“ നീല രാവില്‍ അന്നു നിന്റെ താര ഹാരമിളകി
ചിത്രം: കുടുംബ സമേതം [ 1992 ] ജയരാജ്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു; യേശുദാസ് ... മിന്‍ മിനി
നീല രാവിലന്നു നിന്റെ താര ഹാരമിളകി
സോമബിംബ കാന്തിയിന്നു ശീതളാങ്കമേകീ
പാര്‍വതി പരിണയ യാമമായ്
ആതിരെ ദേവാംഗനെ
കുളിരഴകില്‍ ഗോരോചനമെഴുതാനണയൂ... [നീല രാവില്‍...
തനനം തനനം തനനം തനനം
ശ്യാമരാജിയില്‍ രാവിന്റെ സൌരഭങ്ങളില്‍
രാഗപൂരമാര്‍ന്നു വീഴുമാരവങ്ങളില്‍ [2]
പനിമതി മുഖി ബാലെ
ഉണരൂ നീ ഉണരൂ
അരികില്‍ നിറമണിയും പടവുകളില്‍
കതിരൊളിതഴുകുംനിലയില്‍ സ്വരമൊഴുകി
ധനു മാസം ഋതുമതിയായ്... [ നീല രാവില്‍...
[ തം ]തനനം തനനം തനനം തനനം[2]
കാല്‍ചിലമ്പുകള്‍ ചൊല്ലുന്ന പരിഭവങ്ങളില്‍
പ്രേമധാര ഊര്‍ന്നുലഞ്ഞ കൌതുകങ്ങളില്‍ [2]
അലര്‍ശര പരിതാപം കേള്‍പ്പൂ ഞാന്‍ കേള്‍പ്പൂ
അലിയും പരിമൃദുവാം പദഗതിയില്‍
അരമണിയിളകുമൊരണിയില്‍ അലഞൊറിയില്‍
കശവണികള്‍ വിടരുകയായി.[ നീല രാവിലിന്നു
ഇവിടെ
Monday, September 21, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment