Powered By Blogger

Friday, January 22, 2010

പാഥേയം [1993] യേശുദാസ് [-3]


ജ്വാലാമുഖികൾ തഴുകിയിറങ്ങി...

ചിത്രം: പാഥേയം [1993] ഭരതൻ
രചന: കൈതപ്രം
സംഗീതം: ബോംബേ രവി

പാടിയതു: യേശുദാസ്:

ജ്വാലാമുഖികള്‍ തഴുകിയിറങ്ങീ
മാനസഗംഗാ രാഗം
ഇരു ഹൃദയങ്ങളില്‍ ഇളകിയിരമ്പീ
കണ്ണീര്‍ക്കടലിന്‍ മൌനം (ജ്വാലാ...)
വിരഹം വിങ്ങിയ സന്ധ്യയിലകലെ
തിങ്കല്‍ക്കലയുടേ നാളം(2)
നിത്യ തമസ്സിന്‍ നീല തിരയില്‍ (2)
സൂര്യാസ്തമന വിഷാദം (ജ്വാലാ..)

അതിരഥനൂട്ടി വളര്‍ത്തിയുണര്‍ത്തീ
പുത്ര സ്നേഹ വസന്തം(2)
കര്‍ണ്ണനു സ്വന്തം പൈതൃകമായത് (2)
കുണ്ഡലവും കതിരോനും (ജ്വാലാ...)



ഇവിടെ


വിഡിയോ

more...
*********************************************************************************************************

യേശുദാസ് & ചിത്ര: രാസനിലാവിനു താരുണ്യം...


ബന്ധുരേ...ബന്ധുരേ
രാസനിലാവിനു താരുണ്യം
രാവിനു മായിക ഭാവം (2)
മന്ദാകിനിയില്‍ അപ്സര നര്‍ത്തന മോഹന
രാഗ തരംഗങ്ങള്‍
നിന്‍ മിഴിയിണയില്‍ ഇതു വരെ ഞാന്‍
കാണാത്ത മാസ്മര ലോകം ( രാസ...)
യുഗാന്തരങ്ങളിലൂടേ നാം
ഒഴുകുകയാണനുരാഗികളായി (2)
ഋതുസംക്രാന്തിയിലൂടെ നാം
തേടിയതാണീ‍ നിമിഷങ്ങള്‍
ഇന്നെന്‍ നിനവിനു മാധുര്യം
പകല്‍കിനാവിനു താളം (രാസ..)

ജീവിതോത്സവമായി എന്‍
ശരകൂടങ്ങള്‍ പൂക്കളമായ് (2)
നെഞ്ചിലെ അഗ്നികണങ്ങള്‍
മണിമന്ദാരത്തിലെ മധുകണമായ്
ഇന്നെന്‍ മൊഴിയില്‍ നീഹാരം
കരളില്‍ സ്വപ്നാരാമം (രാസ...)


വിഡിയോ


വിഡിയോ
more..
++++++++++++++++++++++++++++++++++
പാടിയതു:യേശുദാസ്: ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്....

ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതില്‍ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍ (2)
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
ആകാശഗംഗയും ആമ്പല്‍ക്കുളം ( ചന്ദ്രകാന്തം...)

ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാല്‍ക്കുടം
നീയൊന്നു തൊട്ടപ്പോള്‍ പെയ്തു പോയി (2)
മഴവില്‍ തംബുരു മീട്ടുമ്പോള്‍ എന്‍
സ്നേഹസ്വരങ്ങള്‍ പൂമഴയായ് (2)
പാദസരം തീര്‍ക്കും പൂഞ്ചോല
നിന്‍ മണിക്കുമ്പിളില്‍ മുത്തുകളായ്
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
ആകാശ ഗംഗയും ആമ്പല്‍ക്കുളം (ചന്ദ്രകാന്തം...)

കുങ്കുമം ചാര്‍ത്തിയ പൊന്നുഷ സന്ധ്യ തന്‍
വാസന്ത നീരാളം നീയണിഞ്ഞു (2)
മഞ്ഞില്‍ മയങ്ങിയ താഴ്വരയില്‍ നീ
കാനന ശ്രീയായ് തുളുമ്പി വീണു (2)
അംബരം ചുറ്റും വലതു വെയ്ക്കാം
നാമൊരു വെണ്മേഘ തേരിലേറി
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
ആകാശ ഗംഗയും ആമ്പല്‍ക്കുളം (ചന്ദ്രകാന്തം...)


ഇവിടെ

വിഡിയോ


...

No comments: