Powered By Blogger

Monday, September 21, 2009

ഹരികൃഷ്ണന്‍സ് ( 1998 )യേശുദാസ് & ചിത്ര

“പൂജാബിംബം മിഴി തുറന്നൂ താനെ നട തുറന്നു




ചിത്രം: ഹരികൃഷ്ണന്‍സ് [ 1998 ] ഫാസില്‍
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചന്‍

പാടിയതു: യേശുദാസ് & ചിത്ര

പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍
സൂര്യനുണര്‍ന്നൂ ചന്ദ്രനണര്‍ന്നൂ
മംഗള യാമം തരിച്ചു നിന്നൂ
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം
സന്ധ്യേ നീയിന്നാര്‍ക്കു സ്വന്തം
പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍



എന്തിനു സന്ധ്യേ നിന്‍ മിഴിപ്പൂക്കള്‍
നനയുവതെന്തിനു വെറുതേ
ആയിരമായിരം കിരണങ്ങളോടെ
ആശീര്‍വാദങ്ങളോടെ
സൂര്യ വസന്തം ദൂരെയൊഴിഞ്ഞു
തിങ്കള്‍ തോഴനു വേണ്ടി
സ്വന്തം തോഴനു വേണ്ടി
പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍

സ്വയം വര വീഥിയില്‍ നിന്നെയും തേടി
ആകാശ താരകളിനിയും വരും
നിന്റെ വര്‍ണ്ണങ്ങളെ സ്നേഹിച്ചു ലാളിക്കാന്‍
ആ‍ഷാഡ മാസങ്ങളിനിയും വരും
എങ്കിലും സന്ധ്യേ നിന്നാത്മഹാരം
നിന്നെ മോഹിക്കുമെന്‍
ഏകാന്ത സൂര്യനു നല്‍കൂ
ഈ രാഗാര്‍ദ്ര ചന്ദ്രനെ മറക്കൂ

പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍
സൂര്യനുണര്‍ന്നൂ ചന്ദ്രനണര്‍ന്നൂ
മംഗള യാമം തരിച്ചു നിന്നൂ



ഇവിടെ

No comments: