
പാരിജാതം തിരുമിഴി തുറന്നു
ചിത്രം: തോക്കുകൾ കഥ പറയുന്നു [ 1968 ] കെ.എസ്. സേതുമാധവൻ
രചന: പി ഭാസ്ക്കരൻ
സംഗീതം: ജി ദേവരാജൻ
പാടിയതു: കെ ജെ യേശുദാസ്
പാരിജാതം തിരുമിഴി തുറന്നു
പവിഴ മുന്തിരി പൂത്തു വിടർന്നു
നീലോൽപലമിഴി നീലോൽപലമിഴി
നീമാത്രമെന്തിനുറങ്ങി
മൂടൽ മഞ്ഞു മുലക്കച്ചകെട്ടിയ
മുത്തണിക്കുന്നിൻ താഴ്വരയിൽ
നിത്യകാമുകി........ നിത്യകാമുകി
നിൽപ്പൂ ഞാനീ
നിശാനികുഞ്ജത്തിന്നരികിൽ
എഴുന്നേൽക്കൂ സഖീ, എഴുന്നേക്കൂ
ഏകാന്ത ജാലകം തുറക്കൂ.
(പാരിജാതം)
നിൻറെ സ്വപ്നമദാലസനിദ്രയിൽ
നിന്നെയുണർത്തും ഗാനവുമായ്
വിശ്വമോഹിനീ,.....വിശ്വമോഹിനി
നിൽപ്പൂ ഞാനീ
വികാര സരസ്സിൻ കരയിൽ
എഴുന്നേൽക്കൂ സഖീ, എഴുന്നേൽക്കൂ
ഏകാന്ത ജാലകം-തുറക്കൂ
(പാരിജാതം...)
ഇവിടെ
വിഡിയോ
No comments:
Post a Comment