Sunday, October 11, 2009
വിസ്മയത്തുമ്പത്തു [2004] സുജാത
“പ്രിയനെ നീ എന്നെ അറിയാതിരുന്നാല്‍
ചിത്രം: വിസ്മയതുമ്പത്തു [ 2004] ഫാസില്‍
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: സുജാത
പ്രിയനെ നീ എന്നെ അറിയാതിരുന്നാല്‍
എന്തിനാണിന്നെന്റെ ജന്മം
പ്രിയനെ നിന്‍ വിരല്‍നീട്ടി ഉണരാന്‍
വെറുതേ മോഹിക്കയാണോ ഞാനാ
തന്ത്രികള്‍ പോയൊരു വീണ... [ പ്രിയനെ...
ഒരു വര്‍ണ്ണ സ്വപ്നത്തില്‍ ചിറകടിച്ചുയരുമ്പോള്‍
കണ്മണി നിന്നെ ഞാന്‍ അറിയുന്നു.
കലപന ജാലകം തുറന്നു വച്ചപ്പോള്‍
കണികണ്ട കാഴ്ചയില്‍ നിന്‍ രൂപം
പൊന്മുളം തണ്ടില്‍ നിന്‍ ഗാന രഹസ്യം
പാല്‍ നിലാ പാലയില്‍ നിന്‍ വസന്തം
നിന്‍ മിഴിയും മൊഴീയും ഞാനല്ലെ... [ പ്രിയനെ...
താളിലത്തുമ്പിലെ മഞ്ഞിളം തുള്ളികള്‍
മരതക മുത്തായ് പൊഴിയുമ്പോള്‍
നക്ഷത്ര വാടിയില്‍ പൌര്‍ണിമ കന്യക
താരക മുല്ലപ്പൂ കോര്‍ക്കുമ്പോള്‍
തെന്നലില്‍ നിന്‍ മൃദു നിശ്വാസ ഗന്ധം
മിന്നലില്‍ കൈവള ചന്തം
നിന്‍ അഴകും കവിതയും ഒന്നാകുന്നു. [ പ്രിയനേ...
ഇവിടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment