
കരിനീലക്കണ്ണുള്ള പെണ്ണേ...
ആൽബം: മധുരഗീതങ്ങൾ - വോളിയം 2
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: വി ദക്ഷിണാമൂർത്തി
പാടിയതു: കെ ജെ യേശുദാസ്
കരിനീലക്കണ്ണുള്ള പെണ്ണേ
നിന്റെ കവിളത്തു ഞാനൊന്നു നുള്ളീ.. (2)
അറിയാത്ത ഭാവത്തിലെന്തൊ
കുളിരളകങ്ങളെന്നോടു ചൊല്ലീ
കരിനീല കണ്ണുള്ള പെണ്ണേ..
ഒരു കൊച്ചു സന്ധ്യയുദിച്ചു.. മലർ
കവിളിൽ ഞാൻ കോരിത്തരിച്ചു..(2)
കരിനീല കണ്ണു നനഞ്ഞു.. എന്റെ
കരളിലെ കിളിയും കരഞ്ഞു..
കരിനീല കണ്ണുള്ള പെണ്ണേ..
ഒരു ദുഃഖ രാത്രിയിൽ നീയെൻ
രഥമൊരു മണൽ കാട്ടിൽ വെടിഞ്ഞു (2)
അതുകഴിഞ്ഞോമനേ നിന്നിൽ
പുത്തനനുരാഗസന്ധ്യകൾ പൂത്തു (കരിനീല..)
വിഡിയോ
No comments:
Post a Comment