Wednesday, May 25, 2011
2011ലെ സ്റ്റേറ്റ് അവാർഡുകൾ: ഗാനങ്ങൾ
1. ചിത്രം: ജനകൻ [ 2010] എൻ. ആർ. സഞീവ്
രാചന: ഗിരീഷ് പുത്തൻ
സംഗീതം: എം. ജയചന്ദ്രൻ
പാടിയതു: രാജലക്ഷ്മി. 2011 ഏറ്റവും മികച്ച ഗായിക
ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ
മുറ്റത്തെത്തും തെറ്റിപ്പൂവില്‍ ഒളിച്ചിരുന്നേ
മിണ്ടിപ്പറഞ്ഞേ എന്തോ മെല്ലെപ്പറഞ്ഞേ
ചുറ്റിപ്പായും വണ്ടോടൊപ്പം മൂളിപ്പറന്നേ
മഞ്ഞു പൊഴിഞ്ഞേ എന്‍ മനം നിറഞ്ഞേ
നെയ്തലാമ്പലായ് ഓര്‍മ്മകള്‍
ഒന്നിച്ചിരുന്നേ അന്നേ ഒന്നിച്ചിരുന്നേ
തെന്നല്‍ അന്നല്‍ ഊഞ്ഞാലിന്മേല്‍ ഒന്നിച്ചിരുന്നേ
വെള്ളോട്ടു വിളക്കിന്‍ നാളം പോലെ
വെള്ളാരം കുന്നിലെ കാറ്റുണ്ടോ?
മഞ്ചാടിക്കാട്ടിലെ താന്തോന്നിപ്പുള്ളിനു
വേളിക്കു ചാര്‍ത്താന്‍ പവനുണ്ടോ
പൊട്ടിപ്പൊട്ടിച്ചിരിക്കണ കുട്ടിക്കുഞ്ഞി കുറുമ്പിക്ക്
കുറുമൊഴിപ്പൂവിന്‍ കുടയുണ്ടോ
പെയ്തു തോര്‍ന്ന മഴയില്‍ അന്നും
ഒളിച്ചിരുന്നേ ഒളിച്ചിരുന്നേ
(ഒളിച്ചിരുന്നേ ...)
വല്ലോരും കൊയ്യണ കാണാക്കരിമ്പില്‍
കണ്ണാടി നോക്കണ കുയിലമ്മേ
പുന്നെല്ലു മണക്കും പാടം പോലെ
പൂക്കാലം നോറ്റതു നീയല്ലേ
ഉച്ചയ്ക്കെന്റെ പച്ചക്കല്ല് വിളക്കിച്ച കമ്മലിട്ടു
കുരുക്കുത്തി മുല്ലേ കൂടേറാം
പാതി മാഞ്ഞ വെയിലില്‍ അന്നും
ഒളിച്ചിരുന്നേ ഒളിച്ചിരുന്നേ
(ഒളിച്ചിരുന്നേ ...)
ഇവിടെ
വിഡിയോ
2. ചിത്രം: സദ്ഗമയ [2010] ഹരികുമാർ.
താരനിര: സുരേഷ് ഗോപി, നവ്യാ നായർ, ശ്വേതാ മേനോൻ...
രചന: റാഫീക്ക് അഹമമദ് : 2011 എറ്റവും നല്ല ഗാന രചന അവാർഡ്
സംഗീതം: എം. ജയചന്ദ്രൻ
പാടിയതു: യേശുദാസ്
ഒരു പൂവിനിയും വിടരും വനിയിൽ
ഇതളിൽ കിനിയും മിഴിനീർ മറയും
ഇലകൾ വിരിയും മരുഭൂമികളിൽ
മഴയിൽ വെയിലിൽ നിറമാർന്നുലയും
നിഴലായൊഴിയും സ്മൃതി വേദനകൾ
മനസ്സിൻ തമസ്സിൽ
പുതുമഴയുടെ വിരൽ മുനയായ്
( ഒരു പൂവിനിയും..)
കിളിമൊഴികളിലിളകും തരു നിരകളിലൂടെ
പുലരൊളിയുടെ മായാനടനം തുടരും
അല ഞൊറികളിലുണരും പ്രിയതരമൊരു ശ്രുതിയിൽ
നദിയൊഴുകുമൊരീണം പകരും നിറവിൽ
പിറകേ പിറകേ കളി വഞ്ചികളാൽ
സുഖസ്മരണകളൊഴുകിടുമിതു വഴിയേ
( ഒരു പൂവിനിയും..)
ഇരുൾ വിതറിയ രാവിൻ മറുകരയിരു മൗനം
ഇനി മറവിയിലിടറും കൺ പീലികളിൽ
മലനിരകളിലകലെ മണിമുകിലുകളലയും
മഴയുടെ മണമുതിരും തരിശ്ശിൻ മടിയിൽ
നിറയെ നിറയെ ഹരിതാങ്കുരമായ്
പുതു നിനവുകൾ കതിരിടുമിനിയിവിടെ
( ഒരു പൂവിനിയും..)
