
\
മണിതിങ്കൾ തിടമ്പിന്മേൽ കുറുകും പ്രാവെ...
ചിത്രം: കിലുകിൽപമ്പരം [ 1997] തുളസിദാസ്
രചന: ഗിരീഷ് പുത്തെഞ്ചെര്രി
സംഗീതം: എസ്.പി. വെങ്കിടേഷ്
പാടിയതു: എം.ജി. ശ്രീകുമാർ
മണിതിങ്കൾ തിടമ്പിന്മേൽ കുറുകും പ്രാവെ
കുണുങ്ങുമ്പോൽ കുറുമ്പേറും കുറിഞ്ഞി പ്രാവെ
അരിയ നെഞ്ചിൽ ചാഞ്ഞുറങ്ങാൻ വാ
ചിരി നിലാവിൽ ചില്ലു തൂവൽ താ
പാതിരക്കാറ്റെ ഊയലാടാൻ വാ...[ മണിതിങ്കൾ...
നറു പീലിക്കാവിൽ നിറ തിങ്കൾ തേരിൽ
ശിവരാത്രിക്കാറ്റണഞ്ഞു
നിറമോലും തൂവൽ വിരൽ കൊണ്ടെന്നുള്ളിൻ
കിളിവാതിൽ നീ തുറന്നു
കന്നി നിലാവിൽ ദീപ നാളങ്ങൾ
മിഴിയടയ്ക്കും ദേവ യാമിനിയിൽ
ഞാനുറങ്ങാതെ കാത്തിരിക്കുമ്പോൾ...[ മണിതിങ്കൾ...
നിറമേഴു പൂക്കും പവിഴൊരത്തേതോ
മഴവില്ലിൽ പൂ വിരിഞ്ഞു
അറിയാതെന്നുള്ളിൽ കൊതി മൂളും പാട്ടിൽ
നിറയുമേതോ മൂക നിർവൃതിയിൽ
അമൃതുണ്ണാൻ നീയണഞ്ഞു..
നിന്നെ ഞാനെൻ സ്വന്തമാക്കുമ്പോൾ
ആതിരത്താരം വീണുറങ്ങാറായോ...[ മണിതിങ്കൾ...
വിഡിയോ
No comments:
Post a Comment