Powered By Blogger

Wednesday, May 19, 2010

മലയാളം ഹിറ്റുകൾ: 1960 - 1969 [14]

[ CONTINUED FROM 15 MAY, 2010]









1. ചിത്രം: ഡോക്റ്റർ [ 1962] എം.എസ്. മണി
അഭിനേതാക്കൾ: തിക്കുറിശ്ശി, സത്യൻ, മുത്തയ്യാ,ഷീല, ശാന്തി, അടൂർ പങ്കജം,
ഓ. മാധവൻ, എസ്.പി. പിള്ള....



രചന: പി. ഭാസ്ക്കരൻ
സംഗീതം: ദേവരാജൻ


പാടിയതു: യേശുദാസ് & സുശീല

കല്പനയാകും യമുനാ നദിയുടെ അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ

കല്പനയാകും യമുനാ നദിയുടെ അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ

കല്പടവിങ്കൽ കെട്ടാം നമുക്ക് പുഷ്പം കൊണ്ടൊരു കൊട്ടാരം (2)
വെണ്ണിലാവാൽ മെഴുകി മിനുക്കിയ വെണ്ണക്കല്ലിൻ കൊട്ടാരം
വെണ്ണക്കല്ലിൻ കൊട്ടാരം
വെണ്ണിലാവാൽ മെഴുകി മിനുക്കിയ വെണ്ണക്കല്ലിൻ കൊട്ടാരം
വെണ്ണക്കല്ലിൻ കൊട്ടാരം
ആ..ആ..ആ.ആ.ആ..



വസന്തമാസം പറന്നു വന്നിട്ടലങ്കരിക്കും കൊട്ടാരത്തിൽ
മാരിവില്ലുകൾ മാലകൾ തൂക്കി മധുരിതമാക്കും മട്ടുപ്പാവിൽ
പള്ളി മഞ്ചം തീർക്കുമ്പോൾ വെള്ളമുകിലുകൾ വിരി നീർക്കും(2)
പള്ളിവിളക്കു കൊളുത്തുമ്പോൾ വെള്ളിത്താരം തിരി നീട്ടും
വെള്ളിത്താരം തിരി നീട്ടും
കല്പനയാകും യമുനാ നദിയുടെ അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ
ഇവിടെ


പാടിയതു: പി. ലീല


വിരലൊന്നു മുട്ടിയാൽ പൊട്ടിച്ചിരിക്കുന്ന
മണിവീണകമ്പികളേ (2)
ആനന്ദമാധുരിയിൽ ഞാനലിഞ്ഞാടുമ്പോൾ
ഗാനം നിർത്തരുതേ നിങ്ങളുടെ ഗാനം നിർത്തരുതേ
(വിരലൊന്നു )

കാലൊന്നനങ്ങിയാൽ കൈ കൊട്ടി തുള്ളുന്ന
കനകചിലങ്കകളേ കനകചിലങ്കകളേ
കലയുടെ വാനിൽ ഞാൻ പാടിപ്പറക്കുമ്പോൾ
കാലിൽ പിടിക്കരുതേ നിങ്ങളെന്നെ മാടി വിളിക്കരുതെ
(വിരലൊന്നു )

കാറ്റൊന്നടിച്ചാൽ കഥകളിയാടിടുന്ന
കദളിത്തൈ വാഴകളേ കദളിത്തൈ വാഴകളേ
മഴയൊന്നു വീണാൽ കളിയാട്ടം നിർത്തി
മണ്ണിൽ പതിക്കരുതേ മതി മറന്നു മണ്ണിൽ പതിക്കരുതേ
(വിരലൊന്നു )


ഇവിടെ







2. ചിത്രം: ഏഴു രാത്രികൾ [1968] രാമു കാര്യാട്ട്
അഭിനേതാക്കൾ: ചാച്ചപ്പൻ, ആലുമ്മൂടൻ, ഗോവിന്ദൻ കുട്ടി,ലത,
കമലാ ദേവി, ജെയ്സീ, നെല്ലികൊടു ഭാസ്കരൻ..


