Saturday, June 5, 2010
മദനോത്സവം [ 1978] യേശുദാസ്, സബിത ചൌധരി, എസ്. ജാനകി
ചിത്രം: മദനോത്സവം (1978) എന്‍. ശങ്കരൻ നായർ
താരങ്ങൾ: കമലഹാസ്സൻ,സരീന വഹാബ്, തിക്കുറിശ്ശി, അടൂർ ഭാസി, ശങ്കരാടി, മല്ലിക, ശ്രീലത
രചന: ഓ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൌധരി
1. പാടിയതു: കെ ജെ യേശുദാസ്
നീ മായും നിലാവോ എൻ ജീവന്റെ കണ്ണീരോ കണ്ണീരോ (2)
നീ പ്രണയത്തിൻ ഹംസഗാനം
നീ അതിലൂറും കണ്ണീർക്കണം
മായുന്നിതോ ഈ മാരിവിൽപ്പൂ (നീ മായും )
ഈ മൺകൂടു നിന്നോടു കണ്ണീരോടോതുന്നിതാ
പോവല്ലേ (2)
നീ ഒരു പൂവിൻ മൌനഗാനം
നീ ഹൃദയത്തിൻ ഗാനോത്സവം
മായുന്നിതോ ഈ മാരിവിൽപ്പൂ
നീ ഒരു വാക്കും പറഞ്ഞീലാ
നീൾമിഴിപ്പൂക്കൾ നനഞ്ഞീലാ
മായുന്നിതോ ഈ മാരിവിൽപ്പൂ (നീ മായും)
ഇവിടെ
വിഡിയോ
2. പാടിയതു: യേശുദാസ്
സാഗരമെ ശാന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ
ചൈത്രദിന വധു പോകയായ്
ദൂരെ യാത്രാമൊഴിയുമായ് (സാഗരമെ)
തളിർത്തൊത്തിലാരോ പാടീ
തരൂ ഒരു ജന്മം കൂടി
പാതിപാടും മുൻപേ വീണൂ
ഏതോ കിളിനാദം കേണൂ (2)
ചൈത്രവിപഞ്ചിക മൂകമായ്
എന്റെ മൌനസമാധിയായ് (സാഗരമെ)
വിഷൂപ്പക്ഷിയേതോ കൂട്ടിൽ
വിഷാദാർദ്രമെന്തേ പാടി
നൂറു ചൈത്രസന്ധ്യാരാഗം
പൂ തൂകാവു നിന്നാത്മാവിൽ (2)
ഇവിടെ
വിഡിയോ
സറീനാ വഹാബ്
3. പാടിയതു: എസ് ജാനകി
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
സ്നേഹമയീ കേഴുകയാണോ നീ
നിന്‍ മുഖം പോല്‍ നൊമ്പരം പോല്‍
നില്പൂ രജനീ ഗന്ധീ (സന്ധ്യേ..)
മുത്തു കോര്‍ക്കും പോലെ വിഷാദ
സുസ്മിതം നീ ചൂടി വീണ്ടും
എത്തുകില്ലേ നാളേ (2)
ഹൃദയമേതോ പ്രണയശോക കഥകള്‍ വീണ്ടും പാടും
വീണ്ടും കാലമേറ്റു പാടും ( സന്ധ്യേ...)
ദു:ഖമേ നീ പോകൂ കെടാത്ത
നിത്യതാരാജാലം പോലെ കത്തുമീയനുരാഗം
മരണമേ നീ വരികയെന്റെ പ്രണയഗാനം കേള്‍ക്കൂ
നീയും ഏറ്റു പാടാന്‍ പോകൂ (സന്ധ്യേ...)
ഇവിടെ
വിഡിയോ
4. പാടിയതു: യേശുദാസ്
മാടപ്രാവേ വാ ഒരു കൂടുകൂട്ടാൻ വാ
ഈ വസന്തക്കാലം കൈനീട്ടി കൈ നീട്ടി വരവേൽക്കയായ് നീ വാ (മാടപ്രാവേ)
മാരിയിൽ വേനലിൽ കൂടെ വരാമോ
മാറിലിളം ചൂടേറ്റു രാവുറങ്ങാമോ ഈ മുളം കൂട്ടിൽ (2)
മരിക്കും വരെ കൂട്ടിരിക്കാമോ ( മാടപ്രാവേ)
ഈ വയൽപ്പൂവുപോൽ നാം കൊഴിഞ്ഞാലും
ഈ വഴിയിലാകെ നീ കൂടെ വരാമോ പാടിവരാമോ (2)
മരിക്കും വരെയെന്നിണപ്രാവേ (മാടപ്രാവേ....
ഇവിടെ
വിഡിയോ
വിഡിയോ
5. പാടിയതു: എസ്. ജാനകി
ഈ മലർകന്യകൾ മാരനു നേദിക്കും പ്രേമമെന്ന തേനല്ലേ
അതിൽ ഒരുതുള്ളി ഒരുതുള്ളി ഞാൻ കവർന്നൂ
അതിൽ ഒരുതുള്ളി ഒരുതുള്ളി ഞാൻ നുകർന്നു (2) (ഈ മലർ)
പിന്നെ ഞാനോതിയ വാക്കിലെല്ലാം എന്തൊരു സംഗീതം
നിന്നെക്കുറിച്ചുള്ള പാട്ടിലെല്ലാം എന്തെന്തു മാധുര്യം (2)
എന്തെന്തു മാധുര്യം (ഈ മലർ)
പിന്നെ നിൻ കൺകളിൽ നോക്കി നിൽക്കാൻ ഇന്നെന്തൊരാവേശം
പിന്നെ നിൻ നിശ്വാസമേറ്റു നിൽക്കെ ഇന്നെന്തൊരുന്മാദം (2)
ഇന്നെന്തൊരുന്മാദം ( ഈ മലർ)
ഇവിടെ
വിഡിയോ
6. പാടിയതു: യേശുദാസ് & സബിത ചൌധരി
മേലെ പൂമലതാഴെ തേനല കാറ്റേ വാ
പാലപ്പൂങ്കന്യക്ക് പലുങ്കു കോർക്കും നിലാവിൻ മഞ്ചലിൽ
കാറ്റേ വാ നീ വാ നീ വാ (മേലേ)
കണിപ്പൂവു ചൂടി കളിയോടം തുഴഞ്ഞു നീ അരികിൽ വാ
വേളിപ്പട്ടു വേണ്ടേ താളമേളം വേണ്ടേ വേണ്ടേ
സൂര്യകാന്തിമലർത്താലി വേണ്ടേ (2)
കണ്മണീ പാടൂ പാടൂ നീ ചിങ്ങക്കാറ്റേ നീ വാ നീ വാ നീ വാ ( മേലെ)
മുടിപ്പീലിചൂടും മുളങ്കാടിന്റെ കിങ്ങിണിക്കുഴലുമായ്
താലപ്പൊലി വേണ്ടേ താളവൃന്ദം വേണ്ടേ വേണ്ടേ
പൂവു തേടിത്തേടി പാടും കാറ്റേ
കണ്മണീ പാടൂ പാടൂ നീ ചെല്ലക്കാറ്റേ നീ വാ നീ വാ നീ വാ ( മേലെ)
ഇവിടെ
വിഡിയോ
ബോണസ്:
“ ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം... യേശുദാസ്
വിഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment