“പൊന്‍ മുളം തണ്ടു മൂളും പാട്ടില്‍ ഞാന്‍ കേട്ടു നിന്റെ
ചിത്രം: ചന്ദ്രോത്സവം [ 2005 ] രെഞ്ചിറ്റ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍
പാടിയതു: ചിത്ര
പൊന്‍ മുളം തണ്ടു മൂളും പാട്ടില്‍ ഞാന്‍ കേട്ടു നിന്റെ
ഹരിരാഗ ഗീതത്തിന്‍ ആലാപനം..
പൂവെയില്‍ കോടി നെയ്യും പൊന്നില്‍ ഞാന്‍ കണ്ടൂ നിന്റെ
മലര്‍ മേനി ചാര്‍ത്തുന്ന പീതാംബരം
പൊന്‍ മുളം തണ്ടു മൂളും..
പൊയ് പോയ ജന്മത്തില്‍ യമുനാതടം തേടി
തനിയേ തുഴഞ്ഞേ പോം മണ്‍ തോണി ഞാന്‍
കദളീ നിലാവിന്റെ കളഭം തൊടീച്ചെന്റെ
നെറുകില്‍ തലോടില്ലേ നിന്‍ മീര ഞാന്‍
അഭയം നീയേ (2)
ആനന്ദ ചിന്മയനേ ആ...(പൊന്‍ മുളം..)
വനമുല്ല കോര്‍ത്തീലാ നറുവെണ്ണ കണ്ടീലാ
പകരം തരാനൊന്നും കരുതിയില്ലാ
ഇടനെഞ്ചില്‍ നീറുന്ന മുറിവാര്‍ന്നൊരീറ പ്പൊന്‍
കുഴലായി നില്‍പ്പൂ നിന്‍ പ്രിയ രാധ ഞാന്‍
ശരണം നീയേ(2)
ഘനശ്യാമ സുന്ദരനേ ആ..(പൊന്‍ മുളം..)
ഇവിടെ
No comments:
Post a Comment