
ശ്രീരാഗമോ തേടുന്നു നീ
ചിത്രം: പവിത്രം [ 1994 ] രാജീവ് കുമാര്‍
രചന: ഓ.എന്‍.വി. കുറുപ്പ്
സംഗീതം: ശരത്
പാടിയതു: കെ.ജെ.യേശുദാസ്
ശ്രീരാഗമോ തേടുന്നു നീ ഈ വീണതന്‍ പൊന്‍ തന്ത്രിയില്‍
സ്നേഹാര്‍ദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളില്‍
നിന്‍ മൌനമോ പൂമാനമായ്
നിന്‍ രാഗമോ ഭൂപാളമായ്
എന്‍ മുന്നില്‍ നീ പുലര്‍കന്യയായ്…. (ശ്രീരാഗമോ…)
ധനിധപ മപധനിധപ മഗരിഗ മപധനിസ
മഗരി ഗമപമധ സരിഗമപ നിസഗരിപമപധ പക്കാല…
സരിഗമപ ധനിധപധ
ധരിഗരിനീ നിധമഗരി
സരിഗമ രിഗമപ
ഗമപധ മപധനി
ഗരി നിധ സനി നിധ ധപ
ഗരി നിധ സനി നിധ
സരിഗമപ ധനിധപധ
ധരിഗരിനീ നിധമഗരി
രിഗപമധ സരിഗമപ നിസഗരിപമപധ പക്കാല…
പ്ലാവില പൂന്തളികയില്‍ പാല്പായസ ചോറുണ്ണുവാന്‍
പിന്നെയും പൂമ്പൈതലായ് കൊതിതുള്ളി നില്‍കുവതെന്തിനോ
ചെങ്കദളി കൂമ്പില്‍ ചെറു തുമ്പിയായ് തേനുണ്ണുവാന്‍
കാറ്റിനോടു കെഞ്ചി ഒരു നാട്ടു മാങ്കനി വീഴ്ത്തുവാന്‍
ഇനിയുമീ തൊടികളില്‍ കളിയാടാന്‍ മോഹം…. (ശ്രീരാഗമോ…)
ആ… ആാ...ആാ...ആാാ.…
ആാാ...ആാാാാാാ...
കോവിലില്‍ പുലര്‍വേളയില്‍ ജയദേവ ഗീതാലാപനം...
കേവലാനന്ദാമൃത തിരയാഴിയില്‍ നീരാടി നാം...
പൂത്തിലഞ്ഞി ചോട്ടില്‍ മലര്‍ മുത്തു കോര്‍ക്കാന്‍ പോകാം...
ആന കേറാ മേട്ടില്‍ ഇനി ആയിരത്തിരി കൊളുത്താം...
ഇനിയുമീ കഥകളില്‍ ഇളവേല്‍കാന്‍ മോഹം….(ശ്രീരാഗമോ…)
വിഡിയോ
ഇവിടെ
No comments:
Post a Comment