രചന: വയലാർ
സംഗീതം: സലിൽ ചൗധരി

പാടിയതു: യേശുദാസ്

കാടാറുമാസം നാടാറുമാസം
കണ്ണീർക്കടൽക്കരെ താമസം
കണ്ണീർക്കടൽക്കരെ താമസം

ഈ വഴിയമ്പലങ്ങളിൽ ചിറകറ്റു വീഴും
വാനമ്പാടികളല്ലോ ഞങ്ങൾ (കാടാറു )
വിളക്കുകൾ കൊളുത്താത്ത വീഥികൾ നിങ്ങൾ
വിളിച്ചാലും മിണ്ടാത്ത ദൈവങ്ങൾ
യദുകുലമെവിടെ മെക്കയെവിടെ
യെരുശലേമെവിടെ ഇടയൻ എവിടെ (കാടാറു)

തെരുവിലുറങ്ങും നിഴലുകൾ ഞങ്ങൾ
തടവിൽക്കിടക്കും മോഹങ്ങൾ
ഉഷസ്സിൻ രഥമെ ചുവന്ന രഥമെ
ഉണരുന്ന യുഗമേ ഇതിലേ ഇതിലേ (കാടാറു)


ഇവിടെ

വിഡിയോ




പാടിയതു: യേശുദാസ്, സി.ഓ. ആന്റോ, ലതാ രാജു,
കെ. പി. ഉദയഭാനു, ശ്രീലത



കാക്കക്കറുമ്പികളേ കാർമുകിൽത്തുമ്പികളേ
മാനത്തു പറക്കണ കൊടികണ്ടോ
മാനത്തു പറക്കണ കൊടികണ്ടോ
നച്ചത്രപ്പാടത്തെപ്പെണ്ണിന്റെ കയ്യിലെ പിച്ചളവള കണ്ടോ
വളയിട്ട പെണ്ണിന്റെ മൈലാഞ്ചിക്കയ്യിലെ
കിളിച്ചിണ്ടനരിവാള്‌ കണ്ടോ
ഞാൻ കണ്ട് ഞാൻ കണ്ട് ഞാൻ കണ്ട്
തെക്കുന്നു വരുന്നൊരു തേവടിക്കൊടിച്ചിയ്ക്ക്
പുത്തരി വയ്ക്കുമ്പം വായ്പ്പുണ്ണ്
കുന്നത്തെ കുപ്പിയിൽ പാൽച്ചോറ് കാണുമ്പം
പെണ്ണിന്റെ നാക്കത്ത് കൊതിവെള്ളം
പട്ടണത്തില്‌ വന്നിരിക്ക്ണ്‌
പഷ്ടുപഷ്ടൊരു സിലിമാ
എട്ടുപത്തു പാട്ടുകേൾക്കാം മുട്ടിനു മുട്ടിനു ഗുസ്തി കാണാം
തൊട്ടുതൊട്ടു പെമ്പിള്ളേരുടെ കളികാണാം
കളികാണാം കളികാണാം
കെഴക്കുകെഴക്കൊരു പള്ളി
പള്ളിക്കകത്തൊരു പൊൻ‌കുരിശ്
വിസിനസ് പൊളിഞ്ഞൊരു വല്യപ്പനിന്നൊരു
പണത്തോളം പൊന്നു താ
പുണ്യാളച്ചാ പുണ്യാളച്ചാ

ഇവിടെ





3. ചിത്രം: ഇരുട്ടിന്റെ ആത്മാവ് [1967] പി. ഭാസ്കരൻ
അഭിനേതാക്കൾ: പ്രേം നസ്സീർ, തിക്കുരിശ്ശി, പി.ജേ. ആന്റണി, ശങ്കരാടി,
ശാരദ, ശാന്ത കുമാരി, ഫിലോമിന, ഉഷാ കുമാരി


രചന: പി ഭാസ്ക്കരൻ
സംഗീതം: എം എസ് ബാബുരാജ്


ഈറനുടുത്തുംകൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെണ്മുകിലേ
കണ്ണീരിൽ മുങ്ങിയൊരെൻ കൊച്ചുകിനാവുകൾ
എന്തിനീ ശ്രീകോവിൽ ചുറ്റിടുന്ന്നൂ വൃഥാ
എന്തിനീ ദേവനെ കൈകൂപ്പുന്നൂ (ഈറനുടുത്തും)

കൊട്ടിയടച്ചൊരീ കോവിലിൻ മുന്നിൽ ഞാൻ
പൊട്ടിക്കരഞ്ഞിട്ടു നിന്നാലും
വാടാത്ത പ്രതീക്ഷ തൻ വാസന്തിപ്പൂമാല
വാങ്ങുവാനാരും അണയില്ലല്ലോ (ഈറനുടുത്തും)


മാനവഹൃദയത്തിൻ നൊമ്പരം കാണാതെ
മാനത്തു ചിരിക്കുന്ന വാർത്തിങ്കളേ
മൂടുപടമണിഞ്ഞ മൂഢവികാരത്തിൻ
നാടകം കണ്ടുകണ്ടു മടുത്തുപോയോ (ഈറനുടുത്തും)


ഇവിടെ


4. ചിത്രം: ജയിൽ [1966] എം. കുഞ്ചാക്കൊ
അഭിനേതാക്കൾ: സത്യൻ, കൊട്ടാരക്കര, അടൂർ ഭാസി, ശാരദ, ഗ്രേസി,
അടൂർ പങ്കജം, മണവാളൻ ജോസഫ്,...

രചന: വയലാർ
സംഗീതം: ദേവരാജൻ


പാടിയതു: ഏ.എം. രാജാ

കാറ്ററിയില്ല കടലറിയില്ല
അലയും തിരയുടെ വേദന
അലയും തിരയുടെ വേദന
(കാറ്ററിയില്ല..)


തീർത്ഥ യാത്രകൾ പോയാലും
ചെന്നു തീരങ്ങളോടു പറഞ്ഞാലും
കരുണയില്ലാത്തൊരീ ലോകത്തിലാരും
തിരിഞ്ഞു നോക്കുകയില്ലല്ലൊ
തിരിഞ്ഞു നോക്കുകയില്ലല്ലൊ
(കാറ്ററിയില്ല..)


നീരാവി പൊങ്ങുകയാണല്ലൊ
കരൾ നീറിപ്പുകയുകയാണല്ലൊ
ഒരുമഴവില്ലായി മാനത്തൊരു നാൾ
വിരിഞ്ഞു നിൽക്കുമീ വേദനകൾ
വിരിഞ്ഞു നിൽക്കുമീ വേദനകൾ
(കാറ്ററിയില്ല...)

ഇവിടെ




5. ചിത്രം: ജ്വാല [ 1969] എം. കൃഷ്ണൻ നായർ

അഭിനേതാക്കൾ: പ്രേം നസ്സീർ, കൊട്ടരക്കര, അടൂർ ഭാസി, എസ്.പി. പിള്ള
ശാരദ, അടൂർ പങ്കജം, ആറന്മുള പൊന്നമ്മ...



രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ

പാടിയതു: കെ ജെ യേശുദാസ് & ബി. വസന്ത



കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും
ഉടുക്കാൻ വെള്ളപ്പുടവ
കുളിക്കാൻ പനിനീർച്ചോല
കൂന്തൽ മിനുക്കാൻ ഞാറ്റുവേല
കൂന്തൽ മിനുക്കാൻ ഞാറ്റുവേല (കുടമുല്ല...)


ഉത്രാടസന്ധ്യ ഉണർന്നതിനാലോ
ഉദ്യാനപാലകൻ വന്നതിനാലോ
ആപാദചൂഡമീ രാഗപരാഗം
ആകെ തളിർക്കുമീ രോമാഞ്ചം
ആഹാ...ആ‍ഹാ....ആഹാ...ആ..(കുടമുല്ല...)

പുഷ്പാജ്ഞലിക്ക് വിരിഞ്ഞതിനാലോ
സ്വപ്നാടനത്തിൽ ഉണർന്നതിനാലോ
ആത്മാവിനുള്ളിലെ കാമുക മന്ത്രം
ആകെ തളിർക്കുമീ ഉന്മാദം കുടമുല്ല...)


ഇവിടെ




പാടിയതു: പി. സുശീല & ബി. വസന്ത


വധൂവരന്മാരെ പ്രിയ വധൂവരന്മാരെ
വിവാഹമംഗളാശംസകളുടെ
വിടർന്ന പൂക്കളിതാ ഇതാ (വധൂ....)


ഇതുവരെ കണ്ട ദിവാസ്വപ്നങ്ങളിൽ
ഇവയിലെ നറുമണമുതിരട്ടെ
ഇനി നിങ്ങൾ മീട്ടും നവരത്ന വീണയിൽ
ഇവയിലെ നാദം നിറയട്ടെ
ഒരു ദിവ്യ സംഗീതമുയരട്ടെ ഉയരട്ടെ ഉയരട്ടെ (വധൂ..)


ഇനി നിറയ്ക്കുന്ന നിശാചഷകങ്ങളിൽ
ഇവയിലെ മധുരിമയലിയട്ടെ
ഇനി നിങ്ങളെഴുതും അനുരാഗ കവിതയിൽ
ഇവയിലെ ദാഹം വിരിയട്ടെ
ഒരു പ്രേമ സാമ്രാജ്യമുയരട്ടെ ഉയരട്ടെ ഉയരട്ടെ (വധൂ..)


ഇവിടെ



6. ചിത്രം: കളിത്തോഴൻ [1966] എം. കൃഷ്ണൻ നായർ
താരങ്ങൾ: പ്രേംനസ്സീർ, മുതയ്യാ, ബാലചന്ദ്രൻ, അടൂർ ഭാസി,
ഷീല, സുകുമാരി, ഫിലോമിന,ശാന്ത, പ്രേമ ലത



രചന: പി. ഭാസ്കരൻ
സംഗീതം: ദേവരാജൻ


പാടിയതു: പി. ജയചന്ദ്രൻ

മഞ്ഞലയിൽ മുങ്ങിത്തോർത്തി
മധുമാസ ചന്ദ്രിക വന്നൂ
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരി ചകോരി ചകോരി
( മഞ്ഞലയിൽ..)

കർണ്ണികാരം പൂത്തു തളിർത്തു
കല്പനകൾ താലമെടുത്തു (2)
കണ്മണിയെ കണ്ടില്ലല്ലോ
എന്റെ സഖി വന്നില്ലല്ലോ
കണ്ടവരുണ്ടോ... ഉണ്ടോ ..ഉണ്ടോ...
( മഞ്ഞലയിൽ.)

കഥ മുഴുവൻ തീരും മുൻപെ
യവനിക വീഴും മുൻപെ (2)
കവിളത്തു കണ്ണീരോടെ
കദനത്തിൻ കണ്ണീരോടെ
കടന്നുവല്ലോ അവൾ നടന്നുവല്ലോ
(മഞ്ഞലയിൽ...)

ഇവിടെ


7.ചിത്രം: കള്ളിച്ചെല്ലമ്മ [1969] പി. ഭാസ്കരൻ
താരങ്ങൾ: പ്രേം നസ്സീർ, ഉമ്മർ, മധു, അടൂർ ഭസി, ശങ്കരാടി, വീരൻ,
ഷീല,




രചന: പി ഭാസ്ക്കരൻ
സംഗീതം: കെ രാഘവൻ
പാടിയതു:: പി ജയചന്ദ്രൻ



കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ
കനകാംബരങ്ങൾ വാടി
കടത്തുവള്ളം യാത്രയായി യാത്രയായി
കരയിൽ നീ മാത്രമായി
(കരിമുകിൽ)

ഇനിയെന്നു കാണും നമ്മൾ തിരമാല മെല്ലെ ചൊല്ലീ
ചക്രവാളമാകെ നിന്റെ ഗദ്‌ഗദം മുഴങ്ങീടുന്നു
(കരിമുകിൽ)

കരയുന്ന രാക്കിളിയെ തിരിഞ്ഞൊന്നു നോക്കീ‍ടാതെ
മധുമാസ ചന്ദലേഖ മടങ്ങുന്നു പള്ളിത്തേരിൽ
(കരിമുകിൽ)

ഇവിടെ




പാടിയതു: പി. ജയചന്ദ്രൻ


മാനത്തെ കായലിൽ മണപ്പുറത്തിന്നൊരു
താമരക്കളിത്തോണി വന്നടുത്തു താമരക്കളിത്തോണി
തങ്കം നിനക്കുള്ള പിച്ചകമാലയുമായ്
സം‌ക്രമപ്പൂനിലാവിറങ്ങി വന്നു
നിൻ ‌കിളിവാതിലിൽ പതുങ്ങിനിന്നു
മയക്കമെന്തേ... മയക്കമെന്തേ...(2)
മെരുക്കിയാൽ മെരുങ്ങാത്ത മാൻ‌കിടാവേ
(മാനത്തെ കായലിൽ)

ശ്രാവണപഞ്ചമി ഭൂമിയിൽ വിരിച്ചിട്ട
പൂവണിമഞ്ചവും മടക്കിവെയ്‌ക്കും
കാർമുകിൽ മാലകൾ മടങ്ങിയെത്തും
ഉണരുണരൂ... ഉണരുണരൂ (2)
മദനൻ വളർത്തുന്ന മണിപ്പിറാവേ
(മാനത്തെ കായലിൽ)

ഇവിടെ





8. ചിത്രം: കാർത്തിക [1968] എം. കൃSഷ്ണൻ നായർ
താരങ്ങൾ: സത്യൻ, പ്രേം നവാസ്, അടൂർ ഭാസി, ഉമ്മർ, ശാരദ
മല്ലിക, ദേവകി, മീന



രചന: യൂസഫലി കേച്ചേരി
സംഗീതം: എം എസ് ബാബുരാജ്



പാടിയതു:: കെ ജെ യേശുദാസ് & പി. സുശീല


ഇക്കരെയാണെന്റെ താമസം
അക്കരെയാണെന്റെ മാനസം
പൊന്നണിഞ്ഞെത്തിയ മധുമാസം
എന്നുള്ളിൽ ചൊരിയുന്നു രാഗ രസം
(ഇക്കരെ......)

മൊട്ടിട്ടു നിൽക്കുന്ന പൂമുല്ല പോലുള്ള
കുട്ടനാടൻ പെണ്ണേ
മാനസമാകും മണിവീണ മീട്ടി
പാട്ടു പാടൂ നീ....
(ഇക്കരെ......)

പാട്ടും കളിയുമായ്‌ പാറി നടക്കുന്ന
പഞ്ചവർണ്ണക്കിളിയേ
പുത്തൻ കിനാവിന്റെ പൂമരമൊക്കെയും(2)
പൂത്തു തളിർത്തുവല്ലോ......
(ഇക്കരെ...)

ഇവിടെ




പാടിയതു: യേശുദാസ്

പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമര മൊട്ടായിരുന്നു നീ...ഒരു
താമര മൊട്ടായിരുന്നു നീ
ധാവണി പ്രായത്തിൽ പാതി വിടർന്ന നീ
പൂഞ്ചേല പരുവത്തിൽ പൂവായി
തേനുള്ളിൽ തുളുമ്പുന്ന പൂവായി (പാവാട)

നീയാകും ഗാനത്തെ എന്തെല്ലാം രാഗത്തിൽ
പാടുന്നു പ്രകൃതീ ദേവി
പാടുന്നു പ്രകൃതീ ദേവി
നീയാകും ചിത്രത്തെ എന്തെല്ലാം വർണ്ണത്തിൽ
എഴുതുന്നു വിശ്വൈക ശിൽപ്പി (പാവാട)

പരിണാമചക്രം തിരിയുമ്പോൾ നീയിനി
പത്നിയായ്‌ അമ്മയായ്‌ അമ്മൂമ്മയായ്‌ മാറും
മന്നിതിലൊടുവിൽ നീ മണ്ണായ്‌ മറഞ്ഞാലും
മറയില്ല പാരിൽ നിൻ പാവന സ്നേഹം



ഇവിടെ

വിഡിയോ


.

No comments: