Thursday, May 26, 2011
സാഗരം ശാന്തം [1983] പി.ജി. വിശ്വംഭരൻ
ചിത്രം: സാഗരം ശാന്തം [1983] പി.ജി. വിശ്വംഭരൻ
താരനിര: മമ്മൂട്ടി, നെടുമുടി വേണു, ശാന്തി കൃഷ്ണ, ശ്രീനാഥ്. സുകുമാരി...
രചന: ഓ.എൻ.വി.
സംഗീതം: എം.ബി. ശ്രീനിവാസൻ
1, പാടിയതു; പി. ജയചന്ദ്രൻ & ജാനകി
ഏലം പൂക്കും കാലം വന്നു ഏലേലം പാടി
കാറ്റും കിളിയും പാറിനടക്കും പൂക്കാലം വന്നു
പൂക്കാലം വന്നു
പ്രാവുകള്‍ കുറുകുന്നു, തേന്‍ കിനാവുകള്‍ കുറുകുന്നു
പ്രാവുകള്‍ കുറുകുന്നു, തേന്‍ കിനാവുകള്‍ കുറുകുന്നു
പൂത്തചെമ്പകത്തരുവിന്‍ തണലൊരു പൂമ്പട്ടാവുന്നു
നമുക്കൊരു പൂമ്പട്ടാവുന്നു
കാറ്റിനു കുളിരുന്നു നിന്റെ കവിളിണ തഴുകുമ്പോള്‍
കാറ്റിനു കുളിരുന്നു നിന്റെ കവിളിണ തഴുകുമ്പോള്‍
കാറ്റിലേതോ കിളിയുടെ ദാഹം പാട്ടായൊഴുകുന്നു
ഇണക്കിളി കേട്ടുമയങ്ങുന്നു
വീഡിയോ
2. . പാടിയതു: യേശുദാസ്
:മാണിക്യ മതിലകത്തെ മാളോരേ ഉണരുണരൂ
പാണനൊന്നു പാടുന്നുണ്ടേ പതിരില്ലാ പഴമൊഴികള്‍
മിണ്ടാപ്പൂച്ച മുനിപ്പൂച്ച മിണ്ടാപ്പൂച്ച...
കണ്ണുമടച്ച് പാലുകുടിച്ചു പാലിരുന്ന കലമുടച്ചു
മിണ്ടാപ്പൂച്ച...
തരികിടതോം തകതോം....
കലത്തിന്റെ വാവട്ടം കഴുത്തിലിട്ടുംകൊണ്ട്
നിരത്തിന്റെയോരത്തിരുന്നപ്പോള്‍
പാലുകുടിച്ചെന്ന പരമരഹസ്യം
മാളോരു കണ്ടുപിടിച്ചു
മിണ്ടാപ്പൂച്ച ......
നമ്മുടെ പൂച്ച മിടുക്കന്‍പൂച്ച
കുടിച്ചതു നല്ല പൈമ്പാല്
നറുവെണ്ണയുറയുന്ന പൈമ്പാല്
പ്രേമത്തിന്‍ പൈമ്പാല്
ധിം തക ധിം തക.........
മൂക്കിന്റെ താഴത്തൊരെലിവാലന്‍ മുറിമീശ
മുളയ്ക്കുന്നുണ്ടേ മുഖം മിനുക്കുന്നുണ്ടേ
മൂളിപ്പാട്ടൊന്നു തോന്നുന്നുണ്ടേ മുനി
ആളാകെ മാറുന്നുണ്ടേ
മിണ്ടാപ്പൂച്ച...
തളാങ്കുതകതിമി തരികിടതോം....
മിടുക്കനെ കുടുക്കിയ കുറിഞ്ഞ്യാരേ കുറിഞ്ഞ്യാരേ
മിടുക്കത്തി നീതന്നെ മണിക്കുട്ടി
കൊട്ടും കുരവേം വേണം നമ്മുടെ
ചക്കരക്കുറിഞ്ഞിക്കു കുടിവയ്പ്പ്
കുറുമൊഴി കുയില്‍മൊഴി മയില്‍മിഴിയാളേ
കുറുകുഴലൂതി വരവേല്‍പ്പ്
വീഡിയോtop ten sad songs
3. പാടിയതു: യേശുദാസ്
മലര്‍ത്തിങ്കളെന്തേ മുകില്‍ക്കീറിനുള്ളില്‍
ഒളിക്കുന്നു വീണ്ടും ചിരിക്കുന്നുവോ നീ ചിരിക്കുന്നുവോ? [2]
നിലാപ്പൂക്കള്‍ വീണ്ടും വിടര്‍ത്തുന്നതാരൊ
കിനാവിന്റെ ലോകം തുറക്കുന്നതാരോ
അതില്‍ വര്‍ണ്ണജാലം പനീര്‍പ്പൂക്കളായി
മനസ്സില്‍ പരാഗം ചൊരിഞ്ഞൂ....
മലര്‍ത്തിങ്കളേന്തേ......
കിളുന്നോര്‍മ്മകള്‍ തന്‍ തളിര്‍തിന്നു പാടും
വിഷുപ്പക്ഷിയായ് നീ വിളിക്കുന്നതാരേ?
കണിക്കൊന്നവീണ്ടും മണിപ്പൂക്കള്‍ ചൂടി
മനസ്സില്‍ നിറങ്ങള്‍ പടര്‍ന്നൂ.....
മലര്‍ത്തിങ്കളെന്തേ......
വീഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment