“പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലോ....
ചിത്രം: കുട്ടിക്കുപ്പായം [1964] എം. കൃഷ്ണൻ നായർ
എം. കൃഷ്ണൻ നായർ
രചന: പി ഭാസ്ക്കരൻ
സംഗീതം: എം എസ് ബാബുരാജ്
പാടിയതു: ഉത്തമൻ & ഗോമതി
പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലോ
പൊട്ടിക്കരയിക്കും ജീവിതം
ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത
നാടകമാണെന്നോ ജീവിതം
കനിയൊന്നും കായ്ക്കാത്ത കല്പക വൃക്ഷത്തെ
വളമിട്ടു പോറ്റുകില്ലാരുമേ
കനിയൊന്നും കായ്ക്കാത്ത കല്പക വൃക്ഷത്തെ
വളമിട്ടു പോറ്റുകില്ലാരുമേ
നട്ടു നനച്ചൊരു കൈ കൊണ്ടു വൃക്ഷത്തെ
നട്ടു നനച്ചൊരു കൈ കൊണ്ടു വൃക്ഷത്തെ
വെട്ടിക്കളയുന്നു മാനവൻ
പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലോ
പൊട്ടിക്കരയിക്കും ജീവിതം
മുറ്റത്ത് പുഷ്പിച്ച പൂമരകൊമ്പത്ത്
ചുറ്റുവാൻ മോഹിച്ച തൈമുല്ലേ
മറ്റൊരു തോട്ടത്തിൽ മറ്റാർക്കോ നിന്നെ
വിറ്റുകളഞ്ഞതറിഞ്ഞില്ലേ
പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലോ
പൊട്ടിക്കരയിക്കും ജീവിതം
ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത
നാടകമാണിന്ന് ജീവിതം
ദാമ്പത്യബന്ധത്തെ കൂട്ടിയിണക്കുന്നു
പൂമ്പൈതലാകുന്ന പൊൻ കനി
പൊൻ കനി ഇല്ലാതെ പൊന്നിൻ കിനാവേ
പൊൻ കനി ഇല്ലാതെ പൊന്നിൻ കിനാവേ
നിൻ മംഗല്യ പൂത്താലി പോയല്ലോ
പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലോ
പൊട്ടിക്കരയിക്കും ജീവിതം
ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത
നാടകമാണെന്നോ നീവിതം
ഇനിയും: >>>>>>>>>>>>>> ************
പാടിയതു: പി. ലീല “ ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു...”
ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു
പുന്നാര പനം തത്ത പറന്നു വന്നു
ഒരു പഞ്ചാര പനം തത്ത പറന്നു വന്നു (2)
പാടാത്ത പാട്ടില്ല പറയാത്ത കഥയില്ല
ഓടക്കുഴലും കൊണ്ടോടി വന്നു (2)
എന്നെ തേടിക്കൊണ്ടെന്റെ മുന്നിൽ ഓടി വന്നു (2) [ഇന്നെന്റെ..]
പുത്തനാം കിനാവുകൾ പൂങ്കതിരണിഞ്ഞപ്പോൾ
തത്തമ്മക്കതു ഞാനും കാഴ്ച്ച വെച്ചു (2)
എന്റെ തത്തമ്മക്കതു ഞാനും കാഴ്ച്ച വെച്ചു
കതിരൊക്കെ കിളി തിന്നാൽ പതിരൊക്കെ ഞാൻ തിന്നാൽ
മതിയെന്റെ ഖൽബിലപ്പോൾ ആനന്ദം (2)
അതു മതിയെന്റെ ഖൽബിലപ്പോൾ ആനന്ദം (ഇന്നെന്റെ..
ഇവിടെ
വിഡിയോ
ഇനിയും: >>>>>>>>>>>>>> ******************
പാടിയതു: എൽ.ആർ. ഈശ്വരി “ ഒരു കൊട്ട പൊന്നുണ്ടല്ലൊ..”
ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ
കരയല്ലെ കൽബിൻ മണിയേ കൽക്കണ്ടക്കനിയല്ലേ
ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ
കരയല്ലെ കൽബിൻ കനിയേ കൽക്കണ്ടക്കനിയല്ലേ
അരിമുല്ല പൂവാളത്തിലു പടച്ചവൻ വിരിയിച്ച പൂമലരല്ലേ
അഴകിന്റെ പൂന്തോപ്പിലാടാൻ വന്നൊരു മയിലല്ലേ
അരിമുല്ല പൂവാളത്തിലു പടച്ചവൻ വിരിയിച്ച പൂമലരല്ലേ
അഴകിന്റെ പൂന്തോപ്പിലാടാൻ വന്നൊരു മയിലല്ലേ
കനകത്തിൻ നിറമുള്ള കാതിലണിയാൻ
കാതിലോല പൊന്നോല
കനകത്തിൻ നിറമുള്ള കാതിലണിയാൻ
കാതിലോല പൊന്നോല
മാമ്പുള്ളി ചുണങ്ങുള്ള മാറത്തണിയാൻ
മാങ്ങാത്താലി മണിത്താലി
മാമ്പുള്ളി ചുണങ്ങുള്ള മാറത്തണിയാൻ
മാങ്ങാത്താലി മണിത്താലി
ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ
കരയല്ലെ കൽബിൻ കനിയേ കൽക്കണ്ടക്കനിയല്ലേ
മുത്തഴകുള്ളൊരു മേനിയിലെല്ലാം
മുത്തി മണക്കാനത്തറു വേണം
മുത്തഴകുള്ളൊരു മേനിയിലെല്ലാം
മുത്തി മണക്കാനത്തറു വേണം
തേൻ മഴ ചൊരിയും ചിരി കേട്ടീടാൻ
മാൻ മിഴിയിങ്കൽ മയ്യെഴുതേണം
തേൻ മഴ ചൊരിയും ചിരി കേട്ടീടാൻ
മാൻ മിഴിയിങ്കൽ മയ്യെഴുതേണം
ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ
കരയല്ലെ കൽബിൻ കനിയേ കൽക്കണ്ടക്കനിയല്ലേ
അരിമുല്ല പൂവാളത്തിലു പടച്ചവൻ വിരിയിച്ച പൂമലരല്ലേ
അഴകിന്റെ പൂന്തോപ്പിലാടാൻ വന്നൊരു മയിലല്ലേ
വിഡിയോ
ഇനിയും: >>>>>>>>>>
************
ഫിലോമിനാ
പാടിയതു: എം.എസ്.ബാബുരാജ്
പൊൻ വളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും
പൊന്നിൻ കുടമിന്നും പൊന്നിൻ കുടം എന്റെ
പൊന്നിൻ കുടമിന്നും പൊന്നിൻ കുടം
തേൻ കനിയില്ലെങ്കിലും തൂമര തുമ്പിയ്ക്ക്
പൂങ്കുലയിന്നെന്നും പൂങ്കുല താൻ (2)
പൊൻ വളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും
പൊന്നിൻ കുടമിന്നും പൊന്നിൻ കുടം എന്റെ
പൊന്നിൻ കുടമിന്നും പൊന്നിൻ കുടം
അള്ളാഹു വെച്ചതാമല്ലലൊന്നില്ലയിൽ
അള്ളാഹുവെ തന്നെ മറക്കില്ലേ നമ്മൾ
അള്ളാഹുവെ തന്നെ മറക്കില്ലേ
എല്ലാർക്കുമെപ്പൊഴും എല്ലാം തികഞ്ഞാൽ
സ്വർലോകത്തിനെ വെറുക്കില്ലേ നമ്മൾ
സ്വർലോകത്തിനെ വെറുക്കില്ലേ
പൊൻ വളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും
പൊന്നിൻ കുടമിന്നും പൊന്നിൻ കുടം എന്റെ
പൊന്നിൻ കുടമിന്നും പൊന്നിൻ കുടം
പൊൻ വളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും
പൊന്നിൻ കുടമിന്നും പൊന്നിൻ കുടം എന്റെ
പൊന്നിൻ കുടമിന്നും പൊന്നിൻ കുടം
വിഡിയോ
ഇനിയും: >>>>>>> *************
കല്യാണരാത്രിയിൽ കള്ളികൾ തോഴിമാർ
നുള്ളീ പലതും ചൊല്ലീ പിന്നെ
മെല്ലെ മെല്ലെ മണിയറയിൽ തള്ളീ
കാണാതിരിക്കുവാൻ ഞാൻ കൊതിച്ചു പിന്നെ
കതകിന്റെ പിന്നിൽപ്പോയ് ഞാനൊളിച്ചു
കല്യാണപ്പിറ്റേന്ന് കാണാതിരുന്നപ്പോൾ
നീറി ഖൽബ് നീറി ഞാനോ
സ്നേഹം കൊണ്ടാളാകെ മാറി (കല്യാണ...)