വീഡിയോ
3. ചിത്രം; പാട്ടിന്റെ പാലാഴി
രചന: ഓ.എൻ. വി.
സംഗീതം: സുരേഷ് മണിമല
പാടിയതു: ഹരിഹരൻ 2011 ഏറ്റവും മികച്ച ഗായകൻ
പാട്ടുപാടുവാന്‍ മാത്രം ഒരു
കൂട്ടുതേടിയെന്‍ രാപ്പാടീ
വന്നതെന്തിനീ കൂട്ടില്‍ കണി-
ക്കൊന്ന പൊന്നുതിരുമീവനിയില്‍
പാതിരാക്കുരുവി നിന്‍ കിനാവുകള്‍ നിനവുകള്‍
ഏതു മണ്‍ വീണതന്‍ മലര്‍ത്തന്തി
തേടുന്നുവോ കേഴുന്നുവോ?
വിഷാദരാഗഭാവം വിടരാതകതാരിലൊതുക്കീ
വിലോലതന്തിയാകെ വിമൂകശാന്തമായോ?
പറയൂ നിന്‍ തേന്‍ കുടമുടഞ്ഞുവോ?
ഒരു ചക്രവാകം വിതുമ്പീ
ഇന്നെന്‍ സൌഗന്ധികങ്ങള്‍ കൊഴിഞ്ഞുവീഴുന്നുവോ?
പാട്ടു പാടുവാന്‍....
വിശാലനീലവാനില്‍ മധുമാസനിലാവു മയങ്ങീ
മനസ്സരസ്സിലേതോ മരാളികാ വിലാപം
തരളമനസ്സേ തരിക മാപ്പുനീ
ഒരുകാറ്റു കണ്ണീരോടോതീ
സ്നേഹം സംഗീതമാകും
വിദൂരതീരമെങ്ങോ?
ഇവിടെ
വീഡിയോ
4. ചിത്രം: കരയിലേക്കു ഒരു കടൽ ദൂരം [2010] വിനോദ് മങ്കര
താരനിര: ഇന്ദ്രജിത്, മംതാ മോഹൻദാസ്, ധന്യ മേരി വർഗീസ്, ലക്ഷ്മി ശർമ്മ
രചന: ഓ.എൻ. വി.
സംഗീതം: എം. ജയചന്ദ്രൻ 2011 ഏറ്റവും മികച്ച സംഗീത സംവിധായകൻ...
പാടിയതു: ചിത്ര & മധുബാലകൃഷ്ണൻ
ചിത്രശലഭമേ ചിത്രശലഭമേ
അപ്സരസ്സുകൾ തേടും ചിത്രശലഭമേ നീ
അത്രമേൽ സ്നേഹിച്ചതെന്തിനെന്നെ? [2]
ഞാനൊരു കാട്ടുപൂവല്ലേ?
ഘനശ്യാമകാനനം കണിവച്ച പൂവല്ലേ?
ചിത്രശലഭമേ...
അനുപല്ലവി:
തരുലതാവൃന്ദമാടും ഇവിടെയെൻ കളിപ്പന്തൽ
വരു! വരു! എന്നു നിന്നെ വിളിച്ചുവോ
ദലമർമ്മരങ്ങൾപോലും മധുരമായാരോ മീട്ടും
ജലതരംഗത്തിൻ ലോലശ്രുതിപോലെ
തരളലളിതമതിലോലം
തനു തഴുകി പവനനനുവേലം
മലർമിഴികളേ മധുമൊഴികളേ
വരു! തളിക നിറയെ-
യരിയൊരമൃതകളഭവുമായ്
എത്രയോ പൂവുകൾ ഹൃദയം നേദിച്ച
ചിത്രശലഭമല്ലേ!
നിനക്കെന്നെ ഇഷ്ടമെന്നെന്തിനോതി?
ഇഷ്ടമെന്നെന്തിനോതി?
ചിത്രശലഭമേ...
ചരണം:
പുളകിതയാമിനീ സഖികൾ സാക്ഷിയായ്
കളിയരങ്ങിതിലാടിത്തിമിർത്തൂ നാം
മുടിയുലഞ്ഞാടുമൊരു മുളങ്കാടുപോലെ
പീലി വിടർത്തിയ മയിൽപോലെ നൃത്തമാടി ഞാൻ
ഉയിരിലുണരുമൊരു ഗാനം
കളമുരളി ചൊരിയുമൊരു നാദം
ശ്രുതിഭരിതമായ് കരൾ കവരവേ
ഒരു പ്രണയമധുര മദനലഹരിയതിലലിയേ
മറ്റൊരു പൂവിന്റെ മടിയിൽ മയങ്ങിയ
ചിത്രശലഭമല്ലേ!
നിനക്കെന്നെ ഇഷ്ടമെന്നെന്തിനോതി?
ഇഷ്ടമെന്നെന്തിനോതി?
ചിത്രശലഭമേ...
ഇവിടെ
ഇവിടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment