Powered By Blogger

Sunday, October 11, 2009

ഒരു അഭിഭാഷകന്റെ കേസ് ഡയറി [ 2005 ] യേശുദാസ്

“മഴ പെയ്തു മാനം തെളിഞ്ഞ നേരം


ചിത്രം: ഒരു അഭിഭാഷകന്റെ കേസ് ഡയറി [ 1995 ] മധു
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

മഴ പെയ്തു മാനം തെളിഞ്ഞ നേരം (2)
തൊടിയിലെ തൈമാവിന്‍ ചോട്ടില്‍
ഒരു കൊച്ചു കാറ്റേറ്റ് വീണ തേന്‍ മാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം
ഒരുമിച്ചു പങ്കിട്ട ബാല്യ കാലം

പലവട്ടം പിന്നെയും മാവു പൂത്തു
പുഴയിലാ പൂക്കള്‍ വീണൊഴുകി പോയി
പകല്‍ വര്‍ഷ രാത്രി തന്‍ മിഴി തുടച്ചു
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു
മഴ പെയ്തു മാനം തെളിഞ്ഞ നേരം


എരി വേനലില്‍ ഇളം കാറ്റു പോലെ
കുളിര്‍ വേളയില്‍ ഇള വെയിലു പോലെ
എല്ലാം മറന്നെനിക്കെന്നുമുറങ്ങാന്‍
നീ തന്നൂ മനസ്സിന്റെ തൊട്ടില്‍ പോലും
നീ തന്നൂ മനസ്സിന്റെ തൊട്ടില്‍ പോലും


മഴ പെയ്തു മാനം തെളിഞ്ഞ നേരം
തൊടിയിലെ തൈമാവിന്‍ ചോട്ടില്‍
ഒരു കൊച്ചു കാറ്റേറ്റ് വീണ തേന്‍ മാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം
ഒരുമിച്ചു പങ്കിട്ട ബാല്യ കാലം....



ഇവിടെ

No comments: