Powered By Blogger
Showing posts with label കിലുകിൽ പമ്പരം 1997 എം.ജി. ശ്രീകുമാർ .. മണീതികൾ തിടമ്പിന്മേൽ... Show all posts
Showing posts with label കിലുകിൽ പമ്പരം 1997 എം.ജി. ശ്രീകുമാർ .. മണീതികൾ തിടമ്പിന്മേൽ... Show all posts

Saturday, January 9, 2010

കിലുകിൽ പമ്പരം [ 1997 ]എം.ജി. ശ്രീകുമാർ



\







മണിതിങ്കൾ തിടമ്പിന്മേൽ കുറുകും പ്രാവെ...

ചിത്രം: കിലുകിൽപമ്പരം [ 1997] തുളസിദാസ്
രചന: ഗിരീഷ് പുത്തെഞ്ചെര്രി
സംഗീതം: എസ്.പി. വെങ്കിടേഷ്
പാടിയതു: എം.ജി. ശ്രീകുമാർ


മണിതിങ്കൾ തിടമ്പിന്മേൽ കുറുകും പ്രാവെ
കുണുങ്ങുമ്പോൽ കുറുമ്പേറും കുറിഞ്ഞി പ്രാവെ
അരിയ നെഞ്ചിൽ ചാഞ്ഞുറങ്ങാൻ വാ
ചിരി നിലാവിൽ ചില്ലു തൂവൽ താ
പാതിരക്കാറ്റെ ഊയലാടാൻ വാ...[ മണിതിങ്കൾ...

നറു പീലിക്കാവിൽ നിറ തിങ്കൾ തേരിൽ
ശിവരാത്രിക്കാറ്റണഞ്ഞു
നിറമോലും തൂവൽ വിരൽ കൊണ്ടെന്നുള്ളിൻ
കിളിവാതിൽ നീ തുറന്നു
കന്നി നിലാവിൽ ദീപ നാളങ്ങൾ
മിഴിയടയ്ക്കും ദേവ യാമിനിയിൽ
ഞാനുറങ്ങാതെ കാത്തിരിക്കുമ്പോൾ...[ മണിതിങ്കൾ...

നിറമേഴു പൂക്കും പവിഴൊരത്തേതോ
മഴവില്ലിൽ പൂ വിരിഞ്ഞു
അറിയാതെന്നുള്ളിൽ കൊതി മൂളും പാട്ടിൽ
നിറയുമേതോ മൂക നിർവൃതിയിൽ
അമൃതുണ്ണാൻ നീയണഞ്ഞു..
നിന്നെ ഞാനെൻ സ്വന്തമാക്കുമ്പോൾ
ആതിരത്താരം വീണുറങ്ങാറായോ...[ മണിതിങ്കൾ...





വിഡിയോ