അനുരാഗപ്പൂമരം തളിരണിഞ്ഞു അതിൽ
ആശ തൻ പൂക്കാലം പൂചൊരിഞ്ഞു
കനിയൊന്നു കാണുവാൻ കായൊന്നു കാണുവാൻ
മോഹം വല്ലാത്ത ദാഹം ആരും
കാണാത്ത കണ്മണിയേ വായോ (കല്യാണ...)
ഇനിയും: >>>>> **********
പാടിയതു: ഏ.പി. കോമള “ വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന...”
വെളുക്കുമ്പം കുളിക്കുവാൻ പോകുന്ന വഴിവക്കിൽ
വേലിക്കൽ നിന്നവനേ - കൊച്ചു -
കിളിച്ചുണ്ടൻമാമ്പഴം കടിച്ചും കൊണ്ടെന്നോട്
കിന്നാരം പറഞ്ഞവനേ - എന്നോടു കിന്നാരം പറഞ്ഞവനേ
കളിവാക്കു പറഞ്ഞാലും കാരിയം പറഞ്ഞാലും
കാതിന്ന് മധുവാണ് - ഇന്ന്
കരക്കാരു നമ്മെച്ചൊല്ലി കളിയാക്കിപ്പറഞ്ഞാലും
കരളിനു കുളിരാണ് - എന്റെ
കരളിനു കുളിരാണ്
ഒരുമിച്ചു കളിച്ചതുമൊരുമിച്ചു വളർന്നതും
ഒരുത്തനുമറിയില്ല - എങ്കിലും
ഒഴുകുമീയാറ്റിലെ ഓളങ്ങൾക്കന്നത്തെ
ഒരുപാടു കഥയറിയാം ഈ ഓളങ്ങൾക്കന്നത്തെ
ഒരുപാടു കഥയറിയാം
അരളിപ്പൂമരച്ചോട്ടിൽ ആറ്റിലെ മണലിനാൽ
കളിപ്പുര വെച്ചില്ലേ - പണ്ട്
കരിഞ്ചീരയരിഞ്ഞിട്ടു കണ്ണൻചിരട്ടയിൽ
ബിരിയാണി വെച്ചില്ലേ നമ്മള്
ബിരിയാണി വെച്ചില്ലേ
കളിയാടും സമയത്ത് മറ്റാരും കാണാതെ
കാനേത്തു കഴിച്ചില്ലേ എന്നെ കാനേത്തു കഴിച്ചില്ലേ
ചെറുപുതുക്കപ്പെണ്ണുങ്ങൾ വന്ന്
പുത്തിലഞ്ഞിപ്പൂക്കൾ കൊണ്ട്
പതക്കങ്ങളണിയിച്ചില്ലേ - എന്നെ
പതക്കങ്ങളണിയിച്ചില്ലേ
(വെളുക്കുമ്പം)
വിഡിയോ
Wednesday, February 10, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment