Powered By Blogger

Saturday, June 4, 2011

ക്രോണിക്ക് ബാച്ചലർ [ 2003 ] സിദ്ദിക്ക്




ചിത്രം: ക്രോണിക്ക് ബാച്ചിലർ [ 2003 ] സിദ്ദിക്ക്
താരനിര: മമ്മൂട്ടി, മുകേഷ്, ഹരിശ്രീ അശോകൻ, ജനാർദ്ദനനൻ, ആലൂ അലെക്സ്, മോഹൻ, ബിജു മേനോൻ, ഭാവന, കെ.പി.ഏ.സി. ലളിത,സബിത ആനന്ദ്, രംഭ...,


രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ദീപക് ദേവ്

1. പാടിയതു: എം ജി ശ്രീകുമാർ & ചിത്ര അയ്യർ


തുത്തുരു തുത്തുരു തൂ തുമ്പീ തുത്തുരു തുത്തുരു തൂ (2)

ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ
തുത്തുരു തുത്തുരു തൂ തുമ്പീ തുത്തുരു തുത്തുരു തൂ
പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി
തുത്തുരു തുത്തുരു തൂ തുമ്പീ തുത്തുരു തുത്തുരു തൂ
കല്യാണ ചെമ്പൊന്നിൻ താലി കിലുങ്ങീ
അല്ലിപ്പൂ ലോലാക്കിൻ ചേലു കിണുങ്ങി
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
അരികിൽ വരാത്തതെന്തേ
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
അരികിൽ വരാത്തതെന്തേ (ചുണ്ടത്ത്..)

കരളേ നീ വരാൻ കനവും കണ്ടു ഞാൻ
കടവിൽ നിൽക്കയാണിന്നോളവും (2)
ആറ്റു നോറ്റു കാത്തു നിന്നു നോക്കി നോക്കി നോറ്റിരുന്നു
കാൽ കുഴഞ്ഞേ കൈ കുഴഞ്ഞേ ഓ..ഓ.. (2)
ഏ ..നാലു നിലപ്പന്തലിൽ നീ നാലാളും കൂട്ടരുമായ്
മിന്നുകെട്ടിനെന്നു വരും
എന്നിനി എന്നിനി എന്നുവരും (ചുണ്ടത്ത്,...)

നീയില്ലാതെയെൻ ജന്മം പൂക്കുമോ
നിന്നോടാണെനിക്കാരാധന (2)
അക്കടലിനുമക്കരെയും ആലിമാലി മണപ്പുറത്തും
കാത്തു കാത്തു കാത്തു നിന്നേ ഓ..ഓ..(2)
ചിങ്കാരപ്പല്ലക്കിൽ സിന്ദൂരച്ചെപ്പോടെ
പൊന്നുകെട്ടിനെന്റെ അഴകനെന്നിനി എന്നിനി എന്നു വരും (ചുണ്ടത്ത്...)

ഇവിടെ

വീഡിയോ


2. പാടിയതു: യേശുദാസ് & ഗംഗ

ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ പിറന്നാൾ പിറയോ
തുടി തുടിയോ നീ തുടു തുടെ തുടുക്കണ തിരുവാതിരയോ
പെണ്ണിൻ കുനുകുനെ ചിന്നുന്നൊരു കുറുനിര തഴുകെന്റെ
മുത്താരമുത്തായ മുത്തുമലർക്കാറ്റേ ഓ....
(ചിരി...)

പറയാതെ അറിയാതെ നിൻ തണലായ് നില്പൂ ഞാൻ
പാടി നിൻ പാൽക്കനവിൻ താലോലം (2)
ഒരു നേരം കാണാതെ ഉണ്ണില്ലുറങ്ങില്ല
അറിയും ഞാൻ എന്നും നിൻ വാത്സല്യം (2)
നീ എന്തുപറഞ്ഞെന്തു പറഞ്ഞെന്തുപറഞ്ഞലയുന്നു
അന്നാരം പുന്നാരം അല്ലിമലർക്കാറ്റേ ഓ...
(ചിരി...)

അഴകോടെ അലിവോടെ നിൻ നിഴലായ് നില്പൂ ഞാൻ
കേൾക്കാതെ കേൾപ്പൂ നിൻ താരാട്ട് (2)
കണ്ണെത്തും ദൂരത്ത് കണ്മണീ നീ വാഴേണം
എന്നും നീ എന്നരികിൽ വളരേണം(2)
നീ എന്തുപറഞ്ഞെന്തു പറഞ്ഞെന്തുപറഞ്ഞലയുന്നു
അന്നാരം പുന്നാരം അല്ലിമലർക്കാറ്റേ ഓ...
(ചിരി...)

ഇവിടെ

വീഡിയോ


3. പാടിയതു: ചിത്ര

വൗ സെരിസെരിയാ വൗ സെരിസിയാ വൗ
സെരിസെരിയാ വൗ
വൗ സെരിസെരിയാ വൗ സെരിസിയാ വൗ
സെരിസെരിയാ വൗ

കണ്ണിൽ നിലാവ് നെഞ്ചിൽ കിനാവ്
തൊട്ടാൽ തുളുമ്പും പെണ്മനസ്സ്
തെന്നൽ കുറുമ്പ് തിങ്കൾ തിടമ്പ്
കൊഞ്ചിക്കലമ്പും പെൺകനവ്
മഴവിൽക്കൊടി മാനത്തെ പുതുമോടിപ്പെണ്ണ്
ഒളി മിന്നൽ കൈവളകൾ അണിയും പെണ്ണ്
വൗ സെരിസെരിയാ വൗ സെരിസിയാ വൗ
സെരിസെരിയാ വൗ പെണ്മനസ്സ്
വൗ സെരിസെരിയാ വൗ സെരിസിയാ വൗ
സെരിസെരിയാ വൗ പെൺകനവ്
(കണ്ണിൽ നിലാവ്....)

മുത്ത് മുത്ത് മഞ്ഞിൻ മുത്തു കൊഴിഞ്ഞു
മെല്ലെ മെല്ലെ മോഹമൊട്ടു വിരിഞ്ഞു
മുത്തം മുത്തം മലരായ് ഉണർന്നു
മണ്ണും വിണ്ണും വർണ്ണ കോടിയണിഞ്ഞു
കണിമുല്ല കൈവിരലാൽ കവിളിൽ തഴുകുമ്പോൾ
പല കോടി കനവാകെ കരളിൽ തൂകി
വൗ സെരിസെരിയാ വൗ സെരിസിയാ വൗ
സെരിസെരിയാ വൗ പെണ്മനസ്സ്
വൗ സെരിസെരിയാ വൗ സെരിസിയാ വൗ
സെരിസെരിയാ വൗ പെൺകനവ്
(കണ്ണിൽ നിലാവ്....)

ചില്ലം ചില്ലം ചിരി ചിലമ്പിളകി
ചെല്ലം ചെല്ലം ചെല്ലക്കാറ്റു മൊഴിഞ്ഞു
കാതിൽ കാതിൽ കിളി പാടി വന്നു
ഉള്ളിൽ ഉള്ളിൽ അനുരാഗമുണർന്നു
തളിരോല താളത്തിൽ കളിവള്ളം തുള്ളി
തിര വെള്ളി പാദസരം കുളിരായ് ചിന്നി
വൗ സെരിസെരിയാ വൗ സെരിസിയാ വൗ
സെരിസെരിയാ വൗ പെൺകനവ്
(കണ്ണിൽ നിലാവ്....)

വീഡിയോ

4. പാടിയതു: യേശുദാസ് & രേണുക

പകല്‍പ്പൂവേ പൊഴിയാതേ
ഇരുള്‍കാട്ടില്‍ ഇഴയാതേ
കണ്ണീര്‍ മഴ തോര്‍ന്നു
കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം
കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം
സ്നേഹഗീതാഞ്ജലി ഗീതം ജീവിതം

സ്വപ്നങ്ങള്‍ കോര്‍ത്തിന്നു ചൂടാം
സങ്കല്‍പ്പസോപാനമഞ്ജീരവുമണിയാം പാടാം
നേദിച്ചും പൂജിച്ചും നേടാം
സ്വാദുള്ളോരോര്‍മ്മതന്‍ മാധുര്യവുമറിയാം പാടാം
പൊന്നു വിതുമ്പാതേ പുണരേണം പുതുമകളേ
നീ മേളം കരളോളം കുളിര്‍ താളം ചേര്‍ന്നു
നിനക്കെന്നേ നേര്‍ന്നു അനുരാഗാഞ്ജലി രാഗം മോഹനം
പകല്‍പ്പൂവേ പൊഴിയാതേ
ഇരുള്‍കാട്ടില്‍ ഇഴയാതേ
കണ്ണേ മഴ തോര്‍ന്നു
കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം

ഓ............
സ്വര്‍ഗ്ഗങ്ങള്‍ ഒന്നൊന്നായി നേടി
സ്വന്തത്തിന്‍ സൗന്ദര്യതീരത്തിനുമകലേ
ആരോ.... ആയോ....
മോഹങ്ങള്‍ മോഹിച്ചതാകേ
മന്ദസ്മിതത്തിന്‍റെ ചന്തം വെടിഞ്ഞങ്ങു
പോയോ..... പോയോ.....
ഉള്ളം തുളുമ്പാതേ പുണരേണം വിധിഗതിയില്‍ നീ
ചിന്നും മനസ്സിന്നും ഉഷസ്സിന്നും മേലേ
ചിതതീര്‍ക്കും സന്ധ്യേ അശ്രുപുഷ്പാഞ്ജലിയേകൂ മൂകമായ്

പകല്‍പ്പൂവേ പൊഴിയാതേ ഇരുള്‍കാട്ടില്‍ ഇഴയാതേ
കണ്ണീര്‍ മഴ തോര്‍ന്നു
കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം
കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം
സ്നേഹഗീതാഞ്ജലി ഗീതം ജീവിതം

ഇവിടെ

വീഡിയോ


5. പാടിയതു: സുജാത & ഫാഹദ്

ശിലയിൽ നിന്നും ഉണരു നീ
എന്റെ ഗന്ധർവ്വനായ് വരു നീ
പുഴയിൽ നിന്നും മലർവനിയിലും
തണുത്തലിയുന്നിതാ രജനി
നിന്നെ അറിയാൻ നിന്നോടലിയാൻ
തിരയായ് അലയും കടൽ ഞാൻ
ഹിമശില നീ തപശില നീ
തമസ്സിൽ നിന്നും ഉണരുമോ....
ഹിമശില നീ തപശില നീ
തമസ്സിൽ നിന്നും ഉണരുമോ....
ശിലയിൽ നിന്നും ഉണരു നീ

കൊതിക്കും പാതിര രാവിൽ
മദിക്കും പൌർണ്ണമിയായ് ഞാൻ
നിൽ‌പ്പൂ - നിന്നെ കാണാൻ
നമുക്കായ് താഴം‌പൂക്കൾ
വിരിച്ചു നീരാളങ്ങൾ ദൂരേ പാടീ മൈന
കരളലിയും കഥകളിലെ നായകനായ് നീയവിടെ
ചിറകുണരാക്കിളിയിണയായ് സ്വയമുരുകും ഞാനിവിടെ
ശിലയിൽ നിന്നും ഉണരൂ...
ഹിമശില നീ തപശില നീ
തപസ്സിൽ നിന്നും ഉണരൂ....
ശിലയിൽ നിന്നും ഉണരു നീ

തുറക്കൂ ജാലകവാതിൽ
മയക്കും മാനസ വാതിൽ എന്തേ ഇനിയും മൌനം
വിളിച്ചൂ മന്മഥ മന്ത്രം
തുടിച്ചൂ മാദകയാമം
എന്തേ താമസമെന്തേ..
ഈ നിമിഷം പ്രിയനിമിഷം
അലഞൊറിയും സ്വരനിമിഷം
പൂമഴയിൽ പുളകവുമായ്
മനമലിയും പൊൻനിമിഷം
ശിലയിൽ നിന്നും ഉണരൂ...
ഹം..ല ല ല ല ല
തമസ്സിൽ നിന്നും ഉണരുമോ....
(...ശിലയിൽ നിന്നും ഉണരു നീ)

ഇവിടെ

വീഡിയോ

6. പാടിയതു: ജയചന്ദ്രൻ & സുജാത

സ്വയംവര ചന്ദ്രികേ സ്വര്‍ണ്ണമണി മേഘമേ
ഹൃദയ രാഗ ദൂതു പറയാമോ... പ്രണയമധുരം
അവൾക്കായ് പകര്‍ന്നുവരുമോ
കൊഞ്ചും കളിത്തെന്നലേ... നെഞ്ചിന്‍ കിളിക്കൊഞ്ചലേ
മെല്ലെയൊന്നു ചെന്നു പറയാമോ
പാതി വിടരും കിനാവിന്‍ പരിഭവങ്ങള്‍
ഏകാന്ത സന്ധ്യ വിടര്‍ന്നു
സ്നേഹ യമുനാ നദിക്കരയില്‍
ഇന്നുമവള്‍ മാത്രം വന്നില്ലാ
വരുമെന്നു വെറുതേ തോന്നി
ഈ വഴിയിലേറി നിന്നൂ ഞാന്‍
ഇന്നുമവന്‍ കാണാന്‍ വന്നില്ലാ
അവള്‍ കാറ്റായ്... മുളയായ് ഞാന്‍
സ്വരനിശ്വാസമായെന്‍ ഗാനം
ഒരു നക്ഷത്ര മനമിന്നുമകലേ വിതുമ്പുന്നിതാ
(സ്വയംവര ചന്ദ്രികേ)

മുടിവാര്‍ന്നു കോതിയതെല്ലാം
നിറമിഴിയിലഞ്ജനം മാഞ്ഞു
കൈവളകള്‍ പോലും മിണ്ടീലാ
കുയില്‍ വന്നു പാടിയതെന്തേ
പ്രിയ സഖികളോതിയതെന്താണോ
പൂമിഴികളെന്തേ തോര്‍ന്നീലാ
അനുരാഗം പ്രിയരാഗം
പെയ്തു തീരാതെ പോകുന്നു മോഹം
കടലലപോലെ അലതല്ലി അലയുന്നിതെന്‍ മാനസം
(കൊഞ്ചും കളി തെന്നലേ)

ഇവിടെ

വീഡിയോ

Thursday, June 2, 2011

ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ [ 1991]

ചിത്രം: ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ [ 1991] പാൾ ബാബു
[ ഒരു വാക്കു ഒരേയൊരു വാക്കു]

താരനിര: രവി, അശോകൻ, നെടുമുടി വേണു, ജഗതി, റ്റി.പി. മാധവൻ, ബാബു നമ്പൂതിരി,
ഇന്നസന്റ്, കെ.ആർ. വിജയ, കാർത്തിക...

രചന: ഓ.എൻ. വി.
സംഗീതം: ഔസേപ്പച്ചൻ



1. പാടിയതു: യേശുദാസ്

എരിഞ്ഞടങ്ങിയൊരെന്‍ സൂര്യനില്‍ നിന്നു
അടര്‍ന്ന കിരണം ഞാന്‍
എന്റെ സൂര്യനിലേക്കു മടങ്ങാന്‍
ഉഴറും കിരണം ഞാന്‍
ചരമസാഗര സീമയില്‍ നിന്നും
ഉദയാദ്രിയിലെക്കെത്ര ദൂരം
പറയൂ പറയൂ പറയൂ ..

ഇവിടെ


2. പാടിയതു: ചിത്ര & യേശുദാസ്

ജന്മങ്ങള്‍തന്‍ കല്പടവുകളില്‍
നമ്മളൊന്നിച്ചിരുന്നു പാടി
പാടിയ പാട്ടുകള്‍ക്കെല്ലാം
ഒരേ പല്ലവിയായിരുന്നു
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
(ജന്മങ്ങള്‍...)

സ്‌നേഹത്താല്‍ കത്തിജ്വലിക്കും
സൂര്യദേവന്‍ തഴുകുമ്പോള്‍
ആര്‍ദ്രയാം ഭൂമിതന്നാത്മാവ് പാടുന്നു
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
(ജന്മങ്ങള്‍...)

വേര്‍പെടും വേളയില്‍‌പോലും
പിന്നില്‍ ഏതോ വിജനതയില്‍
പിന്‍‌നിലാവായ് വന്നു മന്ദഹസിക്കുന്ന
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
(ജന്മങ്ങള്‍...)

ഇവിടെ


3. പാടിയതു: യേശുദാസ് & ചിത്ര

കുളിരു പെയ്യുന്ന നീലാംബരം
കിളികള്‍ മൂളുന്ന ലീലാങ്കണം
കഥകളോരോന്നു കൈമാറിടുമ്പോള്‍
കാതിലേതോ തേന്‍‌മഴ....
(കുളിര്...)

അളകങ്ങള്‍ വീണിളകും നിന്‍
കുളിര്‍നെറ്റി ഞാന്‍ തഴുകുമ്പോള്‍
ഈ നീലക്കണ്‍കള്‍ തന്നാഴങ്ങളില്‍
ഞാനേതോ മുത്തിന്നായ് മുങ്ങീടിന്നു
സ്‌നേഹാര്‍ദ്രമാനസ നിന്‍ ഗാനധാരയില്‍
ഞാന്‍ എന്നെത്തന്നെ മറക്കുന്നു....
(കുളിര്...)

കുയില്‍ പാടും പൂക്കുടില്‍ തോറും
കുടമുല്ല തേന്‍‌തിരി നീട്ടി
ആരാരും കാണാതൊളിച്ചിരിക്കാം
നേരം പുലരുന്ന നേരം വരെ...
നാമൊത്തുചേരുന്നൊരീ നല്ല വേളയില്‍
നാം നമ്മെത്തന്നെ മറക്കുന്നു...
(കുളിര്...)






4. പാടിയതു: യേശുദാസ്

ശാന്തയാം ശ്യാമയാം യാമിനീ യാമിനീ
നീയെന്‍ സാന്ത്വനമധുരമാം സംഗീതം സംഗീതം
നിന്റെ താന്തതരള സ്വരജപമണികള്‍
തഴുകിയിരിക്കാം ഞാന്‍, തഴുകിയിരിക്കാം ഞാന്‍
(ശാന്തയാം)

എരിഞ്ഞടങ്ങിയൊരെന്‍ സൂര്യനില്‍ നിന്നും
അടര്‍ന്ന കിരണം ഞാന്‍ (എരിഞ്ഞ്)
എന്റെ സൂര്യനിലേക്കു മടങ്ങാന്‍
ഉഴറും കിരണം ഞാന്‍...

ചരമസാഗരസീമയില്‍ നിന്നും
ഉദയാദ്രിയിലേക്കെത്ര ദൂരം
പറയൂ... പറയൂ... പറയൂ...
(ശാന്തയാം)




5. പാടിയതു: യേശുദാസ്

സ്‌നേഹത്തെ വാഴ്‌ത്തിപ്പാടാം - പാടം
ആത്മാവിന്നോമല്‍ക്കുളിരായ് - കുളിരായ്
മേലേ താരകള്‍ കേള്‍ക്കട്ടെ...
ഈ ലോകമാകെയുമേകകുടുംബം
(സ്‌നേഹത്തെ...)

പൂമാനം...
നമ്മുടെ സ്വപ്‌നംപോലെ
ഈ ഭൂമി നമ്മുടെ അമ്മയല്ലേ
ആരും അനാഥരല്ല
ഭൂമിയെ സ്വര്‍ഗ്ഗമായ് മാറ്റും
സ്‌നേഹചൈതന്യം നാം...
(സ്‌നേഹത്തെ...)

ഈ ഗാനം...
നാമൊന്നായ് പാടിടുമ്പോള്‍
ഈ മണ്ണും കോരിത്തരിക്കയല്ലേ
ആരാരും അന്യരല്ല
മര്‍ത്യന്നെ ദേവനായ് മാറ്റും
സ്‌നേഹസൗ‍ന്ദര്യം നാം
(സ്‌നേഹത്തെ...)

Thursday, May 26, 2011

മീനത്തില്‍ താലികെട്ട് [ 1998 ] രാജന്‍ ശങ്കരാടി





ചിത്രം: മീനത്തില്‍ താലികെട്ട് [1998 ] രാജന്‍ ശങ്കരാടി
താരനിര: ദിലീപ്, സുലേഖ, കലഭവൻ മണി. തിലകൻ, ജഗതി, ജനാർദ്ദനൻ....

രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: ഔസേപ്പച്ചന്‍

1. പാടിയതു: യേശുദാസ് & / ചിത്ര

ദൂരെ ഒരു താരം താഴെ ഒരു തീരം
ദൂതിനൊരു കാണാ കാറ്റു കള ഹംസം... [ ദൂരെ...

ചില്ലു വെയിലായാലും രാത്രി മഴ ആയാലും
നിന്റെ കിളി വാതില്‍ക്കല്‍ വന്നു വിളീക്കുമെന്റെ മുത്തേ...
ഏകാന്തമാമീ സന്ധ്യയില്‍
പ്രേമാര്‍ദ്രമാമീ വേളയില്‍...[ ദൂരെ ഒരു താരം...

മായാ കൂടാരത്തില്‍ മാട പ്രാവേ നിന്റെ
മൂളി പാട്ടിന്‍ സ്വരം മെല്ലെ കേള്‍ക്കുന്നു ഞാന്‍ [2]
മാറോടു ചേരാം ചാ‍രെ പറന്നിറങ്ങാം
നോവും നെഞ്ചിലെ മിഴി നീരിന്‍ തുള്ളികള്‍
മിഴി തൂവലാലേ കവര്‍ന്നെടുക്കാം
ആരിരാരം താരാട്ടിനാല്‍
ആനന്ദമായ് ചേര്‍ന്നാടിടാം.. ദൂരെ....

എല്ലാം സ്വപ്നങ്ങളോ
ഏതോ വര്‍ണ്ണങ്ങളോ
എന്റെ രാഗാര്‍ദ്രമാം ജന്മ സാഫല്യമൊ.. [2]
കാണാതെ കാണും മോഹ കുയില്‍ കുരുന്നേ
മഞ്ഞില്‍ മുങ്ങുമീ മഴ വില്ലിന്‍ ചില്ലയില്‍
മലര്‍ തിങ്കളായ് നീ തെളിഞ്ഞുവെങ്കില്‍
ഈ രാത്രിയില്‍ നിന്‍ വേണുവില്‍‍‍
ഹിന്ദോളമായ് ഞാന്‍ മാറിടും.. ദൂരെ...

ഇവിടെ

വീഡിയോ


2. പാടിയതു: യേശുദാസ്.

ആരോമലേ പൊന്‍തൂവലേ
നീയെന്റെയാത്മാവിനാന്തോളനം
ഈ ജന്മമാം മണ്‍തോണിയില്‍
നാം പോകുമേകാന്ത തീര്‍ത്ഥാടനം
പോകാന്‍ തുടങ്ങുന്ന പകല്‍മൈനയും
നാദം വിതുമ്പുന്ന നിഴല്‍വീണയും
താന്തരായി പാടുമീ വേളയില്‍

ആരോമലേ പൊന്‍തൂവലേ
നീയെന്റെയാത്മാവിന്നാന്തോളനം

നീയെന്റെ നോവിന്റെ ഇടനാഴിയില്‍
ഇതളാടുന്ന തിരിനാളമായു്
മാറോടു് ചേര്‍ത്തെന്നും അണയാതെ
നിന്‍ കാരുണ്യം കാത്തീടും ഞാന്‍
ആര്‍ദ്രമാം തലോടലില്‍
നിന്റെ ഹൃദയം തഴുകും ഞാന്‍
ഇടനെഞ്ചില്‍ വീണുറങ്ങീടൂ

ആരോമലേ പൊന്‍തൂവലേ
നീയെന്റെയാത്മാവിന്നാന്തോളനം

രാവിന്റെ മണിവാതിലടയുമ്പോഴും
ദൂരെ പുലര്‍കാലമണയുമ്പോഴും
ഞാനെന്റെ ചിറകിന്റെ ചെറുപീലിയില്‍
നിന്റെ സ്വപ്നത്തിന്‍ ശ്രുതി ചേര്‍ത്തീടും
എന്നുമെന്നുമോര്‍മ്മതന്‍
നറുസ്വര്‍ണ്ണനിലാവലയില്‍
കനിവാര്‍ന്നു നാമലിഞ്ഞീടും

(ആരോമലേ )
ആരോമലേ പൊന്‍തൂവലേ
നീയെന്റെയാത്മാവിന്നാന്തോളനം

ഇവിടെ




3. പാടിയതു: എം.ജി. ശ്രീകുമാർ

മാരിവില്ലിന്മേല്‍ ഒരു മഞ്ഞുകൂടാരം
താരഹാരങ്ങള്‍ തോരണം ചാര്‍ത്തു-
മെന്റെ കൊട്ടാരമായ്
നീലരാത്തിങ്കള്‍ പൊന്‍പീലിമേലാപ്പായ്
മോഹസങ്കല്പജാലകം തീര്‍ത്തു
നിന്റെ കണ്‍പീലികള്‍
നിന്‍ മനസ്സു തൂവല്‍ ചില്ലുവാതിലായി
നിന്‍ കുരുന്നു നാണം കര്‍ണ്ണികാരമായി...
(മാരിവില്ലിന്മേല്‍...)

തുടിച്ചുപാടും പുഴയുടെ അരികിലെ ഇളനീര്‍ കൂട്ടില്‍
കുഞ്ഞിളനീര്‍ കൂട്ടില്‍
കൊതിച്ചു കൊഞ്ചി കുസൃതികളാടാന്‍ ഉണ്ണികള്‍ വേണം
പൊന്നുണ്ണികള്‍ വേണം
കൊക്കുരുമ്മിയാടാന്‍ കൂട്ടു വേണം
നീ കൂടെ വന്നിരുന്നാല്‍ തൂവസന്തം
മഞ്ഞുകോടി ചാര്‍ത്തിടുന്നൊരാതിരക്കുരുന്നേ
(മാരിവില്ലിന്മേല്‍ .....)

കൊളുത്തി വെയ്ക്കാം കുളിരിടുമിരുളില്‍ കുരുന്നു ദീപം
കുഞ്ഞിക്കുരുന്നു ദീപം
മനസ്സില്‍ മീട്ടാം മധുരിതമുതിരും ഹൃദന്തരാഗം
ഈ ഹൃദന്തരാഗം
മൗനമായി പാടാന്‍ കൂടെ വേണം
നീ ചാരേ വന്നിരുന്നാല്‍ ചന്ദ്രകാന്തം
വെണ്ണിലാവുരുക്കിവെച്ച പുഞ്ചിരിത്തിടമ്പേ

(മാരിവില്ലിന്മേല്‍...) (2)

ഇവിടെ




4. പാടിയതു: യേശുദാസ് & സുജാത

(സ്ത്രീ) ഉം...

(പു) മാരിവില്ലിന്മേല്‍ ഒരു മഞ്ഞുകൂടാരം
താരഹാരങ്ങള്‍ തോരണം ചാര്‍ത്തുമെന്റെ കൊട്ടാരമായു്
നീലരാത്തിങ്കള്‍ പൊന്‍പീലിമേലാപ്പായു്
മോഹസങ്കല്‍പ്പജാലകം തീര്‍ത്തു നിന്റെ കണ്‍പീലികള്‍
നിന്‍ മനസ്സു് തൂവല്‍ ചില്ലുവാതിലായു്
നിന്‍ കുരുന്നു നാണം കര്‍ണ്ണികാരമായു്

(സ്ത്രീ) ഉം...
(പു) (മാരിവില്ലിന്മേല്‍ )
(സ്ത്രീ) നീലരാത്തിങ്കള്‍ പൊന്‍പീലിമേലാപ്പായു്
(പു) മോഹസങ്കല്‍പ്പജാലകം തീര്‍ത്തു നിന്റെ കണ്‍പീലികള്‍

(പു) തുടിച്ചു പാടും പുഴയുടെ അരികിലെ ഇളനീര്‍ കൂട്ടില്‍
കുഞ്ഞിളനീര്‍ കൂട്ടില്‍
(സ്ത്രീ) കൊതിച്ചു കൊഞ്ചി കുസൃതികളാടാന്‍ ഉണ്ണികള്‍ വേണം
പൊന്നുണ്ണികള്‍ വേണം
(പു) കൊക്കുരുമ്മിയാടാന്‍ കൂടെ വേണം
നീ കൂടെ വന്നിരുന്നാല്‍ തൂവസന്തം
മഞ്ഞുകോടി ചാര്‍ത്തിടുന്നൊരാതിരക്കുരുന്നേ

(സ്ത്രീ) മാരിവില്ലിന്മേല്‍ ഒരു മഞ്ഞുകൂടാരം
(പു) താരഹാരങ്ങള്‍ തോരണം ചാര്‍ത്തുമെന്റെ കൊട്ടാരമായു്
(സ്ത്രീ) നീലരാത്തിങ്കള്‍ പൊന്‍പീലിമേലാപ്പായു്
(പു) മോഹസങ്കല്‍പ്പജാലകം തീര്‍ത്തു നിന്റെ കണ്‍പീലികള്‍

(സ്ത്രീ) കൊളുത്തിവെയ്ക്കാം കുരിളിടും ഇരുളില്‍ കുരുന്നു ദീപം
കുഞ്ഞിക്കുരുന്നു ദീപം
(പു) മനസ്സില്‍ മീട്ടാന്‍ മധുരിതമുതിരും ഹൃദന്തരാഗം
ഈ ഹൃദന്തരാഗം
(സ്ത്രീ) മൗനമായു് പാടാന്‍ കൂടെ വേണം
(പു) നീ ചാരേ വന്നിരുന്നാല്‍ ചന്ദ്രകാന്തം
വെണ്ണിലാവുരുക്കിവെച്ച പുഞ്ചിരിത്തിടമ്പേ

(സ്ത്രീ) മാരിവില്ലിന്മേല്‍ ഒരു മഞ്ഞുകൂടാരം
(പു) താരഹാരങ്ങള്‍ തോരണം ചാര്‍ത്തുമെന്റെ കൊട്ടാരമായു്
(സ്ത്രീ) നീലരാത്തിങ്കള്‍ പൊന്‍പീലിമേലാപ്പായു്
(പു) മോഹസങ്കല്‍പ്പജാലകം തീര്‍ത്തു നിന്റെ കണ്‍പീലികള്‍
(സ്ത്രീ) നിന്‍ മനസ്സു് തൂവല്‍ ചില്ലുവാതിലായു്
(പു) നിന്‍ കുരുന്നു നാണം കര്‍ണ്ണികാരമായു്

(സ്ത്രീ) ഹാ ഹാ ഹാ ഹാ ഹാ ഹാ
(പു) മാരിവില്ലിന്മേല്‍ ഒരു മഞ്ഞുകൂടാരം
താരഹാരങ്ങള്‍ തോരണം ചാര്‍ത്തുമെന്റെ കൊട്ടാരമായു്
നീലരാത്തിങ്കള്‍ പൊന്‍പീലിമേലാപ്പായു്
(പു) മോഹസങ്കല്‍പ്പജാലകം തീര്‍ത്തു നിന്റെ കണ്‍പീലികള്‍

ഇവിടെ

വീഡിയോ



5. പാടിയതു: യേശുദാസ് & / സുജാത

(M) ഒരു പൂവിനെ നിശാശലഭം തൊട്ടുണര്‍ത്തും യാമമായ്
നറുമഞ്ഞുമീ നിലാക്കുളിരും ഒന്നു ചേരും നേരമായ്
പനിനീരില്‍ നനഞ്ഞ രാത്രിയെ പുലര്‍വെയില്‍ പുല്‍കുമ്പോള്‍
(F) ഒരു പൂവിനെ നിശാശലഭം തൊട്ടുണര്‍ത്തും യാമമായ്

(F) പൂത്തുനില്‍ക്കും കാമിനിമുല്ലയെ പ്രണയവസന്തം പൊതിയുമ്പോള്‍
(M) മാഞ്ഞുപോകും മഞ്ഞണി തിങ്കളില്‍ സൂര്യപരാഗം കുതിരുന്നു
(F) പൂങ്കിനാവിന്‍ ചിറകു തലോടി കുളിര്‍ന്നു നില്‍പ്പൂ ഞാന്‍
(D) വെറുതെ നിന്റെ മിഴിയില്‍ നോക്കി നില്‍ക്കാന്‍ മോഹമായ്
(F) ഒരു പൂവിനെ നിശാശലഭം തൊട്ടുണര്‍ത്തും യാമമായ്

(F) വെള്ളിമേഘത്തേരിലിറങ്ങി വേനല്‍ നിലാവും സന്ധ്യകളും
(M) പെയ്തു തോരും മാമഴയായി പൊന്‍ കിനാവും പൂവിതളും
(F) ഓര്‍മ്മ മൂടും വെണ്‍ താളുകളില്‍ പീലി തെളിയുകയായ്
(M) ഇനിയും തമ്മിലലിയാന്‍ നെഞ്ചു പിടയും സാന്ദ്രമായ്

(M) ഒരു പൂവിനെ നിശാശലഭം തൊട്ടുണര്‍ത്തും യാമമായ്
(F) നറുമഞ്ഞുമീ നിലാക്കുളിരും ഒന്നു ചേരും നേരമായ്
(M) പനിനീരില്‍ നനഞ്ഞ രാത്രിയെ പുലര്‍വെയില്‍ പുല്‍കുമ്പോള്‍

ഇവിടെ

വീഡിയോ



BONUS: COCKTAIL

വീഡിയോ

സാഗരം ശാന്തം [1983] പി.ജി. വിശ്വംഭരൻ



ചിത്രം: സാഗരം ശാന്തം [1983] പി.ജി. വിശ്വംഭരൻ
താരനിര: മമ്മൂട്ടി, നെടുമുടി വേണു, ശാന്തി കൃഷ്ണ, ശ്രീനാഥ്. സുകുമാരി...

രചന: ഓ.എൻ.വി.
സംഗീതം: എം.ബി. ശ്രീനിവാസൻ


1, പാടിയതു; പി. ജയചന്ദ്രൻ & ജാനകി

ഏലം പൂക്കും കാലം വന്നു ഏലേലം പാടി
കാറ്റും കിളിയും പാറിനടക്കും പൂക്കാലം വന്നു
പൂക്കാലം വന്നു

പ്രാവുകള്‍ കുറുകുന്നു, തേന്‍ കിനാവുകള്‍ കുറുകുന്നു
പ്രാവുകള്‍ കുറുകുന്നു, തേന്‍ കിനാവുകള്‍ കുറുകുന്നു
പൂത്തചെമ്പകത്തരുവിന്‍ തണലൊരു പൂമ്പട്ടാവുന്നു
നമുക്കൊരു പൂമ്പട്ടാവുന്നു

കാറ്റിനു കുളിരുന്നു നിന്റെ കവിളിണ തഴുകുമ്പോള്‍
കാറ്റിനു കുളിരുന്നു നിന്റെ കവിളിണ തഴുകുമ്പോള്‍
കാറ്റിലേതോ കിളിയുടെ ദാഹം പാട്ടായൊഴുകുന്നു
ഇണക്കിളി കേട്ടുമയങ്ങുന്നു



വീഡിയോ



2. . പാടിയതു: യേശുദാസ്

:മാണിക്യ മതിലകത്തെ മാളോരേ ഉണരുണരൂ
പാണനൊന്നു പാടുന്നുണ്ടേ പതിരില്ലാ പഴമൊഴികള്‍

മിണ്ടാപ്പൂച്ച മുനിപ്പൂച്ച മിണ്ടാപ്പൂച്ച...
കണ്ണുമടച്ച് പാലുകുടിച്ചു പാലിരുന്ന കലമുടച്ചു
മിണ്ടാപ്പൂച്ച...

തരികിടതോം തകതോം....

കലത്തിന്റെ വാവട്ടം കഴുത്തിലിട്ടുംകൊണ്ട്
നിരത്തിന്റെയോരത്തിരുന്നപ്പോള്‍
പാലുകുടിച്ചെന്ന പരമരഹസ്യം
മാളോരു കണ്ടുപിടിച്ചു
മിണ്ടാപ്പൂച്ച ......

നമ്മുടെ പൂച്ച മിടുക്കന്‍പൂച്ച
കുടിച്ചതു നല്ല പൈമ്പാല്
നറുവെണ്ണയുറയുന്ന പൈമ്പാല്
പ്രേമത്തിന്‍ പൈമ്പാല്

ധിം തക ധിം തക.........

മൂക്കിന്റെ താഴത്തൊരെലിവാലന്‍ മുറിമീശ
മുളയ്ക്കുന്നുണ്ടേ മുഖം മിനുക്കുന്നുണ്ടേ
മൂളിപ്പാട്ടൊന്നു തോന്നുന്നുണ്ടേ മുനി
ആളാകെ മാറുന്നുണ്ടേ
മിണ്ടാപ്പൂച്ച...

തളാങ്കുതകതിമി തരികിടതോം....

മിടുക്കനെ കുടുക്കിയ കുറിഞ്ഞ്യാരേ കുറിഞ്ഞ്യാരേ
മിടുക്കത്തി നീതന്നെ മണിക്കുട്ടി
കൊട്ടും കുരവേം വേണം നമ്മുടെ
ചക്കരക്കുറിഞ്ഞിക്കു കുടിവയ്പ്പ്
കുറുമൊഴി കുയില്‍മൊഴി മയില്‍മിഴിയാളേ
കുറുകുഴലൂതി വരവേല്‍പ്പ്

വീഡിയോtop ten sad songs


3. പാടിയതു: യേശുദാസ്

മലര്‍ത്തിങ്കളെന്തേ മുകില്‍ക്കീറിനുള്ളില്‍
ഒളിക്കുന്നു വീണ്ടും ചിരിക്കുന്നുവോ നീ ചിരിക്കുന്നുവോ? [2]

നിലാപ്പൂക്കള്‍ വീണ്ടും വിടര്‍ത്തുന്നതാരൊ
കിനാവിന്റെ ലോകം തുറക്കുന്നതാരോ
അതില്‍ വര്‍ണ്ണജാലം പനീര്‍പ്പൂക്കളായി
മനസ്സില്‍ പരാഗം ചൊരിഞ്ഞൂ....
മലര്‍ത്തിങ്കളേന്തേ......

കിളുന്നോര്‍മ്മകള്‍ തന്‍ തളിര്‍തിന്നു പാടും
വിഷുപ്പക്ഷിയായ് നീ വിളിക്കുന്നതാരേ?
കണിക്കൊന്നവീണ്ടും മണിപ്പൂക്കള്‍ ചൂടി
മനസ്സില്‍ നിറങ്ങള്‍ പടര്‍ന്നൂ.....
മലര്‍ത്തിങ്കളെന്തേ......


വീഡിയോ

Wednesday, May 25, 2011

2011ലെ സ്റ്റേറ്റ് അവാർഡുകൾ: ഗാനങ്ങൾ









1. ചിത്രം: ജനകൻ [ 2010] എൻ. ആർ. സഞീവ്
രാചന: ഗിരീഷ് പുത്തൻ
സംഗീതം: എം. ജയചന്ദ്രൻ

പാടിയതു: രാജലക്ഷ്മി. 2011 ഏറ്റവും മികച്ച ഗായിക

ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ
മുറ്റത്തെത്തും തെറ്റിപ്പൂവില്‍ ഒളിച്ചിരുന്നേ
മിണ്ടിപ്പറഞ്ഞേ എന്തോ മെല്ലെപ്പറഞ്ഞേ
ചുറ്റിപ്പായും വണ്ടോടൊപ്പം മൂളിപ്പറന്നേ
മഞ്ഞു പൊഴിഞ്ഞേ എന്‍ മനം നിറഞ്ഞേ
നെയ്തലാമ്പലായ്‌ ഓര്‍മ്മകള്‍
ഒന്നിച്ചിരുന്നേ അന്നേ ഒന്നിച്ചിരുന്നേ
തെന്നല്‍ അന്നല്‍ ഊഞ്ഞാലിന്മേല്‍ ഒന്നിച്ചിരുന്നേ

വെള്ളോട്ടു വിളക്കിന്‍ നാളം പോലെ
വെള്ളാരം കുന്നിലെ കാറ്റുണ്ടോ?
മഞ്ചാടിക്കാട്ടിലെ താന്തോന്നിപ്പുള്ളിനു
വേളിക്കു ചാര്‍ത്താന്‍ പവനുണ്ടോ
പൊട്ടിപ്പൊട്ടിച്ചിരിക്കണ കുട്ടിക്കുഞ്ഞി കുറുമ്പിക്ക്
കുറുമൊഴിപ്പൂവിന്‍ കുടയുണ്ടോ
പെയ്തു തോര്‍ന്ന മഴയില്‍ അന്നും
ഒളിച്ചിരുന്നേ ഒളിച്ചിരുന്നേ
(ഒളിച്ചിരുന്നേ ...)


വല്ലോരും കൊയ്യണ കാണാക്കരിമ്പില്‍
കണ്ണാടി നോക്കണ കുയിലമ്മേ
പുന്നെല്ലു മണക്കും പാടം പോലെ
പൂക്കാലം നോറ്റതു നീയല്ലേ
ഉച്ചയ്ക്കെന്റെ പച്ചക്കല്ല് വിളക്കിച്ച കമ്മലിട്ടു
കുരുക്കുത്തി മുല്ലേ കൂടേറാം
പാതി മാഞ്ഞ വെയിലില്‍ അന്നും
ഒളിച്ചിരുന്നേ ഒളിച്ചിരുന്നേ
(ഒളിച്ചിരുന്നേ ...)

ഇവിടെ


വിഡിയോ



2. ചിത്രം: സദ്ഗമയ [2010] ഹരികുമാർ.
താരനിര: സുരേഷ് ഗോപി, നവ്യാ നായർ, ശ്വേതാ മേനോൻ...

രചന: റാ‍ഫീക്ക് അഹമമദ് : 2011 എറ്റവും നല്ല ഗാന രചന അവാർഡ്
സംഗീതം: എം. ജയചന്ദ്രൻ

പാടിയതു: യേശുദാസ്

ഒരു പൂവിനിയും വിടരും വനിയിൽ
ഇതളിൽ കിനിയും മിഴിനീർ മറയും
ഇലകൾ വിരിയും മരുഭൂമികളിൽ
മഴയിൽ വെയിലിൽ നിറമാർന്നുലയും
നിഴലായൊഴിയും സ്മൃതി വേദനകൾ
മനസ്സിൻ തമസ്സിൽ
പുതുമഴയുടെ വിരൽ മുനയായ്
( ഒരു പൂവിനിയും..)

കിളിമൊഴികളിലിളകും തരു നിരകളിലൂടെ
പുലരൊളിയുടെ മായാനടനം തുടരും
അല ഞൊറികളിലുണരും പ്രിയതരമൊരു ശ്രുതിയിൽ
നദിയൊഴുകുമൊരീണം പകരും നിറവിൽ
പിറകേ പിറകേ കളി വഞ്ചികളാൽ
സുഖസ്മരണകളൊഴുകിടുമിതു വഴിയേ
( ഒരു പൂവിനിയും..)

ഇരുൾ വിതറിയ രാവിൻ മറുകരയിരു മൗനം
ഇനി മറവിയിലിടറും കൺ പീലികളിൽ
മലനിരകളിലകലെ മണിമുകിലുകളലയും
മഴയുടെ മണമുതിരും തരിശ്ശിൻ മടിയിൽ
നിറയെ നിറയെ ഹരിതാങ്കുരമായ്
പുതു നിനവുകൾ കതിരിടുമിനിയിവിടെ
( ഒരു പൂവിനിയും..)
വീഡിയോ


3. ചിത്രം; പാട്ടിന്റെ പാലാഴി


രചന: ഓ.എൻ. വി.
സംഗീതം: സുരേഷ് മണിമല

പാടിയതു: ഹരിഹരൻ 2011 ഏറ്റവും മികച്ച ഗായകൻ

പാട്ടുപാടുവാന്‍ മാത്രം ഒരു
കൂട്ടുതേടിയെന്‍ രാപ്പാടീ
വന്നതെന്തിനീ കൂട്ടില്‍ കണി-
ക്കൊന്ന പൊന്നുതിരുമീവനിയില്‍
പാതിരാക്കുരുവി നിന്‍ കിനാവുകള്‍ നിനവുകള്‍
ഏതു മണ്‍ വീണതന്‍ മലര്‍ത്തന്തി
തേടുന്നുവോ കേഴുന്നുവോ?

വിഷാദരാഗഭാവം വിടരാതകതാരിലൊതുക്കീ
വിലോലതന്തിയാകെ വിമൂകശാന്തമായോ?
പറയൂ നിന്‍ തേന്‍ കുടമുടഞ്ഞുവോ?
ഒരു ചക്രവാകം വിതുമ്പീ
ഇന്നെന്‍ സൌഗന്ധികങ്ങള്‍ കൊഴിഞ്ഞുവീഴുന്നുവോ?
പാട്ടു പാടുവാന്‍....

വിശാലനീലവാനില്‍ മധുമാസനിലാവു മയങ്ങീ
മനസ്സരസ്സിലേതോ മരാളികാ വിലാപം
തരളമനസ്സേ തരിക മാപ്പുനീ
ഒരുകാറ്റു കണ്ണീരോടോതീ
സ്നേഹം സംഗീതമാകും
വിദൂരതീരമെങ്ങോ?

ഇവിടെ


വീഡിയോ


4. ചിത്രം: കരയിലേക്കു ഒരു കടൽ ദൂരം [2010] വിനോദ് മങ്കര
താരനിര: ഇന്ദ്രജിത്, മംതാ മോഹൻദാസ്, ധന്യ മേരി വർഗീസ്, ലക്ഷ്മി ശർമ്മ

രചന: ഓ.എൻ. വി.
സംഗീതം: എം. ജയചന്ദ്രൻ 2011 ഏറ്റവും മികച്ച സംഗീത സംവിധായകൻ...

പാടിയതു: ചിത്ര & മധുബാലകൃഷ്ണൻ

ചിത്രശലഭമേ ചിത്രശലഭമേ
അപ്സരസ്സുകൾ തേടും ചിത്രശലഭമേ നീ
അത്രമേൽ സ്നേഹിച്ചതെന്തിനെന്നെ? [2]
ഞാനൊരു കാട്ടുപൂവല്ലേ?
ഘനശ്യാമകാനനം കണിവച്ച പൂവല്ലേ?
ചിത്രശലഭമേ...

അനുപല്ലവി:
തരുലതാവൃന്ദമാടും ഇവിടെയെൻ കളിപ്പന്തൽ
വരു! വരു! എന്നു നിന്നെ വിളിച്ചുവോ
ദലമർമ്മരങ്ങൾപോലും മധുരമായാരോ മീട്ടും
ജലതരംഗത്തിൻ ലോലശ്രുതിപോലെ

തരളലളിതമതിലോലം
തനു തഴുകി പവനനനുവേലം
മലർമിഴികളേ മധുമൊഴികളേ
വരു! തളിക നിറയെ-
യരിയൊരമൃതകളഭവുമായ്

എത്രയോ പൂവുകൾ ഹൃദയം നേദിച്ച
ചിത്രശലഭമല്ലേ!
നിനക്കെന്നെ ഇഷ്ടമെന്നെന്തിനോതി?
ഇഷ്ടമെന്നെന്തിനോതി?
ചിത്രശലഭമേ...

ചരണം:
പുളകിതയാമിനീ സഖികൾ സാക്ഷിയായ്
കളിയരങ്ങിതിലാടിത്തിമിർത്തൂ നാം
മുടിയുലഞ്ഞാടുമൊരു മുളങ്കാടുപോലെ
പീലി വിടർത്തിയ മയിൽ‌പോലെ നൃത്തമാടി ഞാൻ

ഉയിരിലുണരുമൊരു ഗാനം
കളമുരളി ചൊരിയുമൊരു നാദം
ശ്രുതിഭരിതമായ് കരൾ കവരവേ
ഒരു പ്രണയമധുര മദനലഹരിയതിലലിയേ

മറ്റൊരു പൂവിന്റെ മടിയിൽ മയങ്ങിയ
ചിത്രശലഭമല്ലേ!
നിനക്കെന്നെ ഇഷ്ടമെന്നെന്തിനോതി?
ഇഷ്ടമെന്നെന്തിനോതി?
ചിത്രശലഭമേ...



ഇവിടെ


ഇവിടെ

Sunday, May 22, 2011

അഥർവ്വം: [1989] ഡെന്നിസ് ജോസഫ്






ചിത്രം: അഥർവ്വം: [1989] ഡെന്നിസ് ജോസഫ്

താരനിര: മമ്മൂട്ടി, ചാരുഹാസൻ, ഗനെഷ്കുമാർ, സിൽക് സ്മിത, പാർവതി, ജയഭാരതി...
രചന: ഓ.എൻ.വി.
സംഗീതം: ഇളയ രാജാ

1. പാടിയതു: ചിത്ര

അമ്പിളിക്കലയും നീരും തിരുജടയിലണിയുന്ന
തമ്പുരാന്‍റെ പാതിമെയ്യാം ഭഗവതിയെ തുണയരുളൂ
ഭഗവതിയെ തുണയരുളൂ... ശ്രീപാര്‍വ്വതി വരമരുളൂ...
പനിമലയ്ക്കൊരു മകളേ ഗണപതിത്തിരുതായേ...
മണിമുറ്റത്തൊരുണ്ണിക്കാല്‍ കണികാണാന്‍ വരമരുളൂ
(അമ്പിളിക്കലയും)

തമ്പുരാട്ടിയ്ക്കണിയുവാന്‍ എന്തും പൂക്കൊടവിരിഞ്ഞു
തൃത്താപ്പൂ തൃക്കറുക ചെത്തിപ്പൂക്കൊടവിരിഞ്ഞു
എന്തെല്ലാം കാണിയ്ക്ക... എന്തെല്ലാം കാണിയ്ക്ക...
ചെമ്പഴുക്ക താംബൂലം ചെമ്പട്ടും കുങ്കുമവും
പൊന്‍‌കരിമ്പും പൊരിമലരും...
(അമ്പിളിക്കലയും)

പഞ്ചാഗ്നിനടുവിലും അഞ്ചാതെ നിന്നൊരമ്മ
മുക്കണ്ണന്‍മുമ്പിലൊരു പൊല്‍തിങ്കള്‍ത്തിടമ്പായി
പത്തു പൂവും ചൂടിയമ്മ ചോന്ന പട്ടുമുടുത്തമ്മ
നൃത്തമാടും ഭഗവാന്‍റെ പാതിമെയ്യായ്‌ മാറിയമ്മ
(അമ്പിളിക്കലയും)

ഇവിടെ


വീഡിയോ



2. പാടിയതു: ഇളയ രാജാ & പി.. ജയചന്ദ്രൻ

ഓം ഇത്യേ തദക്ഷരമിദം സര്‍വം
തസ്യോപദാഖ്യാനം
ഭൂതം ഭവത് ഭവിഷ്യമിതി
സര്‍വമോംകാരമേവ ഇവ
യച്ഛാന്‍ യത് ത്രികാലാതീതം
തദഭ്യോംകാര ഏവ....

ഏതദ്യേവാക്ഷരം ബ്രഹ്മ
ഏതദ്യേവാക്ഷരം പരം
ഏതദ്യേവാക്ഷരം ജ്ഞാപ
യോ യദിച്ഛതി തസ്യത

ഏതാദാലംബനം ശ്രേഷ്ഠം
ഏതാദാലംബനം പരം
ഏതാദാലംബനം ജ്ഞാത്വാ
ബ്രഹ്മലോകേ മഹീയതേ
ഏതദ്വൈ സത്യകാമാര്‍പ്പണം
ചാപരം ച ബ്രഹ്മ യദോംകാരാക
തസ്മാത് വിദ്യാനേകേനൈവ
യദാനേകൈവ താരമേതി

ഓം ഇതി ബ്രഹ്മ ഓമിതിദവം സര്‍വം
ഓം ഇതി ബ്രഹ്മണ തവാക്ഷന്നര
ബ്രഹ്മോപാവാപ്നവോനേതോ
ബ്രഹ്മൈയോപാവാപ്നോതി
ഓം.............

ഇവിടെ

വീഡിയോ



3. പാടിയതു: എം. ജി . ശ്രീകുമാർ
പൂവായ് വിരിഞ്ഞു.. പൂന്തേന്‍ കിനിഞ്ഞു..
പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു..
പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു..
(പൂവായ്..)
ആ കയ്യിലോ അമ്മാനയാട്ടും..
ഈ കയ്യിലോ പാല്‍കാവടി..
കാലം പകര്‍ന്നു തുടി താളം..
(പൂവായ്..)

ഇളവെയില്‍ തഴുകിയിരു മുകുളമിതള്‍ മീട്ടി..
ഇതളുകളില്‍ നിറകതിര്‍ തൊടു കുറികള്‍ ചാര്‍ത്തി..
(ഇളവെയില്‍..)
ചന്ദന മണി പടിയില്‍ ഉണ്ണി മലരാടി..
ചഞ്ചലിത പാദമിരു ചാരുതകള്‍ പോലെ..
(ചന്ദന മണി..)
താനേ ചിരിക്കും താരങ്ങള്‍ പോലെ..
മണ്ണിന്റെ മാറില്‍ മാന്തളിര് പോലെ..
മാറും ഋതു ശോഭകളെ ഭൂമി വരവേല്‍ക്കയായി..
പൂവായ് വിരിഞ്ഞു.. പൂന്തേന്‍ കിനിഞ്ഞു..
(പൂവായ്..)

പ്രണവ മധു നുകരുവതിന്‍ ഉണരും ഒരു ദാഹം..
കനവുകളില്‍ നിനവുകളില്‍ എരിയുമൊരു ഒരു ദാഹം..
(പ്രണവ മധു..)
മൃണ്‍മയ മനോജ്ഞമുടല്‍ വീണുടയുകില്ലേ..
ഉണ്മ അതിനുള്ളില്‍ എരിയുന്ന കട ദീപം..
(മൃണ്‍മയ..)
കാണാന്‍ ഉഴറുന്നു നാടായ നാടും..
കാടായ കാടും തേടി അലയുന്നു..
ഏത് പൊരുള്‍ തേടിയത് കാനജലമായിതോ..
പൂവായ് വിരിഞ്ഞു.. പൂന്തേന്‍ കിനിഞ്ഞു..
(പൂവായ്..)

ഇവിടെ

വീഡിയോ


4. പാടിയതു: ചിത്ര

പുഴയോരത്തില്‍ പൂത്തോണി എത്തീലാ (2)
മന്ദാരം പൂക്കും മറുതീരത്താണോ
പുന്നാകം പൂക്കും പുഴയോരത്താണോ
ആരാനും കണ്ടോ ദൂരെ എന്‍ പൂത്തോണി
പുഴയോരത്തില്‍ പൂത്തോണി എത്തീലാ (2)

തോണിക്കാര്‍ പാടും ഈണങ്ങള്‍ മാഞ്ഞു
കാതോര്‍ത്തു തീരത്താരോ തേങ്ങുന്നു (തോണിക്കാര്‍...)
മാണിക്യ നാഗം വാഴും കടവില്‍
മാരിവില്ലോടം നീന്തും പുഴയില്‍
ആരാരോ കണ്ടെന്നോതി നാടോടി കിളിയോ (പുഴയോരത്തില്‍...)

[ആ..ആ..ആ..ആ..ആ ...]

മാരിക്കാര്‍ വന്നു മാറത്തു ചായും
തൂമിന്നല്‍ പെണ്‍കൊടിയാളെ കൊണ്ടേ പോയ്‌ (മാരിക്കാര്‍...)
താഴുന്ന സന്ധ്യേ നിന്നെ തഴുകി
താലോലം ആട്ടി പാടും പുഴയില്‍
ആരാരെന്‍ തോണി മുക്കി പൂക്കള്‍ ഒഴുക്കുന്നു (പുഴയോരത്തില്‍...)

ഇവിടെ

വീഡിയോ


5. പാടിയതു: യേശുദാസ്
“ഒഴുകുന്ന കണ്ണീർ തുടച്ചുകൊണ്ടന്നു ഞാൻ...“


ഇവിടെ

ദൈവത്തിന്റെ വികൃതികൾ [ 1994 ] ലെനിൻ രാജേന്ദ്രൻ




ചിത്രം: ദൈവത്തിന്റെ വികൃതികൾ [ 1994 ] ലെനിൻ രാജേന്ദ്രൻ
താരനിര: രഘുവരൻ, ശ്രീ വിദ്യ, മാളവിക, വിനീത്, സുധീഷ്, തിലകൻ, ശാന്താ ദേവി,
സിദ്ദിക്ക്..

രചന: ഒ എൻ വി കുറുപ്പ്
സംഗീതം: മോഹൻ സിത്താര


1. പാടിയതു: കെ ജെ യേശുദാസ്

ഇനിയൊരു ഗാനം നിനക്കായ്
നിനക്കായ് മാത്രം പാടാം ഞാന്‍
ബന്ധുരേ നിന്നെ
വെറുതെ സ്നേഹിക്കുമൊരു മോഹം
സ്വരവീണയായ് അരികെ (ഇനിയൊരു ഗാനം...)

കം സെപ്റ്റംബര്‍ വീണ്ടുമോര്‍ക്കുവാന്‍
വീണ്ടും പാടാന്‍ പോരു നീ
വെണ്‍പിറാക്കള്‍ മൂളും സന്ധ്യകള്‍
കുഞ്ഞു ലില്ലിപ്പൂക്കളും ഇഷ്ടമാര്‍ന്നോതുന്നു
നൂപുരങ്ങള്‍ ചാര്‍ത്തി നീ
ആടുന്ന കാണാന്‍ മോഹം (ഇനി)

ഏതു പൂവില്‍ ഏറെ സൌരഭം
ഓര്‍മ്മകള്‍ തന്‍ പൂക്കളില്‍‍
ഏതൊരോര്‍മ്മ വാടാപ്പൂക്കളായ്
കാതരേ നിന്നോര്‍മ്മകള്‍
മായുമീ യാമിനി പാഴ് കിനാവാം
മായുകില്‍ ഓര്‍മ്മതന്‍ പൂക്കള്‍ മാത്രം (ഇനി)

AUDIO



2. രചന & പാടിയതു: വി. മധുസൂദനൻ നായർ.

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി
നീ നിറമുള്ള ജീവിതപ്പീലി തന്നു (ഇരുളിന്‍..)
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തില്‍ ഒരു കൂടു തന്നു
ആത്മ ശിഖരത്തില്‍ ഒരു കൂടു തന്നു

ഒരു കുഞ്ഞുപൂവിലും തളിര്‍കാറ്റിലും
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ (ഒരു കുഞ്ഞു..)
ജീവനൊഴുകുമ്പൊളൊരു തുള്ളി ഒഴിയാതെ നീ തന്നെ
നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായ്‌ നിന്നെപ്പടര്‍ത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ

ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും
നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും (ഒരു കൊച്ചു..)
കനിവിലൊരു കല്ലു കനിമധുരമാകുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പൊകുന്നു

അടരുവാന്‍ വയ്യ .. അടരുവാന്‍ വയ്യ
നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും (അടരുവാന്‍..)
ഉരുകി നിന്നാത്മാവിന്‍ ആഴങ്ങളില്‍ വീണു പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം (2)
നിന്നിലടിയുന്നതേ..നിത്യ സത്യം



VIDEO



AUDIO



3. പാടിയതു: ഉഷാ ഉതുപ്പ്

ഞാന്‍ ഈ രാത്രിയെ സ്നേഹിക്കുന്നു ..സ്നേഹിക്കുന്നു(2)
അവള്‍ എനിക്കേകുന്നു സ്വപ്നങ്ങള്‍
അഴകുറ്റ സ്വപ്നങ്ങള്‍ എത്ര ബാക്കി ..ആ..
(ഞാന്‍ ഈ രാത്രിയെ സ്നേഹിക്കുന്നു)

അവളെന്നെ പൂക്കളാല്‍ മൂടുന്നു(2)
പറുദീസയില്‍ നിന്നു കൊണ്ടുവന്ന
പനിനീര്‍പ്പൂക്കളാല്‍ മൂടുന്നു(പറുദീസ)
എന്നെ മൂടുന്നു എന്നെ മൂടുന്നു
(ഞാന്‍ ഈ രാത്രിയെ സ്നേഹിക്കുന്നു)

അവള്‍ എനിക്കൊരു കൊച്ചു വീടു തന്നു(2)
തിരുവത്താഴങ്ങളില്‍ ഒരുമിച്ചിരിക്കുവാന്‍
ഒരു പാട്ടു പാടാനാരു വരും കൂടെ
ആരു വരും കൂടെ ആരു വരും
(ഞാന്‍ ഈ രാത്രിയെ സ്നേഹിക്കുന്നു)

ഇവിടെ

അവരുണരുന്നു [ 1956 ] എന്‍. ശങ്കരന്‍ നായര്‍


ചിത്രം:: അവരുണരുന്നു [ 1956 ] എന്‍. ശങ്കരന്‍ നായര്‍
താരനിര: സത്യൻ.പ്രേം നസീർ, ബഹദൂർ, കുട്ടൻ പിള്ള,
കാമ്പിശ്ശേരി കരുണാകരൻ, കുമാരി, പ്രേമ, ആരന്മുള പൊന്നമ്മ....

രചന: വയലാർ രാമവർമ്മ
സംഗീതം: വി ദക്ഷിണാമൂർത്തി

1. പാടിയതു: എ എം രാജ & ജിക്കി കൃഷ്ണവേണി

ഒരു കാറ്റും കാറ്റല്ല ഒരു പാട്ടും പാട്ടല്ല
ഓടക്കുഴലുമായ് നീയില്ലേ
ഓമനപ്പാട്ടുമായ് നീയില്ലേ (ഒരു കാറ്റും..)

കളി വഞ്ചി തുള്ളി കവിളത്തു നുള്ളി
കരളിന്റെ കിളിവാതിൽ നീ വന്നു തള്ളി (ഒരു കാറ്റും..)

ഉള്ളിലുറങ്ങും പുള്ളിക്കുയിലേ
കിള്ളിയുണർത്തിയതാരാണ് നിന്നേ (ഒരു കാറ്റും..)

കരിമണ്ണിൽ പൂത്തു
കനലൊളികൾ കോർത്തു
കരിയില്ലീ അനുരാഗമുല്ലമാല
തിരി നീട്ടി നീയെന്റെ ഇരുൾ മൂടും
മണിവീണ മീട്ടി നീ മണവാട്ടി (ഒരു കാറ്റും...)

ഇവിടെ





2.പാടിയതു: കോറസ്


ആലോലത്തിരയാടി മേലാകാശക്കുട ചൂടി (2)
മേലാകാശക്കുട ചൂടി
കാലത്തങ്ങടെ കടലമ്മയ്ക്കൊരു നീലച്ചേലയുടുപ്പിച്ചേ
ജിഞ്ചോല (3) ജോലാ
ജിഞ്ചോല (2)

കടലിന്‍കരയില്‍ വളരും തെങ്ങുകള്‍
ആ... പൊന്നുക്കുടം ചൂടി - കുന്നിന്‍തെന്നലാടി
ഓ... പലനാടിന്‍മോടികള്‍ പാടി
കടലിന്‍...
താണടിഞ്ഞ ജീവിതത്തെ താങ്ങി നിര്‍ത്തുന്നേ (2)

ഏ.. ജിഞ്ചോല - ജിഞ്ചോല...
വഞ്ചിവലകളും ചാളത്തടികളും
ചാട്ടൊളി ചൂണ്ടലെല്ലാം - എടുക്കുവിന്‍
ചാട്ടൊളി ചൂണ്ടലെല്ലാം

പട്ടിണി ചൂടിനെ തെല്ലൊതുക്കീടുവാന്‍
നമ്മുടെ ജീവനെ പോടുന്നേന്‍
(പട്ടിണി)

കടലിന്‍ കരയില്‍ ഒളിയും മീനുകള്‍
ദാ... ഒന്നായിത്തുള്ളിച്ചാടി
മിന്നും പൊന്നലകളിലാടി
ഓടിയെത്താന്‍ ഓടങ്ങളെ മാടി വിളിക്കുന്നേ (2)

വാളയും ചാളയും ആവോലെ അയിലയും
കൊഞ്ചും കുറുമ്പോടും മാണകൊക്കൈലയും
മങ്കട വങ്കട ചൂരതേടു്
ഓളപ്പടവിലേയ്ക്കു് ഓടി എത്താന്‍
ഓടത്തേ മാടി വിളിക്കുന്നേ
(ഓ... ജിഞ്ചോല...)

