മധുരസ്വപ്നം...)




ഇവിടെ

ശുദ്ധികലശം 1979 എസ്. ജാനകി

മൌനരാഗ പൈങ്കിളി നിൻചിറകു വിടർന്നെങ്കിൽ

ചിത്രം: ശുദ്ധികലശം [ 1979 ] പി. ചന്ദ്രകുമാർ
രചന:: ശ്രീകുമാരൻ തമ്പി
സംഗീതം: ശ്യാം

പാടിയതു:: എസ് ജാനകി



മൌനരാഗ പൈങ്കിളി നിൻചിറകു വിടർന്നെങ്കിൽ
മനസ്സാകും കൂടു വിട്ടെൻ ചുണ്ടിൽ പറന്നെങ്കിൽ (2)

കവിതയായ് നീയുണർന്നു മധുപദ മധുര തൂവലിനാൽ
കദന തീയിൽ പിടയും പ്രിയനെ തഴുകിയുറക്കാമോ
കാറ്റു പാടീ താലോലം കൈതയാടീ ആലോലം
മുകിലും മുകിലും പുണരുമീ മുഗ്ദ്ധ രാവിന്റെ നിർവൃതി
പകർന്നു നൽകാമോ പ്രിയനെയുറക്കാമോ - (മൌന )

കഥകളായ് നീ വളർന്നു സാന്ത്വന വചന മാലികയാൽ
വ്യഥയിൽ മുങ്ങും പ്രിയന്റെ നിദ്രയെ അലങ്കരിക്കാമോ
കടലു മൂളി താലോലം കരയുറങ്ങീയാമന്ദം
നിഴലും നിഴലും പിണയുമീ പ്രണയ യാമത്തിൻ മാധുരി
പകർന്നു നൽകാമോ പ്രിയനെയുറക്കാമൊ (മൌന )

ജീവിക്കാൻ മറന്നു പോയ സ്ത്രീ 1974 എസ്.ജാനകി

മാലിനീതടമേ പ്രിയമാലിനീതടമേ

ചിത്രം:: ജീവിക്കാൻ മറന്നു പോയ സ്ത്രീ [ 1974 ] കെ.എസ്. സേതുമാധവൻ
രചന: വയലാർ രാമവർമ്മ
സംഗീതം: എം എസ് വിശ്വനാഥൻ

പാടിയതു: : എസ് ജാനകി


മാലിനീതടമേ പ്രിയമാലിനീതടമേ
മാലിനീതടമേ
മാധവീ മണ്ഡപനടയിൽ നീകണ്ടുവോ
മല്ലികാർജ്ജുനന്റെ പുഷ്പരഥം
എന്റെ മല്ലികാർജ്ജുനന്റെ പുഷ്പരഥം
മാലിനീതടമേ.....

ശരത്കാലപുഷ്പത്തിൻ കുളിർത്തേൻ തുള്ളികൾ(2)
ശകുന്തപ്പക്ഷികൾ തന്നു- ഇന്നും
ശകുന്തപ്പക്ഷികൾ തന്നു
അല്ലിത്താമര പിഞ്ചിളം തളിരുകൾ
അനസൂയ വിരിച്ചുതന്നൂ കിടക്കാൻ
അസസൂയവിരിച്ചു തന്നൂ
മാലിനീതടമേ......

കളഭപ്പൂഞ്ചോലയിൽ നിലാവും തെന്നലും
കുളിച്ചുവന്നു പുണർന്നു പനിനീർതളിച്ചു വൽക്കലം നനച്ചു
മഞ്ഞിൽ മുക്കിയ രാമച്ചവിശറികൾ .....മാലിനീതടമേ.....

Thursday, December 17, 2009

അസ്തമയം [ 1978 ] യേശുദാസ് & എസ്. ജാനകി

രതിലയം.. രതിലയം

ചിത്രം: അസ്തമയം [ 1978 ] ചന്ദ്രകുമാർ
രചന: സത്യൻ അന്തിക്കാട്
സംഗീതം: ശ്യാം

പാടിയതു: കെ ജെ യേശുദാസ് & എസ് ജാനകി


രതിലയം.. രതിലയം
ലയനസംഗീത താളം .. താളം
സിരകൾതോറും.. ആഹാ
പടരും ലഹരി.. ആഹാ
സിരകൾതോറും.. ആഹാ
പടരും ലഹരി.. ആഹാ
മൃദുലരാഗാർദ്ര ഭാവസംഗമ സായൂജ്യം
രതിലയം.. രതിലയം
ലയനസംഗീത താളം .. താളം
സിരകൾതോറും.. ആഹാ
പടരും ലഹരി.. ആഹാ
സിരകൾതോറും.. ആഹാ
പടരും ലഹരി.. ആഹാ
മൃദുലരാഗാർദ്ര ഭാവസംഗമ സായൂജ്യം
രതിലയം.. രതിലയം

ആത്മാവിൽ മോഹങ്ങൾ കേളിയാടുമ്പോൾ
നമ്മൾ അറിയാത്ത സ്വർഗ്ഗങ്ങൾ തേടിയെത്തുമ്പോൾ
(ആഹാഹാ ആ ആ.........)
ആത്മാവിൽ മോഹങ്ങൾ കേളിയാടുമ്പോൾ
നമ്മൾ അറിയാത്ത സ്വർഗ്ഗങ്ങൾ തേടിയെത്തുമ്പോൾ
ചെഞ്ചുണ്ടിൽ ചുണ്ടുകൾ പുത്തൻ കഥപറയും
ചെന്തളിർ മേനിയിൽ സ്വപ്നമലിഞ്ഞുചേരും
രതിലയം.. അ അ അ അ
ശ്രുതിലയം.... അ അ അ അ
അ അ ആ ആ ആ
രതിലയം.. രതിലയം
ലയനസംഗീത താളം .. താളം
സിരകൾതോറും.. ആഹാ
പടരും ലഹരി.. ആഹാ
മൃദുലരാഗാർദ്ര ഭാവസംഗമ സായൂജ്യം
രതിലയം.. രതിലയം
ലാ ല ലാ ലാ ലാ ലാ ലാ...

ആനന്ദരാഗങ്ങളേറ്റുപാടുമ്പോൾ
ഉള്ളിൽ സൗവർണ്ണ ദീപങ്ങൾ മാലചാർത്തുമ്പോൾ
(ആഹാഹാ ആ ആ.........)
ആനന്ദരാഗങ്ങളേറ്റുപാടുമ്പോൾ
ഉള്ളിൽ സൗവർണ്ണ ദീപങ്ങൾ മാലചാർത്തുമ്പോൾ
സങ്കല്പം സത്യത്തിൻ പിന്നിലൊളിച്ചുനിൽക്കും
ജീവന്റെ ചില്ലകൾ പൂത്തുതളിർത്തുനിൽക്കും
രതിലയം.. അ അ അ അ
ശ്രുതിലയം.... അ അ അ അ
അ അ ആ ആ ആ

രതിലയം.. രതിലയം
ലയനസംഗീത താളം .. താളം
സിരകൾതോറും.. ആഹാ
പടരും ലഹരി.. ആഹാ
മൃദുലരാഗാർദ്ര ഭാവസംഗമ സായൂജ്യം
രതിലയം... ശ്രുതിലയം
രതിലയം.... ശ്രുതിലയം
രതിലയം.... ശ്രുതിലയം



ഇവിടെ


വിഡിയോ

ഓടയിൽ നിന്നു [ 1965 ] എസ്. ജാനകി & പി. സുശീല

ചിത്രം:: ഓടയിൽ നിന്ന് [ 1965 ]കെ.എസ്. സേതുമാധവൻ
രചന:: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു : എസ് ജാനകി & : പി സുശീല



മുറ്റത്തെ മുല്ലയിൽ മുത്തശ്ശി മുല്ലയിൽ
മുത്തു പോലെ മണി മുത്തു പോലെ
ഇത്തിരിപ്പൂ വിരിഞ്ഞൂ പണ്ടൊരിത്തിരി പ്പൂ വിരിഞ്ഞൂ
(മുറ്റത്തെ....)

മഞ്ഞിൽ കുളിപ്പിച്ചു വെയിലത്തു തോർത്തിച്ചൂ
മടിയിലിരുത്തീ പൂമുല്ല
മുത്തണി കിങ്ങിണിയരമണി കെട്ടിച്ചു
നൃത്തം പഠിപ്പിച്ചു പൂക്കാലം
(മുറ്റത്തെ....)

നർത്തകിപ്പൂവിനെ പന്തലിൽ കണ്ടൊരു
ചിത്ര ശലഭം വന്നു പോൽ
മുത്തം മേടിച്ചു മോതിരമണിയിച്ചു
നൃത്തം കണ്ടു മയങ്ങി പോൽ
(മുറ്റത്തെ...)


ചിത്ര വിമാനത്തിൽ മാനത്തുയർന്നപ്പോൾ
ഇത്തിരിപ്പൂവു പറഞ്ഞു പോൽ
മുത്തില്ല മലരില്ല മുന്തിരിതേനില്ല
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല
( മുറ്റത്തെ...)

പരസ്പരം [ 1983 ] എസ്. ജാനകി

നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ

ചിത്രം: : പരസ്പരം [ 1983 ] ഷാജി എം.
രചന: : ഒ..എൻ.വി.
സംഗീതം: എം ബി ശ്രീനിവാസൻ
പാടിയതു; എസ്. ജാനകി


നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ
മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ
മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ (2)
വിരഹ നൊമ്പര തിരിയിൽ പൂവ് പോൽ
വിരിഞ്ഞൊരു നാൾ എരിഞ്ഞു നിൽക്കുന്നു ( നിറ..)
ഋതുക്കളോരോന്നും കടന്നു പോവതിൻ
പദസ്വനങ്ങൾ കാതിൽ പതിഞ്ഞു കേൾക്കവേ
വെറുമൊരോർമ്മതൻ കിളുന്നു തൂവലും
തഴുകി നിന്നെ കാത്തിരിക്കയാണു ഞാൻ


നിമിഷ പാത്രങ്ങൾ ഉടഞ്ഞു വീഴുന്നു
നിറമധു മണ്ണിൽ ഉതിർന്നു മായുന്നു
അലിഞ്ഞലിഞ്ഞു പോം അരിയ ജന്മമായ്
പവിഴ ദ്വീ‍പിൽ ഞാനിരിപ്പതെന്തിനോ ( നിറ...)



ഇവിടെ



വിഡിയോ

ഇതാ ഒരു ധിക്കാരി [ 1981] യേശുദാസ് &എസ് ജാനകി



എന്റെ ജന്മം നീയെടുത്തു

ചിത്രം: ഇതാ ഒരു ധിക്കാരി [ 1981 ] സുരേഷ്
രചന പൂവച്ചൽ ഖാദർ
സംഗീതം: എ ടി ഉമ്മർ

പാടിയതു:: കെ ജെ യേശുദാസ് &എസ് ജാനകി


എന്റെ ജന്മം നീയെടുത്തു
നിന്റെ ജന്മം ഞാനെടുത്തു
നമ്മിൽ മോഹം പൂവണിഞ്ഞു
തമ്മിൽ തമ്മിൽ തേൻ ചൊരിഞ്ഞു (എന്റെ....)

കൈകളിന്നു തൊട്ടിലാക്കി
പാടിടാം ഞാനാരാരോ (4)
നീയെനിക്കു മോളായി
നീയെനിക്കു മോനായി

നിൻ കവിളിൽ നിൻ ചൊടിയിൽ
ചുംബനങ്ങൾ ഞാൻ നിറയ്ക്കും
നിൻ ചിരിയും നിൻ കളിയും
കണ്ടു കൊണ്ട് ഞാനിരിക്കും
കണ്ടു കൊണ്ട് ഞാനിരിക്കും
കൈകളിന്നു തൊട്ടിലാക്കി
പാടിടാം ഞാനാരാരോ (2)
എന്റെ പൊന്നു മോളുറങ്ങ്
എന്റെ മാറിൽ ചേർന്നുറങ്ങ്


ഈ മുറിയിൽ ഈ വഴിയിൽ
കൈ പിടിച്ചു ഞാൻ നടത്തും
നിൻ നിഴലായ് കൂടെ വന്നു
ഉമ്മ കൊണ്ടു ഞാൻ പൊതിയും
ഉമ്മ കൊണ്ടു ഞാൻ പൊതിയും
കൈകളിന്നു തൊട്ടിലാക്കി
പാടിടാം ഞാനാരാരോ (2)
എന്റെ പൊന്നു മോനുറങ്ങ്
എന്റെ മടിയിൽ വീണുറങ്ങ്
നമ്മിൽ മോഹം പൂവണിഞ്ഞു
തമ്മിൽ തമ്മിൽ തേൻ ചൊരിഞ്ഞു (എന്റെ....)


ഇവിടെ

വിഡിയോ