Wednesday, November 11, 2009
സവിധം [ 1992 ] ചിത്ര
മൗനസരോവര
ചിത്രം: സവിധം [ 1992 ] ജോര്‍ജ് കിത്തു
രചന; കൈതപ്രം
സംഗീതം: ജോൺസൺ
പാടിയതു: കെ എസ് ചിത്ര
മൗനസരോവരമാകെയുണർന്നു
സ്നേഹമനോരഥവേഗമുയർന്നു
കനകാംഗുലിയാൽ തംബുരു മീട്ടും
സുരസുന്ദരിയാം യാമിനിപോലും
പാടുകയായ് മധുഗാനം..
കാതരമാം മൃദുപല്ലവിയെങ്ങോ
സാന്ത്വനഭാവം ചൊരിയുമ്പോള്‍
ദ്വാപര മധുര സ്മൃതികളിലാരോ
മുരളികയൂതുമ്പോള്‍
അകതാരില്‍ അമൃതലയമലിയുമ്പോള്‍
ആത്മാലാപം നുകരാന്‍ അണയുമോ
സുകൃതയാം ജനനീ..
മാനസമാം മണിവീണയിലാരോ
താരകമന്ത്രം തിരയുകയായ്
മംഗളഹൃദയധ്വനിയായ് ദൂരെ
ശാരിക പാടുകയായ്
പൂമൊഴിയിൽ പ്രണവമധു തൂവുകയായ്
മണ്ണിൻ മാറിൽ കേൾപ്പൂ
സഫലമാം കവിതതൻ താളം..
വിഡിയൊ
ഇവിടെ
Labels:
സവിധം 1992 ചിത്ര
Subscribe to:
Post Comments (Atom)
No comments:
Post a Comment