
നീലവാനചോലയില്‍
ചിത്രം: പ്രേമാഭിഷേകം [ 1982 ] ആര്‍. കൃഷ്ണമൂര്‍ത്തി
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: ഗംഗൈ അമരന്‍
പാടിയതു: യേശുദാസ് കെ ജെ
നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ…(2)
ഞാന്‍ രചിച്ച കവിതകള്‍
നിന്റെ മിഴിയില്‍ കണ്ടു ഞാന്‍
വരാതെ വന്ന എന്‍...ദേവീ… (നീലവാനചോലയില്‍…)
കാളിദാസന്‍ പാടിയ മേഘദൂതമേ…
ദേവിദാസനാകുമെന്‍ രാഗഗീതമേ…
ചൊടികളില്‍ തേന്‍ കണം ഏന്തിടും പെണ്‍കിളി(2)
നീയില്ലെങ്കില്‍ ഞാനേകനായ്
എന്റേയീമൌനം മാത്രം…(നീലവാനചോലയില്‍…)
ഞാനും നീയും നാളെയാ മാലചാര്‍ത്തിടാം…
വാനും ഭൂവും ഒന്നായ് വാഴ്ത്തിനിന്നിടാം..
മിഴികളില്‍ കോപമോ…വിരഹമോ…ദാഹമോ..(2)
ശ്രീദേവിയേ..എന്‍ ജീവനേ…
എങ്ങോ നീ അവിടേ ഞാനും.…(നീലവാനചോലയില്‍…)
ഇവിടെ
No comments:
Post a Comment