Friday, January 22, 2010
നഖക്ഷതങ്ങള്‍ [ 1986] യേശുദാസ് -2
നീരാടുവാന്‍ നിളയില്‍...
ചിത്രം: നഖക്ഷതങ്ങള്‍ [ 1986] ഹരിഹരൻ
രചന: ഓ.എന്‍.വി.കുറുപ്പ്
സംഗീതം: ബോംബെ രവി
പാടിയതു: കെ.ജെ. യേശുദാസ് [ 1986 സംസ്ഥാന അവാർഡ് ഗാനം }
ആ……..ആാാ.…ആാാാാ.…ആാ..ആ..ആാാാ...
ആാ...ആാാ...ആാ.അ..അ…ആാാാാ
ആആാ..ആാ.…ആ…ആാ.ആാ..ആാാാാാ
നീരാടുവാന്‍ നിളയില്‍ ..നീരാടുവാന്‍…(2)
നീയെന്തേ വൈകിവന്നൂ പൂന്തിങ്കളേ…(2)… (നീരാടുവാന്‍…)
ഈറനാം വെണ്‍നിലാവിന്‍ പൂമ്പുടവയഴിഞ്ഞൂ
ഈ നദിതന്‍ പുളിനങ്ങള്‍ ചന്ദനക്കുളിരണിഞ്ഞൂ…(ഈറനാം..)
പൂമ്പുടവത്തുമ്പിലെ കസവെടുത്തൂ…
പൂക്കൈതകന്യകമാര്‍ മുടിയില്‍ വച്ചൂ….(നീരാടുവാന്‍…)
ആറ്റുവഞ്ചിപൂക്കളും കാറ്റിലാടിയുലഞ്ഞൂ
ആലിമാലി മണല്‍ത്തട്ടും ആതിരപ്പൂവണിഞ്ഞൂ ..(2)
ആലിന്റെകൊമ്പത്തെ ഗന്ധര്‍വ്വനോ…
ആരെയോ മന്ത്രമോതിയുണര്‍ത്തിടുന്നൂ…(നീരാടുവാന്‍…)
ഇവിടെ
വിഡിയോ
++++++++++++++++
യേശുദാസ്: ആരെയും ഭാവഗായകനാക്കും.....
ആരെയും ഭാവഗായകനാക്കും
ആത്മസൌന്ദര്യമാണു നീ
നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ
കമ്ര നക്ഷത്ര കന്യകൾ (ആരെയും ഭാവഗായകനാക്കും )
കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെക്കിളിപ്പൈതലും മുളംതണ്ടിൽ മൂളുന്ന തെന്നലും
ഇന്നിതാ നിൻ പ്രകീർത്തനം ഈ പ്രപഞ്ച ഹൃദയ വീണയിൽ
(ആരെയും ഭാവഗായകനാക്കും )
നിൻറെ ശാലീന മൌനമാകുമീപ്പൊന്മണിച്ചെപ്പിനുള്ളിലായ്)
മൂടി വച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ്
ഇന്നിതാ നൃത്തലോലരായ് ഈ പ്രപഞ്ച നടന വേദിയിൽ
(ആരെയും ഭാവഗായകനാക്കും )
ഇവ്ടെ
വിഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment