
മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവിങ്കൽ...
ചിത്രം: നഗരമേ നന്ദി [ 1967 ] എ.വിൻസെന്റ്
രചന: പി ഭാസ്ക്കരൻ
സംഗീതം: കെ രാഘവൻ
പാടിയതു: എസ് ജാനകി
മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവിങ്കൽ
മഞ്ഞളരച്ചുവെച്ച് നീരാടുമ്പോൾ
മഞ്ഞണിപ്പൂനിലാവ്...
എള്ളെൺനമണം വീശും എന്നുടെ മുടിക്കെട്ടിൽ
മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ
ധനുമാസം പൂക്കൈത മലർചൂടി വരുമ്പോൾ ഞാൻ
അങ്ങയെ കിനാവു കാണ്ട് കൊതിച്ചിരിക്കും
മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവിങ്കൽ
മഞ്ഞളരച്ചുവെച്ച് നീരാടുമ്പോൾ
മഞ്ഞണിപ്പൂനിലാവ്...
പാതിരാപ്പാലകൾ തൻ വിരലിങ്കൽ പൗർണ്ണമി
മോതിരമണിയിക്കും മലർമാസത്തിൽ
താന്നിയൂരമ്പലത്തിൽ കഴകക്കാരനെപ്പോലെ
താമരമാലയുമായ് ചിങ്ങമെത്തുമ്പോൾ
ഒരു കൊച്ചുപന്തലിൽ ഒരു കൊച്ചുമണ്ഡപം
പുളിയിലക്കരമുണ്ടും കിനാവു കണ്ടു
മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവിങ്കൽ
മഞ്ഞളരച്ചുവെച്ച് നീരാടുമ്പോൾ
മഞ്ഞണിപ്പൂനിലാവ്...
ഇവിടെ
വിഡിയോ
No comments:
Post a Comment