Powered By Blogger

Monday, June 14, 2010

ബിഗ് ബി [ ദി ബോഡി ഗാർഡ് ] [ 2007 ] മൃദുല, അൽ ഫോൻസ് ജോസഫ്, ശ്രേയ ഘോഷൽ...



ചിത്രം: ബിഗ് ബി [ ദി ബോഡി ഗാർഡ് ] [ 2007 ] അമല്‍ നീരാദ്
താരങ്ങൾ: മമ്മൂട്ടി. മനോജ് കെ. ജയൻ, വിജയ രാഘവൻ, ബാല, സുമിത് നാവൽ, നഫിസാ ആലി, ലെന


രചന: ജോഫി തരകൻ, സന്തോഷ് വർമ്മ
സംഗീതം: അൽഫോൺസ് ജോസഫ്



1. പാടിയതു: മൃദുല & അൽഫോൺസ് ജോസഫ്

ഒരുവാക്കും മിണ്ടാതേ ഒരു നോവായ്‌ മായല്ലേ ഉയിരേ നീ
മിഴി രണ്ടും തേടുന്നു മനമിന്നും തേങ്ങുന്നു എവിടേ നീ
കണ്ണീരിന്‍ പാട്ടായ്‌ ഇനിയെന്നും അലയും ഞാന്‍ ഓമലേ
വെയില്‍നാളം തളരുന്നതീ വഴി നീളെ ഏകനായ്‌


മഴ വിരിക്കുന്നു മെല്ലേ പുലര്‍പ്പാട്ടിലെ ഈരടികള്‍
ഇതള്‍ വിരിഞ്ഞും കുളിരണിഞ്ഞും നിന്‍ വിളി കേട്ടുണരാന്‍
കനവുദിക്കുന്നു നെഞ്ചില്‍ നിറമാര്‍ന്നിടുമോര്‍മ്മകളില്‍
വരമൊഴുക്കും വിരി തെളിക്കും നിന്‍ സ്വരമഞ്ജരികള്‍
നീറുമൊരു കാറ്റിന്‍ കൈകള്‍ തഴുകുന്ന നേരം
ദൂരെയൊരു മേഘം പോല്‍ നീ മറഞ്ഞിടുവതെന്തേ
നിന്നില്‍ നിഴലാകാന്‍ നിന്നോടലിയാന്‍
അറിയാതേ അറിയാതേ ഇനി ഇതുവഴി ഞാനലയും


ഒരുവാക്കും മിണ്ടാതേ ഒരുനോവായ്‌ മായല്ലേ ഉയിരേ നീ
മിഴിരണ്ടും തേടുന്നു മനമിന്നും തേങ്ങുന്നു എവിടേ നീ
കണ്ണീരിന്‍ പാട്ടായ്‌ ഇനിയെന്നും അലയും ഞാന്‍ ഓമലേ
വെയില്‍നാളം തളരുന്നതീ വഴി നീളെ ഏകനായ്‌...


ഇവിടെ


വിഡിയോ




2. പാടിയതു: ശ്രേയ ഘോഷൽ [ രചന: സന്തൊഷ് വർമ്മ]




ഓ..
വിട പറയുകയാണോ
ചിരിയുടെ വെണ്‍പ്രാവുകള്‍
ഇരുളടയുകയാണോ
മിഴിയിണയുടെ കൂടുകള്‍
വിധിയിലെരിതെന്നലില്‍ വിരഹമരുഭൂമിയില്‍
ഓര്‍മ്മകളുമായി തനിയെ അലയേ
(വിട പറയുകയാണോ)

മഴ തരും മുകിലുകളില്‍
തനുവുമായി ഇതള്‍ വിരിയും
ഓ പാവം മാരിവില്ലുകള്‍
മായും പോലെ മായയായി
ഏകാകിനി എങ്ങോ നീ മായവേ

ഹും......

ഇവിടെ


വിഡിയോ


3. പാടിയതൂ: വിനീത് ശ്രീനിവാസൻ & ജ്യോത്സ്ന

യൂ ആർ മൈ ഡെസ്റ്റിനി
മുത്തു മഴ കൊഞ്ചൽ പോലെ
തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിലോമൽ പാട്ടുമായ്
എൻ മുന്നിൽ വന്നതെന്തിനോ
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽകും അഴകേ
ഒഹോ....ഒഹോ...

മുത്തു മഴ കൊഞ്ചൽ പോലെ
തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിലോമൽ പാട്ടുമായ്
എൻ മുന്നിൽ വന്നതെന്തിനോ
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽകും അഴകേ
ഒഹോ....ഒഹോ...
യൂ ആർ മൈ ഡെസ്റ്റിനി...
ഒഹോ...ഒഹോ...യൂ ആർ മഒ ഡെസ്റ്റിനി....

അറിയാതെൻ കിനാവിൽ നീ
കതിർ നിലാവിനെ തൊടുമ്ം നേരം
ശ്രുതി മീട്ടും വരജപമായി നിൻ
മനസ്സിൽ സ്വരങ്ങളെ തേടും ഞാൻ
മിഴിയിൽ നിനവിൻ ഇതളാൽ
പ്രനയമെഴുതിയ താര ദീപമെ
അരികിൽ കനക ദ്യുതിയായ് ഒഴുകൂ നീ
ഒഹോ... ഒഹോ...
യൂ ആർ മൈ ഡെസ്റ്റിനി

മുത്തു മഴ കൊഞ്ചൽ പോലെ
തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിലോമൽ പാട്ടുമായ്
എൻ മുന്നിൽ വന്നതെന്തിനോ
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽകും അഴകേ
ഒഹോ....ഒഹോ...
യൂ ആർ മൈ ഡെസ്റ്റിനി...
ഒഹോ...ഒഹോ...യൂ ആർ മഒ ഡെസ്റ്റിനി....



ഇവിടെ


വിഡിയോ





4. പാടിയതു: സയൊനാര : “ഓ.. ജനുവരി...
ഇവിടെ

5. പാടിയതു: ഷർദിൻ തോമാസ് , ഷെൽറ്റൺ പിൻഹെറൊ
“ ഹിപ്പ് ഹോപ്പ്......



ഇവിടെ


ബോണസ്:



ശ്രേയ ഘോഷൽ 20 ഹിറ്റ്സ് വിഡിയൊ


വിഡിയോ


വിഡിയോ

Sunday, June 13, 2010

മഴയൂടെ സ്വപ്ന സംഗീതശില്പം...




1.

ചിത്രം: ഡോക്ടര്‍.പേഷ്യന്റ്. [ 2009 ] വിശ്വനാഥന്‍
രചന: രാഫിക്ക് അഹമ്മദ്
സംഗീതം:ബെന്നെറ്റ് വിട്രാഗ്

പാടിയതു; ഹരിഹരന്‍

മഴ ഞാനറിഞ്ഞിരുന്നില്ല
എന്റെ കണ്ണുനീരെന്നുള്ളില്‍ ഉതിരും വരെ
വെയില്‍ ഞാനറിഞ്ഞിരുന്നില്ല
എന്റെ ഉള്ളില്‍ നിന്‍ ചിരി മീട്ടി ഉണരും വരെ... [ മഴ ഞാന്‍...

ഈറന്‍ നിലാവിന്റെ മൌനം
നീ കൊളുത്തും തീരാത്ത ഗാനം
പൂ നിലാവില്‍ നിന്നുമേതോ
പാട്ടു മൂളും കുയിലിന്‍ സ്വകാര്യം
അറിയാതെ നീ ഇനി മൂളും
പാതിരാവിന്റെ ആനന്ദ ഗാനം..
എന്റെ ഉള്ളില്‍ നിന്‍ നിശ്വാസം ഉതിരും വരെ.. [ മഴ ഞാന്‍..‍

നിമിഷാര്‍ദ്ധ പകലിന്റെ ഗാനം
പാടി എത്തും ശിശിരാഭിലാഷം
പൂക്കുന്ന സുന്ദര നിമിഷം
വഴിയില്‍ ശശാങ്ക പ്രകാശമാരോ
അറിയാതെ ദിനരാത്രമെതോ
പാതി നിശ്വാസ..
എന്റെ ഉള്ളില്‍ നിന്‍ കാല്‍ ചില‍മ്പുതിരും വരെ.....


ഇവിടെ



വിഡിയോ




2. ചിത്രം: മഴ [2000]ലെനിന്‍ രാജേന്ദ്രന്‍
താരങ്ങൾ; ബിജു മേനോൻ, സംയുക്താ വർമ്മ
രചന; കെ ജയകുമാര്‍
സംഗീതം:രവീന്ദ്രന്‍


പാടിയതു: ചിത്ര


ആ‍ാ..ആ‍ാ...ആ‍ാ...
വാർമുകിലേ വാനിൽ നീ വന്നു
നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ (വാർമുകിലേ..)
കളിയാടി നിൽക്കും കദനം നിറയും
യമുനാ നദിയായ്‌ മിഴിനീർ വഴിയും(വാർമുകിലേ..)

പണ്ട്‌ നിന്നെ കണ്ട നാളിൽ പീലി നീട്ടി മാനസം (2)
മന്ദഹാസം ചന്ദനമായീ (2)
ഹൃദയ രമണാ..
ഇന്നെന്റെ വനിയിൽ കൊഴിഞ്ഞു പുഷ്പങ്ങൾ
ജീവന്റെ താളങ്ങൾ (വാർമുകിലേ..)

അന്നു നീയെൻ മുന്നിൽ വന്നു പൂവണിഞ്ഞു ജീവിതം (2)
തേൻകിനാക്കൾ നന്ദനമായി (2)
നളിന നയനാ..
പ്രണയ വിരഹം നിറഞ്ഞ വാഴ്‌വിൽ
പോരുമോ വീണ്ടും (വാർമുകിലേ..)
വാർമുകിലേ വാനിൽ നീ വന്നു
നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ

ഇവിടെ




വിഡിയോ


3.

ചിത്രം: മാനത്തെ കൊട്ടാരം [1994] സുനിൽ
താരങ്ങൾ: ദിലീപ്.സുരേഷ് ഗോപി, ഖുഷ്ബൂ, ജഗതി, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ

രചന: ഗിരീഷ് പുതഞ്ചെര്രി
സംഗീതം: ബെർണീ ഇഗ്നേഷ്യസ്



പാടിയതു: ചിത്ര & എം.ജി. ശ്രീകുമാർ




പൂ‍നിലാമഴ പെയ്തിറങ്ങിയ
രാത്രിമല്ലികള്‍ കോര്‍ക്കാം
മാരിവില്ലൊളി വീണലിഞ്ഞൊരു
രാഗമാലിക ചൂടാം
ഇതളിതളായെന്നുള്ളില്‍
പതിയെ വിടര്‍ന്നൊരു ഭാവുകമരുളാം

(പൂ‍നിലാമഴ)

ഇമ്പം തുളുമ്പുമീണം
ഇനി നിന്‍റെ വീണ മൂളും
മാമ്പൂ വിരിയും കരളിലെ മോഹം
മരതകമഞ്ജിമയണിയും
ആതിരപ്പൊന്‍‌നക്ഷത്രം
പൂവിതള്‍ക്കുറി ചാര്‍ത്തുമ്പോള്‍
അരികില്‍‍ കനവിന്‍ തേരിറങ്ങുമ്പോള്‍
പടരും പരാഗസൗരഭം
പകരം തരും വരം
അലിഞ്ഞു പാടാന്‍

(പൂ‍നിലാമഴ)

ഓരോ വസന്തരാവും
പനിനീരണിഞ്ഞു നില്‍ക്കും
ഒരോ നിനവും നിറപറയോടെ
നിന്‍ കിളിവാതിലിലണയും
കാല്‍ച്ചിലമ്പു കിലുങ്ങുമ്പോള്‍
കൈവളച്ചിരി ചിന്നുമ്പോള്‍
കണികണ്ടുണരാന്‍ നീയൊരുങ്ങുമ്പോള്‍
പറയാന്‍ മറന്ന വാക്കുകള്‍
പകരം തരും ലയം
അലിഞ്ഞു പാടാന്‍

(പൂ‍നിലാമഴ


ഇവിടെ

വിഡിയോ


4.

ചിത്രം: ആഗതൻ [2010] കമൽ

അഭിനേതാക്കൾ: ദിലീപ്,ചാർമി, സത്യരാജ്, സറീന വഹാബ്, ഇന്നസന്റ്, ബിജു മേനോൻ


രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചൻ


പാടിയതു: ശ്രേയ ഘോഷൽ / കാർത്തിക്


മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
രണ്ടിളം പൈങ്കിളികൾ ഓ..
മുത്തുമണിത്തൂവൽ കുളിരണിഞ്ഞു മെല്ലെ
അവരെന്നും പറന്നിറങ്ങും
ചെമ്മരിയാടുള്ള മലഞ്ചെരിവിൽ
നല്ല ചന്ദനം മണക്കുന്ന താഴ്വരയിൽ
അമ്മമനമൊഴുകും ചെല്ലമനമുറങ്ങും
താലിപീലി താരാട്ടിൽ
(മഞ്ഞുമഴ...)

കുഞ്ഞേച്ചീ മനസ്സൊന്നും നോവാതെ
കൂട്ടിനു നടന്നു കുഞ്ഞനിയൻ
ചിറകിന്റെ ചെറു നിഴലേകി
അനിയനു തുണയായ് പെൺ കിളി
കുറുകുറെ കുറുമ്പായ് കളിക്കുറുമ്പൻ
അഴകിന്നുമഴകായ് കിളിക്കുരുവീ
(മഞ്ഞുമഴ...)

മാനത്തെ വാർമുകിൽ കുടയാക്കീ
ഇളവെയിൽ കമ്പിളി ഉടുപ്പു തുന്നി
ആരെന്നു മുള്ളലിവോടെ ഒരുമയിൽ വളർന്നു സ്നേഹമായ്
കുടുകുടെ ചിരിച്ചു വാർതെന്നൽ
ഏഴുനിറമണിഞ്ഞു മഴവില്ല്
(മഞ്ഞുമഴ...)

ഇവിടെ



വിഡിയോ


5.

ചിത്രം: ബിഗ് ബി [ ബോഡി ഗാർഡ്} [2007] അമൽ നീരാദ്
താരങ്ങൾ:

രചന: ജോഫി തരകൻ
സംഗീതം: അൽഫോൻസ് ജോസഫ്

പാടിയതൂ: വിനീത് ശ്രീനിവാസൻ & ജ്യോത്സ്ന

യൂ ആർ മൈ ഡെസ്റ്റിനി
മുത്തു മഴ കൊഞ്ചൽ പോലെ
തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിലോമൽ പാട്ടുമായ്
എൻ മുന്നിൽ വന്നതെന്തിനോ
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽകും അഴകേ
ഒഹോ....ഒഹോ...

മുത്തു മഴ കൊഞ്ചൽ പോലെ
തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിലോമൽ പാട്ടുമായ്
എൻ മുന്നിൽ വന്നതെന്തിനോ
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽകും അഴകേ
ഒഹോ....ഒഹോ...
യൂ ആർ മൈ ഡെസ്റ്റിനി...
ഒഹോ...ഒഹോ...യൂ ആർ മഒ ഡെസ്റ്റിനി....

അറിയാതെൻ കിനാവിൽ നീ
കതിർ നിലാവിനെ തൊടുമ്ം നേരം
ശ്രുതി മീട്ടും വരജപമായി നിൻ
മനസ്സിൽ സ്വരങ്ങളെ തേടും ഞാൻ
മിഴിയിൽ നിനവിൻ ഇതളാൽ
പ്രനയമെഴുതിയ താര ദീപമെ
അരികിൽ കനക ദ്യുതിയായ് ഒഴുകൂ നീ
ഒഹോ... ഒഹോ...
യൂ ആർ മൈ ഡെസ്റ്റിനി

മുത്തു മഴ കൊഞ്ചൽ പോലെ
തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിലോമൽ പാട്ടുമായ്
എൻ മുന്നിൽ വന്നതെന്തിനോ
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽകും അഴകേ
ഒഹോ....ഒഹോ...
യൂ ആർ മൈ ഡെസ്റ്റിനി...
ഒഹോ...ഒഹോ...യൂ ആർ മഒ ഡെസ്റ്റിനി....



ഇവിടെ


വിഡിയോ



6.

ചിത്രം: ഉള്ളടക്കം [1991] കമൽ
താരങ്ങൾ: മോഹൻ ലാൽ, അശോകൻ, മുരളി, ശോഭന, അമല, ജഗതി, സുകുമാരി...

രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചൻ


പാടിയതു: യേശുദാസ് / & ചിത്ര


പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍‌നിലാവിലലിഞ്ഞു
നീലവാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങി

(പാതിരാമഴ)

കൂരിരുള്‍‌ച്ചിമിഴില്‍ ഞാനും മൗനവും മാത്രം
മിന്നിയുലയും വ്യാമോഹജ്വാലയാളുകയായ്
എന്റെ ലോകം നീ മറന്നോ...
ഓര്‍മ്മപോലും മാഞ്ഞുപോകുവതെന്തേ

(പാതിരാമഴ)

ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍‌ച്ചന്തം
കരിയിലക്കരയായ് മാറി സ്നേഹസാമ്രാജ്യം
ഏകയായ് നീ പോയതെവിടെ...
ഓര്‍മ്മപോലും മാഞ്ഞുപോകുവതെന്തേ

(പാതിരാമഴ...

ഇവിടെ



വിഡിയോ



7.


ചിത്രം: അഴകിയ രാവണൻ
താരങ്ങൾ; മമ്മൂട്ടി, ബിജു മേനോൻ, ഭാനു പ്രിയ, ശാന്ത കുമരി, ഇന്നസന്റ്

രചന: കൈതപ്രം
സംഗീതം: വിദ്യാസാഗർ


പാടിയതു: സുജാത


തനനാന താന താന പവിഴ മഴ
മഴവില്‍ക്കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തനനാന നാന താനന ഗന്ധര്‍വ്വഗാനമീ മഴ
ആദ്യാനുരാഗരാമഴ

പ്രണയമണിത്തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ക്കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തോരാത്ത മോഹമീ മഴ ഗന്ധര്‍വ്വഗാനമീ മഴ (2)
ആദ്യാനുരാഗരാമഴ

പ്രണയമണിത്തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ക്കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ

അരികില്‍ വരുമ്പോള്‍ പനിനീര്‍ മഴ
അകലത്തു നിന്നാല്‍ കണ്ണീര്‍ മഴ
മിണ്ടുന്നതെല്ലാം തെളിനീര്‍ മഴ
പ്രീയ ചുമ്പനങ്ങള്‍ പൂന്തേന്‍ മഴ
മെല്ലെ മാറോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഉള്ളിലിളനീര്‍ മഴ (2)
പുതു മഴ അ...

പ്രണയമണിത്തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ക്കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ

വിരഹങ്ങളേകി ചെന്തീ മഴ
അഭിലാഷമാകേ മായാ മഴ
സാന്ത്വനം തേടും കനിവിന്‍ മഴ
മൗനങ്ങള്‍ പാടി മൊഴിനീര്‍ മഴ
പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ (2)
സ്വര മഴ അ...

പ്രണയമണിത്തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ക്കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തോരാത്ത മോഹമീ മഴ ഗന്ധര്‍വ്വഗാനമീ മഴ (2)


ഇവിടെ


വിഡിയോ



8.


ചിത്രം: ഭൂമിദേവി പുഷ്പിണിയായി [1974] ഹരിഹരൻ
താരങ്ങൾ: പ്രേം നസീർ, മധു, ഉമ്മർ, അടൂർ ഭാസി, വിധുബാല, ജയഭാരതി, സുകുമാരി, മീനാ
കെ.പി. ഏ. സി. ലളിത, ജയകുമാരി

രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ



പാടിയതു:: കെ ജെ യേശുദാസ്

പനിനീർമഴ പൂമഴ തേന്മഴ
മഴയിൽ കുതിരുന്നോരഴകേ
നനയുന്നതു കഞ്ചുകമോ സഖീ
നിന്നെ പൊതിയും യൗവനമോ (പനിനീർ..)

കൺ പീലികളിൽ തങ്ങി ചുണ്ടിലെ
കമലക്കൂമ്പുകൾ നുള്ളി
മാറിൽ പൊട്ടിത്തകർന്നു ചിതറീ
മൃദുരോമങ്ങളിലിടറീ
പൊക്കിൾക്കുഴിയൊരു തടാകമാക്കിയ
പവിഴമഴത്തുള്ളി
പണ്ടു ശ്രീ പാർവതിയെ പോലെ
നിന്നെയും സുന്ദരിയാക്കീ സുന്ദരിയാക്കീ (പനിനീർ..)

മേഘപ്പൂക്കളിലൂടെ മുകളിലെ
മഴവിൽ പൊയ്കയിലൂടെ
കാറ്റിൻ ചിറകിൽ പിടിച്ചു കയറീ
കനകപ്പൂമ്പൊടി പൂശി
മണ്ണിൻ മനസ്സിലെ വികാരമായൊരു
മധുരമഴത്തുള്ളി
പണ്ടു ഭാഗീരഥിയെ പോലെ
നിന്നെയും പുഷ്പിണിയാക്കീ
പുഷ്പിണിയാക്കീ....


വിഡിയോ


9.


ചിത്രം: കഥ [ 2004 ] സുന്ദർദാസ്

താരങ്ങൾ: പൃത്വിരാജ്, കാവ്യാ മാധവൻ, ജഗതി, ജനാർദ്ദനൻ
രചന; ഗിരീഷ് പുത്തഞ്ചെര്രി
സംഗീതം; ഔസേപ്പച്ചൻ

പാടിയതു: സുജാത


മഴയുള്ള രാത്രിയിൽ മനസ്സിന്റെ തൂവലിൽ
വിരൽ തൊട്ടൂണത്തുന്നതാരെ [2]

അരികത്തിരുന്നൊരു പ്രിയമുള്ള പാട്ടായ്[2]
പരിഭവം പകരുന്നതരെ.. [ മഴയുള്ള...

അരികത്തിരുന്നൊരു പ്രിയമുള്ള പാട്ടായി [2]
പരിഭവം പകരുന്നതാരെ.. [ മഴയുള്ള രാത്രി

പാതിയടഞ്ഞൊരെൻ മിഴിയിതൾ തുമ്പിന്മേൽ
വരിച്ചുണ്ടു ചേർക്കുവാൻ വരുന്നതാരെ
പാർവ്വണ ചന്ദ്രനായ് പടർന്നു നിന്നെന്മാറിൽ
പനിനീരു പെയ്യാൻ വരുന്നതാരെ..
പ്രണയം തുളുമ്പി നിൽക്കും
ഒരു പൊന്മണി വീണ തലോടി[2]
ഒരു സ്വര മാരിയായി പൊഴിഞ്ഞതാരെ ..[ മഴയുള്ള...

ഹൃദയത്തിനുള്ളിൽ ദല മർമ്മരങ്ങൾ പോൽ
മധുരാഗ മന്ത്രമായ് വിളിച്ചതാരെ
വാരിളം പൂവായ് വിരൽ തുമ്പു കൊണ്ടേതോ
വസന്തത്തെ നുള്ളാൻ കൊതിച്ചതാരെ
മധുരം പുരണ്ടു നിൽക്കുമൊരു മനസ്സിന്റെ ഉള്ളിൽ ഏതോ
ഒരു വന സൂര്യനായി വിരിഞ്ഞതാരെ... [ മഴയുള്ള രാത്രിയിൽ മനസ്സിന്റെ....




ഇവിടെ


വിഡിയോ


ബോണസ്:


മധു ബാലകൃഷ്ണൻ; മഴ പെയ്യും നേരത്തായ്യ്.... [ ആൽബം]

വിഡിയോ

Saturday, June 12, 2010

പത്മരാജൻ...അനശ്വരമായ ഓർമ്മകൾ [12]



പി. പത്മരാജൻ (മേയ് 23, 1945 - ജനുവരി 24, 1991)
മലയാള ചലച്ചിത്ര സംവിധായകൻ,
തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തൻ.

പി. പത്മരാജൻ പിള്ള ഭാര്യ : രാധാലക്ഷ്മി
മക്കൾ : അനന്തപത്മനാഭനും മാധവിക്കുട്ടിയും
ജനനം മെയ് 23, 1945
മുതുകുളം, ആലപ്പുഴ, കേരളം, ഇൻഡ്യ
മരണം 24 ജനുവരി 1991
കോഴിക്കോട്, കേരളം, ഇൻഡ്യ.

ചലച്ചിത്രങ്ങൾ

1. പെരുവഴിയമ്പലം (1979)
2. ഒരിടത്തൊരു ഫയൽവാൻ (1981)
3. കള്ളൻ പവിത്രൻ (1981)
4. നംവംബറിന്റെ നഷ്‌ടം ​(1982)
5. കൂടെവിടെ (കഥ:തമിഴ്‌ നോവൽ "മുകിൽ പൂക്കൾ"- വാസന്തി) (1983)
6. പറന്ന്‌ പറന്ന്‌ പറന്ന്‌ (1984)
7. തിങ്കളാഴ്ച നല്ല ദിവസം (1985)
8. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (കഥ:"നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം"- കെ. കെ. സുധാകരൻ) (1986)
9. കരിയിലക്കാറ്റു പോലെ(1986)
10. അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ(1986)
11. ദേശാടനക്കിളി കരയാറില്ല (1986)
12. നൊമ്പരത്തി പൂവ്‌(1987)
13. തൂവാനത്തുമ്പികൾ‍ ‍(1987)
14. അപരൻ (1988)
15. മൂന്നാം പക്കം (1988)
16. സീസൺ (1989)
17. ഇന്നലെ (1989)
18. ഞാൻ ഗന്ധർവൻ (1991)


പത്മരാജൻ ചിത്രങ്ങളിലെ ചില മറക്കാനവാത്ത ഗാനങ്ങൾ: ഓ.എൻ.വി. രചിച്ചതു.


1. ചിത്രം: നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ

താരങ്ങൾ: മോഹൻ ലാൽ, വിനീത്, തിലകൻ, ശാരി, മിനി, കവിയൂർ പൊന്നമ്മ

സംഗീതം: ജോൺസൺ

പാടിയതു: യേശുദാസ്

പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍
പുതു ശോഭയെഴും നിറമുന്തിരി നിന്‍
മുഖ സൗരഭമോ പകരുന്നൂ
പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍

മാതളങ്ങള്‍ തളിര്‍ ചൂടിയില്ലേ
കതിര്‍ പാല്‍ മണികള്‍ കനമാര്‍ന്നതില്ലേ
മദ കൂജനമാര്‍ന്നിണപ്രാക്കളില്ലേ.... (മാതളങ്ങള്‍..)
പുലര്‍ വേളകളില്‍ വയലേലകളില്‍
കണി കണ്ടു വരാം കുളിര്‍ ചൂടി വരാം
പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍

നിന്നനുരാഗമിതെന്‍ സിരയില്‍
സുഖഗന്ധമെഴും മദിരാസവമായ്
ഇളമാനിണ നിന്‍ കുളിര്‍മാറില്‍ സഖീ (നിന്നനുരാഗ .. )
തരളാര്‍ദ്രമിതാ തല ചായ്കുകയായ്‌
വരൂ സുന്ദരി എന്‍ മലര്‍ ശയ്യയിതില്‍

പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍
പുതു ശോഭയെഴും നിറമുന്തിരി നിന്‍
മുഖ സൗരഭമോ പകരുന്നൂ (പവിഴം പോല്‍...)
പവിഴം പോല്‍ പവിഴാധരം പോല്‍....
പനിനീര്‍... പൊന്മുകുളം പോല്‍......


ഇവിടെ



വിഡിയോ



2. പാടിയതു: യേശുദാസ്


ആകാശമാകേ�കണിമലര്‍.. കതിരുമായ്‌ പുലരി പോല്‍ വരൂ (2)
പുതു മണ്ണിനു പൂവിടാന്‍ കൊതിയായ്‌ നീ വരൂ
ആകാശമാകേ�

വയലിനു പുതു മഴയായ്‌ വാ കതിരാടകളായ്‌
വയണകള്‍ കദളികള്‍ ചാര്‍ത്തും കുളിരായി വാ (വയലിനു..)
ഇളവേല്ക്കുവാന്‍ ഒരു പൂങ്കുടില്‍
നറു മുന്തിരി തളിര്‍ പന്തലും
ഒരു വെണ്‍പട്ടു നൂലിഴയില്‍ മുത്തായ്‌ വരൂ
ആകാശമാകേ �കണി മലര്‍ .. കതിരുമായ്‌
പുലരി പോല്‍ വരൂ

പുലരിയില്‍ ഇളവെയിലാടും പുഴ പാടുകയായ്‌
പ്രിയമോടു തുയില്‍ മൊഴി തൂകും കാവേരി നീ (പുലരിയില്‍ ...)

മലര്‍വാക തന്‍ നിറ താലവും
അതിലായിരം കുളുര്‍ ജ്വാലയും
വരവെല്ക്കയാണിതിലെ ആരോമലേ ..
ആകാശമാകേ�കണിമലര്‍ .. കതിരുമായ്‌
പുലരി പോല്‍ വരൂ
പുതു മണ്ണിനു പൂവിടാന്‍ കൊതിയായ്‌ നീ വരൂ
ആകാശമാകേ� ലാലാല ലാ..ല ലാലാല ലാ..ല ലാലാല

ഇവിടെ


വിഡിയോ


*************************

2. ചിത്രം: ദേശാടനക്കിളി കരയാറില്ല (1986)
താരങ്ങൾ: മോഹൻലാൽ, ഊർവ്വശി, കാർത്തിക, ശാരി...

സംഗീതം: രവീന്ദ്രൻ


`1. പാടിയതു: ചിത്ര

പൂ വേണോ... പൂ വേണോ.... (2)
തേനോലും നിന്‍ ഈണം കാതോര്‍ത്തു ഞാന്‍
കൈനീട്ടി ഞാന്‍ ഏതോ പൂവും തേടി (പൂ)

ആകാശം നീലാകാശം
നീ പാടുമ്പോള്‍ പൂ ചൂടുന്നു
എന്നാത്മാവിന്‍ പൂത്താലം നീട്ടി ഞാന്‍
സ്നേഹത്തിന്‍ പൂ മാത്രം ചോദിക്കുമെന്‍
മൌനത്തിന്‍ സംഗീതം നീ കേട്ടുവോ

ഒരു പൂ ഒരു പൂ വിരിയും
അതില്‍ വന്നണയും നനയും
കിളികള്‍ കിളികള്‍‍ (പൂ)

കാണാതെ നീ കാണാതെ
നിന്‍ മാണിക്യപ്പൂത്താലത്തില്‍, എന്‍
സ്നേഹത്തിന്‍ പൊന്‍‌നാണ്യം വച്ചു ഞാന്‍
മൌനങ്ങള്‍ മന്ത്രങ്ങളാകുന്നുവോ
മന്ത്രങ്ങള്‍ സംഗീതമാകുന്നുവോ

ഒരു രാക്കിളിതന്‍ മൊഴി കേട്ടുണര്
ഇതിലെ വെറുതെ അലയാന്‍ കൊതിയായ്

(പൂ)

വിഡിയോ





2. പാടിയതു: യേശുദാസ്

വാനമ്പാടീ എതോ തീരങ്ങൾ തേടുന്ന
വനമ്പാടീ പോരൂ കാടെല്ലാം പൂത്തു
മധുകര മൃധു രവ ലഹരിയിൽ അലിയുക
മദകര സുരഭില മധുവിതിലൊഴുകുക നീ
വാസന്ത കേളീനൗകയായ്‌ (വാനമ്പാടീ)

ആലോലം പാടി വരൂ - കുളുർ
മലേയം ചാർത്തി വരൂ
ചിറകുകളാൽ തിരിയുഴിയൂ സ്വരജതികൾ പാടി
ഈ മണ്ണിൻ ലാവണ്യ സ്വപ്നം ചൂടി
നീയാടൂ ജീവന്റെ ലീലാലാസ്യം പാടൂ പാടൂ (വാനമ്പാടീ)

തേന്മാവിൻ കിങ്ങിണികൾ - നറു
തേനൂറും പൊൻകണികൾ
നുകരുക നീ പകരമിനി
സ്വരമധുരം നൽകൂ
മോഹങ്ങൾ പൊന്മാനായ്‌ ഓടും തീരം
സ്നേഹത്തിൻ മൺവീണ പാടും തീരം
കാണാം താഴെ (വാനമ്പാടീ)



വിഡിയോ



3. ചിത്രം: പറന്നു, പറന്നു, പറന്നു [1984
താരങ്ങൾ: നെടുമുടി വേണു, രോഹിണി, കേ.ആർ.വിജയ, ജഗതി, സുകുമാരി, റഹമാൻ
സംഗീതം: ജോൺസൺ


പാടിയതു: യേശുദാസ് & ജാനകി

കരിമിഴി കുരുവികള്‍ കവിത മൂളിയോ
കരളിലെ കുയിലുകള്‍ കവിത പാടിയോ (കരിമിഴി)
കദളിക്കൂമ്പിലെ തേന്‍കണം പോലെ നിന്‍
അരുമയാം മൊഴികളില്‍ സ്നേഹാമൃതം (കരിമിഴി)

ഏതു കാട്ടിലോ ഒരു പൂവ് വിരിഞ്ഞു
ഏതു കാട്ടിലെ പൂമണം വന്നുവോ
ഏത് നെഞ്ചിലോ കിളി പാടിയുണര്‍ന്നു
വന്നേ പൂവിടും കാവിലെ
മലര്‍ നിഴലിതാ കുളിര്‍ നിഴലിതാ
ഇതുവഴി നിന്റെ പാട്ടുമായ് പോരൂ നീ (കരിമിഴി)

ഏതു തോപ്പിലോ കുളിര്‍ മുന്തിരി പൂത്തു
ഏതേതു കൈകളോ പനിനീര് കുടഞ്ഞു
ഏതു കന്യതന്‍ മനമാടി ഉലഞ്ഞു
ഏതു നീരിന്‍ പൂവിതള്‍ത്തുമ്പിലെ
നറു മധുവിതാ ഉതിര്‍മണികളാല്‍
കുളിരിതള്‍ത്തുമ്പില്‍ മൂളും ഈ പൂക്കളില്‍ (കരിമിഴി)

ഇവിടെ


4. ചിത്രം: നൊമ്പരത്തി പൂവ് [1987]
താരങ്ങൾ: മമ്മൂട്ടി, ലാലു അലക്സ്, ജഗതി, മാധവി, ഉണ്ണിമേരി, ശാരി, മഞ്ജു
സംഗീതം: എം.ജി. രാധാകൃഷ്ണൻ


പാടിയതു: ചിത്ര

ഈണം തുയിലുണര്‍ത്തീണം മൂളിയെന്‍
വീണക്കിടാങ്ങളേ പോരൂ
നാണം മിഴികളില്‍ നാണം തുളുമ്പുമീ
ഓണപ്പൂവിനൊരമൃതേത്ത്
(ഈണം)

ചന്ദ്രശാലതന്‍ ചന്ദനപ്പടിയില്‍
ചാഞ്ചക്കമാടുവതാരോ
വര്‍ണ്ണവിശറികള്‍ വീശി വീശി
വളകള്‍ പാടി തളകള്‍ പാടി
വന്നെതിരേല്‍ക്കുന്നൂ...
(ഈണം)

ഇന്ദുശോഭമാം നെറ്റിയില്‍ കുളിരിന്‍
കുങ്കുമം ചാര്‍ത്തുവതാരോ
അന്തിവെയിലിലെ പൊന്നുപൂശി
ജലതരംഗമഴകില്‍ മീട്ടി...
നിന്നെ വിളിക്കുന്നൂ...

