Powered By Blogger

Friday, January 22, 2010

സൂര്യഗായത്രി [1992] ചിത്ര [3]








ആലിലമഞ്ചലിൽ നീയാടുമ്പോൾ ആടുന്നു...

ചിത്രം: സൂര്യഗായത്രി [1992] അനിൽ
രചന: ഓ.എൻ.വി.
സംഗീതം: രവീന്ദ്രൻ

പാടിയതു: ചിത്ര


ആ . . . . . . . . . .
ആ . . . . . . . . . .

ആലില മഞ്ചലിൽ നീയാടുമ്പോൾ ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരത്തൂമിഴിയിൽ ചാഞ്ചാടും സ്വപ്നമേതോ‌
പൂവൽ പൊന്നും തേനും നാവിൽ തേച്ചതാരോ
പാവക്കുഞ്ഞും കൂടെയാട് (ആലില..)


പൂരം നാളല്ലോ പേരെന്താകേണം ഓമ‍ൽ കാതിൽ ചൊല്ലാം (2)
നാഗം കാക്കും കാവിൽ നാളെ പൂവും നീരും (2)
ഉണ്ണിക്കൈകാൽ വളരു ..തിങ്കൾപ്പൂ പോൽ വളരു (ആലില..)


തങ്കക്കൈക്കുള്ളിൽ ശംഖും താമരയും കാണും കണ്ണിൻ പുണ്ണ്യം (2)

സൂര്യഗായത്രിയായ് ആര്യതീർത്ഥങ്ങളിൽ (2)

നീരാടാൻ പോയ് വരാം.. ആരോമൽ പൂങ്കുരുന്നേ (ആലില..)



ഇവിടെ

+++++++++++++++++++++++++++++

രാഗം താനം സ്വരലയസാന്ദ്രമാം പല്ലവി....

പാടിയതു: കെ ജെ യേശുദാസ്; കൃഷ്ണചന്ദ്രൻ ; കെ എസ് ചിത്ര.


രാഗം താനം സ്വരലയസാന്ദ്രമാം പല്ലവി
മലരണിവനികയിലുണരുന്നൂ
മദകരപികകുല കളനാദം
തളിർത്തൂ മണ്ണും വിണ്ണും അഴകൊടു
കണിപ്പൂ ചൂടീ സ്വപ്‌നലതികകൾ

(രാഗം താനം)

പൂങ്കുയിൽ പാടിപ്പാടി പൂവുണര്
മാർകഴിമഞ്ഞിൽ മുങ്ങി കാറ്റുണര്
തിരയാടുന്നൂ, പുഴയോരത്തെ
തിന തേടും തേൻ‌കിളി പാടുന്നൂ
ഋതുശോഭകളാടുകയായ് വനവീഥികളിൽ

(രാഗം താനം)

സാരിമ സരിമപ - ഈ അഴകലകളിൽ
പാനിസ പനിസരി - ഈ കുളിരലകളിൽ
രിമ രിരിസസ നിനി - ഉലകമിതഖിലവും
പാപ നീനി സാസ രീരി സരിസനി
നീന്തിടുന്നു! പാടൂ ദേവീ! സരസ്വതി!
നിസരിമ നിസരിമ പാ...
കനിയുക കനിയുക നീ...

ഈ നിശ ചാർത്തീ ചാന്ദ്രശ്രീതിലകം
ഈ വനമുല്ലയ്‌ക്കെന്തേ പൂക്കുളിരോ
കടൽ തേടിപ്പോം നദി പാടുന്നൂ
മണിമുത്തുണ്ടോ മടിയിൽ നിറയേ
അലയാഴിയൊരായിരമന്നമലർക്കിളിയായ്....



ഇവിടെ



വിഡിയോ

*********************


പാടിയതു: യേശുദാസ്...’തംബുരു കുളിര്‍ ചൂടിയോ തളിരംഗുലി തൊടുമ്പോള്‍ ....





തംബുരു കുളിര്‍ ചൂടിയോ തളിരംഗുലി തൊടുമ്പോള്‍
താമരതന്‍ തണ്ടുപോല്‍ കോമളമാം പാണികള്‍
തഴുകുമെന്‍ കൈകളും തരളിതമായ് സഖീ...

ചന്ദന സുഗന്ധികള്‍ ജമന്തികള്‍ വിടര്‍ന്നുവോ
മന്ദിരാങ്കണത്തില്‍ നിന്റെ മഞ്ജുഗീതം കേള്‍ക്കവേ
കാട്ടുമുളം തണ്ടിലൂതും കാറ്റുപോലണഞ്ഞ നിന്‍
പാ‍ട്ടിലെഴുമാസ്വരങ്ങളേറ്റു പാടി നിന്നു ഞാന്‍
പൂത്തു നീളെ താഴ്വാരം പൂത്തു നീലാകാശം..

ലാലലാല ലാലല ലലാലലാ ലാലലാ....

പൂവു പെറ്റൊരുണ്ണിയാ തേന്മാവിലാടും വേളയില്‍
പൂവൊരോര്‍മ്മ മാത്രമായ് താരാട്ടും തെന്നല്‍ തേങ്ങിയോ
തൈക്കുളിരില്‍ പൂ വിരിഞ്ഞു പൊങ്കലും പൊന്നോണവും
കൈക്കുടന്ന നീട്ടി നിന്റെ ഗാനതീര്‍ത്ഥമൊന്നിനായ്
കണ്ണീര്‍പ്പാടം നീന്തുമ്പോള്‍ വന്നീല നീ കൂടെ...



ഇവിടെ





വിഡിയോ

No comments: