
ദൂരെ പ്രണയകവിത പാടുന്നു വാനം..
ചിത്രം: ദീപം [ 1980 ] പി. ചന്ദ്രകുമാർ
രചന: സത്യൻ അന്തിക്കാട്
സംഗീതം: ശ്യാം
പാടിയതു: പി ജയചന്ദ്രൻ
ദൂരെ പ്രണയകവിത പാടുന്നു വാനം
താഴെ ഏതോ സുഖദ ലഹരി
നുകരുന്ന ഭൂമിക്കോ കുളിരണിയും ....
(ദൂരെ പ്രണയകവിത ....)
മോഹങ്ങളാം ദീപങ്ങളേന്തി
എന്നുള്ളില്‍ നിന്നോര്‍മകള്‍
പൂമിഴിക്കോണില്‍ നീര്‍ബിന്ദുവോ
പ്രേമാഗ്നി തന്‍ നാളമോ
(ദൂരെ പ്രണയകവിത ....)
രാപ്പാടികള്‍ പാടി മയങ്ങും
രാവിന്റെ യാമങ്ങളില്‍
ആത്മാവിലേതോ മാലാഖയായ്
രാകേന്ദു നീയണഞ്ഞു
(ദൂരെ പ്രണയകവിത ....)
No comments:
Post a Comment