Sunday, May 22, 2011
ദൈവത്തിന്റെ വികൃതികൾ [ 1994 ] ലെനിൻ രാജേന്ദ്രൻ
ചിത്രം: ദൈവത്തിന്റെ വികൃതികൾ [ 1994 ] ലെനിൻ രാജേന്ദ്രൻ
താരനിര: രഘുവരൻ, ശ്രീ വിദ്യ, മാളവിക, വിനീത്, സുധീഷ്, തിലകൻ, ശാന്താ ദേവി,
സിദ്ദിക്ക്..
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: മോഹൻ സിത്താര
1. പാടിയതു: കെ ജെ യേശുദാസ്
ഇനിയൊരു ഗാനം നിനക്കായ്
നിനക്കായ് മാത്രം പാടാം ഞാന്‍
ബന്ധുരേ നിന്നെ
വെറുതെ സ്നേഹിക്കുമൊരു മോഹം
സ്വരവീണയായ് അരികെ (ഇനിയൊരു ഗാനം...)
കം സെപ്റ്റംബര്‍ വീണ്ടുമോര്‍ക്കുവാന്‍
വീണ്ടും പാടാന്‍ പോരു നീ
വെണ്‍പിറാക്കള്‍ മൂളും സന്ധ്യകള്‍
കുഞ്ഞു ലില്ലിപ്പൂക്കളും ഇഷ്ടമാര്‍ന്നോതുന്നു
നൂപുരങ്ങള്‍ ചാര്‍ത്തി നീ
ആടുന്ന കാണാന്‍ മോഹം (ഇനി)
ഏതു പൂവില്‍ ഏറെ സൌരഭം
ഓര്‍മ്മകള്‍ തന്‍ പൂക്കളില്‍
ഏതൊരോര്‍മ്മ വാടാപ്പൂക്കളായ്
കാതരേ നിന്നോര്‍മ്മകള്‍
മായുമീ യാമിനി പാഴ് കിനാവാം
മായുകില്‍ ഓര്‍മ്മതന്‍ പൂക്കള്‍ മാത്രം (ഇനി)
AUDIO
2. രചന & പാടിയതു: വി. മധുസൂദനൻ നായർ.
ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി
നീ നിറമുള്ള ജീവിതപ്പീലി തന്നു (ഇരുളിന്‍..)
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തില്‍ ഒരു കൂടു തന്നു
ആത്മ ശിഖരത്തില്‍ ഒരു കൂടു തന്നു
ഒരു കുഞ്ഞുപൂവിലും തളിര്‍കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ (ഒരു കുഞ്ഞു..)
ജീവനൊഴുകുമ്പൊളൊരു തുള്ളി ഒഴിയാതെ നീ തന്നെ
നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായ് നിന്നെപ്പടര്‍ത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ
ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും
നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും (ഒരു കൊച്ചു..)
കനിവിലൊരു കല്ലു കനിമധുരമാകുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പൊകുന്നു
അടരുവാന്‍ വയ്യ .. അടരുവാന്‍ വയ്യ
നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും (അടരുവാന്‍..)
ഉരുകി നിന്നാത്മാവിന്‍ ആഴങ്ങളില്‍ വീണു പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം (2)
നിന്നിലടിയുന്നതേ..നിത്യ സത്യം
VIDEO
AUDIO
3. പാടിയതു: ഉഷാ ഉതുപ്പ്
ഞാന്‍ ഈ രാത്രിയെ സ്നേഹിക്കുന്നു ..സ്നേഹിക്കുന്നു(2)
അവള്‍ എനിക്കേകുന്നു സ്വപ്നങ്ങള്‍
അഴകുറ്റ സ്വപ്നങ്ങള്‍ എത്ര ബാക്കി ..ആ..
(ഞാന്‍ ഈ രാത്രിയെ സ്നേഹിക്കുന്നു)
അവളെന്നെ പൂക്കളാല്‍ മൂടുന്നു(2)
പറുദീസയില്‍ നിന്നു കൊണ്ടുവന്ന
പനിനീര്‍പ്പൂക്കളാല്‍ മൂടുന്നു(പറുദീസ)
എന്നെ മൂടുന്നു എന്നെ മൂടുന്നു
(ഞാന്‍ ഈ രാത്രിയെ സ്നേഹിക്കുന്നു)
അവള്‍ എനിക്കൊരു കൊച്ചു വീടു തന്നു(2)
തിരുവത്താഴങ്ങളില്‍ ഒരുമിച്ചിരിക്കുവാന്‍
ഒരു പാട്ടു പാടാനാരു വരും കൂടെ
ആരു വരും കൂടെ ആരു വരും
(ഞാന്‍ ഈ രാത്രിയെ സ്നേഹിക്കുന്നു)
ഇവിടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment