Powered By Blogger

Wednesday, May 19, 2010

ഇവർ വിവാഹിതരായാൽ [2009] സൈനോജ്, രതീഷ്





ചിത്രം: ഇവർ വിവാഹിതരായാൽ [2009] സജി സുരേന്ദ്രൻ
അഭിനേതാക്കൾ: ജയ സൂര്യ, ഭാമ, സംവൃത സുനിൽ, നവ്യ നായർ, സിദ്ദിക്ക്,
ദേവൻ, നെടുമുടി വേണു, രേഖ, മല്ലിക സുകുമരൻ, സായ്
കുമാർ, സുരാജ്...


രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം. ജയചന്ദ്രൻ


1. പാടിയതു: സൈനോജ്

ഏഹേഹേ ഏഹെഹേ ഹേ
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
എനിക്കു കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ് കിളിപ്പെണ്ണ്

എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
എനിക്കു കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ്
കുളിരാമ്പലത്തളിർ കൂമ്പി നിൽക്കണ കണ്ണ്
അവളമ്പിളിയുടെ കുമ്പിളിലൊരു പൊന്ന്
ചിരി കണ്ടാൽ ചൊക ചോപ്പുള്ളൊരു ചുന്ദരിപ്പെണ്ണ്
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ് കിളിപ്പെണ്ണ്

പവിഴമല്ലി മുല്ലയോ പാൽനിലാവിനല്ലിയോ
മിഴികളാൽ മെനഞ്ഞെടുത്ത മഞ്ഞു മൈനയോ
മഴ നനഞ്ഞ വർണ്ണമോ മാറ്ററിഞ്ഞ സ്വർണ്ണമോ
മകരമഞ്ഞിലൂഞ്ഞലാടും ആതിരേ വരൂ
എനിക്കിനിയൊരു മണിക്കുറുമ്പിന്റെ ചിറകടിയുടെ ചിരിക്കാലം
എനിക്കു മാത്രമുണ്ടൊരു പെണ്ണ്


അകിൽ പുകഞ്ഞ സന്ധ്യയോ അഴകിൽ മേഞ്ഞ രാത്രിയോ
മറയുവാൻ മറന്നു പോയ പാർവണേന്ദുവോ
വെറുതേയുള്ള സ്വപ്നമോ വേനലിന്റെ രശ്മിയോ
ഇതൾ വിതിർന്ന പാരിജാത രാജമല്ലിയോ
എനിക്കവളുടെ മൊഴി കുടമണി തുടി തുടിക്കണ വെയിൽ നാളം
എനിക്കു മാത്രമുണ്ടൊരു പെണ്ണ് (എനിക്ക്...)

ഇവിടെ

വിഡിയോ






2. പാടിയതു: രതീഷ്

പാഴ്‌മുളം തണ്ടിൽ ഒരു പാതിരാ പാട്ടിൽ
ഈ നൊമ്പരക്കുളിർ ചെണ്ടുമല്ലിക
ചാഞ്ഞുറങ്ങും പോലെ
മഴയുടെ മൈനേ മിഴി നനയല്ലേ
മനസ്സുകൾ ദൂരെ ദൂരെയോ .....[2]


ഇതൾ പൊഴിഞ്ഞ സന്ധ്യ പോൽ ഈറനായ് നാം
പകൽ മറഞ്ഞ പാതയിൽ വെയിൽ തിരഞ്ഞു നാം
മനസ്സു നെയ്ത നൂലിൽ ചിറകു ചേർക്കുമോ
ഒരു തലോടലായ് മൗനയാത്രയിൽ


ഒരു വസന്തകാലമീ മിഴിയിൽ പൂക്കുമോ
ഒരു പരാഗരേണുവീ ചിരിയിൽ കാണുമോ
ഇഴ പിരിഞ്ഞ വാക്കിൽ മൊഴിയൊതുങ്ങുമോ
ഇടറി നിന്നു പാടും ദേവദൂതികേ


ഇവിടെ


വിഡിയോ










3. പാടിയതു: വിജയ് യേശുദാസ്

പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ(പൂമുഖ)
ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ
പുഷ്പങ്ങളാക്കുന്നു ഭാര്യ(ദുഃഖത്തിൻ)
(പൂമുഖവാതിൽക്കൽ)

എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
ചിത്രവിളക്കാണു ഭാര്യ(എത്ര)
എണ്ണിയാൽ തീരാത്ത ജന്മാന്തരങ്ങളിൽ
അന്നദാനേശ്വരി ഭാര്യ(എണ്ണിയാൽ)
(പൂമുഖാതിൽക്കൽ)

ഭൂമിയെക്കാളും ക്ഷമയുള്ള
സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ(ഭൂമിയെക്കാളും)
മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ
ചന്ദനം ചാർത്തുന്നു ഭാര്യ(മന്ദസ്മിതങ്ങളാൽ)
(പൂമുഖവാതിൽക്കൽ)

കണ്ണുനീർതുള്ളിയിൽ മഴവില്ല് തീർക്കുന്ന
സ്വർണപ്രഭാമയി ഭാര്യ(കണ്ണുനീർതുള്ളിയിൽ )
കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ ദാസിയും
രൂപത്തിൽ ലക്ഷ്മിയും ഭാര്യ
(കാര്യത്തിൽ)
(പൂമുഖവാതിൽക്കൽ)





*[ രാക്കുയിലിൻ രാഗസദസ്സിൽ എന്ന ചിത്രത്തിൽ നിന്നു: രചന: എസ്. രമേശൻ നായർ/ സംഗീതം: എം.ജി. രാധാകൃഷ്ണൻ}

ഇവിടെ


വിഡിയോ



4. പാടിയതു:: ടിപ്പു, ആനന്ദ്, സൂരജ്, വിപിൻ സേവ്യർ, ചാരു ഹരിഹരൻ


“സൺ ഡേ സൂര്യൻ....


ഇവിടെ



വിഡിയോ

No comments: