“ശങ്കര ധ്യാനപ്രകാരം ജപിച്ചു ഞാന്‍
ആല്‍ബം : ഹൃദയാഞ്ജലി
രചന: ബിച്ചു തിരുമല
സംഗീതം: കണ്ണൂര്‍ രാജന്‍
പാടിയതു: യേശുദാസ്
ശങ്കരധ്യാന പ്രകാരം ജപിച്ചു ഞാന്‍
അമ്പലം ചുറ്റുന്ന നേരം
കയ്യില്‍ പ്രസാദവും കണ്ണില്‍ പ്രകാശവുമായ്
സുന്ദരീ നിന്നെ ഞാന്‍ കണ്ടു.. ആദ്യമായ് കണ്ടു...[2]
ഓമല്‍ പ്രതീക്ഷകള്‍ ഓരോ കിനാവിലും
ഓഹരി വക്കുന്ന പ്രായം [2]
മാതളത്തേന്‍ മലര്‍ തരുണ്യ മൊട്ടുകള്‍
മാറത്തു പൂക്കുന്ന കാലം[2]
ആവണി പൂത്തിങ്കള്‍ ഓമനിച്ചൂ നിന്നെ
ആതിര പൂന്തെന്നല്‍ ഉമ്മ വച്ചു[2] ... ശങ്കരധ്യാന...
കണ്മണി, കണ്മണി എന്നു നൂറായിരം
കല്‍ ഹാര പുഷ്പ്പങ്ങള്‍ കോര്‍ത്തു[2]
ആരോമലെ നിനക്കേകുവാന്‍ ഞാനെത്ര
പ്രേമോപഹാരങ്ങള്‍ തീര്‍ത്തു.[2]
ഓമനെ നിന്നെ ഞാന്‍ സ്വന്തമാക്കും
നിന്റെ പൂമേനി ഇന്നു ഞാന്‍ ശയ്യയാക്കും..[2] ശങ്കര...
ഇവ്ടെ
Sunday, October 11, 2009
Subscribe to:
Post Comments (Atom)
1 comment:
I should notify my friend about your post.
Post a Comment