ഇവിടെ

5. ചിത്രം: കൂടെവിടെ [1983]
താരങ്ങൾ: മമ്മൂട്ടി, പ്രേം പ്രകാശ്, സുഹാസിനി, റഹമാൻ. ജോസ് പ്രകാശ്,
സുകുമാരി, മണിയൻ പിള്ള രാജു...

സംഗീതം: ജോൺസൺ


പാടിയതു: എസ്. ജാനകി


ആടിവാ കാറ്റേ പാടിവാ കാറ്റേ
ആയിരം പൂക്കള്‍ നുള്ളിവാ
അന്തിപ്പൂമാനം പൊന്നൂഞ്ഞാലാട്ടും
മന്ദാരപ്പൂക്കള്‍ നുള്ളിവാ
കാണാത്തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
കരളില്‍ നിറയും കളരവമായ്
പൂങ്കാറ്റേ ലലലാ.....

ചെല്ലക്കുറിഞ്ഞി പൂത്തു ഇല്ലിക്കാടും പൂവിട്ടൂ
ആയിരം വര്‍ണ്ണജാലം ആടിപ്പാടും വേളയില്‍
ആരോ പാടും താരാട്ടിന്നീണം ഏറ്റുപാടും
സ്നേഹദേവദൂതികേ വരൂ നീ വരൂ

ഉണ്ണിക്കിനാവിന്‍ ചുണ്ടില്‍ പൊന്നും തേനും ചാലിച്ചൂ
ആരുടെ ദൂതുമായീ ആടും മേഘമഞ്ചലില്‍
ആരേത്തേടി വന്നണഞ്ഞൂ നീ
ആടിമാസക്കാറ്റേ ദേവദൂതര്‍ പാടുമീവഴീ
ഈ വഴീ......


വിഡിയോ

******************


ഗാനങ്ങൾ: കൈതപ്രം രചിച്ചതു

ചിത്രം: ഞാൻ ഗന്ധർവൻ [1991]
താരങ്ങൾ: ഗണേശൻ, നീതിഷ് ഭരദ്വജ്, സോമൻ, സുപർണ്ണ, ഫിലോമിന

സംഗീതം: ജോൺസൺ


പാടിയതു: യേശുദാസ്

ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം...
സായാഹ്നസാനുവില്‍ വിലോലമേഘമായ്
(ദേവാങ്കണങ്ങള്‍.....)
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ്...
(ദേവാങ്കണങ്ങള്‍.....)

സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും...(സല്ലാപമേറ്റുണര്‍ന്ന.....)
ചൈത്രവേണുവൂതും......ആ...ആ...
ചിത്രവ്വെണുവൂതും മധുമന്ത്രകോകിലങ്ങളും
നീലമേഘവും ഇന്ദ്രനീലരാത്രി തേടവേ......
(ദേവാങ്കണങ്ങള്‍.....)

ആലാപമായി സ്വരരാഗഭാവുകങ്ങള്‍....
സഗഗ....സഗമപ...മധപ...മപമ...
മധനിസ നിധഗമ...ധിനിമ..സഗനധമഗ
സനിധപ ധനിസ.. പമഗ..
ആലാപമായി സ്വരരാഗഭാവുകങ്ങള്‍....
ഹിമബിന്ദുചൂടും സമ്മോഹനങ്ങള്‍ പോലേ....(ആലാപമായി.....)
വരവല്ലകി തേടും...ആ...ആ...
വരവല്ലകി തേടും വിരഹാര്‍ദ്രപഞ്ചമങ്ങള്‍
സ്നേഹസാന്ദ്രമാകുമീ വേദിയില്‍.....
(ദേവാങ്കണങ്ങള്‍.....)

വിഡിയോ


2. പാടിയതു: ചിത്ര

പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ
മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ ...

പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ
മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ
കാണാതെ മിന്നിതളായ് മറയും മന്മഥനെന്നുള്ളില്‍
കൊടിയേറിയ ചന്ദ്രോത്സവമായ്‌
പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ
മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ

മുത്തിന്നുള്ളിലോതുങ്ങും പൂമാരന്‍
കന്നിക്കൈകളിലേകി നവലോകങ്ങള്‍ (2)

ആയിരം സിരകളുണര്‍ന്ന വിലാസ ഭാവമായ്‌
വിരഹിണീ വിധുവായ്‌
ഞാനൊഴുകുമ്പോള്‍... താരിളകുമ്പോള്‍...
ഞാനൊഴുകുമ്പോള്‍ താരിളകുമ്പോള്‍
രാവിലുണര്‍ന്ന വിലോലതയില്‍ ഗാന്ധര്‍വവേളയായ്‌ (പാലപ്പൂവേ....)

നീലകാര്‍മുകിലോരം വിളയാടുമ്പോള്‍
മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോള്‍ (2)

മാനസം മൃദുല വസന്ത മയൂര നടകളില്‍
തെല്ലിളം തുടിയായ്‌
പദമണിയുമ്പോള്‍... കാവുണരുമ്പോള്‍ ...
പദമണിയുമ്പോള്‍ കാവുണരുമ്പോള്‍
മുത്തിളകുന്ന മനോലതയില്‍ ഗന്ധര്‍വരാഗമായ്‌ (പാലപ്പൂവേ..



വിഡിയോ



3. പാടിയതൂ: യേശുദാസ്

ദേവീ.... ആത്മരാഗമേകാന്‍...
കന്യാവനിയില്‍ ...
സുഖദം... കളഗാനം...
പകരാനണയൂ...
ഗന്ധര്‍വ്വ വീണയാകൂ ...നീ
ദേവീ.....
...
സാഗരങ്ങള്‍ മീട്ടും സോപാനഗീതമായ്‌
നിറയും നിന്‍ ശ്രുതിയില്‍ എന്‍ ഗാനാലാപം.. (സാഗരങ്ങള്‍)
മദനയാമിനീ.. ഹൃദയ സൗരഭം...
തരളമാം ശലഭങ്ങളായ്‌ നുകരാന്‍ നീ വരൂ മന്ദം..
ദേവീ.....
...
പാര്‍വണങ്ങള്‍ തേടും വനചന്ദ്രകാന്തിയില്‍
സോമം പോല്‍ പകരൂ നിന്‍ രാഗോന്മാദം.. (പാര്‍വണങ്ങള്‍ ...)
മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം
തളിരിടും.. മനമാകുവാന്‍..
മഴവില്‍ തേരിറങ്ങി ഞാന്‍ ..
ദേവീ.....


വിഡിയോ

******************



ചിത്രം: മൂന്നാം പക്കം [1988]
താരങ്ങൾ: ജയറാം, തിലകൻ, അസ്ശ്ശോകൻ, ജഗതി, രഹമാൻ, ജയഭാരതി,...
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ഇളയരാജാ


1. പാടിയതു: വേണുഗോപാൽ

ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹ ലാളനം
നീ നീന്തും സാഗരം

കിലുങ്ങുന്നിതറകള്‍ തോറും
കിളിക്കൊഞ്ചലിന്റെ മൊഴികള്‍
മറന്നില്ലയങ്കണം നിന്‍
മലര്‍ പാദം പെയ്ത പുളകം
എന്നിലെ എന്നെ കാണ്മു ഞാന്‍ നിന്നിന്‍
വിടര്‍ന്നൂ മരുഭൂവിന്‍ എരിവെയിലിലും പൂക്കള്‍

നിറമാല ചാര്‍ത്തി പ്രകൃതി ചിരി കോര്‍ത്തു നിന്റെ വികൃതി
നിറയുന്നിതോണ ഭംഗി പൂവിളികളെങ്ങും പൊങ്ങീ
എന്നില്‍ നിന്നോര്‍മയും പൂക്കളം തീര്‍ക്കും
മഴയായ് ഈ മധുരം
അലിഞ്ഞു ചേരും നിമിഷം



വിഡിയോ


2. പാടിയതു: ചിത്ര, എം.ജി. ശ്രീകുമാർ, ഇളയരാജാ


താമരക്കിളിപാടുന്നു തയ്തെയ് തകതോം
താളിയോലകളാടുന്നു തയ്തെയ് തകതോം
ചങ്ങാലിയുണരൂ വസന്തഹൃദയം നുകരൂ
സംഗീതം കേള്‍ക്ക്കൂ സുഗന്ധഗംഗയിലൊഴുകൂ
നീരാടും കാറ്റുമാമ്പല്‍ക്കുളത്തിലെ കുളിരലകളുമൊരുകളി
ഒരുവഴിയിരുവഴി പലവഴിപിരിയും മുന്‍പൊരു ചിരിയുടെ കഥയെഴുതീടാം
ഒരുനവസംഗമലഹരിയിലലിയാം

ഏ....തന്താനനനാ തന തന്താനനനാ
തന്താനനനാ തന തന്താനനനാ

മദമേകും മണംവിളമ്പി നാളെയും വിളിക്കുമോ
പുറവേലിത്തടത്തിലെ പൊന്‍ താഴമ്പൂവുകള്‍
പ്രിയയുടെമനസ്സിലെ രതിസ്വപ്ന കന്യകള്‍
കിളിപ്പാട്ടു വീണ്ടും നമുക്കിന്നുമോര്‍ക്കാം
വയല്‍മണ്ണിന്‍ ഗന്ധം നമുക്കെന്നും ചൂടാം
പൂത്തിലഞ്ഞിക്കാട്ടില്‍ പൂവെയിലിന്‍ നടനം
ആര്‍ത്തുകൈകള്‍ കോര്‍ത്തുനീങ്ങാം ഇനിയും തുടര്‍ക്കഥയിതു തുടരാം

താമരക്കിളി.........

തിരയാടും തീരമെന്നും സ്വാഗതമോതിടും
കവിതപോല്‍തുളുമ്പുമീ മന്ദസ്മിതത്തിനായ്
അനുരാഗസ്വപ്നത്തിന്‍ ആര്‍ദ്രഭാവത്തിനായ്
കടല്‍ത്തിരപാടി നമുക്കേറ്റു പാടാം
പടിഞ്ഞാറുചുവന്നൂ പിരിയുന്നതോര്‍ക്കാം
പുലരിവീണ്ടും പൂക്കും നിറങ്ങള്‍ വീണ്ടും ചേര്‍ക്കും
പുതുവെളിച്ചം തേടിനീങ്ങാം
ഇനിയുംതുടര്‍ക്കഥയിതുതുടരാം

താമരക്കിളി.............

ഇവിടെ

വിഡിയോ

Thursday, June 10, 2010

തൂവൽകാറ്റു [2010] മധു ബാലകൃഷ്ണൻ, ജ്യോത്സ്ന, എം.ജി. ശ്രീകുമാർ....







ചിത്രം: തൂവൽകാറ്റു [2010]വേണു ബി. നായർ

താരങ്ങൾ: മനോജ് കെ. ജയൻ, ലക്ഷ്നി ഗോപാല സ്വാമി, ഇന്ദ്രൻസ്, സായി കുമാർ, ബിന്ദു പണിക്കർ
ജഗദീഷ്


രചന: കൈതപ്രം ദാമോദരൻ
സംഗീതം: കൈതപ്രം വിസ്വനാഥൻ


1. & 2. പാടിയതു: മധു ബാലകൃഷ്ണൻ / ജ്യൊത്സ്ന

നാഗമല്ലികയാടിയുലയും രാഗസാഗരതീരം
തേടി വന്നവളേ[നേ] (2)
എന്തിനെന്റെ കിനാവിനിന്നൊരു
പ്രണയചുംബനമായ്
രാസലീലാഗാനമായ് എന്തിനൊഴുകി നീ...

മോഹത്തിൻ പാദസരത്തിൻ മണിനാഗക്കല്ലുണ്ടോ
സ്വപ്നങ്ങൾ പുളയും നിനവിൽ തിരുനാഗക്കളമുണ്ടോ
ഒന്നു പുണരുമ്പോൾ ഞാൻ
നിന്നിലുണരുമ്പോൾ [2]
നിന്റെയടിമുടി പൂത്തൊരഴകിൻ അടിമയായ് മാറീ
ഞാൻ അടിമയായ് മാറീ
(നാഗമല്ലി...)

ചന്ദ്രികയിൽ ചന്ദനഗന്ധം
രാമഴയിലൊരുന്മാദം
നിൻ മൊഴിയിൽ പോലും
ഗന്ധർവസ്വരമന്ത്രം [2]
നിന്നെയറിയുമ്പോൾ ഞാൻ
നിന്നിലലിയുമ്പോൾ
മദനയാമം തിരിയുഴിഞ്ഞൊരു
നാഗപഞ്ചമിയായ് അനുരാഗപഞ്ചമിയായ്
(നാഗമല്ലിക..)

ഇവിടെ

3. പാടിയതു: എം.ജി. ശ്രീകുമാർ


തന്താനേ തന്താനേ
നേരം നല്ല നേരം വന്നെടീ മാലപ്പെൺകൊടിയേ
നിനക്കായ് താലിപ്പൊന്നൊരുക്കാൻ വെച്ചെടീ
മൂവന്തിയാളിരേ [2]
മുറ്റത്തുണ്ട് മുല്ലപ്പന്തൽ മാനത്തുണ്ട് വെള്ളിത്തോണി
പൊന്നോളങ്ങൾ തങ്കത്തരിവള
നക്ഷത്രങ്ങൾ നീലക്കാമൻ
മംഗലത്തിന്നലക്കി വെച്ചെടീ
മഴവിൽ പൂങ്കോടീ
നിന്റെ മംഗലത്തിന്നലക്കി വെച്ചെടീ മഴവിൽ പൂങ്കോടീ
(നേരം....)


ഒരു നിമിഷം തമ്മിൽ തമ്മിൽ കാണാതിനി വയ്യല്ലോ
ഒരു നാളും തമ്മിൽ തമ്മിൽ മിണ്ടാതിനി വയ്യല്ലോ[2]
പകലിന്നു ചെറുപ്പം പോരാ
രാവിന്നു കറുപ്പും പോരാ
പേരാറ്റിൽ പൂഞ്ചുഴികൾക്കു തണുപ്പും പോരാ [2]
എന്നാണെന്നാണൊമൽക്കിളിയേ ഇവരുടെ കല്യാണം[2]
(നേരം....)


കന്നിനിലാക്കായലിൽ നീലാമ്പൽ പൂവിരിയും
പുലരി പൂങ്കടവത്ത് ചെന്താമര പൂത്തുലയും
ഇവളല്ലോ സീതപ്പെണ്ണ്
ഇവളല്ലോ ഭൂമിപ്പെണ്ണ്
ഇവനാണിനി ഇവളുടെ സ്വന്തം രാജകുമാരൻ
എന്നാണെന്നാണരുമക്കുരുവീ ഇവരുടെ മാംഗല്യം
(നേരം...)

ഇവിടെ


4. പാടിയതു: നിത്യ സി. കുമാർ

പതിനാലാം രാവിലുദിച്ചൊരു മദനത്തിങ്കൾ
ആ പൂന്തിങ്കൾപ്പെണ്ണിൻ നെഞ്ചിൽ സ്നേഹപ്പൊന്മാൻ(2)
പൂതിങ്കൾ പൊന്മാനെ കൽബിന്റെ കനലാണെ
തൊട്ടു മിനുക്കിയെടുത്തു വളർത്തിതാർക്കു വേണ്ടി
അടി ചൊല്ലെടീ മണമാട്ടീ
(പതിനാലാം...)

മിസറിപ്പൊന്നിൻ മെഹറുണ്ട്
മിസ്സറിപ്പാട്ടിൻ മിശലുണ്ട്
പുതുമണവാളനെ വരവേൽക്കാനൊരു
മെഹറുണ്ട്
കരളിന്റെ പൊൻ കൂട്ടിൽ മധുരത്തിൻ മൊഴിയുള്ള
കിളിയാണു നീ എൻ മണിപ്പൈങ്കിളീ
നാണത്തിൽ മുങ്ങുന്ന കുരുക്കുത്തിമലരായ
മലരാണു നീ എൻ മലരാണു നീ
അഴകിൽ...
(പതിനാലാം...)

മിഴികളിലൊരായിരം കനവുണ്ട്
കനവിനൊരായിരം ചിറകുണ്ട്
നിന്റെ മനസ്സിൽ ഒരറബികഥയുടെ ചേലുണ്ട് (2)
ചിറകിട്ട് പറക്കുമ്പോൾ ഉയരങ്ങൾ തേടുന്ന
മുകിലാണു നീ മഴമുകിലാണു നീ
എരിവെയിലച്ചൂടത്ത് മഴ പോലെ വന്നോരു
മണവാട്ടി നീ പുതുമണവാട്ടി നീ
(അഴകിൽ...)
(പതിനാലാം...)



ഇവിടെ


5 പാടിയതു: ശശികുമാർ & രഞ്ജിനി ജോസ്

നിന്നെക്കണ്ടാലുള്ളിൽ പൊൻ പുലരികൾ വിടരും
ഓളം തുള്ളും കിനാക്കായൽ
നിന്നെത്തൊട്ടാൽ നെഞ്ചിൽ നൂറഴകലയുണരും
കനവിൽ വിരിയും വസന്തങ്ങൾ
പ്രണയാർദ്ര നിമിഷദലങ്ങൾ
ഇളം കാറ്റിലാടി വിടരും
അറിയാതെ ഇഷ്ടം വിടരും
(നിന്നെ...)


എന്തിനെന്നു പറയാൻ വയ്യാ
ഒന്നു കാണാനൊന്നു മിണ്ടാനെ
ന്നിലേതോ തീരാ മോഹം (എന്തി,...)
എന്തിനെന്നു പറയാൻ വയ്യ
എത്രയെന്നു പറയാൻ വയ്യാ
ഒന്നു മിണ്ടാനുള്ളിലേതോ
തരള മധുരവികാരം (2)
(നിന്നെ..)

മാരിവില്ലു ധാവണി നെയ്തു
വിൺ നിലാവു ചേലകൾ തുന്നി
താലി മിന്നായ് താര നിലാവും
വിണ്ണിൽ നിന്നു താഴെയിറങ്ങി
നിമിഷനേരം പിരിയാൻ വയ്യ
മുന്നിൽ നിന്നും മറയാൻ വയ്യ
എന്റെ മാത്രം സ്വന്തമായ്
സ്നേഹമധുര പരാഗമായ്
(നിന്നെ...)


ഇവിടെ

അനുരാഗി [1988 യേശുദാസ്, ചിത്ര






ചിത്രം: അനുരാഗി [1988] ഐ.വി. ശശി
താരങ്ങൾ: മോഹൻ ലാൽ, ഊർവശി, സോമൻ, പ്രതാപ ചന്ദ്രൻ, രമ്യാ കൃഷ്ണൻ, സരിത, സാവിത്രി

രചന: യൂസഫ് ആലി കേച്ചേരി
സംഗീതം: ഗംഗെ അമരൻ




1. പാടിയതു: യേശുദാസ് / ചിത്ര


ഏകാന്തതേ നീയും അനുരഗിയാണോ
ദാവാഗ്നിയാണോ ചൊരിയും തുഷാരം
വിചിത്രം മോഹമേ
വിശാലം നിന്‍ വീഥി

പൂങ്കാറ്റെ കവിത ഇത് കേള്‍ക്കാമോ
പോയി നീയാ ചെവിയിലിത് മൂളാമോ
രാഗാര്‍ദ്ര ഗാനങ്ങള്‍ പെയ്യാന്‍ വരാമോ
സ്വര്‍ഗീയ സ്വപ്‌നങ്ങള്‍ നെയ്യാന്‍ വരാമോ
ഇന്നെന്റെ മൌനം മൊഴി മലരായി വാചാലം
(ഏകാന്തതേ)

കാന്താരം അഴകിന്‍ ഒരു കേതാരം
വാഴ് വെന്നും ഇവിടെ ഒരു കല്‍ഹാരം
ഋതുഭേദം ഇല്ലാതെ എന്നും വസന്തം
ദിനരാത്രമില്ലാതെ ശാന്തം ഹൃദന്തം
ഇന്നെന്റെ ഗാനം ലയനദി ഇത് നീരാടി
(ഏകാന്തതേ )

ഇവിടെ



2. പാടിയതു: യേശുദാസ്


ഒരു വസന്തം വിരുന്നു വന്നു സുമസുഗന്ധം തുളുമ്പി നിന്നു
വേണുവൂതി വന്നുവോ പൂക്കളെ മധുപന്‍
ഒരു വസന്തം വിരുന്നു വന്നു സുമ സുഗന്ധം തുളുമ്പി നിന്നു

ഒരു ചെറു പൂവിനുള്ളില്‍ മധുവിന്റെ സാഗരം
തളിരിളം കാറ്റിലേതോ മൃദുഹിമശേഖരം
സുരഭില യാമമേ പോവതെങ്ങു നീ (2)
സ്വര്‍ണ്ണരേണു നെഞ്ചില്‍ ചൂടി മാണിക്യ തേരില്‍ നീയിനി എന്നു വരും
ഒരു വസന്തം വിരുന്നു വന്നു സുമസുഗന്ധം തുളുമ്പി നിന്നു

കരി വണ്ടിന്‍ മുരളികയില്‍ പ്രണയത്തിന്‍ നാദമോ
ഹൃദയത്തിന്‍ ധമനികളില്‍ മദനന്‍റെ താളമോ
പരിമളസൂനമേ മയങ്ങിയോ നീ (2)
സ്വര്‍ഗ്ഗരാഗം ചുണ്ടില്‍ ചാര്‍ത്തി കിങ്ങിണി കൊമ്പില്‍ നീയിനി എന്നുനരും

ഒരു വസന്തം വിരുന്നു വന്നു സുമ സുഗന്ധം തുളുമ്പി നിന്നു
വേണുവൂതി വന്നുവോ പൂക്കളെ മധുപന്‍
ഒരു വസന്തം വിരുന്നു വന്നു സുമസുഗന്ധം തുളുമ്പി നിന്നു

ഇവിടെ


3. പാടിയതു: യേശുദാസ്: ‘ ഹേ1 ചാരു ഹാസിനി....


ഇവിടെ


4. പാടിയതു: ചിത്ര “ ഉടലിവിടെ....


ഇവിടെ





5, പാടിയതു: യേശുദാസ് & ചിത്ര “ രഞ്ജിനി രാഗമാണോ...

ഇവിടെ


ബോണസ്:

ചിത്ര: “വരുവാനില്ലാരും...


വിഡിയോ

സുൽത്താൻ [2008] കാർതിക്ക്,വിജയ് യേശുദാസ് , ശ്വേത

ചിത്രം: സുൽത്താൻ [2008] ശ്രീ പ്രകാശ്
താരങ്ങൾ: വിനു മോഹൻ, നിഷിത, അനൂപ് ചന്ദ്രൻ, ശ്രീജിത് രവി, ലാലു അലക്സ്, ജഗതി, ശാരി,
വിജയരാഘവൻ, സലീം കുമാർ, ഷമ്മി തിഅകൻ

രചന: കൈതപ്രം
സംഗീതം: എം. ജയചന്ദ്രൻ








1. പാടിയതു: ശ്വേത മോഹൻ & വിജയ് യേശുദാസ്


അറബികടലൊരു മണവാളൻ ഹോ ഹോ
കരയോ നല്ലൊർ മണവാട്ടി ഹൊ ഹോ
പണ്ടേ പണ്ടേ പായിലിരുന്നു പകിടയുരുട്ടിക്കളിയല്ലോ ഹോ ഹോ ഹോ
ഹോ ഹോ ഹോ ഹോ ഹോ

രാക്കുയിൽ കൂട്ടുകാരീ രാവിന്റെ പാട്ടുകാരീ
മനസ്സിന്റെ തംബുരുമീട്ടീ അനുരാഗഗാനം പാടാമോ
ഹോ ഹോ ഹോ ഹോ ഹോ ഹോ
വൈശാഖപാൽനിലാവിൽ വനമുല്ലപൂവിടുമ്പോൾ
മംഗല്യതാലി ചാർത്തീ രാഗാർദ്രഗാനം പാടാം ഞാൻ [ വൈശാഖ പൂനിലാവിൽ...

ഗായകാ നീയെന്നുള്ളിൽ മധുവൂറും നൊമ്പരം
അഴലിന്റെ കൽപ്പടവിൽ നീ വാടാത്തപൂമരം
അഴകാർന്ന ചന്ദ്രബിംബമേ വരമഞ്ഞളാടുമോ
കസവിന്റെ നൂലുപാകിയ മണിമഞ്ചം നീർത്തുമോ
ഇളമഞ്ഞിൻ കുളിരലയിൽ ഹോ ഹോ ഹോ ഹോ [ വൈശാഖ പൂനിലാവിൽ...

കരളിന്റെ കൽവിളക്കിൽ നിറദീപമാണു നീ
കനവിന്റെ വൃന്ദാവനിയിൽ മധുശലഭമാണു നീ
ഉടലാകേ പൂത്തുനിൽപ്പൂ നിൻ നിറവാർന്ന യൗവ്വനം
അരയന്നതോണിയേറി വാ പുളകങ്ങൾ പങ്കിടാം
ഉണരൂ എന്നിലലിയൂ നീ ഒഹ്‌ ഹോ ഹോ ഹോ... [ രാക്കുയിൽ കൂട്ടുകാരി....

അറബികടലൊരു മണവാളൻ ഹോ ഹോ
കരയോ നല്ലൊർ മണവാട്ടി ഹൊ ഹോ
പണ്ടേ പണ്ടേ പായിലിരുന്നു പകിടയുരുട്ടിക്കളിയല്ലോ ഹോ ഹോ ഹോ
ഹോ ഹോ ഹോ ഹോ ഹോ...

ഇവിടെ

വിഡിയോ

വിഡിയോ



2.& 3. പാടിയതു: രഞ്ജിത്ത്



മാ മഴ മഴ ഇളനീർ മണിമഴ
തേന്മൊഴി മഴ മനസ്സിൻ നിറമഴ
മഴയേറ്റു പാടുമനുരാഗസന്ധ്യ വരവായ്‌....[2]

ഒന്നു നീ പറയൂ പറയുകെന്നോടിഷ്ടമെന്നോമലേ
ഒന്നു നീ പറയൂ പറയുകെന്നോടരുമയാം കൊഞ്ചലായ്‌
ഒഹ്‌ ഹൊ ഹൊ
താമര കുരുവി കേട്ടോട്ടെ
മുളം കാടിനോട്‌ കളി പറഞ്ഞോട്ടെ
താളില തളിര്‌ കണ്ടോട്ടെ
കുളിർ മഞ്ഞിനോട്‌ ചൊല്ലി ചിരിച്ചോട്ടേ
ആരാകിലും ഞാൻ ആരാകിലും
നീ എന്റെ മാത്രമെന്ന് പറയൂ സഖി [ മാ മഴ മഴ..

വന്നു നീ നിറയൂ നിറയുകെന്നുൾ കുമ്പിളിൽ കാവ്യമായ്‌
ഓമനെ കനിയൂ കനിയുകെൻ കാതോരമാമർമ്മരം
ഒഹ്‌ ഹൊ ഹൊ
പാതിരാ തളിക പൂത്തോട്ടേ
മലർ താരകങ്ങൾ ഒന്നു വിരിഞ്ഞോട്ടേ
വെണ്ണിലാവിൻ പുഴ നിറഞ്ഞോട്ടേ
മനം വിണ്ണിലൂടേ പാറി പറന്നോട്ടേ
ഈണങ്ങളിൽ മൃതു രാഗങ്ങളിൽ
നീ എന്റെ മാത്രമെന്ന് പറയൂ സഖി


ഇവിടെ

വിഡിയോ

Tuesday, June 8, 2010

മലയാളം ഹിറ്റുകൾ; 1960 - 1969 യേശുദാസ്, സുശീല,





[ CONTINUED FROM 19 MAY, 2010]




ചിത്രം: കരുണ [1066] കെ. തങ്കപ്പൻ
താരങ്ങൾ: തിക്കുറിശ്ശി, മധു, ഉമ്മർ, അടൂർ ഭാസി, ശങ്കരാടി, ദേവിക, ശോഭ, രേണുക, വിജയ റാണി.

രചന: കുമാരൻ ആശാൻ, ഓ.എൻ. വി.
സംഗീതം: ദേവരാജൻ

1. പാടിയതു: സുശീല


എന്തിനീ ചിലങ്കകള്‍ എന്തിനീ കൈവളകള്‍
എന്‍ പ്രിയനെന്നരികില്‍ വരില്ലയെങ്കില്‍!
(എന്തിനീ ചിലങ്കകള്‍..)

വാസന്തപുഷ്പങ്ങളില്‍ വണ്ടുകള്‍ മയങ്ങുമ്പോള്‍
വാസരസ്വപ്നമൊന്നില്‍ മുഴുകിപ്പോയ് ഞാന്‍
വാസനത്തൈലം പൂശി വാര്‍മുടി കോതി വയ്ക്കാന്‍
വാലിട്ടു കണ്ണെഴുതാന്‍ മറന്നുപോയ് ഞാന്‍
ആഹാ മറന്നുപോയ് ഞാന്‍
(എന്തിനീ ചിലങ്കകള്‍..)

ആയിരം ഉഷസ്സുകള്‍ ഒന്നിച്ചുദിച്ചു നില്‍ക്കും
ആമുഖമരികില്‍ ഞാന്‍ എന്നു കാണും?
താഴെതൊഴുതു നില്‍ക്കും താമരപ്പൂവാണു ഞാന്‍
താലോലിച്ചെന്നെ നാഥന്‍ തഴുകുകില്ലെ?
നാഥന്‍ തഴുകുകില്ലെ?
(എന്തിനീ ചിലങ്കകള്‍..


ഇവിടെ



2. പാടിയതു: യേശുദാസ്

വാര്‍ത്തിങ്കള്‍ തോണിയേറി വാസന്ത രാവില്‍ വന്ന
ലാവണ്യ ദേവതയല്ലേ നീ വിശ്വ ലാവണ്യദേവതയല്ലേ?

നീലമേഘങ്ങള്‍ നിന്റെ പീലിപ്പൂമുടി കണ്ടാല്‍
നീര്‍മണി കാഴ്ച്ചവെച്ചു തിരിച്ചു പോകും (നീല...)
നിന്‍ തിരുനെറ്റി കണ്ടാല്‍ കസ്തൂരിക്കുറികണ്ടാല്‍
പഞ്ചമിത്തിങ്കള്‍ നാണിച്ചൊളിച്ചു പോകും
നാണിച്ചൊളിച്ചു പോകും
(വാര്‍തിങ്കള്‍.....)

മാരന്റെ കൊടികളില്‍ നീന്തിക്കളിക്കും
പരല്‍മീനുകളല്ലെ നിന്റെ നീര്‍മിഴികള്‍
പിന്തിരിഞ്ഞു നീ നില്‍ക്കെ കാണുന്നുഞാന്‍
മണിത്തംബുരു ഇതുമീട്ടാന്‍ കൊതിച്ചു നില്‍പ്പൂ
കൈകള്‍ തരിച്ചു നില്‍പ്പൂ
(വാര്‍തിങ്കള്‍...)

ഇത്തിരിവിടര്‍ന്നോരീ ചെഞ്ചൊടികളില്‍ നിന്നും
മുത്തും പവിഴവും ഞാന്‍ കോര്‍ത്തെടുക്കും
താമരത്തേന്‍ നിറഞ്ഞോരീ മലര്‍ക്കുടങ്ങളെ
ഓമനേ മുകര്‍ന്നു ഞാന്‍ മയങ്ങിവീഴും നിന്റെ
മടിയില്‍ വീഴും......
(വാര്‍തിങ്കള്‍...)

ഇവിടെ



==========================

ചിത്രം: കാട്ടു കുരങ്ങ് [1969] പി. ഭാസ്കരൻ
താരങ്ങൾ: സത്യൻ ഉമ്മർ, അടൂർ ഭാസി, പി.ജെ. ആന്റണി, കോട്ടയം ശാന്ത, ഖദീജ, ശാരദ, മീന
ജയഭാരതി, കവിയൂർ പൊന്നമ്മ, വഞ്ചിയൂർ രാധ...

രചന: പി. ഭാസ്കരൻ
സംഗീതം: ദേവരാജൻ


3. പാടിയതു: യേശുദാസ്


ആ......
നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും
നാകസുന്ദരിമാരേ
സപ്തസ്വരങ്ങളേ സംഗീതസരസ്സിലെ
ശബ്ദമരാളങ്ങളേ
സാക്ഷാ‍ല്‍.....

കല്‍പ്പനാകാകളികള്‍ മൂളിവന്നെത്തുമെന്റെ
സ്വപ്നചകോരങ്ങളേ
ആ......
കല്‍പ്പനാകാകളികള്‍ മൂളിവന്നെത്തുമെന്റെ
സ്വപ്നചകോരങ്ങളേ
മാനസവേദിയില്‍ മയില്‍പ്പീലി നീര്‍ത്തിയാടും
മായാമയൂരങ്ങളേ..
സാക്ഷാല്‍ നാദബ്രഹ്മത്തിന്‍....

ഊഴിയില്‍ ഞാന്‍ തീര്‍ത്ത സ്വര്‍ഗ്ഗമണ്ഡപത്തിലെ
ഉര്‍വ്വശിമേനകമാരേ...
ആ......
ഊഴിയില്‍ ഞാന്‍ തീര്‍ത്ത സ്വര്‍ഗ്ഗമണ്ഡപത്തിലെ
ഉര്‍വ്വശിമേനകമാരേ...
ഇന്നെന്റെ പുല്‍മേഞ്ഞ മണ്‍കുടില്‍ പോലും നിങ്ങള്‍
ഇന്ദ്രസഭാതലമാക്കി.. സാക്ഷാല്‍
നാദബ്രഹ്മത്തിന്‍.......

യാചകനിവനൊരു രാജമന്ദിരം തീര്‍ത്തു
രാഗസുധാരസത്താല്‍ വിരുന്നുനല്‍കി
ആ......
യാചകനിവനൊരു രാജമന്ദിരം തീര്‍ത്തു
രാഗസുധാരസത്താല്‍ വിരുന്നുനല്‍കി
ആയിരം ഗാനങ്ങള്‍തന്‍ ആനന്ദ ലഹരിയില്‍
ഞാനലിഞ്ഞലിഞ്ഞപ്പോള്‍ അനശ്വരനായ്
സാക്ഷാല്‍ നാദബ്രഹ്മത്തിന്‍.......

കണ്മണിമാരെ നിങ്ങള്‍ കിങ്ങിണി കിലുക്കുമ്പോള്‍
കണ്ണുനീര്‍ത്തുള്ളിപോലും നറും മുത്തുതാന്‍- എന്റെ
കണ്ണുനീ...ര്‍ തുള്ളിപോ..ലും നറും മുത്തുതാന്‍
അല്ലപരാജിതനല്ലഞാന്‍ സംഗീത
സ്വര്‍ല്ലോക ഗംഗയിതില്‍ മുങ്ങിടുമ്പോള്‍
സാക്ഷാല്‍......

ഇവിടെ



4. പാടിയതു: സുശീല


മാറോടണച്ചു ഞാനുറക്കിയിട്ടും എന്റെ മാനസ വ്യാമോഹമുണരുന്നു
ഏതോ കാമുകന്റെ നിശ്വാസംകേട്ടുണരും
ഏഴിലം പാലപൂവെന്ന പോലെ

അടക്കുവാന്‍ നോക്കി ഞാനെന്‍ ഹൃദയവിപഞ്ചികയില്‍
അടിക്കടി തുളുമ്പുമീ പ്രണയഗാനം
ഒരുമുല്ലപൂമൊട്ടില്‍ ഒതുക്കുവതെങ്ങനെയീ
ഒടുങ്ങാത്ത വസന്തത്തിന്‍ മധുരഗന്ധം?

(ഇന്നു മാറോടണച്ചു ഞാനുറക്കിയിട്ടും)

താരകള്‍ കണ്ണിറുക്കി ചിരിച്ചാല്‍ ചിരിക്കട്ടെ
താമരതന്‍ തപസ്സിനെ കളിയാക്കട്ടെ
മാനവന്റെ വേദനയ്ക്കും മധുരക്കിനാവുകള്‍ക്കും
വാനവന്റെ നാട്ടിലെന്നും വിലയില്ലല്ലോ
(ഇന്നു മാറോടണച്ചു ഞാനുറക്കിയിട്ടും)

=============


ചിത്രം: കാട്ടുപൂക്കൾ [ 1965] കെ. തങ്കപ്പൻ
താരങ്ങൾ: തിക്കുറിശ്ശി, മധു, ഓ. മാധവൻ, അടൂർ ഭാസി, എസ്.പി. പിള്ള, സോമൻ, ഫിലോമിന, ദേവിക,
വിജയകുമാരി, സുജാത...

രചന: ഓ.എൻ.വി.
സംഗീതം: ദേവരാജൻ


5. പാടിയതു: സുശീല

അത്തപ്പൂ ചിത്തിരപ്പൂ
അക്കരെയിക്കരെ പൂക്കാലം
മല്ലിപ്പൂ മാലതിപ്പൂ
പുത്തന്‍പെണ്ണിനു പൂത്താലം

ഏഴുപൂക്കൂടയില്‍ പൂവേണം
ഏഴേഴു തോഴിമാര്‍ കോര്‍ക്കേണം
ഓരിഴയീരിഴ മൂവിഴമാലയി-
ട്ടാരെയാരെ വരിക്കേണം!

താമരപ്പൊയ്കയില്‍ നീന്തേണം
നീന്തിത്തുടിച്ചു നീരാടേണം
പൊന്നിന്‍ കുരുത്തോല തന്നാനമാടുമ്പോള്‍
പിന്നില്‍ ഞൊറിഞ്ഞിട്ടുടുക്കേണം

വെള്ളിക്കവിണിയും ചാര്‍ത്തേണം
വെള്ളപ്രാവുപോലെത്തേണം
പൊന്നിന്‍ കുടമാണ് പൊട്ടുവേണ്ടെന്നാലും
പെണ്ണൊരിക്കലൊരുങ്ങേണം ഈ
പെണ്ണൊരിക്കലൊരുങ്ങേണം

ഇവിടെ


6. പാടിയതു: യേശുദാസ്

മാണിക്യവീണയുമായെന്‍
മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ

എന്‍ മുഖം കാണുമ്പോള്‍
നിന്‍ കണ്‍മുനകളില്‍
എന്തിത്ര കോപത്തിന്‍ സിന്ദൂരം

എന്നടുത്തെത്തുമ്പോള്‍
എന്തു ചോദിക്കിലും
എന്തിനാണെന്തിനാണീ മൌനം

എന്നടുത്തെത്തുമ്പോള്‍
എന്തു ചോദിക്കിലും
എന്തിനാണെന്തിനാണീ മൌനം

മാണിക്യവീണയുമായെന്‍
മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ

മഞ്ഞു പൊഴിഞ്ഞല്ലോ
മാമ്പൂ കൊഴിഞ്ഞല്ലോ
പിന്നെയും പൊന്‍വെയില്‍ വന്നല്ലോ

നിന്‍ മുഖത്തെന്നോ
മറഞ്ഞൊരാ പുഞ്ചിരി
എന്നിനീ എന്നിനീ കാണും ഞാന്‍

നിന്‍ മുഖത്തെന്നോ
മറഞ്ഞൊരാ പുഞ്ചിരി
എന്നിനീ എന്നിനീ കാണും ഞാന്‍

മാണിക്യവീണയുമായെന്‍
മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ

ഇവിടെ


വിഡിയോ


7. പാടിയതു: സുശീല

അന്തിത്തിരിയും പൊലിഞ്ഞല്ലോ-എന്റെ
മൺവിളക്കും വീണുടഞ്ഞല്ലോ!
എങ്ങും നിറഞ്ഞൊരീ കൂരിരുട്ടിൽ - ഒരു
മിന്നാമിനുങ്ങുമില്ലെന്റെ കൂട്ടിൽ!

നീറും മനസ്സിന്റെ പൊന്മുളങ്കൂട്ടിലെ
നീലക്കിളിയെ, ഉറങ്ങൂ!
മായാത്ത മോഹത്തിൻ മാരിവിൽ ചിത്രങ്ങൾ
മായ്ച്ചു വരച്ചു ഞാൻ നിൽപൂ - പിന്നെയും
മയ്ച്ചു വരച്ചു ഞാൻ നിൽപൂ! (അന്തിതിരിയും..)

തീരങ്ങൾ കാണാത്ത നിദ്രതന്നാഴത്തിൽ
നീയെന്റെ മുത്തേ, ഉറങ്ങൂ!
ആയിരമോർമ്മതൻ കാർമുകിൽമാലയെൻ
ആത്മാവിൽ കണ്ണുനീർ പെയ്യും - എന്നുമെൻ -
അത്മാവിൽ കണ്ണുനീർ പെയ്യും!
(അന്തിത്തിരിയും....)

ഇവിടെ


========================


ചിത്രം: കാവ്യമേള [1965] എം. കൃഷ്ണൻ നായർ
താരങ്ങൾ: പ്രേം നസീർ, ഷീല,മുതുകുളം രാഘവൻ പിള്ള, അടൂർ ഭാസി, നെല്ലിക്കോടു ഭാസ്കരൻ,
രചന: വയലാർ
സംഗീതം: ദക്ഷിണാ മൂർത്തി


8. പാടിയതു: യേശുദാസ്, പി. ലീല. എം.ബി. ശ്രീനിവാസൻ,ദക്ഷിണാ മൂർത്തി,പി. ബി. ശ്രീനിവാസ്


സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍
സ്വര്‍ഗ്ഗകുമാരികളല്ലോ? (2)

നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ (2)
നിശ്ചലം ശൂന്യമീ ലോകം
(സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ..)

ദൈവങ്ങളില്ല മനുഷ്യരില്ല
പിന്നെ ജീവിത ചൈതന്യമില്ലാ
സൗന്ദര്യ സങ്കല്‍പ ശില്‍പ്പങ്ങളില്ലാ
സൗഗന്ധിക പൂക്കളില്ല
(സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ..)

ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
ഗന്ധര്‍വ്വ രാജാ‍ങ്കണത്തില്‍
മാനത്തു തീർത്തൊരു ?
ഗന്ധര്‍വ്വരാജാ‍ങ്കണത്തില്‍

ചന്ദ്രിക പൊന്‍ താഴിക കുടം ചാർത്തുന്ന
ഗന്ധര്‍വ്വ രാജാ‍ങ്കണത്തില്‍ (ചന്ദ്രിക..)
അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
ചിത്രശലഭങ്ങള്‍ നിങ്ങള്‍ (2)

സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
ചിത്രശലഭങ്ങള്‍ നിങ്ങള്‍
(സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ..)

ഞാനറിയാതെന്റെ മാനസജാലക
വാതില്‍ തുറക്കുന്നു നിങ്ങള്‍
ശില്‍പ്പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
ചിത്രമെഴുതുന്നു നിങ്ങള്‍
ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര (2)
[അങ്ങനെയല്ല]..വര്‍ണ്ണങ്ങളാലെത്ര
വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
വർണ്ണവിതാനങ്ങൾ നിങ്ങള്‍ (2)
(സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ..)


ഇവിടെ


വിഡിയോ


9. പാടിയതു: യേശുദാസ്

സ്വരരാഗരൂപിണീ സരസ്വതീ നിന്റെ
സ്വർണ സിംഹാസനമെവിടെ (സ്വരരാഗ)


പുഷ്പിത വനഹൃദയങ്ങളിലൂടേ
സ്വപ്നഹംസ രഥമേറി
കലയുടെ ഹിമവാഹിനികൾ നിന്നെ
കാണാനലയുകയല്ലോ (സ്വരരാഗ)


നിത്യ വസന്തം നർത്തനമാടും
നിൻ തിരു സന്നിധിയിൽ
വിശ്വസൗന്ദര്യം വീണമീട്ടുമീ
വിളക്കുമാടപ്പടവിൽ
ആത്മ ഗീതാഞ്ജലിയുമായ്‌ നിൽക്കുമൊ-
രന്ധഗായകനല്ലോ..ഞാൻ
അന്ധഗായകനല്ലോ (സ്വരരാഗ)

വിഡിയോ





10. പാടിയതു: യേശുദാസ്


ദേവി ശ്രീദേവി..തേടി വരുന്നു ഞാൻ..
നിന്നെ ദേവാലയ വാതിൽ..തേടി വരുന്നു ഞാൻ..
അമ്പല നടയിലും കണ്ടില്ലാ..നിന്നെ അരയാൽ തറയിലും കണ്ടില്ലാ..
അഷ്ട്ടമ വനത്തിലും അന്തപുരത്തിലും അല്ലിപൂങ്കാവിലും കണ്ടില്ലാ..
ദേവി ശ്രീദേവി..തേടി വരുന്നു ഞാൻ..
നിന്നെ ദേവാലയ വാതിൽ..തേടി വരുന്നു ഞാൻ..

മാനസ പോയ്കതൻ കടവിൽ..നിന്റെ വീണാ നാദം കേട്ടു ഞാൻ..
മനസ്സിനുള്ളിലെ പൂജാമുറിയിൽ നിൻ കനക ചിലമ്പൊലി കേട്ടു ഞാൻ..
ദേവി ശ്രീദേവി..തേടി വരുന്നു ഞാൻ..
നിന്നെ ദേവാലയ വാതിൽ..തേടി വരുന്നു ഞാൻ..

വിഡിയോ


11. പാടിയതു: ഉത്തമൻ

ഈശ്വരനെത്തേടിത്തേടിപ്പോണവരേ
ശാശ്വതമാം സത്യം തേടിപ്പോണവരേ - നിങ്ങള്‍
മനുഷ്യപുത്രനു കൊണ്ടുവരുന്നതു മരക്കുരിശല്ലോ
ഇന്നും മരക്കുരിശല്ലോ


എവിടെയുമെവിടെയും പൊയ്മുഖങ്ങള്‍
എങ്ങും വേതാളനൃത്തങ്ങള്‍
ഇവിടെമനുഷ്യനെ തേടുമെനിക്കൊരു
മെഴുകുതിരിക്കതിര്‍ നല്‍കുവതാരോ?
ആരോ ആരോ?
ഈശ്വരനെത്തേടിത്തേടിപ്പോണവരേ.....


കണ്മുന്‍പില്‍ നിന്നുചിരിക്കും നിങ്ങള്‍
കാണാതെ വന്നു കഴുത്തു ഞെരിക്കും
ഇവിടെമനുഷ്യനുയിര്‍ത്തെഴുന്നേല്‍ക്കാന്‍
മൃതസഞ്ജീവനി നല്‍കുവതാരോ?
ആരോ... ആരോ.....?
ഈശ്വരനെത്തേടിത്തേടിപ്പോണവരേ.....

വിഡിയോ

Monday, June 7, 2010

വഴിയൊരകാഴ്ചകൾ [1987] ചിത്ര, ജയചന്ദ്രൻ ഉണ്ണി മേനോൻ









ചിത്രം: വഴിയോരക്കാഴ്ചകൾ [ 1987] തമ്പി കണ്ണന്താനം

താരങ്ങൾ: മോഹൻ ലാൽ, രതീഷ്, സോമൻ, ജഗതി, ചാരുഹസൻ, രേഖ, നളിനി, അംബിക

രചന: ഷിബു ചക്രവർത്തി
സംഗീതം: എസ് പി വെങ്കിടേഷ്




പാടിയതു:: കെ എസ് ചിത്ര


പവിഴമല്ലി പൂവുറങ്ങീ പകലു പോകയായ്
പവിഴമല്ലിപ്പൂവുറങ്ങീ പകലു പോകയായ്
കരളിലെ മോഹം കവിതയായ് പാടീ
ഓടിയെത്തുന്നു നിലാവും (പവിഴ...)


മന്ദഹാസം മറന്നു പോയ മനസ്സിൻ സ്വപ്നങ്ങളേ
ചാഞ്ഞുറങ്ങാൻ നേരമായ് ആരീരോ ആരാരീരോ
ഇരുളിലാളും നാളമായ് അലരിടും പ്രതീക്ഷ പോലും
നീയിന്നണയുന്നു നിലാവേ (പവിഴ,...)


പൂജ തീരും മുൻപ് വാടിയ തുളസി പൂങ്കതിരേ
പാട്ടു പാടാം നീയുറങ്ങു ആരീരോ ആരാരിരോ
വിരഹം തീർത്ത പങ്കുരത്തിൻ അഴിയിലേതോ താളമിട്ടു
നീയും പാടുന്നു നിലാവേ (പവിഴ,...)

ഇവിടെ


വിഡിയോ


2. പാടിയതു: ചിത്ര


ഓണനാളിൽ താഴേ കാവിൽ ഒരു കിളി തപസ്സുണർന്നു (2)
തിരുമിഴി തുറന്നു ഒരു പിടി തിരഞ്ഞു
എവിടെ ആൺ കിളീ നീ
ഓ..ഓ....


മഞ്ഞു പെയ്യുന്ന നാളും വന്നു ചേരുകയായ്
നെഞ്ചിലിത്തിരി ചൂടും കൊണ്ടു വായോ കിളിയേ
നിൻ സ്നേഹം കൊണ്ടു ഞാൻ ഇന്നൊരു കൂടു വെയ്ക്കും (ഓണനാളിൽ...)

പൊന്നശോകക്കൊമ്പിൽ പുല്ലു മേഞ്ഞൊരു കൂട്ടിൽ
പൊന്നു പോലെ വളർത്താം നിന്റെ കുഞ്ഞിനെ വേണം
ഈ തേനും നോവും ഒന്നിച്ചിന്നു പങ്കു വെയ്ക്കാം (ഓണനാളിൽ..)

ഇവിടെ




നളിനി


3. പാടിയതു: പി. ജയചന്ദ്രൻ

“ കരിമണ്ണൂർ...


ഇവിടെ


4. പാടിയതു: ചിത്ര & ഉണ്ണി മേനോൻ


“ യദുകുല ഗോപികെ...

ഇവിടെ


വിഡിയോ

Saturday, June 5, 2010

സ്വപ്നം:[1973] യേശുദാസ്, ജാനകി, വാണി ജയറാം,




ചിത്രം: സ്വപ്നം [ 1973] ബാബു നന്തൻകോട്
താരങ്ങൾ: മധു, നന്ദിതാ ബോസ്, കൊട്ടാരക്കര, സുധീർ, ജോസ് പ്രകാശ്, റാണി ചന്ദ്ര. അടൂർ ഭവാനി,
രാധാമണി...

രചന: ഒ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൗധരി

പാടിയത്യു: ഏസ്. ജാനകി


കാണാക്കുയിലേ പാടൂ പാടൂ നീ
കാവുകൾ പൂത്തൂ

താഴ്വരയാകേ താഴമ്പൂ ചൂടീ
ആഹാ‍ാഹ്ഹാ‍ാ...

മഴവിൽക്കൊടി കാവടി അഴകു വിടർത്തിയ
മാനത്തെപ്പൂങ്കാവിൽ
തുമ്പിയ്ക്കും അവളുടെ പൊൻ‌ മക്കൾക്കും തേനുണ്ടോ

കദളിപ്പൊൻ കൂമ്പിലെ തേനുണ്ടോ
കാട്ടുപ്പൂക്കൾ നേദിച്ച തേനുണ്ടോ
കാവിലമ്മ വളർത്തും കുരുവീ
തരുമോ നിൻ കുഴൽ താമരപ്പൂന്തേൻ (മഴവിൽ)

വയണപ്പൂ ചൂടുന്ന കാടേതോ
വാസന്തിപ്പൂ ചൂടുന്ന കാടേതോ
വയലമ്മ വളർത്തും കിളിയേ
തരുമോ നിൻ കുഴൽ താമരപ്പൂന്തേൻ (മഴവിൽ)


ഇവിടെ


വിഡിയോ



2. പാടിയതു: യേശുദാസ്


മാനേ മാനേ വിളി കേൾക്കൂ വിളി കേൾക്കൂ
മലർവാക പൂത്തവഴി നീളേ
മഞ്ഞു കുളിരു പെയ്ത വഴി നീളേ മാനേ
തേടി വന്നു ഞാൻ (മാനേ)

നീ കേളിയാടിയ മേടും നിറമാല ചൂടിയ കാടും
കണ്ണുനീരുമായി വിളിപ്പൂ നിന്നെ വിളിപ്പൂ
എന്റെ സ്വർണ്ണമാനേ...വർണ്ണമാനേ നീ ഓടിവരില്ലേ (മാനേ)

കാടായ കാടുകളാകെ കണികണ്ടു നിന്ന കിനാവേ
കണ്ണിൽ വീണു മാഞ്ഞ നിലാവേ കണ്ണീർ നിലാവേ
എന്റെ സ്വർണ്ണമാനേ...വർണ്ണമാനേ നീ ഓടിവരില്ലേ (മാനേ)

ഇവിടെ


വിഡിയോ


3. പാ‍ടിയതു: യേശുദാസ്

നീ വരൂ കാവ്യദേവതേ
നീലയാമിനീ തീരഭൂമിയിൽ
നീറുമെൻ ജീവനിൽ കുളിരുമായി നീ
വരൂ.. വരൂ... വരൂ... ( നീ വരൂ)

വിജനമീ വിഷാദഭൂമിയാകേ നിൻ
മിഴികളോ പൂക്കളോ വിടർന്നു നിൽ‌പ്പൂ സഖീ
ഇതളിൽ കണ്ണീരോ നിലാവോ നീർമുത്തോ ( നീറുമെൻ )

കിളികളോ കിനാവു കണ്ടു പാടീ നിൻ
വളകളോ മൈനയോ കരളിൻ പൊൻ വേണുവോ
കവിതേ നിൻ ചുണ്ടിൽ കരിമ്പിൻ നീർമുത്തോ (നീറുമെൻ)

(നീ വരൂ)

ഇവിടെ


വിഡിയോ

4. പാടിയതു: എസ്. ജാനകി & ബാലമുരളീകൃഷ്ണ

ശാരികേ എൻ ശാരികേ

മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടൂ
ആരും കാണാതപ്പൂ ചൂടി ഞാനൊന്നു പാടീ
ശാരികേ എൻ ശാരികേ...

ഞാനൊരു ഗാനമായീ വീണപാടുമീണമായീ
സ്നേഹമാകും പൂവു ചൂടി
ദേവതയായീ ശാരികേ...എൻ ശാരികേ

ഇന്നെന്റെ കിളിവാതിലിൽ പാടി നീ
വിടരാൻ വിതുമ്പുമേതോ പൂവിൻ ഗാനം
ഏഴിലം പാല പൂത്തൂ
കതിരോല കാറ്റിലാടീ
പീലി നീർത്തി കേളിയാടൂ നീലരാവേ ശാരികേ....

ഇവിടെ


വിഡിയോ


5. പാടിയതു: വാണി ജയറാം

സൌരയൂഥത്തിൽ വിടർന്നോരു കല്യാണ-
സൌഗന്ധികമാണീ ഭൂമീ അതിൻ
സൌവർണ്ണപരാഗമാണോമലേ നീ

അതിൻ സൌരഭമാണെന്റെ സ്വപ്നം സ്വപ്നം സ്വപ്നം

നിന്നെ ഞാനെന്തു വിളിക്കും
എന്നെന്നും തളിർക്കുന്ന സൌന്ദര്യമെന്നോ
നിന്നെ ഞാനെന്തു വിളിക്കും
എൻ ജീവനോലുന്ന സിന്ദൂരമെന്നൊ
എന്നാത്മ സംഗീതമെന്നൊ
നിന്നെ ഞാനെന്തു വിളിക്കും ( സൌരയൂഥത്തിൽ)

നിന്നെ ഞാനെന്തു വിളിക്കും
ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നൊ
നിന്നെ ഞാനെന്തു വിളിക്കും
ചൂടാത്തെ പൂവിന്റെ നിശ്വാസമെന്നൊ
നിശ്വാസസൌഗന്ധമെന്നൊ
നിന്നെ ഞാനെന്തു വിളിക്കും (സൌരയൂഥത്തിൽ)

ഇവിടെ

വിഡിയോ


വിഡിയോ

മദനോത്സവം [ 1978] യേശുദാസ്, സബിത ചൌധരി, എസ്. ജാനകി






ചിത്രം: മദനോത്സവം (1978) എന്‍. ശങ്കരൻ നായർ
താരങ്ങൾ: കമലഹാസ്സൻ,സരീന വഹാബ്, തിക്കുറിശ്ശി, അടൂർ ഭാസി, ശങ്കരാടി, മല്ലിക, ശ്രീലത

രചന: ഓ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൌധരി

1. പാടിയതു: കെ ജെ യേശുദാസ്

നീ മായും നിലാവോ എൻ ജീവന്റെ കണ്ണീരോ കണ്ണീരോ (2)
നീ പ്രണയത്തിൻ ഹംസഗാനം
നീ അതിലൂറും കണ്ണീർക്കണം
മായുന്നിതോ ഈ മാരിവിൽ‌പ്പൂ (നീ മായും )
ഈ മൺ‌കൂടു നിന്നോടു കണ്ണീരോടോതുന്നിതാ
പോവല്ലേ (2)

നീ ഒരു പൂവിൻ മൌനഗാനം
നീ ഹൃദയത്തിൻ ഗാനോത്സവം
മായുന്നിതോ ഈ മാരിവിൽ‌പ്പൂ

നീ ഒരു വാക്കും പറഞ്ഞീലാ
നീൾമിഴിപ്പൂക്കൾ നനഞ്ഞീലാ
മായുന്നിതോ ഈ മാരിവിൽ‌പ്പൂ (നീ മായും)

ഇവിടെ

വിഡിയോ


2. പാടിയതു: യേശുദാസ്

സാഗരമെ ശാന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ
ചൈത്രദിന വധു പോകയായ്
ദൂരെ യാത്രാമൊഴിയുമായ് (സാഗരമെ)

തളിർത്തൊത്തിലാരോ പാടീ
തരൂ ഒരു ജന്മം കൂടി
പാതിപാടും മുൻപേ വീണൂ
ഏതോ കിളിനാദം കേണൂ (2)
ചൈത്രവിപഞ്ചിക മൂകമായ്
എന്റെ മൌനസമാധിയായ് (സാഗരമെ)

വിഷൂപ്പക്ഷിയേതോ കൂട്ടിൽ
വിഷാദാർദ്രമെന്തേ പാടി
നൂറു ചൈത്രസന്ധ്യാരാഗം
പൂ തൂകാവു നിന്നാത്മാവിൽ (2)

ഇവിടെ

വിഡിയോ





സറീനാ വഹാബ്


3. പാടിയതു: എസ് ജാനകി

സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
സ്നേഹമയീ കേഴുകയാണോ നീ
നിന്‍ മുഖം പോല്‍ നൊമ്പരം പോല്‍
നില്പൂ രജനീ ഗന്ധീ (സന്ധ്യേ..)

മുത്തു കോര്‍ക്കും പോലെ വിഷാദ
സുസ്മിതം നീ ചൂ‍ടി വീണ്ടും
എത്തുകില്ലേ നാളേ (2)
ഹൃദയമേതോ പ്രണയശോക കഥകള്‍ വീണ്ടും പാടും
വീണ്ടും കാലമേറ്റു പാടും ( സന്ധ്യേ...)

ദു:ഖമേ നീ പോകൂ കെടാത്ത
നിത്യതാരാജാലം പോലെ കത്തുമീയനുരാഗം
മരണമേ നീ വരികയെന്റെ പ്രണയഗാനം കേള്‍ക്കൂ
നീയും ഏറ്റു പാടാന്‍ പോകൂ (സന്ധ്യേ...)

ഇവിടെ


വിഡിയോ


4. പാടിയതു: യേശുദാസ്



മാടപ്രാവേ വാ ഒരു കൂടുകൂട്ടാൻ വാ
ഈ വസന്തക്കാലം കൈനീട്ടി കൈ നീട്ടി വരവേൽക്കയായ് നീ വാ (മാടപ്രാവേ)

മാരിയിൽ വേനലിൽ കൂടെ വരാമോ
മാറിലിളം ചൂടേറ്റു രാവുറങ്ങാമോ ഈ മുളം കൂട്ടിൽ (2)
മരിക്കും വരെ കൂട്ടിരിക്കാമോ ( മാടപ്രാവേ)

ഈ വയൽ‌പ്പൂവുപോൽ നാം കൊഴിഞ്ഞാലും
ഈ വഴിയിലാകെ നീ കൂടെ വരാമോ പാടിവരാമോ (2)
മരിക്കും വരെയെന്നിണപ്രാവേ (മാടപ്രാവേ....

ഇവിടെ

വിഡിയോ

വിഡിയോ





5. പാടിയതു: എസ്. ജാനകി

ഈ മലർകന്യകൾ മാരനു നേദിക്കും പ്രേമമെന്ന തേനല്ലേ
അതിൽ ഒരുതുള്ളി ഒരുതുള്ളി ഞാൻ കവർന്നൂ
അതിൽ ഒരുതുള്ളി ഒരുതുള്ളി ഞാൻ നുകർന്നു (2) (ഈ മലർ)

പിന്നെ ഞാനോതിയ വാക്കിലെല്ലാം എന്തൊരു സംഗീതം
നിന്നെക്കുറിച്ചുള്ള പാട്ടിലെല്ലാം എന്തെന്തു മാധുര്യം (2)
എന്തെന്തു മാധുര്യം (ഈ മലർ)

പിന്നെ നിൻ‌ കൺ‌കളിൽ നോക്കി നിൽക്കാൻ ഇന്നെന്തൊരാവേശം
പിന്നെ നിൻ‌ നിശ്വാസമേറ്റു നിൽക്കെ ഇന്നെന്തൊരുന്മാദം (2)
ഇന്നെന്തൊരുന്മാദം ( ഈ മലർ)

ഇവിടെ


വിഡിയോ



6. പാടിയതു: യേശുദാസ് & സബിത ചൌധരി


മേലെ പൂമലതാഴെ തേനല കാറ്റേ വാ
പാലപ്പൂങ്കന്യക്ക് പലുങ്കു കോർക്കും നിലാവിൻ മഞ്ചലിൽ
കാറ്റേ വാ നീ വാ നീ വാ (മേലേ)

കണിപ്പൂവു ചൂടി കളിയോടം തുഴഞ്ഞു നീ അരികിൽ വാ
വേളിപ്പട്ടു വേണ്ടേ താളമേളം വേണ്ടേ വേണ്ടേ
സൂര്യകാന്തിമലർത്താലി വേണ്ടേ (2)
കണ്മണീ പാടൂ പാടൂ നീ ചിങ്ങക്കാറ്റേ നീ വാ നീ വാ നീ വാ ( മേലെ)

മുടിപ്പീലിചൂടും മുളങ്കാടിന്റെ കിങ്ങിണിക്കുഴലുമായ്
താലപ്പൊലി വേണ്ടേ താളവൃന്ദം വേണ്ടേ വേണ്ടേ
പൂവു തേടിത്തേടി പാടും കാറ്റേ
കണ്മണീ പാടൂ പാടൂ നീ ചെല്ലക്കാറ്റേ നീ വാ നീ വാ നീ വാ ( മേലെ)

ഇവിടെ

വിഡിയോ



ബോണസ്:


“ ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം... യേശുദാസ്


വിഡിയോ

Friday, June 4, 2010

മമ്മി ആൻഡ് മീ [2010] കാർതിക്ക്, ചിത്ര, രാഹുൽ നമ്പ്യാർ





ചിത്രം: മമ്മി ആൻഡ് മീ [2010] ജിത്തു ജോസഫ്
താരങ്ങൾ: കുഞ്ചാക്കൊ ബോബൻ, അർചന കവി, ഉർവശി, കുകേഷ്, ലാലൂ അലക്സ്


ശരത് വയലാർ

രചന: ശരത് വയലാർ
സംഗീതം: സെജോ ജോസഫ്



1. പാടിയതു: കാർതിക്ക്

ആരുമേ കാണാതെ ഒന്നുമേ ചൊല്ലാതെൻ
ജീവനായ് മാറി നീ അഴകേ
ഓർമ്മയിൽ ഞാനെന്റെ കൈവിരൽ തുമ്പാൽ നിൻ
പൂങ്കവിൾ ചേരുന്നു തനിയെ
കൈയ്യെത്തും ദൂരത്തോ നീയുണ്ടെന്നാലും
കൈയെത്താനിഷ്ടം കൂടുന്നുണ്ടെന്നാലും
ദൂരത്തോ നിന്നും ഞാനോ താലോലിക്കാം
മൗനത്തിൻ ചെപ്പിൽ നിന്നും രത്നം നിന്നെ

എങ്ങനെ ഞാനെന്റെ വിചാരം നിന്നരുകിൽ ചൊല്ലിടുമെന്നോ
എന്നഴകിൽ നിൻ മനസ്സേകും
സമ്മതമായ് വന്നിടുമോ പൊന്നേ
കടമിഴിയുടെ നാണം കൊണ്ടു നീ കളമെഴുതണ കാണുവാൻ
കനവരുളിയ വെള്ളത്താളിലോ കഥയെഴുതുകയാണു ഞാൻ
കുളിരിൻ കുമ്പിൾ മെയ്യിൽ നീളേ നീളെ പൂത്തു പോയ്
(ആരുമേ.....)

നിൻ മുടിയിൽ കാറ്റല പോലെ മുത്തമിടാൻ ശ്വാസമുണർന്നു
നിന്നുടലിൽ ചന്ദനമാകാൻ എൻ മിഴികൾ ചന്ദ്രിക തൂവുന്നു
കരിവളയുടെ താളം കേട്ടുവോ കൊതി നിറയണ മാനസം
കളിചിരിയുടെ മേളം മീട്ടിയോ നിനവുണരുന്ന ജീവിതം
വെറുതെയെന്തീ മോഹം നീയോ ഇന്നെൻ സ്വന്തമായ്
(ആരുമേ.....


ഇവിടെ

വിഡിയോ


2. പാടിയതു: ചിത്ര / രാഹുൽ നമ്പ്യാർ

വെണ്മുകിലിൻ കമ്പിളി മാറും മഞ്ഞുരുകും താഴ്വരയിൽ
പൊൻ വെയിലിൻ പട്ടു വിരിച്ചൂ വീണ്ടും വാസന്തം (2)
ജന്മത്തിൻ പച്ചില മേട്ടിൽ മീട്ടുന്നു കാട്ടരുവീ നീ
സ്നേഹത്തിൻ പാദസരത്തിൻ ഈറൻ സംഗീതം

ഒഴുകുന്ന കാറ്റിൻ കൈക്കുമ്പിളിൽ
ഒരു കുഞ്ഞു പൂവിൻ ആന്ദോളനം
കണി കണ്ടു നിൽക്കെ നൽകുന്നുവോ
കവിളത്തു മെല്ലെ തേൻ ചുംബനം
മയിലാടി നിൽക്കും മനസ്സിന്റെ ഉള്ളിൽ
മഴവില്ലു മേയും പന്തലിലെ എന്നും മായാതെ
(വെണ്മുകിലിൻ..)

നറു വെണ്ണിലാവിൻ പാൽ മാരിയിൽ
നനയുന്നുവോ നീ ഇന്നാദ്യമായ്
അറിയാതെ പോയോ എന്നോളമീ
അഴകാർന്നു പെയ്യും വെൺ ചന്ദനം
കളവാണിയാകും കിളി വന്നു കാതിൽ
മൃദുഗാനം മൂളിയില്ലേ ഇന്നും തോരാതെ
(വെണ്മുകിലിൻ...

ഇവിടെ




3, പാടിയതു: ചിത്ര

മാലാഖ പോലെ മകളെ നീ, മടി മേലേ
പാലാഴി തുള്ളി വരവായി, അകമാകേ
പുണ്യം കുടഞ്ഞ പനിനീരില്‍
നീരാടുമെന്റെ നിധിയേ
വാലിട്ടു കണ്ണിലെഴുതീടാം
വാത്സല്യമെന്ന മഷിയേ
ഇളനീരിന്‍ പുഴപോലെ,
നിറയൂ നീ ഉയിരാകെ
(മാലാഖ പോലെ)

പകലുകളുരുകിയ നാളിലും
പനിമതി വിളറിയ രാവിലും
ഇവളുടെ അഴലിനു കാവലായ്
മിഴിയിണ നനയുമോരമ്മ ഞാന്‍
അക്ഷരം സ്വന്തമാകുവാന്‍
ഇവളാദ്യമായ് യാത്ര പോയ നാള്‍
ഓര്‍ക്കുവാന്‍ വയ്യ കണ്മണീ
ചുടുകണ്ണുനീര്‍ വീണ നിന്‍മുഖം
ദൂരത്തെ മാനത്തോ മിന്നും
താരത്തെ കയ്യെത്താനെന്നും
മോഹിച്ചോ മോഹിച്ചോ നീയെന്‍ പൊന്‍മുത്തേ
ദൂരെ, ദൂരത്തെ മാനത്തോ മിന്നും
താരത്തെ കയ്യെത്താനെന്നും
മോഹിച്ചോ മോഹിച്ചോ നീയെന്‍ പൊന്‍മുത്തേ

ഇളവെയിലിവളുടെ മിഴിയിലായ്
ഇതളുകളണിയുകയല്ലയോ
പുതുമഴയിവളുടെ ഉള്ളിലായ്
സ്വരമണി വിതറുകയല്ലയോ
കൊഞ്ചലൂറുന്ന ചുണ്ടുകള്‍
പുതുപുഞ്ചിരിച്ചെണ്ടു ചൂടിയോ
അന്നുതൊട്ടെന്റെ ജീവനില്‍
ഒരു മിന്നലാളുന്ന കണ്ടുഞാന്‍
സ്നേഹത്തിന്‍ മുറ്റത്തൊ നിന്നും
സ്വപ്നത്തിന്‍ ലോകത്തോ ചെല്ലാന്‍
ശീലിച്ചോ ശീലിച്ചോ താനേ കുഞ്ഞേ നീ
പെയ്യും സ്നേഹത്തിന്‍ മുറ്റത്തൊ നിന്നും
സ്വപ്നത്തിന്‍ ലോകത്തോ ചെല്ലാന്‍
ശീലിച്ചോ ശീലിച്ചോ താനേ കുഞ്ഞേ നീ
(മാലാഖ പോലെ മകളെ നീ)


ഇവിടെ

വിഡിയോ





ബോണസ്:

4. മൈക്കൾ ജാക്സൺ

വിഡിയോ ചുമ്മാ

ചന്ദ്രലേഖ [ 1997] എം.ജി. ശ്രീകുമാർ, ചിത്ര, സുജാത,









ചിത്രം: ചന്ദ്രലേഖ [ 1997] പ്റ്റിയദർശൻ
താരങ്ങൾ: മോഹൻലാൽ, പൂജ ബത്ര, ശ്രീനിവാസൻ, ഇന്നസന്റ്, നെടുമുടി വേണു, സോമൻ,
പപ്പു, കൊച്ചിൻ ഹനീഫ,സുകന്യ, സുകുമാരി, രീന....

രചന: ഗിരീഷ് പുതഞ്ചെരി
സംഗീതം: ബെർണീ ഇഗ്നേഷ്യസ്




പൂജ ബത്ര


1. പാടിയതു: എം.ജി. ശ്രീകുമാർ, ശുഭ കോറസ്



മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക കെട്ടും ഞാന്‍
അറബിപ്പൊന്നൂതിയുരുക്കി അറവാതിലു പണിയും ഞാന്‍
ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ
ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി
സുല്‍ത്താനായി വാഴും ഞാന്‍
സല്‍മാബീവിയാകും ഞാന്‍
(മാനത്തെ ചന്ദിരനൊത്തൊരു)

തങ്കവളയിട്ടോളേ .. താമരപ്പൂമോളേ
നാളെയൊരുനാള്‍ കൊണ്ടെന്‍ മുദ്ദീവിയാകും(?) നീ
വിണ്ണിലാ കിണ്ണത്തില്‍ വീഞ്ഞുമായ് വന്നാട്ടെ
മുല്ലമലര്‍മഞ്ചത്തില്‍ നീ വന്നിരുന്നാട്ടെ
തുളുമ്പുന്ന മാറില്‍ ദഫിന്‍ തുടിത്താളമുണ്ടോ
പളുങ്കിന്റെ ചുണ്ടത്തെന്നെ മയക്കുന്ന പാട്ടുണ്ടോ
ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ
ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി
സുല്‍ത്താനായ് വാഴും ഞാന്‍
സല്‍മാബീവിയാകും ഞാന്‍
(മാനത്തെ ചന്ദിരനൊത്തൊരു)‍

പുഞ്ചിരി പൂന്തേനേ മൊഞ്ചണിഞ്ഞ പൂ മൈനേ
ഇന്നുമുതല്‍ നീയെന്റെ ഷാജഹാനാണല്ലോ
മാതളപ്പൂ തോല്‍ക്കും മാര്‍ബിളിന്‍ വെൺതാളില്‍
മഞ്ഞുമണിപോല്‍ നിന്റെ കുഞ്ഞുമുഖമാണല്ലോ
ഓ.. കിനാവിന്റെ കാണാത്തേരില്‍ വിരുന്നെത്തിയോനേ
കബൂലാക്കിടേണം എന്നെ അലങ്കാരരാവല്ലേ
ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ
ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി
സല്‍മാബീവിയാകും ഞാന്‍
സുല്‍ത്താനായ് വാഴും ഞാന്‍

(മാനത്തെ ചന്ദിരനൊത്തൊരു) ....
ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ
ഹബീബീ ഹബീബീ ....
ഹബീബീ ഹബീബീ ....
ഹബീബീ ഹബീബീ ....
ഇവിടെ


വിഡിയോ


2. പാടിയതു: ചിത്ര


അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി
അമ്മാനം കടവത്തെ അണ്ണാര്‍ക്കണ്ണനഹങ്കാരി
കാണാ കുയിലേ നിന്നെ പോലെ കന്നിനിലാവോ കിന്നാരി
അതിനിഷ്ടം കൂടാന്‍ ചെങ്ങാലീ
(അമ്മൂമ്മക്കിളി .......)

ചിറ്റോളം കിക്കിളി നെയ്താല്‍ ചിരിച്ചോടും ചുരുളന്‍ വള്ളം
ചുമ്മാ കൊഞ്ചും തഞ്ചക്കാരി
കാക്കാലന്‍ ഞണ്ടിനെ മെല്ലെ കടക്കണ്ണാല്‍ ചൂണ്ടിയെടുക്കും
കര്‍ക്കിട രാവോ ചൂണ്ടക്കാരി
രാക്കൂട്ടിലെ കുളക്കോഴിയോ കാവോരത്തെ കളിത്തോഴിയായ്
കിങ്ങിണി കെട്ടി പാഞ്ഞോടും മഞ്ഞണി മുല്ല പൂങ്കാറ്റോ
ചെലോലും ചങ്ങാതിയായ്
(അമ്മൂമ്മക്കിളി .......)

തുമ്പപ്പൂക്കാവടിയാടി തുടിപ്പാട്ടിന്‍ ചിന്തുകള്‍ മൂളി
പെയ്യും മഴയൊരു തുള്ളി ച്ചാറി
മാനത്തൂടോടി നടക്കും മഴക്കാറില്‍ മിന്നിയൊളിക്കും
നീലത്താരമൊരാട്ടക്കാരി
മാഞ്ചോട്ടിലെ മലര്‍ത്തുമ്പിയോ മാറ്റേറുമെന്‍ മണികുട്ടനായ്
പാടവരമ്പില്‍ കൂത്താടി കാവലിരിക്കും പൊന്‍മാനോ
പൂമീനിന്‍ മണവാളനായ്
(അമ്മൂമ്മക്കിളി .......)


ഇവിടെ


വിഡിയോ


3. പാടിയതു: സുജാത


ഇന്നലെ മയങ്ങുന്ന നേരം ....
ഒളിച്ചെന്നെ വിളിച്ചവനാരോ .....
കുളിരോ.... കനവോ ....

ഇന്നലെ മയങ്ങുന്ന നേരം
ഒളിച്ചെന്നെ വിളിച്ചവനാരോ
കുളിരോ കനവോ കുഞ്ഞി കാറ്റോ
കദളിപ്പൂങ്കിളിയുടെ പാട്ടോ
(ഇന്നലെ ....)

പടിപ്പുര വാതുക്കല്‍ തനിയെ നില്‍ക്കുമ്പോള്‍
പലതും തോന്നിയതായിരിക്കാം
മകയിരം കാവില്‍ തിരി വച്ചു
തൊഴുമ്പോള്‍ വെറുതേ മോഹിച്ചതായിരിക്കാം
മുറുക്കി തുപ്പും മുതു മുത്തശ്ശന്‍
കൈ നോക്കി ചൊല്ലിയതായിരിക്കാം..
കണ്ണാടി മുല്ലേ പറയൂല്ലേ
(ഇന്നലെ ....)

അടുപ്പത്തെ പാല്‍ക്കുടം തിളയ്ക്കുന്ന പോലെ
ആശകള്‍ തുളുമ്പുന്നതായിരിക്കാം
തൊടിയിലെ കാക്കകള്‍ വിരുന്നു വിളിച്ചെന്നെ
കൊതിപ്പിച്ചു രസിപ്പിച്ചതായിരിക്കാം
നാടു തെണ്ടും പുള്ളുവന്റെ
നന്തുണി മൂളിയതായിരിക്കാം...
നങ്ങേലി പെണ്ണേ പറയൂല്ലേ
(ഇന്നലെ ....[2])



ഇവിടെ


ചാന്ദ്നി



4. പാടിയതു: എം.ജി. ശ്രീകുമാർ & ചിത്ര


അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പം കല്യാണം
മകരമാസത്തില്‍ വേലി കെട്ടീട്ടപ്പ കല്യാണം

ഒന്നാംവട്ടം കണ്ടപ്പം പെണ്ണിനു കിണ്ടാണ്ടം
രണ്ടാംവട്ടം കണ്ടപ്പം പെണ്ണിനു മിണ്ടാട്ടം
ഒരു കുങ്കുമക്കുയിലായ് കുണുകുണുങ്ങി വന്നാട്ടേ
കണ്ണാടിപ്പൂംചിന്ദൂരം കവര്‍ന്നെടുത്തോട്ടെ ഞാന്‍
കവര്‍ന്നെടുത്തോട്ടെ

ഒന്നാം വട്ടം കണ്ടപ്പം ചെക്കനു ചിങ്കാരം
രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം
ഒരു മാര്‍കഴിക്കുളിരായ് മെയ്യിലുരുമ്മി നിന്നാട്ടെ
മിണ്ടാ ചുണ്ടിലെ താരാട്ടായ്
മിനുങ്ങി നിന്നാട്ടെ മിനുങ്ങി നിന്നാട്ടെ

കൊന്നരി കൊന്നരി കൊനാരീ കത്തി നകിനി നാചീരെ
ഇല്ലിനകിനി നാചികട്ടോരേ രേ രേ

കുന്നിമണി കൂടുകെട്ടി കന്നിവെയില്‍ പന്തലിട്ട്
പുലരാറായോ പൊന്‍ധനുമാസം
അന്തിമുകില്‍ ചാന്തണിഞ്ഞു അല്ലിവെയില്‍ കമ്മലിട്ട്
അഴകായ്‌ നിന്നോ ചെമ്മുകില്‍ മാനം
വൃശ്ചികരാവിന്‍ പച്ചിലക്കൂട്ടില്‍ അന്തിയുറങ്ങാന്‍ വാ
മച്ചിനകത്തെ കൊച്ചരിപ്രാവേ കിക്കിളികൂട്ടാന്‍ വാ
നീ വരും മലര്‍ ചന്ദനക്കുറി ചില്ലുനിലാവായ് ചില്ലുനിലാവായ്
(ഒന്നാംവട്ടം കണ്ടപ്പം)

മഞ്ഞുമഴക്കാലമല്ലേ ഉള്ളില്‍ ഇല താളമില്ലേ
മഴവില്‍ക്കാവില്‍ ഉത്സവമല്ലേ
കുഞ്ഞുമണി താലി തന്നും മംഗളങ്ങള്‍ നേര്‍ന്നുഴിഞ്ഞും
മനസ്സിന്‍ കൂട്ടില്‍ കുടിയിരുത്താലോ
കണ്ണിലുദിക്കും കുഞ്ഞു കിനാവിന്‍ കുമ്പിളിലെന്താണ്
വെള്ളി നിലാവില്‍ മിന്നി മിനുങ്ങും മുന്തിരി ചിന്താണ്
താമര മണിത്താലവുമായ് കാത്തുനില്‍ക്കാം ഞാന്‍
കാത്തു നില്‍ക്കാം ഞാന്‍
(ഒന്നാം വട്ടം കണ്ടപ്പം)


ഇവിടെ



വിഡിയോ




സുകന്യ



5. പാടിയതു: എം.ജി. ശ്രീകുമാർ


താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ
(താമരപ്പൂവില്‍.... )

നിന്റെ തിരുനടയില്‍ നറു നെയ്ത്തിരി കതിരായ്
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം (നിന്റെ തിരുനടയില്‍ ....)
സാന്ദ്ര ചന്ദനഗന്ധമായ് നീ വന്നു ചേര്‍ന്നാലേ (2)
എന്നുമീ ശ്രീലകം ധന്യമായീടൂ
ശ്യാമയാമിനിയില്‍ നീ സാമ ചന്ദ്രികയായ്
(താമരപ്പൂവില്‍ ....)

നിന്റെ കാലടിയില്‍ ജപ തുളസിമലര്‍പോലെ
സ്നേഹമന്ത്രവുമായ് ഞാന്‍ പൂത്തു നിന്നീടാം (നിന്റെ കാലടിയില്‍ ...)
നിന്റെ മൂകതപസ്സില്‍ നിന്നും നീയുണര്‍ന്നാലേ (2)
മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ
രാഗ തംബുരുവില്‍ നീ ഭാവപഞ്ചമമായ്
(താമരപ്പൂവില്‍ ....)

ഇവിടെ



വിഡിയോ

Thursday, June 3, 2010

ഒരു നാൾ വരും [2010] എം.ജി ശ്രീകുമാർ, ശ്വേത., മോഹൻലാൽ, .., റിമി റ്റോമി, ..






ചിത്രം: ഒരു നാൾ വരും [2010] റ്റി.കെ. രാജീവ്കുമാർ
താരങ്ങൾ: മോഹൻലാൽ.ശ്രീനിവാസൻ, സമീരാ റെഡ്ഡി, ദേവയാനി, നെടുമുടി വേണു, സുരാജ്
sameeraa reddi

രചന: മുരുകൻ കാട്ടാക്കട
സംഗീതം: എം ജി ശ്രീകുമാർ



1. പാടിയതു:: എം ജി ശ്രീകുമാർ & ചിത്ര

പാടാൻ നിനക്കൊരു പാട്ടു തന്നെങ്കിലും
പാടാത്തതെന്തു നീ സന്ധ്യേ
കുടമുല്ലയായ് ഞാൻ പൂത്തു നിന്നെങ്കിലും
അറിയാത്തതെന്തു നീ കാറ്റേ
ഒരു വാക്കിൽ ആഗ്രഹമെഴുതാൻ
ഒരു നോക്കിലലിയാതലിയാൻ
വീണ്ടും പാടൂ പവിഴാധര സന്ധ്യേ
(പാടാൻ...)


എന്തോ പറഞ്ഞീടാനായ് ബാക്കിയുണ്ടെങ്കിലും ഞാൻ
പറയേണ്ടതെന്തോ മറന്നു പോയ്
ഉള്ളിന്റെ ഉള്ളിലുള്ള പൊന്നിൻ കിനാക്കളെല്ലാം
കൺ ചിമ്മി ഇന്നോ മയങ്ങിപ്പോയി
കഥയിൽ രണ്ടരയന്നങ്ങൾ
തുഴയുമ്പോൾ തിരയകലങ്ങൾ
അറിയാതെ ഇനി അറിയാതെ
ഒന്നു തഴുകാത്തതെന്തു നീ കാറ്റേ
(പാടാൻ...)


പ്രണയിച്ച നാൾ മുതൽ മുതൽക്കീ തളിരിന്റെ മോഹമെല്ലാം
നിറമുള്ള പൂക്കളായ് കാറ്റലഞ്ഞു
ഇതളിട്ട നാൾ മുതൽക്കീ നൊമ്പരപ്പൂവിനുള്ളിൽ
നോവുള്ള ദാഹമൊന്നു കാത്തിരുന്നു
കഥയുള്ള രണ്ടു കുയിൽക്കിളികൾ ഒരു പാട്ടെങ്കിലുമിരു താളം
അറിയാതെ അവരറിയാതെ
ശ്രുതി പകരാത്തതെന്തു നീ കാറ്റേ
(പാടാൻ..)


ഇവിടെ

വിഡിയോ

2. പാടിയതു: എം.ജി ശ്രീകുമാർ & ശ്വേത മോഹൻ


മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ്
മനതാരില്‍ കുളിരുന്നെന്‍ ബാല്യം
ആരോ നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള
തളിരോർമ്മയാണെന്റെ ബാല്യം
ചെളിമണ്ണിൽ പാവാട ചായം തേയ്ക്കും
അതു കാണെ കളിയാക്കും ഇല നോമ്പുകൾ
കളിയാടുന്ന പാടത്തെ കതിരോർമ്മ ബാല്യം
(മാവിൻ ചോട്ടിലെ....)

പകലിനെ സ്നേഹിച്ചു കൊതി തീരാതൊരു പൂവു
പടിഞ്ഞാറു നോക്കി കരഞ്ഞു
അവൾ മുഖമൊന്നുയർത്താതെ നിന്നു
പകലിനെ സ്നേഹിച്ചു കൊതി തീരാതൊരു പൂവു
പടിഞ്ഞാറു നോക്കി കരഞ്ഞു
അവൾ പാതിമയക്കത്തിൽ നിന്നു
ഒരു കാറ്റു മെയ് തലോടി
അറിയാതെ പാട്ടു മൂളി (2)
അതിലലിയാത്ത വെയിലോർമ്മ എൻ ബാല്യം
(മാവിൻ ചോട്ടിലെ....)


കളിവാക്കു ചൊല്ലിയ കളിക്കൂട്ടുകാരിയെ
കരയിച്ച കാര്യം മറന്നു
അതിസുഖമുള്ള നോവും മറന്നു
നുണ പറഞ്ഞെപ്പൊഴോ ഞാറപ്പഴം തിന്ന
കൊതിയൻ നിലാവും മറഞ്ഞു
കാവില്‍ കിളിയും കിനാവും മയങ്ങി
നിറവാർന്ന സന്ധ്യ മാഞ്ഞു
മഴയുള്ള രാത്രി പോയീ(2)
ഇന്നും മറയാത്ത മഴയോർമ്മ എൻ ബാല്യം
(മാവിൻ ചോട്ടിലെ...

ഇവിടെ

വിഡിയോ


3. പാടിയതു: മോഹൻ ലാൽ & റിമി റ്റോമി


ഹലോ...നാത്തൂനേ എന്തോ..

നാത്തൂനേ നാത്തൂനേ നാമെങ്ങോട്ടോടുന്നു നാത്തൂനേ
നാടോടുമ്പം നടുവേ ഓടണ്
നടുവൊടിഞ്ഞെങ്കിലിരുന്നോളൂ
ഓഹോ..അതു കൊള്ളാം
എന്തു കൊള്ളാം ?
ഊം..അതു തന്നെ

നാത്തൂനേ നാത്തൂനേ നാമെന്ത് കുടിക്കണൂ നാത്തൂനേ
കാടിയെ മൂടിയും കോള മൂടാതെയും
ആടിക്കും മോടിക്കുമെന്തു ചേതം
എങ്ങനെയെങ്ങനെ എങ്ങനെ
ചെവി കേൾക്കത്തില്ലേ
കാടിയെ മൂടിയും...അയ്യോ സ്ട്രോ ഇട്ടു കുടിച്ചാ ??


ഹേയ് മച്ചാനേ മച്ചാനേ നാമാരൊക്കെയെന്തൊക്കെ മച്ചാനേ
ആയിരം ജാതികൾ ആയിരം ചേരികൾ
അമ്പതിനായിരം നീയും ഞാനും
മച്ചാനേ മച്ചാനേ നാമെങ്ങോട്ടോടണു മച്ചാനേ
നാടോടുമ്പം നടുവേ ഓടണ്
നടുവൊടിഞ്ഞെങ്കിലിരുന്നോളൂ


നാത്തൂനേ നാത്തൂനേ നാമെന്തു കളഞ്ഞിന്നു നാത്തൂനേ
ചുണ്ടിലെ പുഞ്ചിരി ചോട്ടിലെ മൺ തരി
നാട്ടുമാവിൻ ചുന നാട്ടുമണം
എന്ത് ചുന...
കോട്ടയത്ത് ചൊന കണ്ണൂരു ചെന
നാത്തൂനേ നാത്തൂനേ നാമോടിയടുക്കണതെങ്ങോട്ട്
വെള്ള തൊലിയുള്ള പുള്ളിയുടുപ്പിട്ട
കങ്കാണി മാളക്കുടുകിലേക്ക്
മച്ചാനേ മച്ചാനേ നാമെങ്ങോട്ടോടണു മച്ചാനേ
നാടോടുമ്പം നടുവേ ഓടണ്
നടുവൊടിഞ്ഞെങ്കിലിരുന്നോളൂ

കങ്കാണി മാളക്കുടുക്കിലിന്നെന്തൊക്കെ
കാത്തിരിപ്പുണ്ടെന്റെ മച്ചാനേ
കുപ്പിയിൽ വെള്ളത്തിനഞ്ചു കാശ്‌
ജീവവായു പൊതിഞ്ഞതിനെട്ടു കാശ്‌
ഊം അപ്പോ 10 കാശു കിട്ടും അല്ലേ ?
ഉം ചെലപ്പോ കിട്ടുമാരിക്കും

കാണം വിറ്റാലെന്ത് നാണം വിറ്റാലെന്തിനോണം
വിറ്റാലെന്തു മച്ചാനേ
ഓട്ടക്കാലഞ്ചണ കിട്ടുമെങ്കിൽ പിന്നെ
ഞാനോടട്ടെ നാത്തൂനേ
ഞാനോടട്ടെന്റെ മച്ചാനേ
നിന്റെ പോഴവും വേഴവും പിന്നെപ്പിന്നെ

നാത്തൂനേ...അയ്യോ പോവല്ലേ മച്ചാനേ..
നാത്തൂനേ ഞാനും വരാം
നാത്തൂനേ...


ഇവിടെ

വിഡിയോ






4. പാടിയതു: നിഷാദ് & പ്രീതി വാര്യർ

പ്രണയനിലാവിന്റെ കുളിരുള്ള രാത്രിയിൽ
ഇരുളും വെളിച്ചവും ഇട കലർന്നു
ഹൃദയ വികാരങ്ങൾ പ്രിയമുള്ള പൂക്കളാൽ
ശലഭ സാന്നിധ്യവും കാത്തിരുന്നു
ഒരു പുഞ്ചിരിപ്പൂവു പോലെ വിഷാദവും
പതിവു പോൽ വന്നു പോയി ഓ..
പതിവു പോൽ വന്നു പോയി
(പ്രണയനിലാവിന്റെ..)

തുമ്പപ്പൂവുകൾ തോറും കിനാവിന്റെ തുമ്പികൾ നൃത്തമാടും
നീർത്ത തൂവൽ പോലെ ദൂരെ തീവണ്ടികൾ
വേച്ചു പോകും ഈ തീരങ്ങളിൽ
ഇരുളും വെളിച്ചവും ഇട കലർന്നെത്തവേ
തുടരുകയാണീ യാത്ര
തുടരുകയാണീ യാത്ര
(പ്രണയനിലാവിന്റെ..)


ആകാശവീഥിയാം പൊയ്കയിലോർമ്മകൾ
നീന്തുമീ ശ്യാമരാവിൽ
പൂർണ്ണേന്ദു ലേഖയാം പൂത്ത സ്വപ്നങ്ങളിൽ
കാണുന്നാതാരെ ഈ രാവിൽ
യാത്രകൾ ജീവിതം പോലെ വിചിത്രമായ്
നേർത്തു പോകുന്നനുരാഗം
നിന്നെ ഓർത്തു പോകുന്നവിരാമം
(പ്രണയനിലാവിന്റെ..)



ഇവിടെ


വിഡിയോ

Wednesday, June 2, 2010

കാത്തിരുന്ന നിമിഷം [1978] യേശുദാസ്, ജാനകി, ജയചന്ദ്രൻ



എം.കെ. അർജ്ജുനൻ




ചിത്രം: കാത്തിരുന്ന നിമിഷം [1978] ബേബി

താരങ്ങൾ: കമലഹാസ്സൻ, സോമൻ, സുകുമാരൻ, ജയൻ, വിധുബാല, ജയഭാരതി
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം.കെ. അർജ്ജുനൻ


1. പാടിയതൂ: യേശുദാസ്


ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
ചുംബനം കൊള്ളാനൊരുങ്ങീ..
അമ്പിളീ...അമ്പിളി പൊന്നമ്പിളീ..
ചുംബനം കൊള്ളാനൊരുങ്ങീ..
ചുംബനം കൊള്ളാനൊരുങ്ങീ..

അത്തറിന്‍ സുഗന്ധവും..
അത്തറിന്‍ സുഗന്ധവും പൂശിയെന്‍
മലര്‍ച്ചെണ്ടീ മുറ്റത്ത് വിടര്‍ന്നില്ലല്ലോ..
അത്തറിന്‍ സുഗന്ധവും പൂശിയെന്‍
മലര്‍ച്ചെണ്ടീ മുറ്റത്ത് വിടര്‍ന്നില്ലല്ലോ..
വെറ്റിലമുറുക്കിയ ചുണ്ടുമായ് തത്തക്കിളി
ഒപ്പന പാടിയില്ലല്ലോ..
ഒപ്പന പാടിയില്ലല്ലോ..

അല്ലിക്കൈ മൈലാഞ്ചി..
അല്ലിക്കൈ മൈലാഞ്ചികൊണ്ടെന്റെ മേനിയില്‍
അവള്‍ പടംവരച്ചില്ലല്ലോ....
മാണിക്ക്യമണിമുത്തു കവിളെന്റെ കവിളിലെ
മങ്ങലില്‍ തിളങ്ങിയില്ലല്ലോ..
മങ്ങലില്‍ തിളങ്ങിയില്ലല്ലോ..

ഇവിടെ

വിഡിയോ



2. പാടിയതു: പി. ജയചന്ദ്രൻ


�ഓ.......ഓ...
കാറ്റിലോളങ്ങള്‍ കെസ്സുപാടും കല്ലായിപ്പുഴയില്‍
കധകള്‍ ചൊല്ലി മരമൊഴുകും കല്ലായിപ്പുഴയില്‍
കുളിരുകേറും വളവരയുമായ് തുഴഞ്ഞു നീങ്ങുന്നു
കുളിരുമാറ്റും കുറുമ്പിപ്പെണ്ണേ നിന്റെ കെട്ടുവള്ളം
മ്.....മ്.......
(കാറ്റിലോളങ്ങള്‍ )

തലശ്ശേരിയിലെത്തിയപ്പോള്‍ തരിവളവാങ്ങീ
കൈലിവാങ്ങീ... കണ്മഷിവാങ്ങീ...
കുങ്കുമചെപ്പു വാങ്ങീ...
കരിംകൂന്തലില്‍ കൊര്‍ത്തു കിടക്കാന്‍
കൈതപ്പൂ കരുതീ...
കാത്തിരിക്കും കടവുതേടി നിന്റെ കെട്ടുവള്ളം
(കാറ്റിലോളങ്ങള്‍ )

ഇടവമാസ വെളുത്തവാവ് കറുത്ത ചേലചുറ്റീ
കറുത്ത ചേല... അഴിച്ചു മാറ്റാന്‍ ....
കാറ്റു കൈകള്‍ നീട്ടി...
ഇളം കടവിനെ തുയിലുണര്‍ത്താന്‍ ഉമ്മകള്‍ കരുതീ
ഈണം പാടി തുഴഞ്ഞു നീങ്ങി നിന്റെ കെട്ടുവള്ളം
(കാറ്റിലോളങ്ങള്‍ )




3. പാടിയതു: യേശുദാസ്



�ശാഖാ നഗരത്തില്‍ ശശികാന്തം ചൊരിയും
ശാരദ പൗര്‍ണമീ..
എന്റെ താന്തമാം ശയനമന്ദിരം
എന്തിനു നീ തുറന്നൂ..എന്തിനു നീ തുറന്നൂ
ശാഖാ നഗരത്തില്‍ ശശികാന്തം ചൊരിയും
ശാരദ പൗര്‍ണമീ

അവളുടെ അരമണി കല്യാണി പാടും
ആനന്ദ മാളികയില്‍ (അവളുടെ..)
പ്രാസാദമുല്ലകള്‍ പൂകൊണ്ടുമൂടും
പല്ലവശയനത്തില്‍..
നീ കൊണ്ടു പോകൂ ചന്ദ്രോപലങ്ങള്‍
പതിച്ച നിന്‍ നീരാളങ്ങള്‍
ശാഖാ നഗരത്തില്‍ ശശികാന്തം ചൊരിയും
ശാരദ പൗര്‍ണമീ

അവളുടെ ഓര്‍മകള്‍ നാളമായ്‌ പൂക്കും
മണ്‍വിളക്കെന്‍ ഹ്രദയം (അവളുടെ..)
ആമുഗ്ധഹാസം പൂക്കളായ്‌ വിടരും
ആരാമമെന്‍ മുറ്റം..
നീ കൊണ്ടുപൊകൂ നിന്‍ വിരിമാറില്‍
പൊഴിയുമീ നെടുവീര്‍പ്പുകള്‍

ശാഖാ നഗരത്തില്‍ ശശികാന്തം ചൊരിയും
ശാരദ പൌര്‍ണ്ണമീ

ഇവിടെ


4. പാടിയതു: എസ്. ജാനകി


മാവു പൂത്തു തേന്‍ മാവു പൂത്തു
മാനോടും മലഞ്ചരുവില്‍ മയിലാടും മലഞ്ചരുവില്‍
വാകപൂത്തു.... നെന്മേനി വാകപൂത്തു
(മാവു പൂത്തു തേന്‍ മാവു പൂത്തു..)

ഗാനത്തില്‍ കുളിച്ചു നില്‍ക്കും
ഗ്രാമമാം കന്യകതന്‍ മാറിടമണിയുന്ന
മാണിക്യ പൊന്‍പതക്കം പോലെ..
ആറ്റിന്റെകരയില്‍... ആറ്റിന്റെകരയില്‍ കുടയേന്തി നില്പൂ
ആറ്റുവഞ്ച്ചി പൂത്തൊരാറ്റുവഞ്ചി
മനസ്സു പോലെ എന്റെ മനസ്സു പോലെ
മാനോടും മലഞ്ചരുവില്‍ മയിലാടും മലഞ്ചരുവില്‍
പറന്നുപാടി... പൈങ്കിളി പറന്നു പാടി
(മാവു പൂത്തു തേന്‍ മാവു പൂത്തു..)

പൂജക്കു പൂവൊരുങ്ങും പൊന്മലതന്‍പടവില്‍
പുലരിതളിക്കുന്ന പുണ്യാഹമെന്നതു പോലെ
മലരുകള്‍ തോറും.... മലരുകള്‍ തോറും കുളിരേന്തി നില്പൂ മഞ്ഞുതുള്ളി
തുടിക്കും മഞുതുള്ളി
മനസ്സുപോലെ... എന്റെ മനസ്സുപോലെ
ഉഷസ്സുയര്‍ന്നൂ പൊന്നൊളി പടര്‍ന്നുയര്‍ന്നൂ....
(മാവു പൂത്തു തേന്‍ മാവു പൂത്തു..)



5. പാടിയതു: ജയചന്ദ്രൻ & വാണി ജയറാം


പുഞ്ചിരിച്ചാല്‍...അതു ചന്ദ്രോദയം....
പൊട്ടിച്ചിരിച്ചാല്‍ അതു സൂര്യോദയം...
ഇളംവെയില്‍ കൊള്ളുന്നത് സുഖമോ.....
നറുംനിലാവുണ്ണുന്നത് സുഖമോ...
രണ്ടും....

അകലത്തു നിന്നാലരിയമൊട്ട്....
ആലിംഗനത്തില്‍ വിടര്‍ന്ന പൂവ്....
അകലത്തു നിന്നാലരിയമൊട്ട്....
ആലിംഗനത്തില്‍ വിടര്‍ന്ന പൂവ്....
ആ..ആ..പൂമൊട്ട് കാണുന്നത് സുഖമോ....
പൂമാല ചാര്‍ത്തുന്നത് സുഖമോ....
സുഖമോ......രണ്ടും...

മയങ്ങിക്കിടന്നാല്‍ തളിരുമാല......
മാറിലുയര്‍ന്നാല്‍ തരംഗമാല....
മയങ്ങിക്കിടന്നാല്‍ തളിരുമാല......
മാറിലുയര്‍ന്നാല്‍ തരംഗമാല
ആ...ആ...തളിര്‍മേനി പുല്‍കുന്നത് സുഖമോ....
തരംഗത്തിലാടുന്നത് സുഖമോ...
സുഖമോ......രണ്ടും...

പുഞ്ചിരിച്ചാല്‍...അതു ചന്ദ്രോദയം....
പൊട്ടിച്ചിരിച്ചാല്‍ അതു സൂര്യോദയം...
ഇളംവെയില്‍ കൊള്ളുന്നത് സുഖമോ.....
നറുംനിലാവുണ്ണുന്നത് സുഖമോ...
രണ്ടും....