
മധുരസ്വപ്നം ഞാൻ കണ്ടൂ...
ചിത്രം: കാലം മാറി കഥ മാറി [1987] എം. കൃഷ്ണൻ നായർ
രചന: പി ഭാസ്ക്കരൻ
സംഗീതം: എ ടി ഉമ്മർ
പാടിയതു: കെ എസ് ചിത്ര
മധുരസ്വപ്നം ഞാൻ കണ്ടൂ
മാനത്തൊരു മുഖം കണ്ടൂ ഒരു (മധുര...)
ചന്ദ്രനല്ല താരമല്ല
സുന്ദരമീ മുഖം മാത്രം(3)
( മധുര...)
മന്ദഹാസക്കതിർ തൂകി
മാടി മാടി വിളിച്ചപ്പോൾ
ചിറകു വീശും രാക്കുയിലായ്
പറന്നു പറന്നു ഞാൻ ചെന്നു
നീയുമൊരു കിളിയായ്
നീലവാനം കൂടായി (മധുര..)
താരങ്ങൾക്കീ കഥയറിയാം
നിലാവിനും കഥയറിയാം
നിന്റെ സ്വർഗ്ഗമാളികയും
നിന്റെ സ്വർണ്ണ മാലകളും
കണ്ടതില്ല ഞാനൊന്നും
കണ്ടതു നിൻ മുഖം മാത്രം (മധുരസ്വപ്നം...)
പുഷ്പമാസചന്ദ്രിക തൻ
പൂമേടയിൽ നിന്നെന്നെ
പകൽക്കിനാവു തീർത്തൊരാ
പറുദീസയിൽ നിന്നെന്നെ
വിളിച്ചതു നീയാണോ
പടച്ചവന്റെ കൃപയാണോ (മധുരസ്വപ്നം...)
ഇവിടെ
No comments:
Post a Comment