Thursday, February 11, 2010
ഗിരീഷ് പുത്തഞ്ചേരിയുടെ 17 ഹിറ്റുകൾ
ഗിരീഷ് പുത്തഞ്ചേരി
അനശ്വരങ്ങളായ കവിതകളിലൂടെ ചലച്ചിത്ര ഗാനങ്ങൾ സഹൃദയരുടെ ആത്മാവിലേക്കു പകർന്നൊഴുക്കിയിട്ട് വിട വാങ്ങിപ്പോയ ഗിരീഷ് പുത്തഞ്ചേരിയുടെ നിലയ്ക്കാത്ത ഓർമ്മകൾക്കു മുന്നിൽ..
മനസ്സിൻ മണിച്ചിമിഴിൽ ഒരു പനിനീർ പോലെ.....
ചിത്രം: ജോണി വാക്കർ
സംഗീതം: എസ് പി വെങ്കിടേഷ്
പാടിയതു: കെ ജെ യേശുദാസ്
ലാലാലാലാലാ ലാലാലാലാല ഓഹൊ ലാലലാ
ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ
കൊണ്ടു വാ ഓഹൊ കൊണ്ടു വാ
കൊമ്പെട് ജും തജുംതജുംതജും തജുംതജും
കുറുംകുഴൽ കൊട് ജും തജുംതജുംതജുംത ജും ജുംജും
തപ്പെട് ജും തജുംതജുംതജും തജുംതജും
തകിൽ പുറം കൊട് ജും തജുംതജുംതജും തജുംതജും
നഗരതീരങ്ങളിൽ ലഹരിയിൽ കുതിരവെ (ശാന്തമീ....)
ആകാശക്കൂടാരക്കീഴിൽ നിലാവിന്റെ
പാൽക്കിണ്ണം നീട്ടുന്നതാര്
തീരാതിരക്കയ്യിൽ കാണാത്ത സ്വപ്നങ്ങൾ
രത്നങ്ങളാക്കുന്നതാര് (ആകാശക്കൂടാര..)
കാതോരം പാടാൻ വാ പാഴ് പൂരം കാണാൻ വാ (2)
ജും തജുംതജുംതജും തജുംതജും ജും
ജും തജുംതജുംതജും തജുംതജും ജും ജും (ശാന്തമീ...)
നക്ഷത്ര പൊൻ നാണ്യച്ചെപ്പിൽ കിനാവിന്റെ
ഈറ്റം നിറക്കുന്നതാര്
കാണാപ്പുറം കടന്നെത്തുന്ന കാറ്റിന്റെ
കണ്ണീരിൽ മുത്തുന്നതാര് (നക്ഷത്ര..)
കാതോരം പാടാൻ വാ പാഴ് പൂരം കാണാൻ വാ (2)
ജും തജുംതജുംതജും തജുംതജും ജും
ജും തജുംതജുംതജും തജുംതജും തജും ജും(ശാന്തമീ...)
ഇവിടെ
വിഡിയോ
ഇനിയും >>>>>>>>>>>>>>>
ചിത്രം: ദേവാസുരം
സംഗീതം: എം ജി രാധാകൃഷ്ണൻ
പാടിയതു: എം ജി ശ്രീകുമാർ
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ (2)
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..
നെഞ്ചിലെ പിരിശംഖിലെ തീർത്ഥമെല്ലാം വാർന്നുപോയ് (2)
നാമജപാമൃതമന്ത്രം ചുണ്ടിൽ ക്ലാവുപിടിക്കും സന്ധ്യാനേരം..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..
അഗ്നിയായ് കരൾ നീറവേ മോക്ഷമാർഗം നീട്ടുമോ..
ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..
ഇവിടെ
വിഡിയോ
ഇനിയും: >>>>>>>>>>>>>>>
ചിത്രം: മായാമയൂരം
സംഗീതം: രഘു കുമാർ
പാടിയതു: കെ ജെ യേശുദാസ്
ആമ്പലൂരമ്പലത്തിൽ ആറാട്ട്
ആതിരപ്പൊന്നൂഞ്ഞാലുണർത്തു പാട്ട്
കനകമണിക്കാപ്പണിയും കന്നി നിലാവേ നിന്റെ
കടക്കണ്ണിലാരെഴുതി കാർനിറക്കൂട്ട് (ആമ്പല്ലൂരമ്പലത്തിൽ..)
നാഗഫണക്കാവിനുള്ളിൽ തെളിഞ്ഞു കത്തും
കല്വിളക്കിൻ സ്വർണ്ണനാളം നീയല്ലോ
കളമിട്ടു പാടുമെൻ കരളിന്റെ മൺകുടം
കൺപീലിത്തുമ്പിനാലുഴിയും നിൻ കൗതുകം (ആമ്പല്ലൂരമ്പലത്തിൽ..)
ആറ്റിറമ്പിലൂടെ മന്ദം നടന്നടുക്കും
ഞാറ്റുവേലപ്പെൺകിടാവേ നീയാരോ
അകത്തമ്മയായെന്റെ അകത്തളം വാഴുമോ
അഷ്ടപദീ ശ്രുതിലയം ആത്മാവിൽ പകരുമോ (ആമ്പല്ലൂരമ്പലത്തിൽ..)
ഇവിടെ
ഇനിയും: >>>>>>>>>>>>>>
ചിത്രം: മായാമയൂരം
ആലാപനം: എസ് ജാനകി
കൈകുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
ഇതളണിഞ്ഞ വഴിയിലൂടെ വരുമോ വസന്തം (2)
ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
രാത്തിങ്കളായ് നീയുദിക്കേ (2)
കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ (2)
അലിവിന്‍റെ കുളിരാര്‍ന്ന ഹരിചന്ദനം (കൈക്കുടന്ന..)
മിഴിനീര്‍ കുടമുടഞ്ഞൊഴുകിവീഴും
ഉള്‍പ്പൂവിലെ മൌനങ്ങളില്‍ (2)
ലയവീണയരുളും ശ്രുതി ചേര്‍ന്നു മുളാം (2)
ഒരു നല്ല മധുരാഗ വരകീര്‍ത്തനം (കൈക്കുടന്ന..)
1992 ലെ ഏറ്റവും നല്ല ഗാനരചനയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഗിരീഷ് പുത്തഞ്ചേരിക്ക് വാങ്ങിക്കൊടുത്ത ഗാനം
ഇവിടെ
വിഡിയോ
ഇനിയും: >>>>>>>>>>>>>>>
ചിത്രം: ആറാം തമ്പുരാൻ
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ ജെ യേശുദാസ്
ഹരിമുരളീ രവം...
ഹരിത വൃന്ദാവനം..
പ്രണയ സുധാമയ മോഹന ഗാനം (ഹരി..)
മധുമൊഴി രാധേ നിന്നെ തേടി... (2)
അലയുകയാണൊരു മാധവ ജന്മം
അറിയുകയായീ അവനീ ഹൃദയം
അരുണ സിന്ദൂരമായ് കുതിരും മൌനം
നിന്‍ സ്വര മണ്ഡപ നടയിലുണര്‍ന്നൊരു
പൊന്‍ തിരിയായവനെരിയുകയല്ലോ
നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു
മണ്‍ തരിയായ് സ്വയമുരുകുകയല്ലോ ( ഹരി...)
കള യമുനേ നീ കവിളില്‍ ചാര്‍ത്തും
കളഭനിലാപ്പൂ പൊഴിയുവതെന്തേ
തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍
തരള വിഷാദം പടരുവതെന്തേ
പാടി നടന്നൂ മറഞ്ഞൊരു വഴികളിലീറനണിഞ്ഞ
കരാഞ്ജലിയായി നിന്‍ പാദുക മുദ്രകള്‍ തേടി
നടപ്പൂ ഗോപ വധൂജന വല്ലഭനിന്നും (ഹരി...)
ഇവിടെ
വിഡിയോ
ഇനിയും: >>>>>>>>>>>>>>
ചിത്രം: നന്ദനം
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ ജെ യേശുദാസ്
ഗോപികേ ഹൃദയമൊരു വെണ്‍ശംഖു പോലെ
തീരാ വ്യഥകളില്‍ വിങ്ങുന്നുവോ
ഏതോ വിഷാദമാം സ്നേഹാര്‍ദ്ര സാഗരം
ഉരുകീ നിന്റെ കരളില്‍ (ഗോപികേ..)
ഏതോ വിഭാതം പാടും സോപാന ഗാനം പോലെ
ഗന്ധര്‍വ്വ ഹൃദയം മീട്ടും ഹിന്ദോള രാഗം പോലെ
പ്രണയാര്‍ദ്രമായീ നിന്‍ മാനസം
ഒരു പൂര്‍ണ്ണ ചന്ദ്രോദയം കടലിന്റെ അലമാലയെ
പുണരുന്ന പോലെ സ്വയം മറന്നു (ഗോപികേ...)
ധ്യാനിച്ചു നില്‍ക്കും പൂവില്‍
കനല്‍ മിന്നല്‍ ഏല്‍ക്കും രാവില്‍
ഗാനം ചുരത്തും നെഞ്ചിന്‍ മൃദുതന്ത്രി തകരും നോവില്‍
ഏകാന്തമായീ നിന്‍ ശ്രീലകം
ഒരു സ്വര്‍ണ്ണ ദീപാങ്കുരം കാറ്റിന്റെ നെടുവീര്‍പ്പിനാല്‍
പിടയുന്ന പോലെ സ്വയം പൊലിഞ്ഞുവോ ( ഗോപികേ..)
*2002 ലെ ഏറ്റവും മികച്ച ഗാന രചയിതാവിനുള്ള കേരളാ ഗവണ്മെന്റിന്റെ പുരസ്കാരം
ഇവിടെ
വിഡിയോ
ഇനിയും: >>>>>>>>>>>>>>>>>>>
ചിത്രം: സമ്മർ ഇൻ ബെത്‌ലഹേം
സംഗീതം: വിദ്യാസാഗർ
പാടിയതു: കെ ജെ യേശുദാസ് & ചിത്ര
*മികച്ച സംഗീത രചനക്ക് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ഗാനം..!
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയിൽ വീഴവേ
പതിയേ പറന്നെന്നരികിൽ വരും
അഴകിന്റെ തൂവലാണു നീ..
(ഒരു രാത്രി)
പലനാളലഞ്ഞ മരുയാത്രയിൽ
ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
മിഴികൾക്കു മുമ്പിലിതളാർന്നു നീ
വിരിയാനൊരുങ്ങി നിൽക്കയോ..
വിരിയാനൊരുങ്ങി നിൽക്കയോ...
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
തനിയേകിടന്നു മിഴിവാർക്കവേ
ഒരു നേർത്ത തെന്നലലിവോടെ വന്നു
നെറുകിൽ തലോടി മാഞ്ഞുവോ..
നെറുകിൽ തലോടി മാഞ്ഞുവോ...
(ഒരു രാത്രി)
മലർമഞ്ഞു വീണ വനവീഥിയിൽ
ഇടയന്റെ പാട്ടു കാതോർക്കവേ..
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
മനസ്സിന്റെ പാട്ടു കേട്ടുവോ..
മനസ്സിന്റെ പാട്ടു കേട്ടുവോ...
നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
കനിവോടെ പൂത്ത മണിദീപമേ..
ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ
തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം...
(ഒരു രാത്രി)
ഇവിടെ
വിഡിയോ
ഇനിയും: >>>>>>>>>>>>>>>>>>>>
ചിത്രം: വടക്കും നാഥൻ
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ എസ് ചിത്ര/ ബിജുനാരായൺ
ആ..ആ..ആ..
കളഭം തരാം ഭഗവാനെൻ മനസ്സും തരാം
കളഭം തരാം ഭഗവാനെൻ മനസ്സും തരാം (2)
മഴപ്പക്ഷി പാടും പാട്ടിൻ മയിൽപ്പീലി നിന്നെ ചാർത്താം
ഉറങ്ങാതെ നിന്നൊടെന്നും ചേർന്നിരിയ്ക്കാം (കളഭം തരാം )
പകൽ വെയിൽ ചായും നേരം പരൽ കണ്ണു നട്ടെൻ മുന്നിൽ
പടിപ്പുരക്കോണിൽ കാത്തിരിയ്ക്കും (പകൽ )
മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളം തണ്ടു ചേർക്കും പോലെ (2)
പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിയ്ക്കാം ( കളഭം തരാം )
നിലാ കുളിർ വീഴും രാവിൽ കടഞ്ഞൊരീ പൈമ്പാലിനായ്
കുറുമ്പുമായ് എന്നും വന്നു നിൽക്കേ ( നിലാ )
ചുരത്താവു ഞാനെൻ മൗനം തുളുമ്പുന്ന പൂന്തേൻ കിണ്ണം (2)
നിഴൽ പോലെ നിന്നോടെന്നും ചേർന്നിരിയ്ക്കാം ( കളഭം തരാം )
ഇവിടെ
വിഡിയോ
ഇനിയും: >>>>>>>>>>>>>>>>
ചിത്രം: കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്
സംഗീതം: വിദ്യാസാഗർ
പാടിയതു: കെ ജെ യേശുദാസ്
*1997 ലെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള കേരളാ ഗവണ്മെന്റ് അവാർഡ് ലഭിച്ച ഗാനം
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം (2)
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊന്‍വേണുവൂതുന്ന മൃദു മന്ത്രണം (പിന്നെയും...
പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ
പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം
അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍
അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം (2)
താനെ തുറക്കുന്ന ജാലകച്ചില്ലില്‍
തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം (പിന്നെയും...
തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍
നെറുകയില്‍ ചന്ദനം തൊട്ടതാവാം
കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍
കുസൃതിയാല്‍ മൂളി പറന്നതാവാം
അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം
അഴകോടെ മിന്നി തുടിച്ചതാവാം (2)
ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം (പിന്നെയും...)
ഇവിടെ
വിഡിയോ
വിഡിയോ
ഇനിയും: >>>>>>>>>>>>>>>>>>>>
ചിത്രം: തേന്മാവിൻകൊമ്പത്ത്
സംഗീതം: ബേണി ഇഗ്നേഷ്യസ്
പാടിയതു: എം ജി ശ്രീകുമാർ & കെ എസ് ചിത്ര
കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഉം... ഉം.... ഉം.... ഉം....
കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ(2)
തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ (2)
(കറുത്ത പെണ്ണേ)
ചാന്തണിചിങ്കാരീ ചിപ്പിവളക്കിന്നാരീ
നീയെന്നെയെങ്ങനെ സ്വന്തമാക്കീ
മാമലക്കോലോത്തെ തേവരെക്കണ്ടപ്പോൾ
മന്ത്രമൊന്നെൻകാതിൽ ചൊല്ലിത്തന്നേ
കൊഞ്ചടി പെണ്ണേ മറിമാൻകണ്ണേ
കാമൻ മീട്ടും മായാവീണേ
തുള്ളിത്തുളുമ്പുമെന്നുള്ളിൽ കരംകൊണ്ട്
നുള്ളിക്കൊതിപ്പിക്കും പയ്യെ പയ്യെ
ചിക്കംചിലുമ്പുന്ന തങ്കച്ചിലമ്പിട്ട്
തെന്നിത്തുളുമ്പെടീ കള്ളിപ്പെണ്ണേ...
(കറുത്ത പെണ്ണേ )
താടയിൽകൊട്ടിട്ട് തങ്കനിറക്കൊമ്പാട്ടി
പൂമണിക്കാളയായ് നീ പായുമ്പോൾ
താറണിച്ചാന്തിട്ട് കല്ലുമണിക്കാപ്പിട്ട്
പാടിപ്പറന്നുനീ പോരുന്നുണ്ടോ
കൂടെയുറങ്ങാൻ കൊതിയാകുന്നു
നെല്ലിൽ മഞ്ഞിൻ കുളിരൂറുന്നൂ
നില്ലെടി നില്ലെടി നില്ലെടി നിന്നുടെ
കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാൻ
മഞ്ഞക്കുരുക്കുത്തി കുന്നും കടന്നിട്ട്
മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ്
(കറുത്ത പെണ്ണേ.....]
ഇവിടെ
വിഡിയോ
ഇനിയും: >>>>>>>>>>>>>>>>>>>>>
ചിത്രം: അഗ്നിദേവൻ
സംഗീതം: എം ജി രാധാകൃഷ്ണൻ
പാടിയതു: എം ജി ശ്രീകുമാർ
അക്ഷരനക്ഷത്രം കോർത്ത ജപമാലയും കയ്യിലേന്തി
അഗ്നിയിൽ സ്പുടം ചെയ്തെടുത്ത മനസ്സാം ശംഖുമൂതി
ജന്മഗേഹം വിട്ടിറങ്ങി പോരുമഭയാർത്ഥിയാമെൻ
ഭിക്ഷാപാത്രത്തിൽ നിറയ്ക്കുക നിങ്ങൾ
ഇത്തിരി സ്നേഹാമൃതം
ഒരു പൂവിതളിൽ നറുപുഞ്ചിരിയായ്
നിറമാർന്ന ചന്ദ്രികയായ്
ഇനിയെൻ മനസ്സിൽ കുളിരോർമ്മകളിൽ
വരൂ നിറഞ്ഞ സായം സന്ധ്യേ (ഒരു പൂവിതളിൽ..)
പെയ്തൊഴിഞ്ഞ വാനവും അകമെരിഞ്ഞ ഭൂമിയും
മതിമറന്നു പാടുമെന്റേ ശ്രുതിയിടഞ്ഞ ഗാനവും
പാരിന്നാർദ്രമായ് തലോടി ആ ഭവാന്റെ പാദം തേടി
ഞാനെൻ ശ്യാമ ജന്മം ശുഭ സാന്ദ്രമാക്കവേ (ഒരു പൂവിതളിൽ..)
ഈ അനന്തതീരവും ഇടറിനിന്ന കാലവും
വഴിമറന്ന യാത്രികന്റെ മൊഴിമറന്ന മൗനവും
ഉള്ളിൽ വീണലിഞ്ഞുചേരും ഈ മുഹൂർത്തമെന്നേ നിന്റെ
കാൽക്കൽ വീണ പൂക്കൾ പോലേ ധന്യമാക്കവേ(ഒരു പൂവിതളിൽ..)
ഇവിടെ
ഇനിയും: >>>>>>>>>>>>>>>>
പാടിയതു: എം ജി ശ്രീകുമാർ
നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ..
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ..
ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം..
തങ്കമുരുകും നിന്റെ മെയ് തകിടിലിൽ ഞാനെൻ
നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ
കണ്ണിലെരിയും കുഞ്ഞുമൺ വിളക്കിൽ വീണ്ടും
വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ
തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻമേൽ ചുംബിക്കുമ്പോൾ
ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ....
എന്തിനീ നാണം... തേനിളം നാണം...
മേടമാസച്ചൂടിലെ നിലാവും തേടി..
നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ..
കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈകൾ
നിന്റെയോമൽ പാവാടത്തുമ്പുലയ്ക്കുമ്പോൾ
ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽ മെല്ലെ
താഴംപൂവായ് തുള്ളുമ്പോൾ ..
നീയെനിയ്ക്കല്ലേ... നിൻ പാട്ടെനിയ്ക്കല്ലേ...
ഇവിടെ
വിഡിയോ
ഇനിയും: >>>>>>>>>>>>>>>>>>>>>>>>>>>>
ചിത്രം: ഹിറ്റ്ലർ
സംഗീതം: എസ് പി വെങ്കിടേഷ്
പാടിയതു: കെ എസ് ചിത്ര / യേശുദാസ്
നീയുറങ്ങിയോ നിലാവേ മഴനിലാവേ
പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാൻ
ഒരു താരാട്ടിൻ തണലായ് മാറാം
നറു വെൺ തൂവൽ തളിരാൽ മൂടാം
ഇടനെഞ്ചിൽ കൂട്ടും കാണാകൂട്ടിൽ
ഇടറും കിളിയുറങ്ങി(നീയുറങ്ങിയോ..)
മനസ്സിനുള്ളിലെങ്ങോ മിന്നിത്തെന്നും’
മയില്‍പ്പിലി പൂ വാടിയോ
തണലിലിളവേൽക്കും ഉള്ളിനുള്ളിൽ
ചെറു മുള്ളുകൾ കൊണ്ടുവോ
നീ വിതുമ്പിയെന്നാൽ പിടയുന്നതെന്റെ കരളല്ലയോ
ഓളക്കാറ്റായ് തഴുകി വാ
ഓമല്‍പ്പാട്ടായ് ഒഴുകിടാം
ഉരുകാതുതിരാതുറങ്ങാൻ മലർ മകളേ വായോ (നീയുറങ്ങിയോ..)
കുരുന്നു ചിറകോടെ കൊഞ്ചിക്കൊണ്ടും
കുളിർ മഞ്ഞു നീർത്തുമ്പികൾ ഓ..
അരിയ തിരിനാളം ദൂരെക്കണ്ടാൽ
പുതു പൂവു പോൽ പുൽകുമോ
വേനലാണു ദൂരെ വെറുതെ
പറന്നു മറയല്ലെ നീ
വാടിപ്പോകും കനവുകൾ
നീറിക്കൊണ്ടും ചിറകുകൾ
മനസ്സിൻ മടിയിൽ മയങ്ങാൻ കിളിമകളേ വായോ (നീയുറങ്ങിയോ..)
ഇവിടെ
വിഡിയോ
ഇനിയും: >>>>>>>>>>>>>>>>
ചിത്രം: പുനരധിവാസം
സംഗീതം: ഔസേപ്പച്ചൻ
പാടിയതു: ജി വേണുഗോപാൽ
*1997 ലെ ഏറ്റവും നല്ല ചലച്ചിത്ര ഗാനരചയിതാവിനുള്ള കേരളാ ഗവണ്മെന്റിന്റെ അവാർഡ് ഗിരീഷ് പുത്തഞ്ചേരിക്ക് വാങ്ങിക്കൊടുത്ത ഗാനം
കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ് വരിക ശലഭമെ.. (2)
സൂര്യനെ.. ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവെ..(2)
വേനല്‍കൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു
(കനക (2))
പാതിരാ താരങ്ങളേ.. എന്നൊടു നീ മിണ്ടില്ലയൊ..(2)
ഏന്തേ.. ഇന്നെന്‍ കവിളില്‍ മെല്ലെ നീ തൊട്ടു.
ഇവിടെ
വിഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment