“പൂക്കാലം വന്നു പൂക്കാലം
ചിത്രം: ഗോഡ് ഫാദര്‍ [1991 ] സിദ്ദിക് - ലാല്‍
രചന: ബിച്ചു തിരുമല
സംഗീതം: എസ്. ബാലകൃഷ്ണന്‍
പാടിയതു: ഉണ്ണി മേനോന്‍ & ചിത്ര
പൂക്കാലം വന്നു പൂക്കാലം.. തേനുണ്ടോ തുമ്പി തേനുണ്ടോ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ
കുരുന്നില കൊണ്ടെന്‍ മനസ്സില്‍
എഴുനില പന്തല്‍ ഒരുങ്ങി
ചിറകടിച്ചതിന്‍ അകത്തിന്‍
ചെറു മഞ്ഞക്കിളി കുറുങ്ങി
കിളി മരത്തിന്റെ തളിര്‍ ചില്ലതുമ്പില്‍
കുണുങ്ങുന്നു മെല്ലെകുരുകുത്തി മുല്ല... [ പൂക്കാലം വന്നു...
പൂത്താരകങ്ങള്‍ പൂത്താലി കോര്‍ക്കും
പൂക്കാല രാവില്‍ പൂക്കും നിലാവില്‍
ഉടയും കരിവള തന്‍ ചിരിയും നീയും
പിടയും കരിമിഴിയില്‍ അലിയും ഞാനും
തണുത്ത കാറ്റും തുടുത്ത രാവും
നമുക്കുറങ്ങാം കിടക്ക നീര്‍ത്തും
തലോലമലോലമാടാന്‍ വരൂ...
കരളിലെ ഇളം കരിയിലക്കിളി
ഇണങ്ങിയും മെല്ലെ പിണങ്ങിയും ചൊല്ലി [ പൂക്കാലം വന്നു...
പൂങ്കാറ്റിനുള്ളില്‍ പൂചൂടി നില്‍ക്കും
പൂവാകയില്‍ നാം പൂമേട തീര്‍ക്കും [2]
ഉണരും പുതു വെയിലിന്‍ പുലരിക്കൂടില്‍
അടരും നറു മലരിന്‍ ഇതളിന്‍ ചൂടില്‍
പറന്നിറങ്ങും ഇണക്കിളി നിന്‍
കുരുന്നു തൂവല്‍ പുതപ്പിനുള്ളില്‍
തേടുന്നു.. തേടുന്നു വേനല്‍ ചൂടില്‍..
ഒരു മധു കണം ഒരു പരിമളം
ഒരു കുളിരല ഇരു കരളിലും... [ പൂക്കാലം വന്നു....
ഇവിടെ
Monday, September 21, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment