
കാക്കക്കുയിലേ ചൊല്ലൂ...
ചിത്രം: ഭർത്താവ് [1964] എം.കൃഷ്ണൻ നായർ
രചന: പി ഭാസ്ക്കരൻ
സംഗീതം: വി ദക്ഷിണാമൂർത്തി
പാടിയതു: കെ ജെ യേശുദാസ് & എൽ ആർ ഈശ്വരി
കാക്കക്കുയിലേ ചൊല്ലൂ
കൈ നോക്കാനറിയാമോ
പൂത്തു നിൽക്കും ആശകളെന്ന്
കായ്ക്കുമെന്ന് പറയാമോ
കാറ്റേ കാറ്റേ കാറ്റേ
കണിയാൻ ജോലിയറിയാമോ
കണ്ട കാര്യം പറയാമോ
കാട്ടിലഞ്ഞിപ്പൂക്കളാലേ
കവടി വെയ്ക്കാനറിയാമോ (കാക്ക,,..)
കുരുവീ കുരുവീ നീലക്കുരുവീ
കുറി കൊടുക്കാൻ നീ വരുമോ
കുരവയിടാൻ നീ വരുമോ
കുഴലു വിളിക്കാൻ മേളം കൊട്ടാൻ
കൂട്ടരൊത്തു നീ വരുമോ (കാക്ക....)
തുമ്പീ തുള്ളും തുമ്പീ
തംബുരു മീട്ടാൻ നീ വരുമോ
പന്തലിലിരുന്നു പാടാമോ
കൈത പൂത്ത പൂമണത്താൽ
കളഭമരയ്ക്കാൻ നീ വരുമോ (കാക്ക...)
ഇവിടെ
No comments:
Post a Comment