
നീലക്കൂവള പൂവുകളോ...
ചിത്രം: കളക്ടർ മാലതി [1967] എം. കൃഷ്ണൻ നായർ
രചന: വയലാർ രാമവർമ്മ
സംഗീതം: എം എസ് ബാബുരാജ്
പാടിയതു: കെ ജെ യേശുദാസ് & പി സുശീല
നീലക്കൂവള പൂവുകളോ
വാലിട്ടെഴുതിയ കണ്ണുകളോ
മന്മഥൻ കുലയ്ക്കും വില്ലുകളോ
മനസിൽപ്പടരും വല്ലികളോ
കുനു ചില്ലികളോ (നീലക്കൂവള..)
കരിവണ്ടുകളോ കുറുനിരയോ
കവിളിൽ പൂത്തതു് ചെന്താമരയോ
മധുരസ്വപ്നമാം മലർക്കിളിനീന്തും (2)
മദനപ്പൊയ്കയോ നുണക്കുഴിയോ ഇതു്
മദനപ്പൊയ്കയോ നുണക്കുഴിയോ (നീലക്കൂവള..)
പകുതിതുറന്നനിൻ പവിഴച്ചിപ്പിയിൽ
പ്രണയപരാഗമോ പുഞ്ചിരിയോ
അധരത്തളിരോ ആതിരാക്കുളിരോ
അമൃതോ മുത്തോ പൂന്തേനോ - ഇതിൽ
അമൃതോ മുത്തോ പൂന്തേനോ (നീലക്കൂവള..)
വിഡിയോ
No comments:
Post a Comment