
നിന്റെ മിഴിയിൽ നീലോൽപ്പലം നിന്നുടെ കവിളിൽ പൊന്നശോകം
ചിത്രം: അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍ [ 1974 ] പി. ഭാസ്കരന്‍
രചന: പി ഭാസ്കരന്‍
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
പാടിയതു: കെ ജെ യേശുദാസ്
നിന്റെ മിഴിയില്‍ നീലോല്പലം
നിന്നുടെചുണ്ടില്‍ പൊന്നശോകം
നിന്‍ കവിളിണയില്‍ കനകാംബരം
നീയൊരു നിത്യവസന്തം
(നിന്റെമിഴിയില്‍)
പ്രേമഗംഗയില്‍ ഒഴുകിയൊഴുകിവന്ന
കാമദേവന്റെ കളഹംസമേ|(2 ]
ഉള്ളിലെപൊയ്കയില്‍ താമരവളയത്തില്‍
ഊഞ്ഞാലാടുക തോഴീ നീ
ഊഞ്ഞാലാടുക തോഴീ
(നിന്റെമിഴിയില്‍)
വാനവീഥിയില്‍ ഉദിച്ച് ചിരിച്ചുവരും
പൂനിലാവിന്റെ സഖിയാണു നീ|(2]
ഇന്നെന്റെ ചിന്തയാം ഇന്ദ്രസദസ്സിലായ്
ഇന്ദീവരമിഴിയാടൂ നീ
ഇന്ദീവരമിഴിയാടൂ... [ നിന്റെ മിഴിയില്‍...
വിഡിയോ
No comments:
Post a Comment