
താരും തളിരും മിഴി പൂട്ടി....
ചിത്രം: ചിലമ്പ് [1986] ഭരതൻ
രചന: ഭരതൻ
സംഗീതം: ഔസേപ്പച്ചൻ
പാടിയതു: കെ ജെ യേശുദാസ് & ലതിക
താരും തളിരും മിഴി പൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി
ഏകയായ് കേഴുംബോൾ കേൾപ്പൂ ഞാൻ നിൻ സ്വനം
താവക നിൻ താരാട്ടുമായ്
ദൂരെയേതൊ കാനനത്തിൽ
(താരും തളിരും)
പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്
പുത്തിരി താളതിൽ കൊത്തിയപ്പോൾ
ആ..ആ..ആ..ആ.(2)
കാൽ തള കിലുങ്ങിയോ
എന്റെ കണ്മഷി കലങ്ങിയോ(2)
മാറത്തെ മുത്തിന്നു നാണം വന്നോ
ഉള്ളിൽ ഞാറ്റുവേല കാറ്റടിച്ചോ
[താരും തളിരും]
തന്നാരം പാടുന്ന സന്ധ്യക്കു
ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും (2)
തുള്ളി ഉറഞ്ഞു ഞാൻ കാവാകെ തീണ്ടുമ്പോൾ (2)
മഞ്ഞ പ്രസാദത്തിൽ ആറാടി
വരു കന്യകെ നീ കൂടെ പോരു
(താരും തളിരും)
ഇവിടെ
വിഡിയോ
No comments:
Post a Comment