Powered By Blogger
Showing posts with label ഹൃദയാഞ്ജലി യേശുദാസ്. Show all posts
Showing posts with label ഹൃദയാഞ്ജലി യേശുദാസ്. Show all posts

Wednesday, October 14, 2009

ഹൃദയാഞ്ജലി ( ആല്‍ബം) യേശുദാസ്




ഒതുക്കു കല്ലിന്‍ അരികില്‍..വരി‍ക്ക മാവിന്‍ നിഴലില്‍...

ആല്‍ബം: ഹൃദയാഞ്ജലി ... യേശുദാസ്
രചന: ബിച്ചു തിരുമല
സംഗീതം: കണ്ണൂര്‍ രാജന്‍

പാടിയതു: യേശുദാസ്

ഒതുക്കു കല്ലിന്‍ അരികില്‍
വരിക്കമാവിന്‍ നിഴലില്‍
ഓര്‍മ്മകള്‍ പൂവിടും
ഇളംതളിര്‍ പുല്‍ പരപ്പില്‍ [2]
ഓമനെ നിന്നെ ഞാന്‍ കാത്തിരുന്നു. [2]

കാല്‍ സ്വരങ്ങള്‍ കിലുങ്ങാതെ
കണ്മണീ നീ വന്നൊളിച്ചു നിന്നു [2]
വെണ്മുകില്‍ തുണ്ടില്‍ മുഖം തുടച്ചു
നിന്നെ വിണ്ണിലെ തിങ്കള്‍ നോക്കി നിന്നൂ. [2] [ഒതുക്കു കല്ലിന്‍...

കൈവളകള്‍ ചിരിക്കാതെ
പൂവിരലാലെന്‍ കണ്ണു പൊത്തി[2]
മുന്തിരിപ്പാത്രം ചുണ്ടിലുടഞ്ഞു
നിന്റെ കണ്ണിലും നാണം തുളുമ്പി നിന്നൂ2] [ ഒതുക്കു കല്ലിന്‍


ഇവിടെ

ഹൃദയാഞ്ജലി ( ആല്‍ബം) യേശുദാസ്




“അധരം മധുരം ഓമലാളെ....


ആല്‍ബം: ഹൃദയാഞ്ജലി ..യേശുദാസ്
രചന : ബിച്ചു തിരുമല
സംഗീതം: കണ്ണൂര്‍ രാജന്‍

പാടിയതു: യേശുദാസ്

അധരം മധുരം ഓമലാളെ
അതിലും മധുരം അനുരാഗം...[3]
മന്ദപവനന്‍ ഒഴുകി വരും
മതിമുഖീ നിന്‍ നിഴല്‍ പോലെ...[2]
കുളിരിനു കുളിരും ആനന്ദമേതോ..[2]
ഹൃദയം നനയും മഴയോ നീ...[ അധരം മധുരം...

പാതിരാവായ് പ്രകൃതി ഉറങ്ങി
മണിനിലാവേ തിരി താഴ്തൂ [2]
ഇവളുടെ അഴകിന്‍ ആഴങ്ങളില്‍ ഞാന്‍..[2]
ശ്രിതിയായ് ലയമായ് അലിഞ്ഞോട്ടെ.. [2]

അധരം മധുരം....[2]


ഇവിടെ

Sunday, October 11, 2009

ഹൃദയാഞ്ജലി ( ആല്‍ബം) യേശുദാസ്

“ശങ്കര ധ്യാനപ്രകാരം ജപിച്ചു ഞാന്‍



ആല്‍ബം : ഹൃദയാഞ്ജലി
രചന: ബിച്ചു തിരുമല
സംഗീതം: കണ്ണൂര്‍ രാജന്‍

പാടിയതു: യേശുദാസ്


ശങ്കരധ്യാന പ്രകാരം ജപിച്ചു ഞാന്‍
അമ്പലം ചുറ്റുന്ന നേരം
കയ്യില്‍ പ്രസാദവും കണ്ണില്‍ പ്രകാശവുമായ്
സുന്ദരീ നിന്നെ ഞാന്‍ കണ്ടു.. ആദ്യമായ് കണ്ടു...[2]

ഓമല്‍ പ്രതീക്ഷകള്‍ ഓരോ കിനാവിലും
ഓഹരി വക്കുന്ന പ്രായം [2]
മാതളത്തേന്‍ മലര്‍ തരുണ്യ മൊട്ടുകള്‍
മാറത്തു പൂക്കുന്ന കാലം[2]
ആവണി പൂത്തിങ്കള്‍ ഓമനിച്ചൂ നിന്നെ
ആതിര പൂന്തെന്നല്‍ ഉമ്മ വച്ചു[2] ... ശങ്കരധ്യാന...

കണ്മണി, കണ്മണി എന്നു നൂറായിരം
കല്‍ ഹാര പുഷ്പ്പങ്ങള്‍ കോര്‍ത്തു[2]
ആരോമലെ നിനക്കേകുവാന്‍ ഞാനെത്ര
പ്രേമോപഹാരങ്ങള്‍ തീര്‍ത്തു.[2]
ഓമനെ നിന്നെ ഞാന്‍ സ്വന്തമാക്കും
നിന്റെ പൂമേനി ഇന്നു ഞാന്‍ ശയ്യയാക്കും..[2] ശങ്കര...






ഇവ്ടെ