നല്ല കാലം (5)


3. പാടിയതു: കമുകറ പുരുഷോത്തമൻ

അറിയാമോ ചോറാണു ദൈവം - ആഹാ
മനുജര്‍ക്കു വലുതാണു് വയറാണു ദൈവം
(അറിയാമോ)
അറിയാമോ ചോറാണു ദൈവം

വാനോളം പുരകള്‍കെട്ടി വാണിടുന്ന വലിയവരെ
നാടാകെ വയലുനീട്ടി കൃഷിചെയ്യും ഉടയവരേ
(അറിയാമോ)
അറിയാമോ ചോറാണു ദൈവം

അച്ഛാ ഒരു കാശു പിച്ചതരണമേ
കൊച്ചിനു കരിക്കാടിക്കായി എന്നും വിളിപ്പോര്‍ക്കു
(അറിയാമോ)
അറിയാമോ ചോറാണു ദൈവം

പീരങ്കിതോക്കും താങ്ങി മുന്നില്‍
പോരാടി ചോര ചോര്‍ത്താല്‍
(പീരങ്കി)
മാളോരും പോവതെന്തേ
അറിയാമോ ചോറാണു ദൈവം

വയറെരിയുമ്പോള്‍ പ്രേമമെന്തേ
വയറെരിയുമ്പോള്‍ നാണമെന്തേ
(വയറെരി)
(അറിയാമോ)
അറിയാമോ ചോറാണു ദൈവം

പുത്തന്‍യുഗമൊന്നു നമ്മെ എത്തിനോക്കി
ഭൂമി അധ്വാനിപ്പോര്‍ക്കെന്നു തന്നെ വ്യക്തമാക്കി
സത്യമേ സകല മത തത്വമെല്ലാം
അതിലൊത്തൊതുങ്ങി നില്പതുണ്ടു് മാളോരേ
മാളോരേ പൊന്നുമാളോരേ അതേ
(അറിയാമോ)




4. പാടിയതു: ശാരദ

ആരോമല്‍ക്കുഞ്ഞേ ആരീരാരോ
കറയറ്റപൊന്നേ കരയാതെ കണ്ണേ
(ആരോമല്‍) (2)

കൊഞ്ചിക്കുഴഞ്ഞാടി എന്‍ചാരെ വന്നു
പഞ്ചാരയുമ്മ എന്നേകുമോ
(കൊഞ്ചി)
ചാഞ്ചാടി അച്ഛന്റെ നെഞ്ചില്‍കരേറി (2)
പിഞ്ചുകൈതാളം പിടിക്കുന്നതെന്നോ
(ആരോമല്‍)

ഉരുകുന്നൊരമ്മതന്‍ വേദന
തീര്‍ക്കാനവതാരം ചെയ്തൊരു തങ്കമേ
(ഉരുകുന്നൊരമ്മ)
ഇരുളില്‍ നിന്നെന്നെ അരുണോദയത്തില്‍ (2)
കരവല്ലി ഏകി കരയേറ്റുമോ - നീ
(ആരോമല്‍)
ആരീരാരാ ആരാരാ




5. പാടിയതു: കമുകറ & ശ്യാമള

(പു) എന്‍ മാനസമേ നിലാവേ ഓടിവാ
(സ്ത്രീ) എന്‍ മദനാ കമനാ രമണാ വാ
വെണ്‍മതിപോലെ എന്‍മതിപോലെ
വന്നുജിച്ചാലെ
(പു) (എന്‍ മാനസമേ)

(പു) മധുവുണ്ടു വണ്ടുകള്‍ മലരിലായു്
മരുവുന്നു മേ സഖി
അതുമല്ല ചെണ്ടുകള്‍ സന്ദേശം
പകരുന്നു കാണ്‍ക നീ
(സ്ത്രീ) അതുപോല്‍ നമ്മളെന്നും
പൊന്‍മലരായു് നല്‍മലരായു്
നല്‍ഗുണമായു്
(പു) (എന്‍ മാനസമേ)

(സ്ത്രീ) തവഗാനമാലയില്‍ മലര്‍വാനി
തലചാച്ചു മല്‍സഖേ
(പു) ശരിയാണു നിന്റെ രാഗമെന്നില്‍
ഇണയാകാന്‍ സഖി

(എന്‍ മാനസമേ)

6. പാടിയതു:

കിഴക്കുനിന്നൊരു പെണ്ണുവന്ന്
കിനാവുപോലൊരു പെണ്ണുവന്ന്
കയറുപിരിക്കണ് കതിരിഴനൂല്‍ക്കണ്
കാണാനെന്തൊരു ശേല്
കാണാനെന്തൊരു ശേല്
ആ................

തട്ടമുണ്ടോ പെണ്ണിന് തരിവളയുണ്ടോ പെണ്ണിന്
ആ..........
തട്ടമില്ല തരിവളയില്ല താലികെട്ടാനാളില്ല

കിഴക്കുനിന്നൊരു പെണ്ണുവന്ന്‍
കിനാവുപോലൊരു പെണ്ണുവന്ന്

കിഴക്കുനിക്കണ പെണ്ണല്ലേ നിന്ന്
കിനാവുകാണണ പെണ്ണല്ലേ
താലികെട്ടാനാളൊണ്ട് നിന്നെ
തട്ടമിടീക്കാനാളൊണ്ട്
ഇത്തറനാളും നീയെന്തേ
നൃത്തം വെയ്ക്കാനെത്താഞ്ഞൂ?
മുത്തുക്കുടമണി പോരാഞ്ഞോ?
മുല്ലപ്പന്തലു പോരാഞ്ഞോ?

കിഴക്കുനിന്നൊരു പെണ്ണുവന്ന്
കിനാവുപോലൊരു പെണ്ണുവന്ന്

പണ്ട്പണ്ടൊരു പെരുമാള്- വന്ന്
പങ്കുവെച്ചൊരു മലനാട്
വിണ്ടുകീറിയ കരളിന്നിഴകള്
വീണ്ടുമിണക്കിയ മലനാട്
ആ മലനാടിന്‍ മലര്‍മുറ്റത്തൊരു
പൂവിളികേട്ടോ പെണ്ണാളേ

കിഴക്കുനിന്നൊരു പെണ്ണുവന്ന്

ഇവിടെ

7. പാടിയതു: എൽ.പി. ആർ. വർമ്മ

മാവേലിനാട്ടിലെ മന്ദാരക്കാട്ടിലെ
മണമോലും ആനന്ദക്കാറ്റിലെ
(മാവേലി)

ഹ ഹൗ ട്രൂ
മണമോലും ആനന്ദക്കാറ്റിലെ

മണിനെല്ലിന്‍ കതിരാടി ജനകീയക്കുയില്‍പാടി
പണമുള്ളോര്‍ക്കണി ചേര്‍ന്നു കൂടവേ
(മണിനെല്ലിന്‍)
പണിചെയ്യും പാവങ്ങള്‍ക്കരിയില്ല
തുണിയില്ല വീടില്ല വീഴുന്നു റോഡിലേ
(പണിചെയ്യും)
(മാവേലി)

ഇടവിട്ടുപിരിയാതെ മടിയേതും കലരാതെ
ഒരുമിപ്പിന്‍ തൊഴിലാളിക്കൂട്ടരേ
(ഇടവിട്ടു)
നിങ്ങളുണരുവിന്‍ തൊഴിലാളിക്കൂട്ടരെ
അടിമത്വക്കടവെട്ടി ആശ്വസച്ചോറൂട്ടി
ആനന്ദക്കൊടി നാട്ടാം കൂട്ടരേ
(അടിമത്വ)
ആനന്ദക്കൊടി നാട്ടാം കൂട്ടരേ

ഇവിടെ

8. പാടിയതു: പത്മിനി

ഒരു മുല്ലപ്പന്തലില്‍ വന്നാല്‍
ഓമനപ്പൂമാല തന്നാല്‍ ഒരു കൂട്ടം
ഒരു കൂട്ടം പകരം തരുമോ കൂട്ടുകാരാ
(ഒരു മുല്ല)

മാണിക്യവീണ മുറുക്കി ഞാന്‍
മന്ദാരമാല കൊരുത്തു ഞാന്‍
ഈ നൃത്തവേദിയില്‍ - എന്നോ
മറഞ്ഞ കിനാവില്‍ മണിത്തേരില്‍
വന്നൂ വസന്തം മൃദംഗം മുഴക്കാന്‍
(ഒരു മുല്ല)

കാടായ കാടുകള്‍ തേടി - നിന്നെ
കൂടായ കൂടുകള്‍ തേടി
കൂട്ടിന്നിളങ്കിളി കുഞ്ഞോലപ്പെണ്‍കിളി
കൂട്ടിന്നകത്തിന്നു പാടി
(കൂടായ)

വെള്ളിച്ചിലമ്പുകള്‍ ചാര്‍ത്തി പിന്നെ
വള്ളിക്കുടില്‍ മെത്ത നീര്‍ത്തി - ഇന്നു
മുന്തിരിച്ചാറുമായു് മുന്നിലേയ്ക്കെത്തി നീ
തമ്പുരുമീട്ടാമോ മാരാ - നിന്റെ
തമ്പുരുമീട്ടാമോ മാരാ

മണിമുകിലണയും മഴവില്‍ക്കൊടിയേ
മായരുതേ നീ മായരുതേ
ഇന്നലെ ഇരവില്‍ വെണ്‍തിങ്കള്‍ക്കല
നിന്നു മയങ്ങിയ ഗോപുരനടയില്‍
വന്നൂ പീലിത്തിരുമുടി ചൂടി നീ
വിണ്ണില്‍ നീയൊരു വനനര്‍ത്തകനായു്
മണിമുകിലണിയും മഴവില്‍ക്കൊടിയേ




9. പാടിയതു: എൽ.പി.ആർ. വർമ്മ & ലളിതാ തമ്പി

പു) പാലൊളി പൂനിലാ പുഞ്ചിരികൊണ്ടെന്റെ
മാലാകെ മാറിടുന്നു മനം പ്രേമാര്‍ദ്രമായിടുന്നു
(പോലൊളി)
ജീവിതപ്പോരിലെന്‍ തേരാളിയായിടും
ആനന്ദദായിനിയേ പ്രാണാധിനായികയേ

(സ്ത്രീ) എന്നും ഞാനെന്‍ മനക്കണ്ണാടിയില്‍ക്കാണും
എന്‍ ജീവനാഥനെന്നോ ഇനി വന്നുചേരുന്നതെന്നേ
വേദനകൊണ്ടാത്മശോധന ചെയ്തതോ
പാപമേ സാഹസമാ - എന്റെ ജീവിതമീവിധമോ

(പു) കര്‍ഷകമുദ്രതന്‍ തൂവേര്‍പ്പണിമുത്തു
കൈത്തലത്താല്‍ തുടയ്ക്കാന്‍
എന്റെ ചിത്തതാരില്‍ ലയിക്കാന്‍
ഉത്തമേ എന്നിനിയൊക്കുമോ
ഇല്ലെങ്കില്‍ ചത്തുപോം നിന്റെ നാഥന്‍
നിങ്കലെത്തുമോ ഈ വിലാപം

(സ്ത്രീ) നീറുന്ന ചിന്തയാലന്തരംഗം
അഴലേറുന്ന തീച്ചൂളയായി
അതു മാറുന്ന കാലമേതോ

(പു) വാടൊല്ലാ നിന്‍മനം
തേടൊല്ലാ താപത്തെ
കൂടും നാം കൂട്ടുകാരായു്
പ്രേമം പാടുന്ന പാട്ടുകാരായു്
ദാമ്പത്യജീവിത പൂന്തോപ്പിലെന്നെന്നും
ആദര്‍ശസമ്പന്നരായു് വാഴും (2)

Monday, May 16, 2011

ദീപസ്തംഭം മഹാശ്ചര്യം [ 1999 ]കെ.ബി. മധു






ചിത്രം: ദീപസ്തംഭം മഹാശ്ചര്യം [ 1999 ]കെ.ബി. മധു
താരനിര: ദിലീപ്, ജോമോൾ, സംഗീത, ജഗതി, ഹരിശ്രീ അശോകൻ, രാജൻ പി. ദേവ്, കവിയൂർ
രേണുക, ജഗദീഷ്, മധുപാൽ, മമ്മുകോയ, മാധവൻ....

രചന: യൂസഫലി കേച്ചേരി
സംഗീതം: മോഹന്‍ സിതാര



1. പാടിയതു: യേശുദാസ് / രധികാ തിലക്

നിന്റെ കണ്ണില്‍ വിരുന്നു വന്നൂ
നീല സാഗര വീചികള്‍ (2)
പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നൂ
പുഷ്യരാഗ മരീചികള്‍
നിന്റെ കണ്ണില്‍ വിരുന്നു വന്നൂ
നീല സാഗര വീചികള്‍ (2)

അന്തി മേഘം വിണ്ണിലുയര്‍ത്തീ
നിന്റെ കവിളിന്‍ കുങ്കുമം
അന്തി മേഘം വിണ്ണിലുയര്‍ത്തീ
നിന്റെ കവിളിന്‍ കുങ്കുമം
രാഗ മധുരം നെഞ്ചിലരുളി
രമ്യ മാനസ സംഗമം
വാന ഗംഗ താഴെ വന്നൂ
പ്രാണ സഖിയെന്‍ ജീവനില്‍

(നിന്റെ കണ്ണില്‍ )

താമരക്കുട നീര്‍ത്തി നിന്നൂ
തരള ഹൃദയ സരോവരം
താമരക്കുട നീര്‍ത്തി നിന്നൂ
തരള ഹൃദയ സരോവരം
ചിന്തു പാടീ മന്ദ പവനന്‍
കൈയ്യിലേന്തീ ചാമരം
പുളക മുകുളം വിടര്‍ന്നു നിന്നൂ
പ്രേയസീ നിന്‍ മേനിയില്‍
(നിന്റെ കണ്ണില്‍)

ഇവിടെ

ഇവിടെ


വീഡിയോ


2. പാടിയതു: യേശുദാസ് & രാധികാ തിലക്


(M) എന്റെ ഉള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടീ
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍ (എന്റെ ഉള്ളുടുക്കും....)
(F) ഓ.... നിന്റെ കൈയ്യില്‍ കയ്യും കോര്‍ത്ത്‌ തോളിലെന്റെ തോളും ചേര്‍ത്ത്
കൂടെ വരാന്‍ കാത്തിരുന്നു ഞാന്‍
പൊന്നേ നിന്റെ കൂടെ വരാന്‍ കാത്തിരുന്നു ഞാന്‍....
(M) എന്റെ ഉള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടീ
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍..

(M) നാഴി മണ്ണും തുളസി തറയും മൺചുവരും മാലിപ്പുരയും (2)
അവിടെ എന്നോടൊത്തു പൊറുക്കാന്‍ ആശ കിളിയേ പോരാമോ ....
(F) നിന്റെ നെഞ്ചിനകത്തുണ്ടല്ലോ നീല വാനം പോലൊരു മനസ്സ് (2)
അവിടെ ചിറകും ചിറകുമുരുമ്മി ആറ്റ കിളി ഞാന്‍ പാര്‍ക്കാമല്ലോ ..

(M) എന്റെ ഉള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടീ
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍..

(M) കോട മഞ്ഞും ചുഴലിക്കാറ്റും കൂരിരുട്ടിലൊരിടിയും മഴയും (2)
എന്റെ കുടിലു പൊളിക്കാന്‍ വന്നാല്‍ എന്തു ചെയ്യും പൈങ്കിളിയെ.....
(F) പേടി തോന്നും രാത്രിയിലെല്ലാം വീതി ഏറും നിന്നുടെ മാറില്‍ ...(2)
എന്റെ കൈയ്യാല്‍ ഇങ്ങനെ ഇങ്ങനെ നിന്നെ പുല്‍കി ഉറങ്ങാമല്ലോ

(M) എന്റെ ഉള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടീ
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍.
(F) ഓ.... നിന്റെ കൈയ്യില്‍ കയ്യും കോര്‍ത്ത്‌ തോളിലെന്റെ തോളും ചേര്‍ത്ത്
കൂടെ വരാന്‍ കാത്തിരുന്നു ഞാന്‍
പൊന്നേ നിന്റെ കൂടെ വരാന്‍ കാത്തിരുന്നു ഞാന്‍
(M) എന്റെ ഉള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടീ
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍......

ഇവിടെ




3.... പാടിയതു: യേശുദാസ്

കളവാണി നീയാദ്യം കണ്മുന്നില്‍ വന്നപ്പോള്‍
പല ജന്മം മുന്‍പേ നമ്മള്‍ പരിചിതരാണെന്നു തോന്നി
ഒരു പ്രേമത്തിന്‍ കനലെന്റെ നെഞ്ചില്‍ നീറി... നെഞ്ചില്‍ നീറി
(കളവാണി....)

കളവാണി നീയാദ്യം കണ്മുന്നില്‍ വന്നപ്പോള്‍
പല ജന്മം മുന്‍പേ നമ്മള്‍ പരിചിതരാണെന്നു തോന്നി
ഒരു പ്രേമത്തിന്‍ കനലെന്റെ നെഞ്ചില്‍ നീറി... നെഞ്ചില്‍ നീറി
(കളവാണി....)

വളയില്ല തളയില്ല മാന്‍ കണ്ണില്‍ മഷിയില്ല
എന്നിട്ടും സഖി നിന്നെ തിരിച്ചറിഞ്ഞു ഞാന്‍ തിരിച്ചറിഞ്ഞു
പൊയ്പ്പോയ ജന്മത്തിന്‍ പൊട്ടാത്ത ചരടിന്മേല്‍
മണിമുത്തേ വിധി നിന്നെ കോര്‍ത്തുവെച്ചു, കോര്‍ത്തുവെച്ചു
(കളവാണി......

കഥയൊന്നും പറയാതെ ഹൃദയങ്ങള്‍ അറിയാതെ
വരമായി സഖി നിന്നെ തിരിച്ചു തന്നു എന്നെ വിളിച്ചു തന്നു
എന്‍ മൌനഗാനത്തില്‍ പൊന്നോമല്‍ പൂവായി
ആത്മാവിന്‍ വനി നിന്നെ വിടര്‍ത്തി നിര്‍ത്തി, വിടര്‍ത്തി നിര്‍ത്തി
(കളവാണി ....)

ഇവിടെ





4. പാടിയതു: മോഹൻ സിതാര

പ്രണയകഥ പാടി വന്നു തെന്നല്‍
പ്രമദവനിയാടി നിന്നു മുന്നില്‍ (പ്രണയകഥ ....)
പൂവേ... ഉണരൂ....മൃദുലേ....
കാതര മിഴിയില്‍ കനവുകളേന്തി
കവിളിണയില്‍ നീ അണിയൂ നറു കളഭം
(പ്രണയകഥ........... മുന്നില്‍)
( പ്രണയകഥ........... മുന്നില്‍)


എന്‍ മാനസം പൊന്‍ വീണയായ് മീട്ടുവാനോ വന്നു നീ
എന്‍ ജീവിതം കല്‍ഹാരമായ് മാറ്റുവാനോ വന്നു നീ
ഓമല്‍ക്കിനാവേ......
രാഗങ്ങളും പൊന്‍ പൂക്കളും ചുണ്ടിലേന്തി പോരൂ നീ
(പ്രണയകഥ........... മുന്നില്‍)
പ്രണയകഥ........... മുന്നില്‍)


സ്വപ്‌നങ്ങള്‍ തന്‍ പൂവാടിയില്‍ പ്രേമഗാനം പാടി നീ
എന്നോര്‍മ്മ തന്‍ മൺവേദിയില്‍ ഹേമലതയായ് ആടി നീ
പൂവെണ്ണിലാവേ......
രാഗങ്ങളും മോഹങ്ങളും നെഞ്ചിലേന്തി പോരൂ നീ

പ്രണയകഥ പാടി വന്നു തെന്നല്‍
പ്രമദവനിയാടി നിന്നു മുന്നില്‍
പൂവേ... ഉണരൂ...മൃദുലേ.......
കാതര മിഴിയില്‍ കനവുകളേന്തി
കവിളിണയില്‍ നീ അണിയൂ നറു കളഭം

ഇവിടെ




5. പാടിയതു: യേശുദാസ് / ചിത്ര

സിന്ദൂരസന്ധ്യേ പറയൂ നീ
പകലിനെ കൈവെടിഞ്ഞോ
അതോ രാവിന്‍റെ മാറിലടിഞ്ഞോ
നിൻ പൂങ്കവിളും നനഞ്ഞോ
സിന്ദൂരസന്ധ്യേ പറയൂ നീ
പകലിനെ കൈവെടിഞ്ഞോ...
നീ പകലിനെ കൈവെടിഞ്ഞോ.....

നിഴലേ ഞാന്‍ നിന്നെ പിന്‍തുടരുമ്പോള്‍
നീങ്ങുകയാണോ നീ
അകലേ..... നീങ്ങുകയാണോ നീ
അഴലേ നിന്നില്‍ നിന്നകലുമ്പോളെല്ലാം
അടുക്കുകയാണോ നീ എന്നിലേക്കടുക്കുകയാണോ നീ..
ഓ..ഓ..ഓ......
സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ
നീ പകലിനെ കൈവെടിഞ്ഞോ.......

മാനസം ചുംബിച്ച മന്ദാരവല്ലിയില്‍
മിഴിനീര്‍ മുകുളങ്ങളോ
അതോ കവിയും കദനങ്ങളോ
ആട്ടവിളക്കിന്‍റെ ഇടറുന്ന നാളത്തില്‍
നടനെന്നുമൊരു പാവയോ...
വിധി ചലിപ്പിക്കും വെറും പാവയോ...
ഓ..ഓ..ഓ..........
(സിന്ദൂരസന്ധ്യേ....)


ഇവിടെ

വീഡിയോ


6. പാടിയതു: ചിത്ര


സ്നേഹത്തിന്‍ പൂനുള്ളി പൂജിച്ചു ഞാന്‍
എന്‍ ജന്മം നിന്‍ മുന്നില്‍ നേദിച്ചു ഞാന്‍

സ്നേഹത്തിന്‍ പൂനുള്ളി പൂജിച്ചു ഞാന്‍
എന്‍ ജന്മം നിന്‍ മുന്നില്‍ നേദിച്ചു ഞാന്‍
മനസ്സിന്റെ വൃന്ദാവനിയില്‍ ചിലമ്പിട്ടു തുള്ളും കണ്ണാ ....
നിനക്കിതാ ജീവന്റെ തൂവെണ്ണ....
(സ്നേഹത്തിന്‍.......... നേദിച്ചു ഞാന്‍ )

കാളിന്ദീ തീരമുണര്‍ന്നൂ കങ്കേളി പൂക്കള്‍ വിടര്‍ന്നൂ ..(2)
ഓടക്കാര്‍വര്‍ണ്ണാ ഇനിയും വന്നതില്ല നീ ....
ആറ്റുനോറ്റു കാത്തിരിപ്പൂ ആരാധിക രാധികാ ..
(സ്നേഹത്തിന്‍.......... നേദിച്ചു ഞാന്‍ )

നിന്നുടെ മുരളിക പാടീ..ഗോപകുമാരികള്‍ ആടീ ..(2)
എന്‍ മോഹചിന്തുകള്‍ ഇനിയും കേട്ടതില്ല നീ....
ആറ്റുനോറ്റു കാത്തിരിപ്പൂ ആരാധിക രാധികാ ..
(സ്നേഹത്തിന്‍....................... ജീവന്റെ തൂവെണ്ണ)

സാ.. സാസ സാസാ...ഗരിഗ സരി സനിരിസ നിരിസാ
നിസ രീരിരീ..സരി ഗാഗഗാ രിഗ മാമമാ ഗമ പാപപാ
ധനീസ സാസാസ..നീസ സാസാസ ..
ധനി നീനീനി ധനി നീനീനി രീഗ സാരി നീസ ധാനീ .
സാനീമാപ ഗ മ ധാ.. നീ... സാ...

സ്നേഹത്തിന്‍ പൂനുള്ളി പൂജിച്ചു ഞാന്‍
എന്‍ ജന്മം നിന്‍ മുന്നില്‍ നേദിച്ചു ഞാന്‍
സ്നേഹത്തിന്‍ പൂനുള്ളി പൂജിച്ചു ഞാന്‍
എന്‍ ജന്മം നിന്‍ മുന്നില്‍ നേദിച്ചു ഞാന്‍

ഇവിടെ


വീഡിയോ

Sunday, May 15, 2011

സദ്ഗമയ [2010] ഹരികുമാർ





ചിത്രം: സദ്ഗമയ [2010] ഹരികുമാർ

താരനിര: സുരേഷ് ഗോപി, നവ്യാ നായർ, ശ്വേതാ മേനോൻ, അംബിക.എസ്., ഉർമിളാ‍ ഉണ്ണി, .
ജഗതി,തിലകൻ.

രചന: റഫീക്ക് അഹമ്മദ്
സംഗീതം: എം.ജയചന്ദ്രൻ


1. പാടിയതു: ചിത്ര

കാത്തിരുന്നു ഞാൻ കാത്തിരുന്നു ഞാൻ
നിൻ പദതാളം കാത്തിരുന്നൂ
നോക്കി നിന്നൂ ഞാൻ നോക്കി നിന്നൂ ഞാൻ
നിൻ മിഴിനാളം നോക്കി നിന്നൂ
കാറ്റണയും രാച്ചില്ലകളിൽ
നിൻ മദ ഗന്ധം പൂത്തുലഞ്ഞൂ
(കാത്തിരുന്നൂ..)

കാറ്റിന്റെ കൈകൾ കണ്ണു പൊത്തിയെൻ
ജാലകവാതിൽ ചാരി നിന്നൂ
മഞ്ഞണി രാവിൽ വേർപ്പണിഞ്ഞൂ ഞാൻ
ആലില പോലെയാടി നിന്നൂ
മഞ്ജീരമെന്തേ മിണ്ടാതെ നിന്നൂ
പൊന്നരഞ്ഞാണമുലഞ്ഞേ ഹോയ്
തിരമാലകൾ പോലെയിനി
പിണയാതുടലാളുകയോ
അറിവൂ നീ പറയാത്ത സ്വകാര്യം
(കാത്തിരുന്നൂ..)

തെങ്ങിള നീരിൻ കൺ തുരന്നു
തുള്ളിടും നീരോ നിൻ മധുരം
ചെമ്പനിനീരിൻ മുള്ളിടയും
ചുംബനമോ നിൻ നൊമ്പരമോ
ഓരോ നിലാവിൽ ഓരോ സുഗന്ധം
ചൂടുന്നുവോ വനമുല്ലകളേ
കുനുകുന്തളമഴിയുമതിൽ കരലാളന ലത പടരും
അരുതിനിയും പിരിയാനൊരു നാളും
(കാത്തിരുന്നൂ..)

ഇവിടെ

വിഡിയോ


2. പാടിയതു: യേശുദാസ്



ഒരു പൂവിനിയും വിടരും വനിയിൽ
ഇതളിൽ കിനിയും മിഴിനീർ മറയും
ഇലകൾ വിരിയും മരുഭൂമികളിൽ
മഴയിൽ വെയിലിൽ നിറമാർന്നുലയും
നിഴലായൊഴിയും സ്മൃതി വേദനകൾ
മനസ്സിൻ തമസ്സിൽ
പുതുമഴയുടെ വിരൽ മുനയായ്
( ഒരു പൂവിനിയും..)

കിളിമൊഴികളിലിളകും തരു നിരകളിലൂടെ
പുലരൊളിയുടെ മായാനടനം തുടരും
അല ഞൊറികളിലുണരും പ്രിയതരമൊരു ശ്രുതിയിൽ
നദിയൊഴുകുമൊരീണം പകരും നിറവിൽ
പിറകേ പിറകേ കളി വഞ്ചികളാൽ
സുഖസ്മരണകളൊഴുകിടുമിതു വഴിയേ
( ഒരു പൂവിനിയും..)

ഇരുൾ വിതറിയ രാവിൻ മറുകരയിരു മൗനം
ഇനി മറവിയിലിടറും കൺ പീലികളിൽ
മലനിരകളിലകലെ മണിമുകിലുകളലയും
മഴയുടെ മണമുതിരും തരിശ്ശിൻ മടിയിൽ
നിറയെ നിറയെ ഹരിതാങ്കുരമായ്
പുതു നിനവുകൾ കതിരിടുമിനിയിവിടെ
( ഒരു പൂവിനിയും..)

ഇവിടെ


വിഡിയോ

കടാക്ഷം.. [2010] ശശി പരവൂർ





ചിത്രം: കടാക്ഷം.. [2010] ശശി പരവൂർ

താരനിര: സുരേഷ് ഗോപി, ശ്വേത, ശ്വേത മേനോൻ, വിജയ, രേഖ, കൃഷ്ണ പ്രഭ,ചാരുലത,
പൂജ,നെടുമുടി വേണു, ജഗതി,സിദ്ദിക്ക്,കോട്ടയം നസീർ, ശ്രീ ധന്യ....


സംഗീതം: എം. ജയചന്ദ്രൻ






1. പാടിയതു: ഉസ്താദ് ഫയസ് ഖാൻ [രചന: ഇബ്ൻ ഇൻഷ}


കല്‍ ചൌധ്‌വീൻ കി രാത്ത് ഥീ
സബ് ഭര്‍ രഹാ ചര്‍ച്ചാ തേരാ
കല്‍ ചൌധ്‌വീൻ കി രാത്ത് ഥീ
സബ് ഭര്‍ രഹാ ചര്‍ച്ചാ തേരാ
കുച്ച് നെ കഹാ യെഹ് ചാന്ദ് ഹൈ
കുച്ച് നെ കഹാ യെഹ് ചാന്ദ് ഹൈ
കുച്ച് നെ കഹാ ചെഹരാ തേരാ
കല്‍ ചൌധ്‌വീൻ കി രാത്ത് ഥീ
രാത്ത് ഥീ........

ഇസ് ഷെഹര്‍ കോ ഛോഡ് കല്‍
ജോഗി ഹി ബന്‍ ജായേ മഗര്‍
ഇസ് ഷെഹര്‍ കോ ഛോഡ് കല്‍
ജോഗി ഹി ബന്‍ ജായേ മഗര്‍
ജംഗൾ തെരേ..പര്‍ബത് തേരേ
ജംഗൾ തെരേ..പര്‍ബത് തേരേ
ബസ്ത്തീ തേരി....സഹ്‌രാ തേരാ
കല്‍ ചൌധ്‌വീൻ കി രാത്ത് ഥീ
കല്‍ ചൌധ്‌വീൻ കി രാത്ത് ഥീ
ഷബ് ഭര്‍ രഹാ ചര്‍ച്ചാ തേരാ.......

ഹം ഭി വഹീ മൌജൂദ് ഥേ
ഹം ഭീ...........
ഹം ഭി വഹീ മൌജൂദ് ഥേ
ഹംസേ ഭി സബ് പൂഛാ കിയെ
ഹം ഹസ് ദിയേ...ഹം ചുപ് രഹേ
ഹം ഹസ് ദിയേ...ഹം ചുപ് രഹേ
മന്‍സൂര്‍ ഥാ പര്‍ദാ തേരാ
കല്‍ ചൌധ്‌വീൻ കി രാത്ത് ഥീ
ഷബ് ഭര്‍ രഹാ ചര്‍ച്ചാ തേരാ
കല്‍ ചൌധ്‌വീൻ കി രാത്ത് ഥീ
രാത്ത് ഥീ.........

Audio



2. പാടിയതു: ശരത്ത് [ രചന:കെ.സി.കേശവ പിള്ള]


ഓമനപ്പെണ്ണല്ലയോ നീയെന്നുടെയോമനപ്പെണ്ണല്ലയോ
ഓമനപ്പെണ്ണേ നിന്നെപ്പോലെയോമനയാരുണ്ടെടീ (2)
എടീ ഓമനയാരുണ്ടെടീ

കണ്ണിനു പഞ്ചാരയാം നിന്റെയുടൽ
കണ്ടൊരു മാത്രയിങ്കൽ
ഉണ്ണാതെ തന്നെയിപ്പോൾ
നിറഞ്ഞെന്റെ പെണ്ണേ വയറു കണ്ടേ
(ഓമന......)

കന്നിനിലാവല്ലയോ പെണ്ണേ നീയെൻ
പൊന്നിൻ കുടമല്ലയോ
മുത്തുമണിയല്ലയോ പെണ്ണേ നീയെൻ
മുത്തുക്കുടമല്ലയോ
തല്ലരുതെന്നെയിപ്പോൾ തങ്കക്കൊടി
തല്ലരുതെന്നെയിപ്പോൾ
കൊല്ലരുതെന്നെയിപ്പോൾ കോപിച്ചു നീ
കൊല്ലരുതെന്നെയിപ്പോൾ
(ഓമന...)

Audio


Audio



വിഡിയോ



3. പാടിയതു: എം. ജയചന്ദ്രൻ [രചന: ശശി പരവൂർ]

പറയാതെ വയ്യ നിന്നോടു പറയാതെ വയ്യ
സഖീ നിന്റെ പ്രണയം മധുരം(2)
അതു പറയാതെ വയ്യ സഖീ...
മുന്തിരിപോലെ നീ തുളുമ്പിനിൽക്കേ
ഗ മ ധ നി പാപ ധ നി രി സ നി ധാ ധാ

മുന്തിരിപോലെ നീ തുളുമ്പിനിൽക്കേ
ചെമ്പകംപോലെ നീ തുടുത്തുനിൽക്കേ
അറിയാതെ നീ സ്വയം മറന്നുനില്‍ക്കേ
ഞാൻ എന്റെ പ്രണയം തരാം
കരളിൽ ഞാൻ കുറിച്ചിട്ട വാക്കുകൾ
പറയാതെ ഒളിപ്പിച്ച വാക്കുകൾ...
ഇനി പറയാതെ വയ്യ സഖീ...
നിന്റെ പ്രണയം മധുരം
അതു പറയാതെ വയ്യ സഖീ...

പാതി മയങ്ങിയ മിഴികളുമായ്
മിഴികളുമായ്...ആ... ആ‍.... ആ ...
വിടരാന്‍ വിതുമ്പുന്ന മൗനവുമായ്
ആർദ്രനിലാവിൽ നീ നനഞ്ഞു നിൽക്കേ
ഞാൻ എന്റെ പ്രണയം തരാം
കവിളിൽ ഞാൻ എഴുതിയ കവിത
മറ്റാരും എഴുതാത്ത കവിത..
നിനക്കറിയാതെ വയ്യ സഖീ
നിന്റെ പ്രണയം മധുരം
അതു പറയാതെ വയ്യ (2)
ആ ...ആ.... ആ...



Audio

വിഡിയോ



4. പാടിയതു: ചിത്ര [ രചന: ഇരയിമ്മൻ തമ്പി}

പ്രാണനാഥന്‍ എനിക്കു നൽകിയ
പരമാനന്ദരസത്തെ പറവതിനെളുതാമോ
ബാലേ.. പറവതിനെളുതാമോ..

അങ്കത്തിലിരുത്തിയെൻ കൊങ്കത്തടങ്ങൾ
കരപങ്കജം കൊണ്ടവൻ തലോടി..
പുഞ്ചിരിതൂകി തങ്കക്കുടമെന്നു കൊണ്ടാടി
ഗാഢം പുണർന്നും..
അംഗുലിത പുളകം കവർന്നിടുമെൻ
കപോലമതിങ്കലന്‍പോടു തിങ്കൾ മുഖത്തെ
യണച്ചധരത്തെ നുകർന്നും..
പല ലീല തുടർന്നും...

കാന്തനോരോരോ രതികാന്തതന്ത്രത്തില്‍ എന്റെ
പൂന്തുകില്‍ അഴിച്ചൊരു നേരം..
തുടങ്ങി ഞാനും മാന്താർശരക്കടലിൽ പാരം
തന്നെ മറന്നു നീന്തി മദനഭ്രാന്തിനാലതി-
താന്തി പൂണ്ടു നിതാന്തമിങ്ങനെ
കാന്തകൃതം സുരതാണ്ഡമഹോത്സവഘോഷം..
പുനരെത്ര വിശേഷം ...

Audio



വിഡിയോ


BONUS:

കാത്തു ഞാൻ:


വിഡിയോ

ആൽബം: എന്നെന്നും [2009]

ആൽബം: എന്നെന്നും [2009]
രചന: ഈസ്റ്റ് കോസ്റ്റ് വിജയൻ
സംഗീതം: വിജയ് കരുൺ


1. പാടിയതു: കാർതിക്

സഖീ എൻ ആത്മസഖീ
ഇന്നോളം ഇന്നോളം ഇന്നോളമെന്നുള്ളിൽ
നീയുണർത്താത്തൊരു സ്വർഗ്ഗീയ
സുന്ദര സുമധുരരാഗം
ഇന്നലെ രാവിൽ ഞാനറിഞ്ഞു
സ്നേഹസുഗന്ധമേ സ്വപ്നസായൂജ്യമേ
ഇന്നലെ രാവിൽ ഞാനറിഞ്ഞു
(സഖീ.....)

അരികത്തണഞ്ഞു നീ
എൻ മാറിൽ വിരിയിച്ച
പുളകങ്ങൾ അനുരാഗ കവിതകളായിരുന്നു
അവയെന്നിൽ ആവേശലഹരി പകർന്നിരുന്നു (2)
വർണ്ണവസന്തമേ അനവദ്യഗാനമേ
എനിക്കെന്നുമുന്മാദ മധുരിമയായിരിക്കൂ (2)
ഉന്മാദ മധുരിമയായിരിക്കൂ
(സഖീ എൻ...)




വിഡിയോ


2. പാടിയതു: ഹരിഹരൻ


യാമിനിയെൻ ഹൃദയവിഹാരിണീ
അനുരാഗലോലിനീ കാമിനീ (2)
അകലേ മൗനം പോൽ നിന്നു നീ
അരികിൽ വരാതെയൊന്നും ഉരിയാടാതെ
എന്നോടൊന്നും ഉരിയാടാതെ
അകലെ മൗനം പോൽ നിന്നൂ
(യാമിനീയെൻ...)

പിന്നെയാ മൗനം തിരിച്ചറിഞ്ഞു
വാചാലമേതോ രാഗം എന്ന്
കേൾക്കാൻ കൊതിച്ചോരു കാവ്യം എന്ന്
എന്നോടുള്ളേതോ ഇഷ്ടമെന്ന് (2)
പ്രിയേ.....ഞാനറിഞ്ഞു ഞാൻ തിരിച്ചറിഞ്ഞു
(യാമിനീ...)

പിന്നെയാ വാചാലതയിൽ ഞാൻ കണ്ടു
ആശകൾ നിൻ ഹൃദ്സ്പന്ദങ്ങൾ ഏതോ
വിരഹ വിഷാദ സ്മരണയെന്ന് (2)
അവയുടെ നനവൂറും നിൻ ചിരിക്കേതോ
പ്രണയാർദ്ര ചിന്ത തൻ കർപ്പൂര ഗന്ധം എന്ന്
ഞാനറിഞ്ഞു ഞാൻ തിരിച്ചറിഞ്ഞു
(യാമിനീ...)



വിഡിയോ



3. പാടിയതു: ബിജു നാരായൺ / ശ്വേത

പുണ്യദിനമല്ലേ ഇന്നു നിൻ ജന്മദിനമല്ലേ (2)
ആശംസകളുടെ സൗഗന്ധികങ്ങൾ
അനുരാഗിണീ ഞാൻ അർപ്പിക്കട്ടെ
ഒരു പാടു നിമിഷങ്ങൾ ദിവസങ്ങൾ
മാസങ്ങൾ സംവത്സരങ്ങളും
ആയുസ്സും ആരോഗ്യസൗഖ്യവുമായി
വിരിഞ്ഞിടട്ടെ നിൻ ജീവിതത്തിൽ
(പുണ്യദിനമല്ലേ.......)


എന്നിൽ നിറയുന്ന ചൈതന്യമേ
എന്നെ തിരയുന്ന സൗന്ദര്യമേ
എന്നെയുണർത്തുന്ന സംഗീതമേ
എന്നുമെൻ ജീവന്റെ സാരാംശമേ
ഇല്ലെൻ നിഖണ്ടുവിൽ ഒരു വാക്കു പോലും
നിന്നെക്കുറിച്ചിനി ബാക്കി പാടാൻ
സഖീ നിന്നെക്കുറിച്ചിനി ബാക്കി പാടാൻ
(പുണ്യദിനമല്ലേ.......)


നിന്നെ കണി കണ്ടുണരാൻ ദൈവം തന്നൊരു
സുകൃതമല്ലോ എൻ മിഴികൾ
നിന്നെ പുണരാൻ ദൈവം തന്നൊരു
പുണ്യമല്ലോ എൻ കരങ്ങൾ (2)
നിനെ ചെഞ്ചൊടികൾ തൻ അരുണിമ നുകരുവാൻ
കൈ വന്ന സൗഭാഗ്യമല്ലോ സഖീ
സൗഭാഗ്യമല്ലോ എന്റെ ജന്മം
(പുണ്യദിനമല്ലേ.......)



വിഡിയോ


4. പാടിയതു: ശ്രേയാ ഘോഷൽ

പ്രിയനേ പ്രിയനേ ആ...ആ...ആ..
അരികിലുമില്ല നീ അകലെയുമല്ല നീ
എവിടെ ഞാൻ നിന്നെ തിരയുമെന്നറിവീല
എവിടെ ഞാൻ നിന്നെ തിരയുമെന്നറിവീല
അരികിലുമില്ല നീ അകലെയുമല്ല നീ
എവിടെ ഞാൻ നിന്നെ തിരയുമെന്നറിവീല
ആരോരുമില്ലാതിരുന്ന നിന്നരികിൽ ഞാൻ
ആവണിത്തെന്നലായ് വന്നണഞ്ഞു (2)
(അരികിലുമില്ല നീ..)

എന്നിലെ മധുരവും എൻ ചുടു നിശ്വാസത്തിൻ സുഗന്ധവും
പിന്നതിൻ ലഹരിയും നീയറിഞ്ഞു എല്ലാം കവർന്നെടുത്തു (2)
അരികിലുമില്ലാതെ അകലെയുമല്ലാതെ
എവിടെയോ പോയ് മറഞ്ഞു
പിന്നെ നീ എവിടെയോ പോയ് മറഞ്ഞു
(അരികിലുമില്ല നീ..)

നിന്നിലെ നിന്നെയും നിന്നാർദ്ര ഭാവങ്ങൾ തൻ വർണ്ണങ്ങളും
പിന്നെ നിൻ സ്വപ്നങ്ങളും ഞാനറിഞ്ഞു സ്വയം തിരിച്ചറിഞ്ഞു (2)
ഞാനില്ലാതെയും ഞാനറിയാതെയും നിന്നിഷ്ടങ്ങൾ നീ താലോലിച്ചു
അന്യയെപ്പോലെ ഞാൻ നോക്കി നിന്നു
അരികിലുമല്ലാതെ അകലെയുമല്ലാതെ എവിടെയോ പോയ് മറഞ്ഞു
പിന്നെ നീ എവിടെയോ പോയ് മറഞ്ഞു
(അരികിലുമില്ല നീ..)


വിഡിയോ



വിഡിയോ




5. പാടിയതു: മധു ബാലകൃഷ്ണൻ

കരളേ കനവേ കണ്മണീ
നിനവേ കനിവേ പെണ്മണീ (2)
കാണുവാനെന്തിനു മുന്നിൽ വേണം
എന്നും നീയെന്റെ കണ്ണിന്റെ ശോഭയല്ലേ
കേൾക്കുവാൻ നീയെന്തിനെന്നരികിൽ വേണം
നീയെന്റെ പ്രാണന്റെ പ്രാണനായ് ഉള്ളിലില്ലേ
(കരളേ കനവേ...)


എന്നും നിനക്കൊരു കുറിമാനമേകുവാൻ
എന്നോട് ചൊല്ലുന്ന കൂട്ടുകാരീ (2)
എന്തു സന്ദേശം നിനക്കേകീടുവാൻ
നീയെന്റെ സന്ദേശകാവ്യമല്ലേ (2)
അഴകേ അനുപമേ ആത്മസഖീ
(കരളേ....)

പ്രിയതരസ്വപ്നങ്ങൾ കാണാൻ കൊതിച്ചിന്ന്
തനിയേ ഇരുളിൽ ഞാൻ കാത്തിരിക്കും (2)
വരികില്ലേ നീ തരികില്ലേ ഇനി
ഒരു നിമിഷം എനിക്കൊരു നിമിഷം (2)
ഓമലേ ആരോമലേ എന്നോമലേ
(കരളേ കനവേ...)




6. പാടിയതു: പി. ജയചന്ദ്രൻ

കഥയുറങ്ങുന്നൊരു വീട്
എന്റെ കവിതകൾ തളിരിട്ട വീട് (2)
എന്നനുരാഗം പിറന്ന വീട്
കണ്മണിയവളുടെ കളിവീട് (2)
(കഥയുറങ്ങുന്നൊരു...)


സ്നേഹസുഗന്ധം പരന്ന വീട് എന്നും
ശാന്തിഗീതം കേട്ടുണർന്ന വീട് (2)
മോഹസുമങ്ങൾ വിടർന്ന വീട്
കണ്മണിയവളുടെ പ്രിയവീട് (2)
കണ്മണിയാളുടെ ഇഷ്ടവീട്
(കഥയുറങ്ങുന്നൊരു...)

കനവുകൾ പൂവിട്ട വീട്
നിത്യസ്മരണകൾ തെളിയുന്ന വീട് (2)
രാഗവർണ്ണങ്ങൾ നിറഞ്ഞ വീട്
കണ്മണിയവളുടെ സ്വപ്നവീട് (2)
കണ്മണിയാളുടെ ഇഷ്ട വീട്
(കഥയുറങ്ങുന്നൊരു...)



വിഡിയോ




7. പാടിയതു: മധു ബാലകൃഷ്ണൻ / സുജാത



പൂവു ചോദിച്ചു ഞാൻ വന്നൂ
പൂക്കാലമല്ലോ എനിക്ക് തന്നു നീ
പൂക്കാലമല്ലോ എനിക്ക് തന്നു
പുഞ്ചിരി കാണാൻ കൊതിച്ചു നിന്നൂ
പൂർണ്ണേന്ദുവായെൻ അരികിൽ വന്നൂ (2)
നീ പൂർണ്ണേന്ദുവായെൻ അരികിൽ വന്നൂ
(പൂവു ചോദിച്ചു...)


സ്നേഹിച്ചിരുന്നു ഞാൻ നിന്നെ
ഒത്തിരി മോഹിച്ചിരുന്നു ഞാൻ എന്നും (2)
ആത്മാവിനുള്ളിലൊരാവേശമായ് നീ
പടർന്നിരുന്നല്ലോ എന്നെന്നും (2)
എന്നോമലായ് എൻ ആരോമലായ്
പടർന്നിരുന്നല്ലോ എന്നെന്നും
(പൂവു ചോദിച്ചു...)


മധുരിക്കുന്നൊരു നൊമ്പരമല്ലീ പ്രണയം
എന്നോർമ്മകളിൽ നീയുണ്ടാകും എന്നെന്നും
നൊമ്പരമായ് സുഖ നൊമ്പരമായ്
എനിക്കു നീ തന്നതിനും തരാത്തതിനും
നിനക്കു പ്രിയസഖീ നന്ദി (2)
എന്നും നന്മകൾ മാത്രം നേരുന്നു
ഇനിയെന്നും എന്നെന്നും
നന്മകൾ മാത്രം നേരുന്നു
(പൂവു ചോദിച്ചു...)



വിഡിയോ


വിഡിയോ




8. പാടിയതു: എം.ജി. ശ്രീകുമാർ

ഒരു ചെറു പുഞ്ചിരി മിഴികളിൽ തൂവി
വന്നെന്നെ തഴുകിയ താരുണ്യമേ (2)
സങ്കല്പങ്ങൾക്ക് ചിറകുകൾ നൽകിയ സന്ദേശമേ
ചിന്തകൾക്കനുരാഗ വർണ്ണങ്ങൾ ചാലിച്ച സൗഭാഗ്യമേ
വാരി വിതറട്ടെ നിൻ വഴിത്താരയിൽ
സൗവർണ്ണ ജീവിത പുഷ്പങ്ങൾ
ഒരു ചെറു പുഞ്ചിരി മിഴികളിൽ തൂവി
വന്നെന്നെ തഴുകിയ താരുണ്യമേ
അറിയാതെയെത്തിയ താരുണ്യമേ..


എവിടെണെങ്കിലും ഏതു സൗഭാഗ്യം മൂടിപ്പുതപ്പിച്ചുറക്കിയാലും (2)
എൻ വിളി കേൾക്കാതൊരു നാളെങ്കിലും
എൻ മുഖം കാണാതൊരു മാത്രയെങ്കിലും
ഇനി എന്റെ പ്രിയ സഖിക്കാകുമോ
കാത്തിരിക്കാൻ കാത്തിരിക്കാൻ
ഒരു ചെറു പുഞ്ചിരി മിഴികളിൽ തൂവി
വന്നെന്നെ തഴുകിയ താരുണ്യമേ
അറിയാതെയെത്തിയ താരുണ്യമേ..

വരുകില്ലേ സഖീ എന്നരികിൽ
പകലിൻ പൊൻ പ്രഭ അണയും മുൻപേ (2)
വെറുതേ ഇത്തിരി ഇത്തിരി നേരം നിൻ
കരലാളന സുഖ നിമിഷങ്ങളിൽ
അനുരാഗത്തിൻ പുളകസുമങ്ങൾ
വിരിയിക്കുവാൻ വിരിയിക്കുവാൻ
ഒരു ചെറു പുഞ്ചിരി മിഴികളിൽ തൂവി
വന്നെന്നെ തഴുകിയ താരുണ്യമേ (2)
സങ്കല്പങ്ങൾക്ക് ചിറകുകൾ നൽകിയ സന്ദേശമേ
ചിന്തകൾക്കനുരാഗ വർണ്ണങ്ങൾ ചാലിച്ച സൗഭാഗ്യമേ
വാരി വിതറട്ടെ നിൻ വഴിത്താരയിൽ
സൗവർണ്ണ ജീവിത പുഷ്പങ്ങൾ
ഒരു ചെറു പുഞ്ചിരി മിഴികളിൽ തൂവി
വന്നെന്നെ തഴുകിയ താരുണ്യമേ
അറിയാതെയെത്തിയ താരുണ്യമേ..


എവിടെണെങ്കിലും ഏതു സൗഭാഗ്യം മൂടിപ്പുതപ്പിച്ചുറക്കിയാലും (2)
എൻ വിളി കേൾക്കാതൊരു നാളെങ്കിലും
എൻ മുഖം കാണാതൊരു മാത്രയെങ്കിലും
ഇനി എന്റെ പ്രിയ സഖിക്കാകുമോ
കാത്തിരിക്കാൻ കാത്തിരിക്കാൻ
(ഒരു ചെറു പുഞ്ചിരി ...)




വിഡിയോ



ബോണസ്:
വിഡിയോ

Sunday, May 8, 2011

ചിത്രം : സിന്ദൂര രേഖ. [1995} സിബി മലയിൽ









ചിത്രം : സിന്ദൂര രേഖ [1995} സിബി മലയിൽ

താര നിര: സുരേഷ് ഗോപി, ദിലീപ്, ഹരിശ്രീ അശോകൻ, നരേന്ദ്ര പ്രസാദ്, ഒടുവിൽ, ജനാർദ്ദനൻ,
ശങ്കരാടി,ശോഭന, രഞ്ചിത, മീനാകുമാരി, വത്സല മേനോൻ, സീനത്ത്, ശ്രീകല....

രചന : കൈതപ്രം
സംഗീതം: ശരത്.


1. പാടിയത്: യേശുദാസ്/ ചിത്ര.



എന്റെ സിന്ദൂര രേഖയിലെങ്ങോ
ഒരു ജീവന്റെ സ്നേഹ വിലാപം
പിടയുന്നു മായാ വേണുവില്‍
പ്രിയ സന്ധ്യ കേഴും നൊമ്പരം
ദൂരെ...ദൂരെ..


എന്റെ എകാന്ത ചന്ദ്രന്‍ അലഞ്ഞു
ഒരു നീലാമ്പല്‍ വീണു മയങ്ങി
കരയുവാന്‍ കണ്ണുനീരും മറുവാക്കുമില്ല
കര്‍മമങ്ങള്‍ കൈ മറിഞ്ഞ കനല്‍ ആണു ഞാന്‍.

മോഹങ്ങളേ.. എന്റെ ഏകാന്ത ചന്ദ്രന്‍ അലിഞ്ഞു...
ഒരു നീലാമ്പല്‍‍ വീണു മയങ്ങി
ഇന്നെന്റെ ജീവ രാഗം നീയല്ലയോ
നീയില്ലയെങ്കിലുണ്ടോ വന ചന്ദ്രനും
പൂന്തെന്നലും നീലാമ്പലും

ദൂരെ...ദൂരെ
കാലമേ നീ വീണ്ടുമെന്നെ കൈ ഏല്‍ക്കുകില്ലേ
പാടാന്‍ മറന്നു പൊയ ഗന്ധര്‍വനെ
ഈ മണ്‍ വീണയില്‍
എന്റെ ഏകാത ചന്ദ്രനലഞ്ഞു
ഒരു നീലാമ്പല്‍ വീണു മയങ്ങി
ഏതാണു പൊന്‍ വസന്തം അറിവീല ഞാന്‍
ഉയിരില്‍ തലോടി വന്ന വന മാലിനി
എങ്ങാണു നീ, ആരാണു നീ
...
എന്റെ സിന്ദൂര രേഖയിലെങ്ങോ....



ഇവിടെ


വിഡിയോ



2. പാടിയതു: യേശുദാസ്

കാളിന്ദിയില്‍ തേടീ നിന്‍ നീലാഭമാം രൂപം
ശ്രീരാഗമായ് പെയ്തൂ മധുരോദാരമെന്‍ സ്നേഹം
മിഴി ചൊരിയും പകല്‍മഴയില്‍
യുഗയുഗമായ് നിമിഷങ്ങള്‍
കളിനിലാവിലീ

(കാളിന്ദിയില്‍)

എന്‍ മനസ്സിന്‍ തംബുരുമീട്ടി കണ്ണനുണ്ണി പാടുമെങ്കില്‍
വീണ്ടുമെന്റെ ഹരിവാസരങ്ങള്‍ സ്വര്‍ഗ്ഗസുന്ദരമാകും
വീണ്ടുമെന്റെ ഹൃദയാങ്കണങ്ങള്‍ ശ്യാമരാഗിലമാകും
ഭാവനയില്‍ നിര്‍മ്മലമായ് ഒഴുകും

(കാളിന്ദിയില്‍)

കേവലനെന്‍ കുമ്പിളില്‍ നീയൊരിന്ദ്രനീലമണിയേകൂ
രാസകേളിയുണരുന്ന രാവില്‍ രമ്യസൗരഭമേകൂ
എന്തു നല്‍കുമിലുമമൂല്യമായ് ഞാന്‍ നെഞ്ചിലെന്നുമണിയാം
യദുമയമാം കനവുകളായ് ഒഴുകും

(കാളിന്ദിയില്‍)

ഇവിടെ


വിഡിയോ



3. പാടിയതു: യേശുദാസ്

നാദം...
നാദം സാമവേദാക്ഷരങ്ങൾ പൂത്തു നിൽക്കുന്നമന്ത്രം
മാത്രമാണെൻ നിനാദം
ഏതോ ജന്മജന്മാന്തരങ്ങൾ പൂജ ചെയ്തോരു പുണ്യം
പെയ്തതാണാത്മനാദം
ഇതു നിൻ പ്രസാദം കൃഷ്ണ ഹരിമാധവാ
നീ മാത്രമാണിന്നെന്റെ അഭയം
കൃഷ്ണാ കൃഷ്ണാ നവനീതകൃഷ്ണാ
മിഴിനീർ കനവിൻ മുരളിയിലമൃതം പകരാനുണരുക (നാദം.....

ബാലം ഗോപഗോവൃന്ദബാലം വാമദേവാദിവന്ദ്യം നാദസേവാശ്ചനമിതം

എൻ ബാല്യകാലങ്ങൾ നിൻ നാമമോതാതെ പാഴായ്‌ മറഞ്ഞേ പോയ്‌
കൗമാരമോഹങ്ങൾ നിൻ ഓർമ്മയോരാതെ എങ്ങോ പൊഴിഞ്ഞേ പോയ്‌
യൗവനലഹരിയിൽ നിൻ തിരുനാമം പോലും പാടാതലയാനടിയനു ഗതിയായ്‌
എന്നാലുമെൻ ജീവതാലം നിറയേ നീ തന്നതഴകിന്റെ നിർമ്മാല്യം
കൃഷ്ണാ മുരളീ കൃഷ്ണാ .... (നാദം...)

ബാലം ഗോപഗോവൃന്ദബാലം വാമദേവാദിവന്ദ്യം നാദസേവാശ്ചചരിതം
ഏതോ ജന്മജന്മാന്തരങ്ങൾ പൂജ ചെയ്തോരു പുണ്യം
പെയ്തതാണാത്മനാദം

നിൻ മുന്നിലൊന്നു പാടാൻ മറന്ന ഗന്ധർവ്വനെങ്കിലും
എൻ നെഞ്ചു ചേർന്ന മൺവീണയിന്നു തകരാതെ നൽകണേ
നിൻ പ്രേമഭാവമറിയാതകന്ന സഞ്ചാരിയെങ്കിലും
എന്നാത്മരാഗനിർമ്മാല്യമിന്നു വാടാതിരിക്കണേ
മുന്നിൽ വീണു കേഴുമന്റെ കരളിൻ നൊമ്പരം കാണണേ
എരിയുമെൻ ദുഃഖമിടറിവീഴുന്ന പ്രാണസങ്കടം കേൾക്കണേ
തനം നം ധീരനാ... തനം നം ധീരനാ
തജനു തക ധീരന ധീരന തൃത്തില്ലാന മ ദ നി സ സ തകിടജം നി നി
കിടജം ത ത തജം മ മ ജ തനം നം ധീരനാ
ഉദന ധീം തകിടതാം തില്ലാന നാദിർത്ത ധീം ധിരനാ നി ധ മ ഗ സ
ഉദന ധീം തകിടതാം തില്ലാന നാദിർത്ത ധീം ധിരനാ നി ധ നി ധ മ ഗ സ
സർവ്വ വിഘ്ന നിവാരണ മൂർത്തേ
സമർപ്പിതം ഹരി തില്ലാനാ
സമർപ്പിതം തിരു തില്ലാനാ
സമർപ്പിതം മമ തില്ലാനാ


ഇവിടെ


വിഡിയോ



4. പാടിയതു: യേശുദാസ്


പ്രണതോസ്മി ഗുരുവായൂര്‍ പുരേശം .....
ആ....ആ .......
പ്രണതോസ്മി ഗുരുവായൂര്‍ പുരേശം
പ്രതി ദിനമനു ചെതസ്മര ഹരി പാദം
പ്രേമാശ്രുവായ് പരിപൂര്‍ണമീ
സ്വര ഭാജനം കരുണാ നിധേ
സത്യം വ്രതഭരിത തത്വം
മമ ഹൃദയം ഭക്തി സ്വരലുളിതം (പ്രണതോസ്മി)

വചനങ്ങള്‍ തവനാമ ഭാജനാര്‍പ്പണം
ഗോപാംഗ രാഗാര്‍ദ്ര പരിപൂജനം
ചരണങ്ങള്‍ രസ രാസ വ്രീളാലയം
മമ സര്‍വ്വ സര്‍വ്വസ്സ്വമാത്മാര്‍പ്പണം
കൃഷ്ണം മുരളീ ലോലം ഗോപീ വിലോലം
മനസാസ്മരാമീ ...

ഗരിസരിനി സഗരിനി സനിധമാമ
ഗമനിധാമ ഗമപ മഗരിസ ഗമനിനി
മഗമനിനി സഗരിഗമാനിനി നിസനിധാപമപ
സഗരിഗമാനിനിസ ഗഗരി നിസഗരി സനിധാമ
നിസ നിധമാഗമാഗരി സഗരി ഗമണി മനിധ
മഗരി മനി മനിനിസരി
സത്യം വ്രതഭരിത തത്വം
മമ ഹൃദയം ഭക്തി സ്വരലുളിതം (പ്രണതോസ്മി)

ജന്മാന്ധകാരത്തിനരുണോദയം
തവരൂപമടിയന്റെ ദീപാങ്കുരം
തിരുമെയ്യില്‍ അഴകാര്‍ന്ന ഹരിചന്ദനം
മമ മാറിലണിയാന്‍ ഗതിയാകണം
കൃഷ്ണം ആ ആ ആ .......
കൃഷ്ണം മായബാലം
ലീലാവിനോദം ശിരസാനമാമി

ഗരിസരിനി സഗരിനി സനിധമാമ
ഗമനിധാമ ഗമപ മഗരിസ ഗമനിനി
മഗമനിനി സഗരിഗമാനിനി നിസനിധാപമപ
സഗരിഗമാനിനിസ ഗഗരി നിസഗരി സനിധാമ
നിസ നിധമാഗമാഗരി സഗരി ഗമണി മനിധ
മഗരി മനി മനിനിസരി
സത്യം വ്രതഭരിത തത്വം
മമ ഹൃദയം ഭക്തി സ്വരലുളിതം (പ്രണതോസ്മി)

ഇവിടെ

വിഡിയോ



5. പാടിയതു: യേശുദാസ് & സുജാത


രാവില്‍ വീണാനാദംപോലെ
കാവില്‍ സന്ധ്യാഗീതംപോലെ
ഒരു നാടന്‍പെണ്ണിന്‍ അനുരാഗംപോലെ
സുഖരാഗം കാറ്റില്‍ നിറയുന്നു മെല്ലെ
ഇളകുന്നു കുളിരോളം പ്രണയ-
(രാവില്‍)

ചന്ദനനൗകയില്‍ സര്‍പ്പം‌പാട്ടിലൊഴുകി വന്നു ഞാന്‍
പാരിടമാകവെ പനിനീര്‍ തൂകി കനകമുകിലുകള്‍
സ്വര്‍ണ്ണമത്‌സ്യങ്ങള്‍ നീന്തുമീ പൊന്‍‌മിഴിപ്പൊയ്‌ക കണ്ടുവോ
തേന്‍‌നിലാപ്പൂക്കള്‍ വീഴുമീ സ്വപ്നലോകങ്ങള്‍ കണ്ടുവോ
ഇതിലേ - സ്‌മൃതിലയമധുരിമ തഴുകിയ പ്രണയ-
(രാവില്‍)

ആവണിമാസമായ് കായല്‍ത്തിരകളിളകിയാര്‍ത്തുവോ
ചന്ദ്രിക പെയ്‌തുപോല്‍ കുന്നിന്‍ച്ചരിവ് പൂവണിഞ്ഞുവോ
ആലവട്ടങ്ങളേന്തുമീ ആല്‍മരച്ചോട്ടില്‍ ഓടിവാ
ഓണവില്ലിന്റെയീണമായ് ഹൃദയസന്ദേശമോതിവാ
അഴകായ് - പൂക്കിലഞൊറിയുമൊരോര്‍മ്മയില്‍ അമൃത-
(രാവില്‍)


ഇവിടെ



വിഡിയോ

Monday, April 4, 2011

വിഷുക്കണി [ 1977 ] ശശികുമാര്‍




ചിത്രം: വിഷുക്കണി [ 1977 ] ശശികുമാര്‍
താരനിര: പ്രേംനസീർ, ശാരദ, സോമൻ, വിധുബാല, ശങ്കരാടി, തിക്കുറിശ്ശി, ശ്രീലത


രചന: ശ്രീ കുമാരന്‍ തമ്പി
സംഗീതം: സലില്‍ ചൌധരി

1. പാടിയതു: യേശുദാസ് / ജാനകി

മലര്‍ക്കൊടി പോലെ വര്‍ണ്ണത്തുടി പോലെ
മയങ്ങൂ നീയെന്‍ മടി മേലേ [2]
അമ്പിളി നിന്നെ പുല്‍കാന്‍ അംബരം പൂകി ഞാന്‍ മേഘമായ്
നിറസന്ധ്യയായ് ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീയൊരു പൊന്‍ താരമായ്
ഉറങ്ങൂ കനവു കണ്ടുണരാനായ് ഉഷസ്സണയുമ്പോള്‍ ( മലര്‍..)


എന്റെ മടിയെന്നും നിന്റെ പൂമഞ്ചം
എന്റെ മനമെന്നും നിന്‍ പൂങ്കാവനം
ഈ ജന്മത്തിലും വരും ജന്മത്തിലും
ഇനിയെന്‍ ജീവന്‍ താരാട്ടായൊഴുകേണമേ
മധുകണം പോലെ മഞ്ഞിന്‍ മണി പോലെ
മയങ്ങൂ നീയീ ലത മേലേ മയങ്ങൂ നീയെന്‍ മടി മേലേ
ആരിരോ..ആരിരാരാരോ (2)


കാലമറിയാതെ ഞാന്‍ അച്ഛ(മ്മയായ്)നായ്
കഥയറിയാതെ നീ പ്രതിച്ഛായയായ്
നിന്‍ മനമെന്‍ ധനം നിന്‍ സുഖമെന്‍ സുഖം
ഇനിയീ വീണ നിന്‍ രാഗ മണിമാളിക
മധുസ്വരം പോലെ മണിസ്വനം പോലെ
മയങ്ങൂ ഗാനക്കുടം പോലെ മയങ്ങൂ നീയെന്‍ മടി മേലെ..
ആരിരോ..ആരിരോ

ഇവിടെ

വിഡിയോ


2. പാടിയതു: വാണി ജയറാം

കണ്ണില്‍ പൂവ് ചുണ്ടില്‍ പാല് തേന് കാറ്റില്‍ തൂവും കസ്തൂരി നിന്‍ വാക്ക് (2)
മനപാല്കടല്‍ ഒന്നു കടയാന്‍ മന്മഥന്‍ വന്നു എന്നമൃതകുടം നല്‍കും
ഒന്നു ചൊല്ലു ചൊല്ലു ചൊല്ലു ചൊല്ലു തോഴി
കണ്ണില്‍ പൂവ് ചുണ്ടില്‍ പാല് തേന് കാറ്റില്‍ തൂവും കസ്തൂരി നിന്‍ വാക്ക്

ഇന്നോളം നീ കിനാവു കണ്ടു, ദിവാസ്വപ്ന ശില്‍പ്പമിന്നു നര്‍ത്തകിയായി
ആ നര്‍ത്തനത്തിന്‍ രംഗ പൂജ ഇന്നു തുടങ്ങും
നിന്റെ രത്നങ്ങള്‍ തന്‍ നീരാഴികള്‍ തേടീ പിടിക്കും
പൊന്നും പൂവും നിന്നെ തേടും നേരം, പിന്നെ കുളിര്‍ നിന്നെ മൂടും നേരം
മലര്‍ മഞ്ചത്തില്‍ ഇന്നവന്‍ പാടും മന്മഥഗാനം പാടി തളരുമീ തോഴി
ഒന്നു നില്ലു നില്ലു നില്ലു നില്ലു തോഴീ
കണ്ണില്‍ പൂവ് ചുണ്ടില്‍ പാല് തേന്, കാറ്റില്‍ തൂവും കസ്തൂരി നിന്‍ വാക്ക്

പൂ വാരീ നീ അര്‍ച്ചന ചെയ്യാന്‍ കോവിലിപ്പോള്‍ തുറന്നിടും ദേവന്‍ നിന്നിടും
ആ നിത്യ തപസ്സിന്നുതരും പുത്തന്‍ വരങ്ങള്‍
നിന്റെ സ്വപ്ന പക്ഷി എന്നേ പാടും പുത്തന്‍ രാഗങ്ങള്‍
എന്തും നല്‍കാന്‍ ദേവന്‍ മുന്നില്‍ നില്‍ക്കും
പൊന്നും വിലയ്ക്കല്ലോ നാണം വില്‍ക്കും
തളിര്‍ മെത്തയില്‍ തങ്ക നിലാവായ്‌ വീണൊഴുകും നീ രാധിക പോലിന്നു തോഴി
ഒന്നു നില്ലു നില്ലു നില്ലു നില്ലു തോഴീ

കണ്ണില്‍ പൂവ് ചുണ്ടില്‍ പാല് തേന് കാറ്റില്‍ തൂവും കസ്തൂരി നിന്‍ വാക്ക്
മനപാല്കടല്‍ ഒന്നു കടയാന്‍ മന്മഥന്‍ വന്നു
എന്നമൃതകുടം നല്‍കും ഒന്നു ചൊല്ലു ചൊല്ലു ചൊല്ലു ചൊല്ലു തോഴി
കണ്ണില്‍ പൂവ് ചുണ്ടില്‍ പാല് തേന് കാറ്റില്‍ തൂവും കസ്തൂരി നിന്‍ വാക്ക്

ഇവിടെ

വിഡിയോ


3. പാടിയതു: പി. ജയചന്ദ്രൻ

പൊന്നുഷസ്സിൻ ഉപവനങ്ങൾ പൂവിടും....
പുലരി ഭൂപാളം കേൾക്കും...
അവളും പൊൻ‌വെയിലും വെളിച്ചം തരും തരും...
(പൊന്നുഷസ്സിൻ....)
പൊന്നുഷസ്സിൻ ഉപവനങ്ങൾ പൂവിടും....
നിറങ്ങൾ പൂവിടും....

കോവിൽ തേടി ദൈവമിവൾ വാഴും വീട്ടിൽ വന്നുവോ....
സ്നേഹവിലോല പാടും പാട്ടിൻ ഈണമായി തീർന്നുവോ....
(കോവിൽ തേടി......)
ത്യാഗമയീ ജയിപ്പൂ ഭാഗ്യവതീ...
മനസ്വിനി മനോഹരീ ഭവനത്തിൻ നിധി....
ത്യാഗമയീ ജയിപ്പൂ ഭാഗ്യവതീ...
മനസ്വിനി മനോഹരീ ഭവനത്തിൻ നിധി....നിധി...

പൊന്നുഷസ്സിൻ ഉപവനങ്ങൾ പൂവിടും....
നിറങ്ങൾ പൂവിടും....

അച്ഛൻ പണ്ട് ചെയ്ത പുണ്യലതയിലിവൾ പൂത്തുവോ....
അംഗനമാരെ വാഴ്ത്താൻ കാലം
കാവ്യമിങ്ങനെ തീർത്തുവോ....
(അച്ഛൻ പണ്ട്.......)
ഓമനതൻ കരങ്ങൾ തഴുകിടുമ്പോൾ
പരിസരം കൊണ്ടാടുമാ സ്പർശനസുഖം...
ഓമനതൻ കരങ്ങൾ തഴുകിടുമ്പോൾ
പരിസരം കൊണ്ടാടുമാ സ്പർശനസുഖം...സുഖം...

പൊന്നുഷസ്സിൻ ഉപവനങ്ങൾ പൂവിടും....
പുലരി ഭൂപാളം കേൾക്കും...
അവളും പൊൻ‌വെയിലും വെളിച്ചം തരും തരും...


ഇവിടെ


വിഡിയോ

4. പാടിയതു: പി. സുശീല

രാപ്പാടി പാടുന്ന രാഗങ്ങളിൽ
നിലാവാടുന്ന യാമങ്ങളിൽ
നിന്നരികിൽ ഒരു നിഴലായ് ഞാൻ വന്നൊരു ഗദ്ഗദമായ് [2]

ഒരോ കഥകൾ പറഞ്ഞും
ഒരു കുളിർ സ്വർഗ്ഗം പകർന്നും
നെല്ലിൻ മാനത്തിൽ കുളിച്ചും ചോലയെ തേടിയ കാലം [ഒരു]
തളിരും താരും പൊലിഞ്ഞു കതിരോ
പതിരായ് മറഞ്ഞു മറഞ്ഞു മറഞ്ഞു [രാപ്പാടി....


എതോ വിഷാദാർദ്ര ഗാനം
വിരഹിണി പാടുന്നു മൂകം
കാറ്റായ് വരുന്നെന്റെ ജീവൻ
ആ പാട്ടിനു താളം കൊടുക്കാൻ
സ്വരവും ലയവും തകർന്നു
സ്വപ്നം മണ്ണിൽ മറഞ്ഞു, മറഞ്ഞു, മറഞ്ഞു... [ രാപ്പാടി...


ഇവിടെ

വിഡിയോ


5.


ഹേയ്....തേവീ... തിരുതേവീ തിരുതേവീ.... തേവീ... തേവീ... നിൻ പൂത്തേരിക്കണ്ടം....
ആളു വരുന്നേ....കാള വരുന്നേ...വരുന്നേ വരുന്നേ....കലപ്പ വരുന്നേ...ഹേയ്....
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്

ഏഹേയ്....മുന്നോട്ട് മുന്നോട്ട് കാളേ....മുന്നിൽ....
തുള്ളാട്ടം തുള്ളെടാ കാളേ....മുന്നിൽ.....തുള്ളാട്ടം തുള്ളെട കാളേ.....
മാരിപെയ്ത മണ്ണ്.......ഏഹേയ്...മഞ്ഞുപെയ്ത മണ്ണ്.....ഏഹേയ്...
മാനംകാത്ത മണ്ണ്......ഏഹേയ്...മാടം പോറ്റും മണ്ണ്......ഏഹേയ്...
ഈ മണ്ണുഴുതു നമ്മൾ... നെൻ‌മണികൾ തൂവും...
നാളെ നമ്മൾ പൊന്ന് കൊയ്തീടും....
ഓ...കാളേ...വേഗം വേഗം വേഗം വേഗം വേഗം വേഗം
(ഏഹേയ്....മുന്നോട്ട് മുന്നോട്ട് കാളേ....)

ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്

ഈ ചാലും പൂട്ടി നാം മറുചാലുമുഴുവും....
വായ്ച്ചാലും കോരി നാം പെരുക്കോലും കുത്തും...
പെരുക്കോലും കുത്തും...
(ഈ ചാലും പൂട്ടി.......)
ഹേയ് വിതയ്ക്കുന്ന ചെറുമികൾ മുറുമിങ്കളെല്ലാം നാളെ
ചേർന്നേ പാടും.....അരയര....ഒഹോ...

ഏഹേയ്....മുന്നോട്ട് മുന്നോട്ട് കാളേ....മുന്നിൽ....
തുള്ളാട്ടം തുള്ളെടാ കാളേ....മുന്നിൽ.....
തുള്ളാട്ടം തുള്ളെട കാളേ.....

ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്

ആദിത്യൻ ചന്തിരൻ കാള രണ്ടും മുമ്പേ...
ആനന്ദപ്പാടത്ത് തമ്പുരാനും മുമ്പേ....
തമ്പുരാനും മുമ്പേ....
ആദിത്യൻ ചന്തിരൻ കാള രണ്ടും മുമ്പേ....ഹേയ്...
ആനന്ദപ്പാടത്ത് തമ്പുരാനും മുമ്പേ....
തമ്പുരാനും മുമ്പേ....
വലത്തൊന്നുമിടത്തൊന്നും ഇടങ്കേടില്ലൊരുത്തനും...
ചേർന്നേ പാടാം.....അരയര....ഒഹോ...

ഏഹേയ്....മുന്നോട്ട് മുന്നോട്ട് കാളേ....മുന്നിൽ....
തുള്ളാട്ടം തുള്ളെടാ കാളേ....മുന്നിൽ.....
തുള്ളാട്ടം തുള്ളെട കാളേ.....

ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്

ഈ മരമടിച്ചേ ചേറായിവരുന്നേ....
ചേറ്റിൻ‌മേൽ വണങ്ങി നാമൊടയോരെ തൊഴുന്നേ...
ഒടയോരെ തൊഴുന്നേ...
(ഈ മരമടിച്ചേ......)
ഹേയ് ഇനി വിത്തു ചൊരിയണം മുളപൊട്ടി വളരണം
ചേർന്നേ പാടാം.....അരയര....ഒഹോ...

ഏഹേയ്....മുന്നോട്ട് മുന്നോട്ട് കാളേ....മുന്നിൽ....
തുള്ളാട്ടം തുള്ളെടാ കാളേ....മുന്നിൽ.....തുള്ളാട്ടം തുള്ളെട കാളേ.....
മാരിപെയ്ത മണ്ണ്.......ഏഹേയ്...മഞ്ഞുപെയ്ത മണ്ണ്.....ഏഹേയ്...
മാനംകാത്ത മണ്ണ്......ഏഹേയ്...മാടം പോറ്റും മണ്ണ്......ഏഹേയ്...
ഈ മണ്ണുഴുതു നമ്മൾ... നെൻ‌മണികൾ തൂവും...
നാളെ നമ്മൾ പൊന്ന് കൊയ്തീടും....
ഓ...കാളേ...വേഗം വേഗം വേഗം വേഗം വേഗം വേഗം

ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ......

ഇവിടെ


വിഡിയോ

6. പാടിയതു: യേശുദാസ് & കോറസ്


(M)പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണ തുമ്പി (പൂവിളി....)
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ്‌ മാറ്റും
പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍
(Chorus)പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണ തുമ്പി
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ്‌ മാറ്റും
പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍
(M)പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണ തുമ്പി

(M)പൂ കൊണ്ടു മൂടും പൊന്നും ചിങ്ങത്തില്‍
പുല്ലാംകുഴല്‍ കാറ്റത്താടും ചെമ്പാവിന്‍ പാടം
(Chorus) പൂ കൊണ്ടു മൂടും പൊന്നും ചിങ്ങത്തില്‍
പുല്ലാംകുഴല്‍ കാറ്റത്താടും ചെമ്പാവിന്‍ പാടം
(M)ഇന്നേ കൊയ്യാം നാളെ ചെന്നാല്‍ അത്തം ചിത്തിര ചോതി
(Chorus)ഇന്നേ കൊയ്യാം നാളെ ചെന്നാല്‍ അത്തം ചിത്തിര ചോതി
(M)പുന്നെല്ലിന്‍ പൊന്മല പൂമുറ്റം തോറും
നീ വരൂ നീ വരൂ പൊന്നോല തുമ്പി
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ്‌ മാറ്റും
(Chorus)പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍
(M)പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണ തുമ്പി

(M)മാരിവില്‍ മാല മാന പൂന്തോപ്പില്‍
മണ്ണിന്‍ സ്വപ്ന പൂമാലയീ പമ്പാ തീരത്തില്‍
(Chorus)മാരിവില്‍ മാല മാന പൂന്തോപ്പില്‍
മണ്ണിന്‍ സ്വപ്ന പൂമാലയീ പമ്പാ തീരത്തില്‍

(M)തുമ്പ പൂക്കള്‍ നന്ദ്യാര്‍വട്ടം തെച്ചി ചെമ്പരത്തി
(Chorus)തുമ്പ പൂക്കള്‍ നന്ദ്യാര്‍വട്ടം തെച്ചി ചെമ്പരത്തി

(M)പൂക്കളം പാടീടും പൂമുറ്റം തോറും
നീ വരൂ നീ വരൂ പൂവാലന്‍ തുമ്പി
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ്‌ മാറ്റും
(Chorus)പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍

(M)പൂവിളി പൂവിളി പൊന്നോണമായി
(Chorus)പൂവിളി പൂവിളി പൊന്നോണമായി
(M)നീ വരൂ നീ വരൂ പൊന്നോണ തുമ്പി
(Chorus)നീ വരൂ നീ വരൂ പൊന്നോണ തുമ്പി

(M)പൂവിളി പൂവിളി പൊന്നോണമായി
(Chorus)പൂവിളി പൂവിളി പൊന്നോണമായി
(M)നീ വരൂ നീ വരൂ പൊന്നോണ തുമ്പി


ഇവിടെ


വിഡിയോ

Friday, March 25, 2011

റോസി [1965] പി.എൻ. മേനോൻ




ചിത്രം: റോസി [1965] പി.എൻ. മേനോൻ
താരനിര: പ്രേംനസീർ, മുത്തയ്യാ, ദി.കെ. ചെല്ലപ്പൻ, തിക്കുറിശ്ശി,പി.ജെ. ആന്റണി, വിജയ നിർമ്മല,
കവിയൂർ പൊന്നമ്മ...

രചന: പി ഭാസ്ക്കരൻ
സംഗീതം: ജോബ്

1. പാടിയതു: കെ ജെ യേശുദാസ്

അല്ലിയാമ്പൽ കടവിലന്നരക്കു വെള്ളം - അന്നു
നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം..
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം..
അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിൽ വെള്ളം..

താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു..
അപ്പോൾ താഴെ ഞാൻ നീന്തിച്ചെന്നു പൂവു പൊട്ടിച്ചു..
താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു..
അപ്പോൾ താഴെ ഞാൻ നീന്തിച്ചെന്നു പൂവു പൊട്ടിച്ചു..
പിന്നെ തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടു വന്നപ്പോൾ..
പെണ്ണേ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട്..
പെണ്ണേ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട്..
അല്ലിയാമ്പൽ കടവീല്ലന്നരക്കുവെള്ളം - അന്നു
നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം..
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം..

കാടു പൂത്തല്ലോ ഞാവൽക്കാപ്പഴുത്തല്ലോ..
ഇന്നും കാലമായില്ലെ എന്റെ കൈപിടിച്ചീടാൻ..
കാടു പൂത്തല്ലോ ഞാവൽക്കാപ്പഴുത്തല്ലോ..
ഇന്നും കാലമായില്ലെ എന്റെ കൈപിടിച്ചീടാൻ..
അന്നു മൂളിപ്പാട്ടും പാടി തന്ന മുളം തത്തമ്മേ..
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തു..
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തു..
അല്ലിയാമ്പൽ കടവീല്ലന്നരക്കുവെള്ളം - അന്നു
നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം..
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം..
അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിൽ വെള്ളം..


ഇവിടെ


വിഡിയൊ



2. പാടിയതു: യേശുദാസ്

ഓഹോ..
വെളുക്കുമ്പൊ പുഴയൊരു കളിക്കുട്ടി
നല്ല കളിക്കുട്ടി ഒരു കളിക്കുട്ടി
വെള്ളാരംകല്ലെടുത്തു വെള്ളമണൽ തിട്ടുകളിൽ
തുള്ളിക്കളിക്കണ കളിക്കുട്ടി
ആഹാ കളിക്കുട്ടി ഒരു കളിക്കുട്ടി

വെയിലത്തു പുഴയൊരു മണവാട്ടി
ആഹാ മണവാട്ടി കൊച്ചു മണവാട്ടി
തങ്കക്കസവണിഞ്ഞു താമര കുണുക്കിട്ടു
നാണിച്ചു നടക്കണ മണവാട്ടി
ആഹാ മണവാട്ടി കൊച്ചു മണവാട്ടി
(വെളുക്കുമ്പൊ..)

കാറ്റത്തു പുഴയൊരു കിറുക്കത്തി
അയ്യോ കിറുക്കത്തി നല്ല കിറുക്കത്തി
കരിമുടിയഴിച്ചിട്ടു തിരപ്പല്ലു കടിച്ചിട്ടു
കൈകൊട്ടി തുള്ളണ കിറുക്കത്തി
അയ്യോ കിറുക്കത്തി നല്ല കിറുക്കത്തി (കരി..)

അന്തിക്കിവളൊരു മുതുമുത്തി ഒരു മുതുമുത്തി
ആരോടും മിണ്ടാത്ത മുതുമുത്തി ഒരു മുതുമുത്തി
പല്ലില്ലാ വായകൊണ്ടു പയ്യാരം പറഞ്ഞിട്ടു തണുത്തിട്ടു
വിറയ്ക്കണ മുതുമുത്തി ഒരു മുതുമുത്തി (അന്തിക്കിവളൊരു...)



3. പാടിയതു: എൽ. ആർ. ഈശ്വരി

ചാലക്കുടിപ്പുഴയും വെയിലില്‍ ചന്ദനച്ചോലയെടി(2)
ചന്ദനച്ചോലയിങ്കല്‍ ഇന്നൊരു ചാഞ്ചക്കം വഞ്ചിയെത്തും

ചാഞ്ചക്കം വഞ്ചിയേറി എന്നെക്കാണാന്‍
മൊഞ്ചുള്ള മാരനെത്തും
ചോലക്കടവിലപ്പോള്‍ പുത്തിലഞ്ഞി
നീലക്കുടപിടിക്കും
ചാലക്കുടിപ്പുഴയും വെയിലില്‍ ചന്ദനച്ചോലയെടി(2)


കാലത്തെപോയ്ക്കുളിച്ച് കഴുത്തില്‍ ഞാന്‍
ഓലക്കം മാലയയിട്ട്
എള്ളെണ്ണമാറ്റിവെച്ച് മുടിക്ക് ഞാന്‍
മുല്ലപ്പൂ എണ്ണ തേച്ച്
നോമ്പിറക്കാന്‍ വരുമ്പോള്‍ കൊടുക്കുവാന്‍
മാമ്പഴം വേറെ വെച്ച്
പണ്ടത്തെ കെസ്സുപാട്ടു പഠിച്ചെന്റെ ചുണ്ടത്തൊരുക്കിവെച്ച്


ചാലക്കുടിപ്പുഴയും വെയിലില്‍ ചന്ദനച്ചോലയെടി(2)
ചന്ദനച്ചോലയിങ്കല്‍ ഇന്നൊരു ചാഞ്ചക്കം വഞ്ചിയെത്തും


ഇവിടെ



4. പാടിയതു: പി. ലീല

എങ്കിലോ പണ്ടൊരു കാലം
മംഗലാംഗൻ രാമദേവൻ
പതിനാലാണ്ടു കാട്ടിൽ പാർക്കാൻ
വ്രതമെടുത്തു പോകും നേരം
ഗുണവതിയാം സീതാദേവി
കണവൻ തന്റെ കൂടെ ചെന്നാൻ
പോരേണ്ടാ നീ ചാരു ശീലേ
ഘോരാരണ്യ വാസം ചെയ്യാൻ

മുള്ളും കല്ലും മൂർഖൻ പാമ്പും
കൊല്ലാൻ നോക്കും മൃഗരാശിയും
പ്രാണനാഥേ കാട്ടിലുണ്ടേ
പാർക്കുക നീ നാട്ടിൽത്തന്നേ
എന്നു രാമൻ ചൊന്നനേരം
കണ്ണീരോടേ ചൊല്ലി സീത

നാടെനിയ്ക്കു നരകമല്ലോ
നാഥനെന്നെ വിട്ടു പോയാൽ
കാടെനിയ്ക്കു സ്വർഗ്ഗലോകം
കാന്തനെന്നെ കൊണ്ടു പൊയാൽ
(എങ്കിലോ)



5. പാടിയതു: കെ. പി. ഉദയഭാനു & എൽ. ആർ. ഈശ്വരി


കണ്ണിലെന്താണ് കണ്ണിലെന്താണ്
കനകക്കിനാവിന്റെ മയ്യ്

മയ്യിലെന്താണുള്ളത്?

മയ്യിലെന്താണ് മറ്റാര്‍ക്കും കാണാന്‍
വയ്യാത്ത സ്നേഹത്തിന്‍ തയ്യ്

ഓഹോ അപ്പോള്‍ നിന്റെ കരളിലെന്താണ്?

കരളിലെന്താണ് നെയ്യ്
നെയ്യില്‍ കൈത്തിരിത്തിയ്യ്
നെയ്യായ നെയ്യൊക്കെ നെഞ്ചിലൊഴിച്ചതോ?

ഒഴിച്ചത്?

ഈ ഓമല്‍ത്താമരക്കയ്യ്
കണ്ണിലെന്താണ് കണ്ണിലെന്താണ്
കനകക്കിനാവിന്റെ മയ്യ്
മയ്യിലെന്താണ് മറ്റാര്‍ക്കും കാണാന്‍
വയ്യാത്ത സ്നേഹത്തിന്‍ തയ്യ്

ഈ കവിളിലോ?

കവിളിലെന്താണ് ചോപ്പ്?
കവിളത്തു നുള്ളിയ ചോപ്പ്
മാരന്‍ വരുന്നേരം മനതാരില്‍ വിളയുന്ന
മധുമാസമുന്തിരിത്തോപ്പ്

കണ്ണിലെന്താണ് കണ്ണിലെന്താണ്
കനകക്കിനാവിന്റെ മയ്യ്
മയ്യിലെന്താണ് മറ്റാര്‍ക്കും കാണാന്‍
വയ്യാത്ത സ്നേഹത്തിന്‍ തയ്യ്

ആ.....മ്.....മ്...


ഇവിടെ

Friday, March 4, 2011

പേൾ വ്യൂ [ 1970 ] എം. കുഞ്ചാക്കൊ






ചിത്രം: പേൾ വ്യൂ [ 1970 ] എം. കുഞ്ചാക്കൊ
താരനിര: പ്രേം നസീർ, ശാരദ, മധുമതി, കൊട്ടാരക്കര, പി.ജെ. ആന്റണി, അടൂർ ഭാസി, ഉമ്മർ,
ആലുമ്മൂടൻ,മണവാളൻ ജോസഫ്, കടുവാക്കുളം...


രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ




1. പാടിയതു: കെ ജെ യേശുദാസ് & ബി. വസന്ത

യവന സുന്ദരീ സ്വീകരിക്കുകീ
പവിഴമല്ലിക പൂവുകൾ
ജനിച്ച നാൾ മുതൽ സ്വീകരിക്കുവാൻ
തപസ്സിരുന്നവളാണു ഞാൻ പ്രേമ
തപസ്സിരുന്നവളാണു ഞാൻ
(യവന...)

അകലെ വീനസ്സിൻ രഥത്തിലും
അമൃത വാഹിനീ തടത്തിലും (2)
വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും
തിരഞ്ഞു നിന്നെ ഞാനിതു വരെ
തിരഞ്ഞു നിന്നെ ഞാനിതു വരെ
(യവന,...)

വസന്ത സന്ധ്യകൾ വിളിച്ചതും
ശിശിര രജനികൾ ചിരിച്ചതും
ഋതുക്കൾ വന്നതും ഋതുക്കൾ പോയതും
അറിഞ്ഞതില്ല ഞാനിതു വരെ
അറിഞ്ഞതില്ല ഞാനിതു വരെ
(യവന...)


ഇവിടെ


വിഡിയോ

2: പാടിയതു: യേശുദാസ് & മാധുരി

കൈതപ്പൂ വിശറിയുമായ് കാറ്റേ കൂടെവരൂ
കടലും മലയും കുളിര്‍കോരും കാറ്റെ കൂടെവരൂ

ഏഴുസമുദ്രത്തിന്നകലേ ഏഴാകാശത്തിന്നകലേ
ഏദന്‍ തോട്ടത്തിലൊരു നാളില്‍
ആദവും ഹവ്വയും ആദ്യം ചൂടിയ
പാതിരാമലരിറുത്തു തരൂ (2‌)
ഇറുത്തു തരൂ... ഓഹോഹോ..ഓഹോഹോ...
കൈതപ്പൂ വിശറിയുമായ്....

മൌനശതാബ്ദങ്ങള്‍ക്കകലേ മായാദ്വീപുകള്‍ക്കകലേ
സോളമന്‍ വാണൊരു യരുശലേമില്‍
കാമുകഹൃദയങ്ങള്‍ ആദ്യം പാടിയ
പ്രേമഗാഥകളിറുത്തു തരൂ(2)
ഇറുത്തു തരൂ.... ഓഹോഹോ...ഓഹോഹോ..
കൈതപ്പൂ വിശറിയുമായ്....


ഇവിടെ


വിഡിയോ



3. പാടിയതു: യേശുദാസ്

തങ്കത്തഴികക്കുടമല്ലാ താരാപഥത്തിലെ രഥമല്ലാ
ചന്ദ്രബിംബം കവികള്‍ പുകഴ്ത്തിയ
സ്വര്‍ണ്ണമയൂരമല്ലാ
തങ്കത്താഴികക്കുടമല്ലാ

കസ്തൂരിമാനില്ല കല്ലോലിനിയില്ല
കല്പകത്തളിര്‍മരത്തണലില്ലാ
ഏതോ വിരഹത്തിന്‍ ഇരുള്‍വന്നുമൂടുന്നൊ-
രേകാന്തശൂന്യതയല്ലോ
അവിടെയൊരേക്കാന്ത ശൂന്യതയല്ലോ
തങ്കത്താഴികക്കുടമല്ലാ....

കര്‍പ്പൂരശിലയില്ല കദളീവനമില്ല
കാറ്റിന്റെ ചിറകടിയൊച്ചയില്ലാ
ഏതോ പ്രണയത്തിന്‍ കഥയോര്‍ത്തു നില്‍ക്കുമൊ-
രേകാന്ത മൂകതയല്ലോ
അവിടെയൊരേകാന്ത മൂകതയല്ലോ
തങ്കത്താഴികക്കുടമല്ലാ....



ഇവിടെ


വിഡിയോ


4. പാടിയതു: ബി. വസന്ത കോറസ്

അ...

പുഷ്പവിമാനവും പൊന്‍പൂവമ്പുമായു്
സ്വപ്നത്തില്‍ വന്നവനാരു സഖി
(പുഷ്പ)
നിന്റെ സ്വപ്നത്തില്‍ വന്നവനാരു സഖി

കൗമാരം കഴിയുമ്പോള്‍ കന്യകമാരില്‍
കാമമുണര്‍ത്തുന്ന ചക്രവര്‍ത്തി
(കൗമാരം )


വിഡിയോ “പുഷ്പാഭരണം വസന്ത ദേവന്റെ...“



5. പാടിയതു: യേശുദാസ് & ബി. വസന്ത

വിശുദ്ധനായ സെബസ്ത്യാനോസേ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ
വിശുദ്ധനായ സെബസ്ത്യാനോസേ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ

പാപികള്‍ ഞങ്ങളെ പരിശുദ്ധരാക്കുവാന്‍
പണ്ടു നര്‍ബോനയില്‍ ജനിച്ചവനേ (പാപികള്‍ )
പാവങ്ങള്‍ ഞങ്ങള്‍ക്കു സ്വര്‍ഗരാജ്യം തരാന്‍
പീഠനമേറ്റു തളര്‍ന്നവനേ (വിശുദ്ധനായ)

അന്ധരെ അന്ധര്‍ നയിക്കുന്ന വീഥിയില്‍
അഗ്നിശലാകയായ് ജ്വലിച്ചവനേ (അന്ധരെ)
രക്തത്തില്‍ മുങ്ങി നിന്നൊരു വേദസാക്ഷിയായ്
രശ്മികിരീടമണിഞ്ഞവനേ (വിശുദ്ധനായ)

ആധിയും വ്യാധിയും ഇവിടുന്നകറ്റുവാന്‍
അര്‍ത്തുങ്കല്‍ പള്ളിയിലിരിപ്പവനേ (ആധിയും)
അംഗങ്ങളത്രയും ഞങ്ങളെ രക്ഷിപ്പാന്‍
അമ്പുകള്‍ കൊണ്ടു മുറിഞ്ഞവനേ (വിശുദ്ധനായ)


ഇവിടെ

*************


ബോണസ്: യേശുദാസ് & ലതാ മംഗേഷ്കർ
[Ab chiragon ka koi kam nahin tere nainon]
അബ് ചിരഗോൻ ക കൊയി കാം നഹി യെരെ നൈനോ മെ


വിഡിയോ

Thursday, March 3, 2011

ഒന്നാമൻ [2002] തമ്പി കണ്ണന്താനം





ചിത്രം: ഒന്നാമൻ [2002] തമ്പി കണ്ണന്താനം
താരനിര: മോഹൻലാൽ. ബിജു മേനോൻ,ലാലൂ അലക്സ്, ജഗദീഷ്, നരേന്ദ്ര പ്രസാദ്,ആവ്യാ മാധവൻ, ജയഭാരതി,
രമ്യാ കൃഷ്ണൻ,അശ്വതി, പൊന്നമ്മ ബാബു,....

രചന: ഗിരീഷ് പുത്തൻ
സംഗീതം: എസ്.പി. വെങ്കടേഷ്



1. പാടിയതു: യേശുദാസ്/& ഗായത്രി

മാനത്തെ തുടി ഉണരും മാരിമുകില്‍ത്തെരുവില്‍
ആരാരോ വഴി തിരയും പേരറിയാ തെരുവില്‍
നെഞ്ചില്‍ ഉലാവും നൊമ്പരമോടേ
നേരിനു നേരേ നിറമിഴിയോടെ
കുറുമ്പ് ഏറും ആരോമല്‍ കുയില്‍ കുഞ്ഞ് ചേക്കേറി
മാനത്തെ തുടി
ആരിരോം ആരീരോ ആരീരാരോ (൨)
ആരീരാരോ... ആരീരാരോ.. ആലോലം താലോലം ആരിരാരോ

വഴിക്കണ്ണുമായ് നില്‍ക്കും നിഴല്‍ക്കൂത്ത് കോലങ്ങള്‍
കടം കൊണ്ട ജന്മങ്ങള്‍ ഇതോ കര്‍മ്മ ബന്ധങ്ങള്‍
വഴിക്കണ്ണുമായ്
ഇരുള്‍ക്കാറ്റ് ചൂളം കുത്തും മഴക്കാലമേഘം നോക്കി
തുടിക്കുന്ന നെഞ്ചോടേ മനം നൊന്തു പാടുമ്പോള്‍
മാനത്തെ തുടി....

ഒ ഓ ഒഓ (൨) തെയ്യാരേ തെയ്യ (൨)
തെയ് തെയ് തോം തെയ് തോം (൨)
ഏലലോം ഏലോ (൨)
ഒ ഓ ഒഓ (൨)

അലഞ്ഞ് എങ്ങ് പോയാലും അഴല്‍ക്കാഴ്ച ആണെന്നും
മനസ്സിന്‍റെ തീരങ്ങള്‍ മരുപ്പാടം ആവുമ്പോള്‍
അലഞ്ഞ് എങ്ങ്
വെളിച്ചം കിഴക്കായ് പൂക്കും പുലര്‍കാലം ഇനിയും ദൂരെ
കൊളുത്തുന്നത് ആരാരോ വിളക്കിന്‍റെ നാളങ്ങള്‍
മാനത്തെ തുടി ...

ഇവിടെ



2. പാടിയതു: യേശുദാസ് & ജാനകി

(പു) മിഴിയിതളില്‍ നിലാ മലരിതളോ
ഇളവെയിലില്‍ തുളുമ്പും തളിര്‍ മഴയോ
(സ്ത്രീ) ആ...
മിഴിയിതളില്‍ നിലാ മലരിതളോ
ഇളവെയിലില്‍ തുളുമ്പും തളിര്‍ മഴയോ
(പു) വെണ്‍പകല്‍ പൊന്‍ വിരല്‍ കുടഞ്ഞ നിന്‍
പൂങ്കവിള്‍ മുല്ലകള്‍ തലോടിടാം
ഈറന്‍ സന്ധ്യകള്‍ കവര്‍ന്ന നിന്‍
ഇമകളില്‍ ഉമ്മകള്‍ പൊതിഞ്ഞിടാം
പറയൂ നിന്റെ പരിഭവം എന്തിനിയും
(സ്ത്രീ) മിഴിയിതളില്‍ നിലാ മലരിതളോ
ഇളവെയിലില്‍ തുളുമ്പും തളിര്‍ മഴയോ

(പു) തിങ്കള്‍ പൊന്‍ കല വിടര്‍ന്നൊരെന്‍ നിലാമൗലിയില്‍
മുകില്‍ ഗംഗയല്ലേ നീ വരു ഗൗരിയായ്
(സ്ത്രീ) ആദിയുഷസ്സിന്‍ ദലങ്ങളില്‍ അതേ മാത്രയില്‍
തപം ചെയ്തു നേടി നിന്‍ മദോന്മാദം ഞാന്‍
(പു) മുളം കാടു പാടുമ്പോള്‍ അതില്‍ നിന്‍ സ്വരം
മഴക്കാറു മായുമ്പോള്‍ അതില്‍ നിന്‍ മുഖം
(സ്ത്രീ) മിഴിയിതളില്‍ നിലാ മലരിതളോ
ഇളവെയിലില്‍ തുളുമ്പും തളിര്‍ മഴയോ

(സ്ത്രീ) പിച്ചള വളകളണിഞ്ഞൊരെന്‍ തളിര്‍ കൈകളാല്‍
സ്വരം നെയ്തു നിന്നെ ഞാന്‍ ഗന്ധര്‍വ്വനാക്കി
(പു) പാല്‍ക്കടലലകള്‍ ഞൊറിഞ്ഞ നിന്‍ നിലാച്ചേലയില്‍
ഉടല്‍ മൂടി നില്‍പ്പൂ നീ ശിലാശില്‍പ്പമായ്
(സ്ത്രീ) ഹിമപ്പക്ഷി ചേക്കേറും മരഛായയില്‍
പറന്നെത്തിടാം പൊന്നേ നിലാത്തൂവലായ്

(പു) മിഴിയിതളില്‍ നിലാ മലരിതളോ
ഇളവെയിലില്‍ തുളുമ്പും തളിര്‍ മഴയോ
(സ്ത്രീ) ആ...
മിഴിയിതളില്‍ നിലാ മലരിതളോ
ഇളവെയിലില്‍ തുളുമ്പും തളിര്‍ മഴയോ
(പു) വെണ്‍പകല്‍ പൊന്‍ വിരല്‍ കുടഞ്ഞ നിന്‍
പൂങ്കവിള്‍ മുല്ലകള്‍ തലോടിടാം
ഈറന്‍ സന്ധ്യകള്‍ കവര്‍ന്ന നിന്‍
ഇമകളില്‍ ഉമ്മകള്‍ പൊതിഞ്ഞിടാം
പറയൂ നിന്റെ പരിഭവം എന്തിനിയും


ഇവിടെ


വിഡിയോ




3. പാടിയതു: അലക്സ് പാൾ, എം.ജി. ശ്രീകുമാർ, സുജാത

പിറന്നമണ്ണില്‍നിന്നുയര്‍ന്നു പൊങ്ങണം
തീപാറും സൂര്യനായ്.....
തമസ്സേ അകലൂ...ഉഷസ്സായ് ഉണരൂ...
തുറുങ്കിനുള്ളിലും തുടി മുഴങ്ങട്ടെ താ തെയ്യം താളമായ്
മന്ത്രം മുഴങ്ങട്ടെ പന്തം ജ്വലിക്കട്ടെ
മാനവമോചന ഗാനം മുഴങ്ങട്ടെ
ഒന്നിച്ചു ചേര്‍ന്നു നാം ഉജ്ജ്വലജ്വാലയില്‍
ഒന്നാമനായി പടര്‍ന്നു കേറട്ടെ..(മന്ത്രം മുഴങ്ങട്ടെ...)
സംഗീതം സാന്ദ്രമായ്....സായാഹ്നം സാക്ഷിയായ്...
(പിറന്നമണ്ണില്‍ ......)

തീവെയിലില്‍ പന്തലിക്കും ആല്‍മരമായ്‌ നാമുയരും
ഇരുളിന്റെ കൂടാരം നമ്മള്‍ തകര്‍ക്കും....നമ്മള്‍ തകര്‍ക്കും
അഗ്നിനാളമലയടിക്കും വന്‍കടലായ് നാം പടരും
പുതിയൊരു നീതിക്കായ് നമ്മള്‍ പൊരുതും...നമ്മള്‍ പൊരുതും
മണിഗോപുര ശിഖരങ്ങള്‍ മന്ത്രനിലാമാളികകള്‍
എല്ലാം നാം നേടിയെടുക്കും....
രക്തം തിളക്കട്ടെ...ഗര്‍വ്വം നിലക്കട്ടെ
ഭേരിപടഹങ്ങളെങ്ങും മുഴങ്ങട്ടെ
ആത്മാവില്‍ നിത്യമാം സ്നേഹം തുളുമ്പട്ടെ
ഒന്നാമനായി നീ എന്നും ജയിക്കട്ടെ...(രക്തം..)
സംഗീതം സാന്ദ്രമായ്....സായാഹ്നം സാക്ഷിയായ്...
(പിറന്നമണ്ണില്‍ ......)

വേദനതന്‍ വേദമന്ത്രം ആഹൂതിയായ് ചെയ്തു നമ്മള്‍
മനസ്സിന്റെ യാഗാഗ്നിയില്‍ എരിയുമ്പോഴും...എരിയുമ്പോഴും
തപസ്സിരുന്നാദിമുതല്‍ തത്വശാസ്ത്രമുരുവിട്ടു നാം
ചതിയുടെ വന്‍ ചുഴിയില്‍ വീഴുമ്പോഴും...വീഴുമ്പോഴും..
ഉയിരിന്‍ ചുടുമരുമണലില്‍ എള്ളോളം തളരാതെ
ഒന്നായ് നാം മുന്നേറിടും.....
സത്യം ജയിക്കട്ടെ..ധര്‍മ്മം നയിക്കട്ടെ
നിത്യം ഭജിക്കുമീ തത്വം ഗ്രഹിക്കട്ടെ
വിശ്വം നടുങ്ങുമീ ഉഷ്ണപ്രവാഹത്തില്‍
ഒന്നാമനായി നീ എന്നും ജയിക്കട്ടെ....(സത്യം..)
സംഗീതം സാന്ദ്രമായ്....സായാഹ്നം സാക്ഷിയായ്...
(പിറന്നമണ്ണില്‍ ......)

ഇവിടെ


4. പാടിയതു: എം.ജി. ശ്രീകുമാർ

“ കടുകെടു....

ഇവിടെ


5. പാടിയതു: ബിജു നാരായൺ

“ പൂവേ വാ...


ഇവിടെ

6. പാടിയതു: ജയചന്ദ്രൻ & ചിത്ര

“ വട്ടല്ലാ...വട്ടിയില്ലാ...


ഇവിടെ