Powered By Blogger

Monday, September 21, 2009

മകള്‍‍ക്കു [ 2005 ] മഞ്ജരി



“മുകിലിന്‍ മകളേ പൊഴിയും കനവെ

ചിത്രം: മകള്‍ക്കു ( 2005)ജയരാജ്
രചന: കൈതപ്രം
സംഗീതം: രമെഷ് നാരായണ്‍‍
പാടിയതു: മഞ്ജരി

മുകിലിന്‍ മകളെ പൊഴിയും കനവെ
വിണ്ണില്‍ നിന്നും മണ്ണില്‍ വീണ ജന്മനൊമ്പരമെ
നിന്നെ കാണാന്‍ നെഞ്ചില്‍ ചേര്‍ക്കാന്‍
അമ്മ കൊതിപ്പൂ വിണ്ണിന്‍ മേലെ...[ മുകിലിന്‍ മകളെ..)

നിന്റെ ഓര്‍മ്മയിലാകാശം മിന്നലായ് കൈ നീട്ടുന്നു
നിന്റെ തോഴികള്‍ താരകളായ്
താരിളം മിഴി നീട്ടുന്നു
സ്നേഹ സന്ധ്യ ചന്ദ്രലേഖ പിന്‍ നിലാവായ്
തേങ്ങുന്നു.... [ മുകിലിന്‍ മകളെ]

നിന്റെ കവിളിലൊരുമ്മ തരാന്‍ കുന്നിറങ്ങുമിളം കാറ്റില്‍
മാറില്‍ വിങ്ങും മധുരവുമായി തേടി വന്നു മുകിലമ്മ
ഏഴു വര്‍ണം നീര്‍ത്തിയാടി മാരിവില്ലിന്‍ വാത്സല്യം [ മുകിലിന്‍ മകളെ...]


ഇവിടെ

No comments: