Powered By Blogger

Wednesday, May 19, 2010

ജനകൻ [2010] രാജലക്ഷ്മി







ചിത്രം: ജനകൻ [2010] എൻ.ആർ സഞ്ജീവ്

അഭിനേതാക്കൾ: മോഹൻലാൽ, സുരേഷ് ഗോപി, കാവേരി, ബിജു മേനോൻ, ജ്യോതിർമയി, വിജയ രാഘവൻ
രഞ്ജിത് മേനോൻ, കൃഷ്ണ, ഹരിശ്രീ അശോകൻ



രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രൻ

പാടിയതു:: രാജലക്ഷ്മി









ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ
മുറ്റത്തെത്തും തെറ്റിപ്പൂവിൽ ഒളിച്ചിരുന്നേ
മിണ്ടിപ്പറഞ്ഞേ എന്നു മെല്ലെ പറഞ്ഞേ
ചുറ്റിപ്പായും വണ്ടോടൊപ്പം മൂളി പറന്നേ
മഞ്ഞു പൊഴിഞ്ഞേ എൻ മനം നിറഞ്ഞേ
നെയ്തലാമ്പലായ് ഓർമ്മകൾ
ഒന്നിച്ചിരുന്നേ അന്നേ ഒന്നിച്ചിരുന്നേ
തെന്നൽ എന്നെൻ ഊഞ്ഞാലിന്മേൽ ഒന്നിച്ചിരുന്നേ


വെള്ളോട്ടു വിളക്കിൻ നാളം പോലെ
വെള്ളാരം കുന്നിലെ കാറ്റുണ്ടോ
മഞ്ചാടിക്കാട്ടിലെ താന്തോന്നി പുള്ളിനു
വേളിക്ക് ചാർത്താൻ പവനുണ്ടോ
പൊട്ടി പൊട്ടി ചിരിക്കണ കുട്ടി കുഞ്ഞിക്കുറുമ്പിക്ക്
കുറുമൊഴി പൂവിൻ കുടയുണ്ടോ
പെയ്തു തോർന്ന മഴയിൽ അന്നും
(ഒളിച്ചിരുന്നേ...)

വല്ലോരും കൊയ്യണ കാണാ കരിമ്പിൽ
കണ്ണാടി നോക്കണ കുയിലമ്മേ
പുന്നെല്ലു മണക്കും പാടം പോലെ
പൂക്കാലം നോറ്റത് നീയല്ലേ
ഉച്ചക്കെന്റെ പച്ചക്കല്ല് വിളക്കിച്ച കമ്മലിട്ട്
കുരുക്കുത്തിമുല്ലേ കൂടേറാം
പാതി മാഞ്ഞ വെയിലിൽ അന്നും
(ഒളിച്ചിരുന്നേ...)


ഇവിടെ



വിഡിയോ

No comments: