Monday, May 24, 2010
ചിത്രശലഭം [ 1998 ] യേശുദാസ്, സുദീപ് കുമാർ
ചിത്രം: ചിത്രശലഭം [ 1998 ] കെ.ബി. മധു
താരങ്ങൾ: ജയറാം, ദേവൻ, ബിജു മേനോൻ, രേണുക
രചന: യൂസഫ് ആലി കേച്ചേരി
സംഗീതം: രവീന്ദ്രൻ
പാടിയതു: യേശുദാസ്
പാടാതെ പോയൊ നീയെന്റെ നെഞ്ചിൽ
പതഞ്ഞ പല്ലവികൾ
ചൂടാതെ പോയോ നീയെൻ മനസ്സിൽ
ചുവന്ന താമരകൾ...]2]
നീല കുറിഞ്ഞിയെ വാനമണിയിച്ച
നീഹാര നീർ മണികൾ [2]
കോമള സ്വപ്നത്തിൻ പൊൻ നൂലിന്മേൽ
കോർത്തു ഞാൻ കാത്തിരുന്നു [ പാടതെ പോയോ...
മൌനത്തിൽ മുങ്ങിയ കാട്ടു മുളം തണ്ടിൽ
തെന്നൽ തലോടുമ്പോൾ
ഓളം തുളുമ്പുന്ന നൊമ്പര ചിന്തിന്റെ
അലയാണു ഞൻ ഓമൻലെ
കണ്ണീരിൻ അലയാണു ഞാൻ ഒമലെ... [ പാടാതെ പോയോ..[2].
ഇവിടെ
വിഡിയോ
2. പാടിയതു: യേശുദാസ്
നിസരിമ ഗരിനിസ രിമപമ ഗരിമ_
പനിപനി മപനിസ മപനിസ രിമഗരി
നിസരിനി _ധമപ ഗമാഗ രിമഗരി
നിസരിനി _ _ധമ പനിധമ പനിധപ
♪..♫..♪..♫..♪..♫..♪..♫..♪..♫..♪..♫..♪..♫..
ആരോഹണത്തില്‍ ചിരിച്ചും
അവരോഹണത്തില്‍ കരഞ്ഞും
അജ്ഞാത ഗായകന്‍ ആരോ പാടും
കദനമനോഹര ഗാനം - വാഴ്വൊരു
കദനമനോഹര ഗാനം
// ആരോഹണത്തില്‍ ...................//
♪..♫..♪..♫..♪..♫..♪..♫..♪..♫..♪..♫..♪..♫..♪.
ഇടവപ്പാതിയില്‍ ഇടനെഞ്ചു പൊട്ടുമ്പോഴും
വാനം ചിരിയുതിര്‍ക്കും - മിന്നലായി
വാനം ചിരിയുതിര്‍ക്കും
//ഇടവപ്പാതിയില്‍ ......//
ഒരു മോഹം പോലും പൂക്കാതിരിക്കുമ്പോള്‍
അരുമ വസന്തം അരികിലെത്തും
// ആരോഹണത്തില്‍ ..................//
♪..♫..♪..♫..♪..♫..♪..♫..♪..♫..♪..♫..♪..♫..♪.
ഇടതടവില്ലാതെ മിഴിനീര്‍ തൂകുമ്പോഴും
മേഘം മഴവില്ലു ചാര്‍ത്തും
തുടിക്കുന്ന മാറില്‍ മഴവില്ലു ചാര്‍ത്തും
//ഇടതടവില്ലാതെ.........//
നാദസരോവരം മൗനം ഭജിക്കുമ്പോള്‍
മനസ്സിന്‍ സംഗീതം മധു ഒഴുക്കും
// ആരോഹണത്തില്‍ ................//
ഇവിടെ
വിഡിയോ
3. പാടിയതു: യേശുദാസ്
ഏതോ വർണ്ണ സ്വപ്നം പോലെ വന്നു നീയെന് ശലഭമേ (2)
വെള്ളി നിലാക്കടല് നീന്തി നീന്തി, പുല്ലാങ്കുഴലിന്റെ മധുരമേന്തി
പുഞ്ചിരിത്തേന് കുടം തന്നൂ നീ
ഏതോ ................
