Powered By Blogger

Wednesday, February 10, 2010

തച്ചോളി ഒതേനൻ [1964]ജാനകി, പി. ലീല,



അഞ്ജന കണ്ണെഴുതി ആലില താലി ചാർത്തി
ചിത്രം:: തച്ചോളി ഒതേനൻ [1964] എസ്.എസ്. രാജൻ
രചന: പി ഭാസ്ക്കരൻ
സംഗീതം: എം എസ് ബാബുരാജ്

പാടിയതു: എസ് ജാനകി


അഞ്ജന കണ്ണെഴുതി ആലില താലി ചാർത്തി
അറപ്പുര വതിലിൽ ഞാൻ കാത്തിരുന്നു
മണവാളൻ എത്തും നേരം
കുടുമയിൽ ചൂടാനൊരു
കുടമുല്ല മലർ മാല കോർത്തിരുന്നു


മുടി മേലെ കെട്ടിവെച്ചു
തുളുനാടൻ പട്ടുടുത്തു
മുക്കുറ്റി ചാന്തും തൊട്ടു ഞാനിരുന്നൂ
കന്നി വയൽ വരമ്പത്ത്‌ കാലൊച്ച കേട്ടനേരം (2)
കല്യാണ മണി ദീപം കൊളുത്തി വെച്ചു
(അഞ്ജന)


തൂശനില മുറിച്ചു വെച്ചു
തുമ്പപ്പൂ ചോറു വിളമ്പി
ആശിച്ച കറിയെല്ലം നിരത്തി വെച്ചൂ
പുള്ളുകളുറങ്ങീട്ടും പൂങ്കോഴി കരഞ്ഞിട്ടും
കള്ളനവൻ വന്നില്ല തോഴിമാരെ
(അഞ്ജന)


ഇവിടെ

ഇനിയും: >>>>>>>>>>>
*****************


സത്യൻ

പാടിയതു: പി. ലീല കോറസ് “ കൊട്ടും ഞാൻ കേട്ടില്ല...”

കൊട്ടും ഞാൻ കേട്ടില്ല കൊഴലും ഞാൻ കേട്ടില്ല
ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി
സഖി മുത്തുപതിച്ചൊരു പൂത്താലി

തട്ടാനും വന്നില്ല തങ്കമുരുക്കിയില്ല(2)
കൊന്നത്തയ്യിന്നാരുകൊടുത്തു
പൊന്നുകൊണ്ടൊരു മണിമാല - സഖി
പൊന്നുകൊണ്ടൊരു മണിമാല

കൊട്ടും ഞാൻ കേട്ടില്ല കൊഴലും ഞാൻ കേട്ടില്ല
ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി
സഖി മുത്തുപതിച്ചൊരു പൂത്താലി

കണ്ണാടിയില്ലാഞ്ഞോ കളിയാട്ടം കൂടീട്ടോ
പച്ചമുരിക്കിൻ നെറ്റിയിലൊക്കെ
പാറിയല്ലോ സിന്ദൂരം -സഖി
പാറിയല്ലോ സിന്ദൂരം

കീർത്തനം പാടാനോ കിന്നാരം പറയാനോ(2)
വള്ളിക്കാട്ടിൽ കയറിക്കൂടി
പുള്ളിക്കുയിലും പൂങ്കുയിലും - സഖി
പുള്ളിക്കുയിലും പൂങ്കുയിലും

കൊട്ടും ഞാൻ കേട്ടില്ല കൊഴലും ഞാൻ കേട്ടില്ല
ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി
സഖി മുത്തുപതിച്ചൊരു പൂത്താലി
കൊട്ടും ഞാൻ കേട്ടില്ല കൊഴലും ഞാൻ കേട്ടില്ല..


ഇവിടെ


ഇനിയും: >>>>>>>>>>>> *********


സുകുമാരി


പാടിയതു: പി. ലീല “ കന്നി നിലാവത്തു കസ്തൂരി..”
കന്നിനിലാവത്ത് കസ്തൂരി പൂശുന്ന
കൈതേ കൈതേ കൈനാറീ
കയ്യിലിരിക്കണ പൂമണമിത്തിരി
കാറ്റിന്റെ കയ്യിൽ കൊടുത്താട്ടേ
കാറ്റിന്റെ കയ്യിൽ കൊടുത്താട്ടേ

തച്ചോളിവീട്ടിലെ പൂമാരനിന്നെന്റെ
തങ്കക്കിനാവേറി വന്നാലോ
ചാമരംവീശേണം ചന്ദനം പൂശണം
ചാരത്തുവന്നാട്ടെ പൂങ്കാറ്റേ

മുത്തുവിതച്ചപോൽ മാ‍നത്തു പൂക്കണ
തെച്ചീ ചെട്ടിച്ചി ചേമന്തി
വീരൻ വരുന്നേരം പൂമാല ചാർത്തുവാൻ
വിണ്ണിലെ താലത്തിൽ പൂതരേണം...


ഇവിടെ

No comments: