
ഈ മരുഭൂവില്‍....
ചിത്രം: സ്വന്തം ശാരിക [1984] അമ്പിളി
രചന: പി ഭാസ്‌കരന്‍
സംഗീതം: കണ്ണൂര്‍ രാജന്‍
പാടിയതു: യേശുദാസ് [* 1984 സംസ്ഥാന അവാർഡ് നേടിയ ഗാനങ്ങൾ}
ആ....ആ....ആ....ആ....
ആ....ആ....ആ....ആ....
ഈ മരുഭൂവില്‍ പൂമരമെവിടെ
കുയിലേ കൂടെവിടെ
രാക്കുയിലേ കൂടെവിടെ
ഈ മരുഭൂവില്‍ പൂമരമെവിടെ
കുയിലേ കൂടെവിടെ
രാക്കുയിലേ കൂടെവിടെ
നിഴലേകാനെന്‍ പാഴ്ത്തടി മാത്രം
വിഫലം സ്വപ്നം കാണുന്നൂ
ആ....ആ....ആ....ആ....
നിഴലേകാനെന്‍ പാഴ്ത്തടി മാത്രം
വിഫലം സ്വപ്നം കാണുന്നൂ
നിന്‍ പൂഞ്ചിറകാകെ കരിയുന്നൂ
ഈ മരുഭൂവില്‍ പൂമരമെവിടെ
കുയിലേ കൂടെവിടെ
രാക്കുയിലേ കൂടെവിടെ
മേലേ കനല്‍മഴ തൂകും വാനം
താഴേ കാനല്‍നീര്‍ മാത്രം
ആ....ആ....ആ....ആ
മേലേ കനല്‍മഴ തൂകും വാനം
താഴേ കാനല്‍നീര്‍ മാത്രം
തണലില്ലാത്തൊരു മണല്‍ മാത്രം...
ഇവിടെ
ആദ്യ ചുംബനത്തിൽ....യേശുദാസ്.
ആദ്യചുംബനത്തിൽ എന്റെ
അമൃതചുംബനത്തിൽ
ഒഴുകിയാത്മാവിൽ
ദിവ്യപ്രേമസംഗീതം (ആദ്യ...)
പല്ലവി ഞാനായ് സഖീ
അനുപല്ലവി നീ കാമിനീ
രണ്ടു ഹൃദയസ്പന്ദനം
നവതാളമായ് ആ ഗീതിയിൽ
പുതിയ രാഗഭാവലയങ്ങൾ
പുളകമായി ജീവനിൽ
മദകരമൊരു മധുരിമ തൻ
മധുലഹരിയിൽ മുഴുകി നാം (ആദ്യ...)
കാലവീഥിയിൽ പൂത്തു നിന്നൊരു
സ്വപ്നതരുവിൻ ച്ഛായയിൽ
നീലവാനിൽ നിന്നിറങ്ങിയ
ദേവനന്ദന ശാരിക
ഇണയുമൊത്തു കൂട്ടു കൂടി
നവ്യപ്രണയ ശാഖയിൽ
മൃദുപവനനിലൊഴുകുന്നു
അവരുടെ സുരസംഗീതം (ആദ്യ,...)
വിഡിയോ
-
No comments:
Post a Comment