മണ്ണിലിറങ്ങിയതെന്തിനു നീ വാനമാരിവില്ലിന് ശകലമേ ശലഭമേ (2)
കാണാക്കുയിലിന്റെ ഗാനം നിലച്ചിട്ടും കാവടിയാടിയതെന്തിനു നീ (2)
കണ്ണൂനീറ് നൂലിന്മെല് മന്ദഹാസ്ത്തിന് കാശിപ്പൂ മാലകള് ചാറ്ത്തുവാന്
ഏതോ ................
മാന്തളിർ ചുണ്ടിലെ മധു കണം ദിവ്യ സാന്ത്വനമായ് പകർന്നു നീ ശലഭമേ(2)
മാനത്തെ ചെപ്പിലെ മാണിക്യവും ചൂടി മാനസ വാടിയിലാടി നീ (2)
ചന്ദനക്കുളിരുള്ള ചൈത്ര നിലാവില് മന്ദാരപ്പൂമ്പൊടി ചൂടി നീ.
ഏതോ ................
ഇവിടെ
4. പാടിയതു: സുദീപ് കുമാർ
നന്ദകുമാരനു നൈവേദ്യമായൊരു
വൃന്ദാവനസാരംഗ...
മാധവ! നീയാം കടലിനെത്തേടും
മധുരാക്ഷരഗംഗ...
ഉല്‍പലനേത്രനു കാണിയ്‌ക്ക നല്‍കാന്‍
ഉദയരവിചന്ദ്രിക...
ആരും മീട്ടാതെ പാടുകയാണെന്‍
ആത്മവിപഞ്ചിക...
മേഘവര്‍ണ്ണാ നിനക്കായ് പാടാം
മേച കല്യാണി...
മണികര്‍ണ്ണികയില്‍ പരാഗമേന്തും
മഞ്ജുഭാഷിണി...
യാദവസ്‌മൃതിയില്‍ മന്ദമുണര്‍ന്നു
യദുകുലകാംബോജി...
ഇന്ദുമരീചികള്‍ മാറില്‍ ചൂടും
മായാമധുവാരിധി...
ഹര്‍ഷവിലോലം മാനസസരസ്സില്‍
ഹംസധ്വനി മുഴങ്ങി...
രാധാരമണന്നു ശബളാഭമാമൊരു
രാഗമാലിക കോര്‍ത്തൂ ഞാന്‍...
(നന്ദകുമാരനു)
ഇവിടെ
5. പാടിയതു: യേശുദാസ്
പാടാത്ത പാട്ടിന്റെ കേൾക്കാാത്ത നാദമാണു നീ
സ്വപ്ന മോഹിനീ..
മുകരാത്ത പൂവിന്റെ കാണത്ത വർണ്ണമാണു നീ
സ്വർഗ്ഗ നന്ദിനി...
ഒരു മൊഴി പാടി വരൂ, കുളിരല ചൂടി വരൂ
പ്രിയമേഴുമീ ദിനത്തെ രാഗ സാന്ദ്രമാക്കു നീ.. [ പാടാത്ത...
കാൽ ചിലമ്പണിഞ്ഞ കാവ്യ ദേവതേ
വസന്ത ബന്ധുരാഭ ചാർത്തി വന്നു നീ
ഈ മുഹുർത്തം ആത്മ ഹർഷ സുന്ദരം
മരന്തമേകി എന്റെ നാവിൽ നൃത്തമാടു നീ
ശ്രുതിലയ വാഹിനി സ്വരലയ രഞ്ജിനീ
വിഷാദങ്ങൾ നീകി പുഷ്പ ഹാസങ്ങളേകു നീ [ പാടത്ത...
മാനസം നിറഞ്ഞ ശോക മേഘമേ
മറച്ചു മാരിവില്ലു കൊണ്ടു നിന്നെ ഞാൻ
പ്രാണനുമ്മ വച്ച ദിവ്യ് രാഗമെ
ഒരിക്കലും മറച്ചിടാത്ത ജീവ ശക്തി നീ
അസുലഭ മോഹനം, സുരഭില നന്ദനം
സദാനന്ദ സൌഭഗങ്ങൾ പൂക്കുന്നൊരീ വനം [ പാടാത്ത..
ഇവിടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment